ഇന്ത്യയിൽ കൊവി‍ഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു; പ്രതിദിന നിരക്ക് രണ്ടര ലക്ഷത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോ​ഗികൾ എണ്ണത്തിൽ ​ഗണ്യമായി വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ടര ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് രോ​ഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോ​ഗ്യമന്ത്രാലയത്തിന്റെ ഔദ്യോ​ഗിക കണക്ക് പ്രകാരം 2,47,417 പുതിയ കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡെൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്ഥിതി​ഗതികൾ ആശങ്കയിലാണ്. കൂടുതൽ സംസ്ഥാനങ്ങളിൽ ഒമിക്രോൺ വ്യാപനവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തേക്കാൾ 17 ശതമാനം വർ​ദ്ധനവാണ് പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്, 13.11 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഒമിക്രോൺ ആശങ്ക […]

Continue Reading

ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി. ചികിൽസാ ധന സഹായം കൈമാറി.

ബോവിക്കാനം: നിർദ്ധനരായ രണ്ട് കാൻസർ രോഗികൾ ക്കുള്ള ദുബൈ ഉദുമ മണ്ഡലം കെ.എം.സി. സി.യുടെ ധനസഹായം ജനററൽ സെക്രട്ടറി കെ.ജി.എൻ.റൗഫ്, സെക്രട്ടറി നിസാർ മാങ്ങാട് എന്നിവർ മല്ലം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി. കെ.ബി.മുഹമ്മദ് കുഞ്ഞി ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, ഫൈസൽ പൊവ്വൽ, ഷെരീഫ് മല്ലത്ത്, ഹമീദ് സുലൈമാൻ സംബന്ധിച്ചു.

Continue Reading

സ്കൂളുകൾ അടയ്ക്കുന്നത് പരി​ഗണിക്കും; തീരുമാനം അവലോകന യോ​ഗത്തിനു ശേഷമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാ​ഹചര്യത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഔദ്യോ​ഗിക ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ ചേരുന്ന കൊവിഡ് അവലോകന യോ​ഗത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ പുനർചിന്തനം വേണമെന്ന് പറഞ്ഞാൽ ഇക്കാര്യം പരി​ഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുമ്പോഴും വിദ്യാർത്ഥികളിൽ രോ​ഗവ്യാപനം ഉണ്ടായിട്ടില്ല. എന്നിരുന്നാലും കുട്ടികളുടെ ആരോ​ഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരീക്ഷ നടത്തിപ്പും, […]

Continue Reading

കോടതി ഉത്തരവിന് പുല്ലുവില; ഭാര്യയെയും മക്കളെയും പുറത്താക്കി യുവാവ്; സ്ത്രീധന പീഡനമെന്ന് ആരോപണം

കോടതി ഉത്തരവുണ്ടായിട്ടും ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ആലത്തൂരിലാണ് വീട്ടമ്മ റാബിയ നസീറും മക്കളും രാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ദയയ്ക്കായി ഗേറ്റിന് മുന്നില്‍ കാത്തിരിക്കുന്നത്. ലക്ഷങ്ങളുടെ സ്ത്രീധനം നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് പീഡനമെന്ന് റാബിയയും ബന്ധുക്കളും പറയുന്നുഈ സങ്കടം കോടതി കേട്ടു. സുരക്ഷിത ഇടമൊരുക്കാന്‍ ഉത്തരവും നല്‍കി. പക്ഷേ അതിനപ്പുറം ചേര്‍ത്തുപിടിക്കേണ്ട ഭര്‍ത്താവിന് കരളലിവില്ല. പറക്കമുറ്റാത്ത മക്കളെയും കൂട്ടി മഞ്ഞും വെയിലും അവഗണിച്ച് മൂന്ന് രാപകലുകളായി ഇവര്‍ […]

Continue Reading

ഒഡീഷയെ തകർത്തു: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഒഡീഷ എഫ്.സിയെ തകർത്ത് ഐ.എസ്.എൽ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. സീസണിലെ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. നിഷു കുമാർ, ഹർമൻജോത് ഖബ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്.ആദ്യമിനിറ്റ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്. ആദ്യ പത്തുമിനിറ്റില്‍ കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 28-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. […]

Continue Reading

മുഴുവൻ ആളുകളും വാക്സിൻ എടുക്കണമെന്ന് ഡി എം ഓ

കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് 19 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഓമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും പൊതുജനങ്ങൾ കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും കോവിഡ് 19 വാക്സിനേഷൻ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അറിയിച്ചു. ജില്ലയിൽ ഇതുവരെയായി 1075587 പേർ ആദ്യ ഡോസ് വാക്സിനേഷനും 961993 പേർ രണ്ടാം ഡോസ് വാക്സിനേഷനും സ്വീകരിച്ചിട്ടുണ്ട്. *ജില്ലയിൽ കരുതൽ ഡോസ് വാക്സിനേഷൻ ആരംഭിച്ചു.* ജില്ലയിൽ ജനുവരി 10 മുതൽ കരുതൽ ഡോസ് വാക്സിനേഷൻ നൽകി തുടങ്ങി. […]

