നടന്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ആരോഗ്യ പരിശോധനയിൽ പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് 60 ദിവസങ്ങളോളം ആയിരുന്നു.

Continue Reading

‘ഉപ്പാ എന്റെ കല്യാണത്തിന് സ്വർണം വേണ്ട’; മകളുടെ വാക്ക് മാനിച്ചു; നിർധന കുടുംബങ്ങൾക്ക് 21 സെന്റ് സ്ഥലം ദാനം ചെയ്ത് അന്ത്രു

മേപ്പയ്യൂർ: തന്റെ വിവാഹത്തിന് വിവാഹസമ്മാനമായി സ്വർണം വേണ്ടെന്ന മകളുടെ വാക്ക് സന്തോഷത്തോടെ ഏറ്റെടുത്തി നിർധനർക്ക് കൈത്താങ്ങായി ഈ പിതാവ്. ‘ഉപ്പാ എന്റെ കല്യാണത്തിന് സ്വർണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസമനുഭവിക്കുന്നവർക്ക് താങ്ങാവാം’- എന്ന ഷെഹന ഷെറിന്റെ വാക്കാണ് ജീവകാരുണ്യ പ്രവർത്തകനായ അന്ത്രുവിന് ഏറെ സന്തോഷം പകർന്നത്. ഇക്കാര്യം ഷെഹനയെ വിവാഹം ചെയ്യുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചപ്പോൾ അവരും തീരുമാനത്തിന് പൂർണ പിന്തുണ നൽകി. ഇതോടെയാണ് അങ്ങനെ ഷെഹ്ന ഷെറിന്റെയും മുഹമ്മദ് […]

Continue Reading

സിപിഐഎം മെഗാ തിരുവാതിര തൃശൂരിലും

സിപിഐഎം ജില്ല സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാ തിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. തിരുവാതിരയിൽ 80 പേർ പങ്കെടുത്തു. 21, 22, 23 തിയതികളിലാണ് സിപിഐഎം ജില്ലാ സമ്മേളനം നടക്കുന്നത്. ( thrissur cpim thiruvathira )തിരുവനന്തപുരത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന തിരുവാതിര വിവാദമായത് ദിവസങ്ങൾ മുൻപാണ്. ഇതിന് പിന്നാലെയാണ് വീണ്ടും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് […]

Continue Reading

മതവും മതപഠനത്തിലുള്ള താത്പര്യവും ഉള്‍പ്പെടെ ചോദിച്ച് സേവാഭാരതിയുടെ വിവര ശേഖരണം. വിവര ശേഖരണം ഗൂഢലക്ഷ്യത്തോടെയാണെന്ന് പരാതി

കരുനാഗപ്പള്ളി തഴവയിൽ സേവാഭാരതി നിയമ വിരുദ്ധമായി വിവര ശേഖരണം നടത്തുന്നതായി പരാതി. മതം ഉൾപ്പെടെ ചോദിച്ചുള്ള വിവര ശേഖരണം ഗൂഢലക്ഷ്യത്തോടെ ആണെന്നാണ് ആരോപണം. പേര്, വിലാസം എന്നിവയ്ക്ക് പുറമെ മതപഠനത്തിൽ ഉള്ള താത്പര്യം, വീട്ടിലെ അംഗങ്ങളുടെ രോഗ വിവരങ്ങൾ, വരുമാന മാർഗം, ഏത് ബാങ്കിലാണ് അക്കൗണ്ട്, വരുമാനം തുടങ്ങി ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ വീടുകൾ കയറി ശേഖരിക്കുകയാണ് സേവാഭാരതി. വിവര ശേഖരണത്തിന് എത്തുന്നവരോട് കാര്യ ഗൗരവം മനസിലാക്കാതെ പലരും വിവരങ്ങൾ പങ്കുവെയ്ക്കുന്നു. സർക്കാർ സംവിധാനങ്ങൾ സെൻസസ് […]

Continue Reading

കാസര്‍കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെയും ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയെയും കാണാതായതായി പരാതി

സീതാംഗോളി: സീതാംഗോളി പെട്രോള്‍ പമ്പിന് സമീപത്തെ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായതായി പരാതി. സീതാംഗോളി ബേള പെട്രോള്‍ പമ്പിന് സമീപത്തെ ഗള്‍ഫുകാരന്റെ ഭാര്യ ഷംസീന(21), ബന്ധുവായ കോഴിക്കോട് ഈസ്റ്റ് മുളങ്കുന്ന് കുന്നമംഗലം സ്വദേശിനിയും കാസര്‍കോട് സ്വകാര്യ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയുമായ ജാസ്മിന്‍ (19) എന്നിവരെ ജനുവരി 13 മുതല്‍ കാണാതായത്. ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ഷംസീനയുടെ ഭര്‍തൃ പിതാവ് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. ഷംസീനയുടെ സഹോദര പുത്രിയായ ജാസ്മിന്‍ ബേളയിലെ വീട്ടില്‍ […]

