ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാരുടെ പട്ടികയിൽ ഹൃത്വിക് റോഷനും

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കഭിമാനമായി ഹൃത്വിക് റോഷൻ. ദി ടീൽമാംഗോ കഴിഞ്ഞ മാസം പുറത്തിറക്കിയ പട്ടികയിൽ ലോകത്തിലെ ഏഴു സുന്ദരന്മാരെ കുറിച്ച് പറഞ്ഞിരുന്നു, അതിലാണ് ഹൃത്വിക്കും ആദ്യം തന്നെ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ന് 48ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് നിരവധിപേരാണ് ആശംസയുമായി എത്തിയത്. ബോളിവുഡിലെ സെലിബ്രിറ്റികളിൽ ശരീര ഭാഷയിലും അഭിനയത്തിലും സൗന്ദര്യത്തിലും ഒരു മാറ്റവും സംഭവിക്കാത്ത നടൻ എന്നും ഹൃത്വിക്കിനെ വിശേഷിപ്പിക്കുന്നുണ്ട്. ഒന്നാം സ്ഥാനത്ത് മറ്റാർക്കും കടക്കാനാകാതെ നിൽക്കുന്നത് ലോകത്തിൽ ഏറ്റവും […]

Continue Reading

ഉമേഷ് അരിജാലിന്റെ നിര്യാണത്തിൽ സന്ദേശം സംഘടനയിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു

………….. ചൗക്കി: നമ്മുടെ ഏവരുടെയുംപ്രിയ സുഹൃത്ത് ഉമേഷ് അർജാൽ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു കാൻസർ രോഗബാധിതനായി ഒന്നരവർഷത്തിലേറെയായി ചികിത്സയിലായിരുന്നു സന്ദേശം ഗ്രന്ഥാലയത്തിന്റെ ഒരു കാലത്തെ നിറസാന്നിധ്യമായിരുന്ന ഉമേഷ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്സന്ദേശത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെ നിന്ന ഉമേഷ് വൈസ് പ്രസിഡണ്ട് പദവി അലങ്കരിച്ചിട്ടുണ്ട് നെഹ്റു യുവക്‌കേന്ദ്രയുമായി ചേർന്നുകൊണ്ടുള്ള സന്ദേശത്തിന്റെ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിന്നും പ്രവർത്തിക്കാൻ ഉമേഷ് ഉണ്ടായിരുന്നു. 2001 കാലഘട്ടത്തിൽ നെഹ്റു യുവക് കേന്ദ്ര സംഘടിപ്പിച്ച കൗമാരക്കാരുടെ ലൈംഗിക […]

Continue Reading

സം​സ്ഥാ​ന​ത്ത് 17 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 345

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 17 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം എ​ട്ട്, പാ​ല​ക്കാ​ട് ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​രോ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​മി​ക്രോ​ൺ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 13 പേ​ർ ലോ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നാ​ലു പേ​ർ ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ പി​ടി​പെ​ട്ട​വ​രു​ടെ എ​ണ്ണം 345 ആ​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Continue Reading

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു എസ്.എസ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി സംഘർഷമാണ് കത്തിക്കുത്തിലേക്ക് കലാശിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

Continue Reading

നടിയെ ആക്രമിച്ച കേസിൽ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ നൽകും

പുതിയ കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി ദിലീപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകും. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും അപേക്ഷ നൽകും. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപെടുത്തിയിട്ടില്ല. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 29 ന് ബൈജു  പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസിൽ പൊലീസ് ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ് ആരോപിച്ചു.അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് യോഗം നടക്കുന്നത്. […]

Continue Reading

സ്‌കൂളുകള്‍ അടക്കില്ല; വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തല്‍ക്കാലം ഇല്ല; ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി കുറച്ചു. സ്‌കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത യോഗത്തിലേക്കു മാറ്റി. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തല്‍ക്കാലം ഇല്ല.പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ക്കശമാക്കാന്‍ യോഗം തീരുമാനിച്ചു. ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈന്‍ ആക്കണമെന്നും യോഗം നിര്‍ദേശിച്ചു. കോവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അടുത്ത യോഗത്തില്‍ തീരുമാനമെടുക്കും. സ്‌കുളുകള്‍ ഉടന്‍ […]

