എഴ് മണിക്കൂര്‍, ദിലീപിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി; ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന പരിശോധന അവസാനിച്ചു. നാടകീയ രംഗങ്ങള്‍ക്കും ഏഴ് മണിക്കൂറോളം നീണ്ട ഉദ്യോഗങ്ങള്‍ക്കും വിരാമമിട്ടാണ് ക്രൈം ബ്രാഞ്ച്  ഉദ്യോഗസ്ഥര്‍ ഏഴ് മണിയോടെ മടങ്ങിയത്. പരിശോധന വിവരങ്ങൾ നാളെ കോടതിയെ അറിയിക്കും. ദിലീപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കൂകളും പിടിച്ചെടുത്തതായാണ് വിവരം. എന്നാല്‍ പൊലീസ് അന്വേഷിക്കുന്നു എന്ന പറയുന്ന തോക്ക് കണ്ടെത്താനായില്ല എന്നാണ് വിവരം. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ […]

Continue Reading

കാസർകോട്ട് രാത്രി 11 മണിക്ക് ശേഷം തട്ടുകടകൾ അടയ്ക്കണം; അനാവശ്യമായി കറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ്

കാസർകോട്:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ രാത്രി 11 മണിക്ക് ശേഷം തട്ടുകടകൾ അടച്ചിടാൻ തീരുമാനം. കാസർകോട് സി ഐ അജിത് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സർവ കക്ഷിയോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. രാത്രി 11 മണിക്ക് ശേഷം അനാവശ്യമായി കറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വിവിധ പരിപാടികൾക്ക് പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന കൊടിതോരണങ്ങളും ബോർഡുകളും പരിപാടിക്ക് ഒരു ദിവസം മുമ്പ് മാത്രം വയ്ക്കാനും പരിപാടി കഴിഞ്ഞാൽ പിറ്റേ ദിവസം തന്നെ നീക്കാനും സർവ കക്ഷി […]

Continue Reading

ഇവിടുത്തെ സ്ത്രീകൾ വിവാഹദിവസം മാത്രം കുളിക്കുന്നു, എന്നിട്ടും പുരുഷന്മാർക്ക് അവരെ വളരെ ഇഷ്ടമാണ്.

ഉത്തരേന്ത്യ ഈ ദിവസങ്ങളിൽ കൊടുംതണുപ്പ് നേരിടുകയാണ് അതിശൈത്യം കാരണം ആളുകൾ പുതപ്പിൽ നിന്ന് പുറത്തിറങ്ങാൻ പോലും മടിക്കുന്നു. അത്തരം തണുപ്പിന് നടുവിൽ ദിവസവും കുളിക്കുക എന്നത് ഒരു വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ചില ആളുകൾ ഈ സീസണിലും അവരുടെ ദിനചര്യകൾ പാലിക്കുന്നു. ചിലർ ആഴ്ചയിൽ ഒരു ദിവസമോ മൂന്ന് ദിവസമോ കുളിക്കുന്നു. കുളിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു തവണ മാത്രം കുളിക്കുന്ന സമ്പ്രദായം ഉള്ള ഒരു ഗോത്രം സ്ത്രീകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ?. […]

Continue Reading

59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു:

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. കൊല്ലം […]

Continue Reading

ബി പി ടി ബിരുദം കരസ്ഥമാക്കിയവരുടെ പട്ടികയിൽ ഇശൽ ഗ്രാമത്തിൽ നിന്ന് ഹഫ്‌ന എന്ന പ്രതിഭയും

ദേർലകട്ട ഏനപ്പോയ മെഡിക്കൽ കോളേജിൽ നിന്നും ബി. പി. ടി ബിരുദം ഫസ്റ്റ് ക്ലാസ്സോടെ പൂർത്തിയാക്കി ഇശൽ ഗ്രാമമായ മൊഗ്രാലിന്റെ യശസുയർത്തിയിരിക്കുകയാണ് ഹഫ്‌ന ഷിറിൻ. മികച്ച ഫിസിയോതെറാപ്പിസ്റ്റായി ആതുരസേവന രംഗത്ത് തിളക്കമാർന്ന പ്രവർത്തനം നടത്താൻ ഈ കൊച്ചുമിടുക്കിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. സാമൂഹ്യ പ്രവർത്തകനും മൊഗ്രാൽ ദേശീയ വേദി മുൻ പ്രസിഡന്റുമായ അബ്കോ മുഹമ്മദിന്റെയും മുൻ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ആയിഷയുടെയും മകളാണ് ഹഫ്‌ന ഷിറിൻ.ഹഫ്‌ന ഷിറിനെ മൊഗ്രാൽ ദേശീയവേദി അഭിനന്ദിച്ചു.