Continue Reading

നായക സ്ഥാനം ഒഴിഞ്ഞ് കോലി

വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയമായിരുന്നു.ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം

Continue Reading

അബുദാബിയില്‍ കൊവിഡ് ബാധിതരും സമ്പര്‍ക്കമുള്ളവരും പാലിക്കേണ്ട നിബന്ധനകളില്‍ മാറ്റം

അബുദാബി: അബുദാബിയില്‍ കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് തെളിഞ്ഞവരും (Covid positive) കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും (close contacts of covid cases) പാലിക്കേണ്ട പുതിയ നിബന്ധനകള്‍ മാറ്റം വരുത്തി. വെള്ളിയാഴ്‍ചയാണ് അധികൃതര്‍ ഇത് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കൊവിഡ് പോസിറ്റീവായാല്‍ഹൈ റിസ്‍ക് വിഭാഗങ്ങളിലുള്ളവര്‍ – 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, ഗുരുതരമായ മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍- ആദ്യം പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കൊവിഡ് പ്രൈം അസസ്‍മെന്റ് സെന്ററില്‍ പോയി മെഡിക്കല്‍ പരിശോധന […]

Continue Reading

സിപിഐഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ഐബി സതീഷിനും ഇജി മോഹനനും കൊവിഡ്

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐബി സതീഷ് എംഎല്‍എക്കും ഇജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം തുടരുകയാണ്. നാളെ നടക്കാനിരിക്കുന്ന പൊതുസമ്മേളനം ഓണ്‍ലൈനായാണ് നടത്തുക. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടര്‍ നിരോധിച്ചിരുന്നു. അതേസമയം, ജില്ലാ സമ്മേളനത്തില്‍ മന്ത്രി ഓഫീസുകള്‍ക്ക് നേരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. വ്യവസായ മന്ത്രിക്കെതിരേയും ആരോഗ്യമന്ത്രിക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ പാവപ്പെട്ടവര്‍ക്ക് പ്രവേശനമില്ലെന്നായിരുന്നു വിമര്‍ശനം. […]

Continue Reading

മുളിയാർ മൂന്നാം വാർഡ് മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കമായി.

മുളിയാർ: ഹരിത ശക്തി ചാലകശക്തി എന്ന പ്രമേയം അടിസ്ഥാന മാക്കി നടത്തുന്ന മുളിയാർ പഞ്ചായത്ത് മൂന്നാം വാർഡ് മുസ്ലിം ലീഗ് സമ്മേളന അനുബന്ധമായി ഇസ്സത്ത് നഗറിൽ സംഘടിപ്പിച്ച വിദ്യാർത്ഥി യുവജന – സംഗമം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ബാസ് കൊളച്ചപ് അദ്ധ്യക്ഷത വഹിച്ചു.ബി.കെ. റംഷാദ് സ്വാഗതം പറഞ്ഞു. എസ്.എം മുഹമ്മദ് കുഞ്ഞി ആദര സമർപ്പണം നടത്തി.ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത് കാദർ ആലൂർ, എ.ബി.കലാം, ഷെഫീഖ് മൈക്കുഴി, മുഹമ്മദ് […]

Continue Reading

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ തേടി കാഞ്ഞങ്ങാട്ടെത്തിയ പതിനാറുകാരിയെ മണ്ണാർക്കാട് പോലീസും ബന്ധുക്കളുമെത്തി കൂട്ടിക്കൊണ്ടുപോയി

കാഞ്ഞങ്ങാട് :പാലക്കാട്ട് നിന്ന് ഫേസ്ബുക്ക് കാമുകനെ തേടി കാഞ്ഞങ്ങാട്ടെത്തിയ പതിനാറുകാരിയെ മണ്ണാർക്കാട് പോലീസും ബന്ധുക്കളും കാഞ്ഞങ്ങാട്ടെത്തി കൂട്ടിക്കൊണ്ടുപോയി. ഇന്നലെ രാവിലെ 7 മണിയോടെ കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ പെൺകുട്ടിയെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസ് ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. കാഞ്ഞങ്ങാടിന് കിഴക്കുള്ള കൗമാര പ്രായക്കാരനെ തേടിയെത്തിയതാണെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. പോലീസന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത കാമുകനാണെന്ന് മനസ്സിലായി. മേൽവിലാസം ചോദിച്ചറിഞ്ഞതിൽ മണ്ണാർക്കാടാണെന്ന് പറഞ്ഞു. പോലീസ് ബന്ധപ്പെട്ടപ്പോൾ മണ്ണാർക്കാട് സ്റ്റേഷനിൽ പെൺകുട്ടിയെ കാണാതായത് […]

Continue Reading