ഗണിതശാസ്ത്ര മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

മൊഗ്രാൽ : ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ജി. വി.എച്ച്.എസ്. എസ് മൊഗ്രാലിലെ ഹൈസ്കൂൾ, യു പി തല വിദ്യാർത്ഥികൾക്കായി സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്‌ സംഘടിച്ച വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പരിപാടി ഹെഡ്മാസ്റ്റർ മനോജ്‌ എ ഉൽഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി അബ്ദുൽ ഖാദർ, ഗണിത ശാസ്ത്ര അദ്ധ്യാപകരായ ഷമീമ പി. എ, സുനിത, മറിയം, ഫാത്തിമത് സുഹറ, എഫ്. എച്ച് തസ്‌നീം , […]

Continue Reading

ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണ്ണമാല പൊട്ടിക്കുന്ന യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഇരുചക്ര വാഹത്തിലെത്തി സ്ത്രീകളുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ.മാണിക്കോത്ത് മടിയൻ സ്വദേശി മുഹമ്മദ് നിസാമുദ്ദീൻ (21)നെയാണ് ഹോസ്ദുർഗ് എസ് ഐ. കെ പി സതീഷും സംഘവും അറസ്റ്റ് ചെയ്തത്. പടന്നക്കാട് എസ് എൻ എ യു പി സ്കൂളിന് സമീപം താമസിക്കുന്ന ദിനേശ് ബീഡി തൊഴിലാളി രോഹിണിയുടെ കഴുത്തിൽ നിന്ന് രണ്ടരപ്പവൻ തൂക്കമുള്ള സ്വർണ്ണമാല കവർന്ന കേസിലെ പ്രതിയാണ് പോലീസിന്റെ പടിയിലായത്. രണ്ടാഴ്ച മുമ്പ് നെല്ലിക്കാട് വെച്ച് ദിനേശ് ബീഡിതൊഴിലാളി ചെമ്മട്ടംവയൽ […]

Continue Reading

നഗരത്തിലെ കടയിൽ മോഷണം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ

കാസർകോട്: നഗരത്തിലെ കടയിലെ മോഷണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫർഹാൻ (25) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് എം ജി റോഡിലെ മൈ കിചൻ എന്ന കടയിൽ മോഷണം നടന്നത്. കടയുടമ ഫോർട് റോഡിലെ നൗശാദിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കാസർകോട് ടൗൺ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കടയിൽ മുമ്പും മോഷണം നടന്നതായി പരാതിയുണ്ടായിരുന്നു.

Continue Reading

കുട്ടികള്‍ കടലിലിറങ്ങുന്നു. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല: ആശങ്കയോടെ മൊഗ്രാല്‍ തീരദേശവാസികള്‍

മൊഗ്രാല്‍ ▪️ മൊഗ്രാല്‍ ബീച്ചില്‍ അവധിദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ സന്ദര്‍ശകരെത്തുമ്പോള്‍ കുട്ടികള്‍ കടലില്‍ ഇറങ്ങുന്നത് അപായ ഭീഷണിയുയര്‍ത്തുന്നു. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത ബീച്ചില്‍ പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് കുട്ടികള്‍ കടലില്‍ ഇറങ്ങുന്നത്. കുട്ടികളുമൊത്ത് നൂറുകണക്കിന് സന്ദര്‍ശകരാണ് അവധിദിവസങ്ങളില്‍ മൊഗ്രാല്‍ ബീച്ചില്‍ എത്തുന്നത്.തീരദേശവാസികളുടെ കുട്ടികളാണ് രക്ഷിതാക്കള്‍ അറിയാതെ കടലിലിറങ്ങി കളിക്കുന്നത്. ഇതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്. തീരദേശ കോസ്റ്റല്‍ പോലീസ് സംവിധാനമുള്ളത് മൊഗ്രാല്‍ ബീച്ചില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള ഷിറിയയിലാണ്. സ്റ്റേഷനിലാ ണെങ്കില്‍ തന്നെ സംരക്ഷണത്തിനാവശ്യമായ സംവിധാനങ്ങളും ഇല്ല.വര്‍ഷങ്ങളായെങ്കിലും മൊഗ്രാല്‍ കൊപ്പളത്തിലെ […]

Continue Reading

കുമ്പള ഫെസ്റ്റിവൽ ; ആഘോഷത്തിൽ പങ്കുചേർന്ന് ജനപ്രതിനിധികൾ

കുമ്പള ഗോപാലകൃഷ്ണ അമ്പലത്തിൽ ഉത്സവത്തോടനുബന്ധിച്ച് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്. യുപി താഹിറ യൂസഫ് പ്രസിഡണ്ട് കുമ്പള ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പുഷ്പവതി, ശോഭ, മുൻ വൈസ് പ്രസിഡണ്ട് മഞ്ജുനാഥ് ആലുവ എന്നിവർ സന്ദർശിക്കുന്നു