Continue Reading

പുതിയ സ്ഥലമാറ്റ മാനദണ്ഡങ്ങൾക്കെതിരെ കെ.എസ്.ടി.യു പ്രതിഷേധം

കാസർകോട് : അന്തർജില്ലാ അധ്യാപക സ്ഥലംമാറ്റത്തിന് കേരള സർക്കാർ കൊണ്ട് വന്ന പുതിയ മാനദണ്ഡങ്ങൾ അധ്യാപകരെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. യാതൊരു വിധചർച്ചയും കൂടാതെ പുതിയ അനുപാതം സൃഷ്ടിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് എ.സി. അതാ ഉള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.ജി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ ദേളി സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.പി. റഊഫ്,മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്,മുൻ ജില്ലാപ്രസിഡണ്ട് റസാഖ് പുനത്തിൽ,ജില്ലാ […]

Continue Reading

റിയാസ് മൗലവി കൊലചെയ്യപ്പെട്ടിട്ട് അഞ്ചുവർഷം തികയുമ്പോഴും കേസിന്റെ വിചാരണ പാതിവഴിയിൽ; വിചാരണക്ക് മേൽനോട്ടം വഹിച്ച അഞ്ചാമത്തെ ജഡ്ജിയും സ്ഥലം മാറ്റിപ്പോയി

കാസർകോട്:പഴയചൂരി യിലെ മദ്രസാ അധ്യാപകനായിരുന്ന കർണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് അഞ്ചുവർഷം തികയുമ്പോഴും കേസിന്റെ വിചാരണ ഇപ്പോഴും പാതിവഴിയിൽ. റിയാസ് മൗലവി വധക്കേസിന്റെ വിചാരണക്ക് മേൽനോട്ടം വഹിച്ച അഞ്ചാമത്തെ ജഡ്ജിയെയും സ്ഥലം മാറ്റിയതോടെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ പൂർണമായി മുടങ്ങിയിരിക്കുകയാണ്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിലവിൽ മൂന്നുമാസമായി ജഡ്ജിയുടെ സേവനമില്ല. 2017 മാർച്ച് 20ന് രാത്രി 11 മണിയോടെയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് […]

Continue Reading

DYFIനേതാവായ പോസ്കോ കേസ് പ്രതിയെ സംരക്ഷിക്കാൻ ഉള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലിൽ പ്രതിഷേധിച്ച്, പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്‌ മുളിയാർ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ നടത്തി.

യൂത്ത് കോൺഗ്രസ്‌ മുളിയാർ മണ്ഡലം പ്രസിഡന്റ് സുധീഷ് പാത്തനടുക്കം അധ്യക്ഷത വഹിച്ച മാർച്ച്‌ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ജനാർദ്ദനൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സ്വരാജ് കാനത്തൂർ,ഗാന്ധി ദർശൻ യുവജന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് പാണൂർ, മണികണ്ഠൻ നെയ്യങ്കയം, രാമപ്രസാദ് കാനത്തൂർ, ജിതിൻ പുതിയവീട്, റഷീദ് ഫാബ് അശ്വിൻ തീയടുകം, സുശാന്ത് പാട്ടിക്കോച്ചി,അഖിൽ, വിദ്യരാജ് പാണൂർ ,ധന്യരാജ് […]

Continue Reading

യു.പിയില്‍ ബി.ജെ.പിയെ പിടിച്ചുകുലുക്കി വീണ്ടും രാജി; 24 മണിക്കൂറിനിടെ രാജിവെച്ചത് രണ്ടു മന്ത്രിമാര്‍

ഉത്തർപ്രദേശ് ബി.ജെ.പിയില്‍ രാജി തുടരുന്നു. യോഗി മന്ത്രിസഭയിലെ ദാരാ സിംഗ് ചൗഹാനാണ് ഇന്ന് രാജിവെച്ചത്. വനം പരിസ്ഥിതി വകുപ്പ് മന്ത്രിയാണ്. ഇന്നലെ തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയും രാജിവെച്ചിരുന്നു. 24 മണിക്കൂറിനിടെ യോഗി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരാണ് രാജിവെച്ചത്. യു.പിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി വിട്ട എം.എല്‍.എമാരുടെ എണ്ണം ആറായി. ഒ.ബി.സി വിഭാഗത്തോട് യോഗി സർക്കാർ നീതി പുലർത്തിയില്ലെന്ന് ദാരാ സിംഗ് ചൗഹാൻ ആരോപിച്ചു. അദ്ദേഹം സമാജ്‍വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ […]

Continue Reading