Continue Reading

ആസ്റ്റ്ർ മിംസ് ലെ ന്യൂറോളജി(Neurology) വിഭാഗം കാസർകോഡ് അരമന ഹോസ്പിറ്റലിൽ

*Aster MIMS Hospital* *കാസർകോഡ്* അരമന ഹോസ്പിറ്റലിൽ *കോഴിക്കോട്‌ ആസ്റ്റർ മിംസ്* ആശുപത്രിയിലെ പ്രശസ്ത *ന്യൂറോളജിസ്റ്റ് & സ്ട്രോക്ക് വിദക്ത ഡോക്ടർ പോൾ ജെ ആലപ്പാട്ട് * സേവനം *11/01/2022* – ചൊവ്വാഴ്ച രാവിലെ 10:00 മുതൽ 04:00 മണി വരെ ഉണ്ടായിരിക്കുന്നതാണ്. *ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24*

Continue Reading

ലയൺസ് ചെർക്കളയുടെ മെഡിക്കൽ ക്യാമ്പ് നിർദ്ധന രോഗികൾക്ക് ഗുണകരമായി.

ചെർക്കള: ലയൺസ് ചെർക്കളയുടെ നേതൃത്വത്തിൽ മാലിക്ക്ദ്ധീനാർ ചാരിറ്റബിൾ ആശുപത്രിയുടെ സഹകരണത്തോടെ ചെർക്കള ഹൈമാക്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നിർദ്ധനരായ നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമായി. ചടങ്ങിൽ ലയൺ മെയ്തീൻ ചാപ്പാടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയൺ ഫൈസൽ പൊവ്വൽ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്തു. ലയൺ വേണു ഗോപാൽ, ലയൺ സുകുമാരൻ, മാലിക്ക് ദീനാർ ആശുപത്രി ചെയർമാൻ കെ.എസ്. അൻവർ സാദാത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ […]

Continue Reading

വീട്ടമ്മയെ പീഡിപ്പിച്ചത് 9 പേര്‍, അഞ്ചുപേരും വന്നത് ഭാര്യമാരുമായി; സ്റ്റഡുകള്‍ നല്‍കേണ്ടത് 14000 രൂപ

കോട്ടയം: സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പരാതി നൽകിയ വീട്ടമ്മയെ ഇതുവരെ ഒമ്പതുപേർ പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ ആറുപേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ് ഇവർ. കേസിലെ ബാക്കി പ്രതികൾ ഒളിവിലാണ്. ഇതിലൊരാൾ വിദേശത്തേക്ക് കടന്നതായും വിവരങ്ങളുണ്ട്.. പരാതിക്കാരിയെ പീഡിപ്പിച്ച ഒമ്പതുപേരിൽ അഞ്ചുപേരും ഭാര്യമാരുമായാണ് എത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഭാര്യമാരെ പരസ്പരം കൈമാറി ഇവർ ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു. എന്നാൽ ബാക്കി നാലുപേർ തനിച്ചാണ് […]

Continue Reading

നടി ശോഭനയ്ക്ക് കൊവിഡ്; സ്ഥിരീകരിച്ചത് ഒമിക്രോണ്‍!

ചെന്നൈ: നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആണ് താരത്തിന് സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് പേജിലൂടെ താരം തന്നെയാണ് കൊവിഡ് ബാധിതയായ വിവരം ആരാധകരുമായി പങ്കിട്ടത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചുവെന്ന് താരം കുറിച്ചു.സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു തനിക്കുണ്ടായ ലക്ഷണങ്ങളെന്ന് പറഞ്ഞ നടി ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു. രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്നും ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നും, എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നും ശോഭന നിര്‍ദേശിച്ചു. ഒമിക്രോണ്‍ […]

Continue Reading