Continue Reading

സാനിയ മിർസ ടെന്നീസ് കോർട്ട് വിടുന്നു: ഈ സീസണിന് ശേഷം വിരമിക്കും

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണിലെ മല്‍സരങ്ങള്‍ക്കുശേഷം വിരമിക്കുമെന്ന് സാനിയ മിര്‍സ വ്യക്തമാക്കി. 2022 ആസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ ഡബിൾസിൽ ആദ്യ റൗണ്ട് തോൽവിക്ക് പിന്നാലെയാണ് വിരമിക്കല്‍ കാര്യം പ്രഖ്യാപിച്ചത്. ‘ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസൺ മുഴുവൻ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം’ – മത്സരശേഷം സാനിയ വ്യക്തമാക്കി. ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് […]

Continue Reading

കൊവിഡ് വ്യാപനം; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി ജി സി എ തീരുമാനം. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്നതായി കണക്കുകള്‍ . കഴിഞ്ഞ ദിവസങ്ങളിലായി കര്‍ണാടക, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Continue Reading

പുത്തിഗെ കൃഷി ഭവന് മുന്നിൽ മുന്നിൽ കിസാൻ രക്ഷാ സേന ധർണ നടത്തി

പുത്തിഗെ :പച്ചക്കറി കൃഷിക്കായ് സർക്കാർ സ്ബ്‌സിഡി 1500/=രൂപയും കർഷർ 500/=രൂപയും നൽകി വാങ്ങുന്ന ഗ്രോബാഗിൽ ആവശ്യത്തിന് മണ്ണോ, കംപോസിസറ്റ് വളമോ, മറ്റു ചേരുവകളോ കൃത്യമായി ചേർക്കാതെ സംസ്ഥാന സർക്കാർ വിത്തുൽപാ തന കേന്ദ്രം കാസറഗോഡ് നൽകിയ ഗ്രോബാഗിൽ കൃതൃമം കാണിച്ചതിനെതിരെ പുത്തിഗെ കൃഷി ഭവന് മുന്നിൽ കിസാൻ രക്ഷാ സേന ജില്ലാ കമ്മിറ്റി നടത്തിയ ധർണ ജില്ലാ ചെയർമാൻ ഷുക്കൂർ കാണാജെ ഉൽഘാടനം ചെയ്തു.. ഗ്രോബാഗ് പരിശോധിച്ച് ഗുണ നിലവാരം ഉറപ്പ് വെരുത്താതെ വിതരണം ചെയ്യരുതെന്നും,കൃതൃമം നടത്തിയവർക്കെതിരെ […]

Continue Reading

‘വോട്ടിനായി ബിജെപിക്കാരേയും പോയി കാണാം’; പിഎംഎ സലാമിന്റെ ഫോണ്‍സംഭാഷണം പുറത്ത്

വോട്ട് കിട്ടാന്‍ ബിജെപിക്കാരെ പോയി കാണാനും തയ്യാറാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ പിഎംഎ സലാം മുസ്ലീം ലിഗ് പ്രവര്‍ത്തകനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. പാര്‍ട്ടിക്ക് വേണ്ടത് വോട്ടാണ്, ബിജെപിക്കാര്‍ മുസ്ലീം ലീഗിന് വോട്ട് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരെ പോയി കാണാനും തയ്യാറാണെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പിഎംഎ സലാം പറയുന്നത്. ‘നമുക്ക് വേട്ടാണ് വേണ്ടത്. അതിന് അവര്‍ ബൂത്ത് കമ്മിറ്റിയാണോ, മണ്ഡലം കമ്മിറ്റിയാണോ എന്നതൊന്നും പ്രശ്‌നമല്ല. നമുക്ക് വോട്ട് വേണം. […]

Continue Reading

സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗം; ഡെൽറ്റയും ഒമിക്രോണും വ്യാപനത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മൂന്നാംതരംഗം തുടക്കത്തിൽ തന്നെ അതിതീ​വ്രമാണ്. ​ഡെൽറ്റയും ഒമിക്രോണുമാണ് വ്യാപനത്തിന് കാരണം. ഡെൽറ്റയേക്കാൾ അഞ്ചുമുതൽ ആറ് ഇരട്ടി വരെ ഒമിക്രോണിന് വ്യാപനമുണ്ട്. ഡെൽറ്റയേക്കാൾ തീവ്രമല്ല ഒമിക്രോൺ. എന്നാൽ ഒമിക്രോണിനെ അവഗണിക്കാൻ കഴിയില്ല. പോസ്റ്റ് കോവിഡ് രോഗങ്ങൾ ഒമിക്രോണിലും കാണാൻ സാധിക്കും.ഡെൽറ്റയിൽ മണവും രുചിയും പോകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഒമിക്രോണിൽ 17 ശതമാനം പേർക്ക് മാത്രമാണ് ഈ ലക്ഷണങ്ങൾ കണ്ടത്. അതിനാൽ ജലദോഷം ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യമന്ത്രി […]

Continue Reading