Continue Reading

തി​രി​ച്ച​ടി തു​ട​രു​ന്നു; യു​പി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും ഒ​രു മ​ന്ത്രി കൂ​ടി രാ​ജി​വ​ച്ചു

ല​ക്നോ: നി​യ​മ​സ​ഭാ ഇ​ല​ക്ഷ​ൻ അ​ടു​ത്തി​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി തു​ട​രു​ന്നു. യോ​ഗി മ​ന്ത്രി​സ​ഭ​യി​ലെ ആ​യു​ഷ് മ​ന്ത്രി ധ​രം സിം​ഗ് സൈ​നി​യും ബി​ജെ​പി​യി​ൽ നി​ന്നും രാ​ജി​വ​ച്ചു. യു​പി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും ആ​ദ്യം രാ​ജി​വ​ച്ച സ്വാ​മി പ്ര​സാ​ദ് മൗ​ര്യ​യു​ടെ ഏ​റ്റ​വും അ​ടു​ത്ത അ​നു​യാ​യി ആ​ണ് ധ​രം സിം​ഗ്. ഇ​തോ​ടെ ബി​ജെ​പി​യി​ൽ നി​ന്നും രാ​ജി​വ​ച്ച മ​ന്ത്രി​മാ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.ശി​കോ​ഹോ​ബാ​ദി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​എ​ല്‍​എ മു​കേ​ഷ് വ​ര്‍​മ​യും ഇ​ന്ന് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും രാ​ജി​വ​ച്ചി​രു​ന്നു.

Continue Reading

ലോക്‌സഭാ ഹാജർ; മുസ്‌ലിം ലീഗ് എംപിമാർ നമ്പർ വൺ

ന്യൂഡൽഹി: 17-ാം ലോക്‌സഭയിലെ ഹാജർനിലയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എംപിമാർ ഒന്നാം സ്ഥാനത്ത്. പാർട്ടി അടിസ്ഥാനത്തിൽ, ലീഗിലെ 67 ശതമാനം അംഗങ്ങൾക്കും സഭയിൽ 90 ശതമാനത്തിലേറെ ഹാജരുണ്ട്. കേരളത്തിൽനിന്നുള്ള ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസ്സമദ് സമദാനി, തമിഴ്‌നാട്ടിൽ നിന്നുള്ള കെ നവാസ് ഗനി എന്നിവരാണ് ലോക്‌സഭയിലെ ലീഗ് എംപിമാർ. കണക്കുകൾ ഉദ്ധരിച്ച് ഡാറ്റാ വെബ്‌സൈറ്റായ ഫാക്ട്‌ലി ഡോട് ഇൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പാർട്ടിയിലെ അമ്പത് ശതമാനത്തിലേറെ എംപിമാരും 90 ശതമാനത്തിലേറെ ഹാജർ […]

Continue Reading

ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ്; നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തേടി പരിശോധന

ആലുവ: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ തേടിയാണ് പരിശോധന. പന്ത്രണ്ട് മണിയോടെയാണ് പൊലീസ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പൊലീസ് പരിശോധനയെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ദിലീപിന്റെ വീട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടതും വി.ഐ.പി എന്ന് പറയുന്ന […]

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ ആദൂർ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു,അറസ്റ്റ് ചെയ്യാത്തതിൽ കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമായിരുന്നു

ബോവിക്കാനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ. നേതാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇരിയണ്ണിയിൽ പ്രവർത്തിക്കുന്ന വനിതാ സഹകരണസംഘം ജീവനക്കാരനായ ടി. സുമേഷിന്റെ (26) പേരിലാണ് ഡിവൈ.എസ്.പി.യുടെ നിർദേശത്തെതുടർന്ന് ആദൂർ പോലീസ് കേസെടുത്തത്. ഡിവൈ.എഫ്.ഐ. ഇരിയണ്ണി യൂണിറ്റ് പ്രസിഡന്റായിരുന്ന സുമേഷിനെ ഡിവൈ.എഫ്.ഐ.യുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ജില്ലാ കമ്മിറ്റി നീക്കം ചെയ്തിട്ടുണ്ട്. സംഘത്തിൽ രാത്രികാവൽക്കാരനായ സുമേഷിനെ സഹകരണസംഘത്തിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ. നേതാവിനെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ വഴിവിട്ട ഇടപെടലുകൾ നടത്തി സത്യപ്രതിജ്ഞാലംഘനം നടത്തിയ മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് മുളിയാറിന് അപമാനമാണെന്ന് […]

Continue Reading

ഷാൻ വധകേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഷാൻ വധകേസിലെ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി ചേർത്തല സ്വദേശി അഖിൽ, 12-ാം പ്രതി തൃശൂർ സ്വദേശി സുധീഷ്, 13-ാം പ്രതി ഉമേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുളള കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളെ ആംബുലൻസിൽ രക്ഷപെടുത്താനും ഒളിവിൽ താമസിപ്പിക്കാനും സഹായിച്ചവരാണ് ഇവർ.

Continue Reading