പരിശീലകനിൽ തൃപ്തനല്ല; മാഞ്ചസ്റ്റർ വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടേക്കും. പുതിയ പരിശീലകൻ റാൽഫ് റാങ്‌നിക്കിലും ക്ലബിൻ്റെ പ്രകടനങ്ങളിലും റൊണാൾഡോ തൃപ്തനല്ലെന്നും അതുകൊണ്ട് തന്നെ താരം ക്ലബ് വിട്ടേക്കും എന്നുമാണ് റിപ്പോർട്ട്. പോയിൻ്റ് പട്ടിയിൽ 31 പോയിൻ്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ. പട്ടിയിൽ ഒന്നാമതുള്ള സിറ്റിക്ക് 53 പോയിൻ്റാണ് ഉള്ളത്. (cristiano ronaldo manchester united)റാങ്‌നിക്ക് ക്ലബിൽ തുടർന്നാൽ ക്രിസ്റ്റ്യാനോ ഉറപ്പായും യുണൈറ്റഡ് വിടും. പുതിയ പരിശീലകൻ എത്തിയാൽ അത് ആരാണെന്നതിനനുസരിച്ചാവും ക്ലബിൽ തുടരണോ വേണ്ടയോ എന്ന് […]

Continue Reading

വിവാഹ ദിനത്തിൽ വരന്റെ വേഷം കെട്ട്; കൊറഗജ്ജയെ അപമാനിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; പൊലീസ് കേസെടുത്തു; വധുവിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി സംഘ്പരിവാർ സംഘടനകൾ

വിവാഹ ദിനത്തിൽ അരോചകമായ രീതിയിൽ വേഷം കെട്ടി വധൂഗൃഹത്തിലെത്തിയ യുവാവിനും കൂട്ടുകാർക്കുമെതിരെ വ്യാപക വിമർശനം തുടരുന്നതിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ വിട്ടൽ പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമറുല്ല ബാസിതിനും വധുവിന്റെ വീട്ടുകാർക്കും എതിരെയാണ് കേസ്. ബണ്ട് വാൾ താലൂകിലെ വിട്പട്നൂർ സ്വദേശി ചേതൻ നൽകിയ പരാതിയിലാണ് പൊലീസ് കേസ് റെജിസ്റ്റർ ചെയ്തത്.വ്യാഴാഴ്ച രാത്രി 10 മണിയോടെ ബണ്ട് വാൾ താലൂക് പരിധിയിലെ വധൂഗൃഹത്തിൽ എത്തിയ വരനും സംഘവും തുളുനാട്ടിലെ ആരാധനാമൂർത്തിയായ കൊറഗജ്ജയുടെ വേഷം […]

Continue Reading

ആർ.എസ്.എസ് അജണ്ട അതിവേഗം നടപ്പാക്കുന്നു; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. പൊലീസിൽ അതിവേഗം ആർ.എസ്.എസ് അജണ്ട നടപ്പാവുന്നുവെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിൽ മുസ് ലിംകൾക്കെതിരെ വരുന്ന പരാമർശങ്ങളിൽ നടപടിയെടുക്കുന്നില്ലെന്നും ആർ.എസ്.എസിനെ വിമർശിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിട്ടും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ് എടുത്ത പൊലീസ് സി.പി.എം സമ്മേളനങ്ങൾക്കെതിരെ കേസെടുക്കുന്നില്ല. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണോ ഇതെല്ലാം നടക്കുന്നത്. മുഖ്യമന്ത്രിക്ക് പൊലീസിന്റെ ഇരട്ടത്താപ്പ് നിയന്ത്രിക്കാനാവുന്നില്ലെന്നും മുഖപ്രസംഗത്തിൽ  മുഖപ്രസംഗത്തിൽ വിമർശിക്കുന്നു

Continue Reading

‘സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല’; അടച്ചിടല്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് വീണ ജോര്‍ജ്

പാലക്കാട്: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ (Lock Down) നടപ്പാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് (Veena George). പൂർണ്ണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറൻ്റീൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിന് ശേഷം സംസ്ഥാനത്ത് ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നിരുന്നു. അതേസമയം ആരോ​ഗ്യ വകുപ്പിലെ ഫയലുകൾ കാണാതായ […]

Continue Reading

ബംഗളൂരുവില്‍ കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു മരണം

ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം കാറിന് പിന്നില്‍ ലോറിയിടിച്ച് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ. ശില്‍പ, എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഇതേ കാറില്‍ യാത്രചെയ്തിരുന്ന മറ്റൊരു പെണ്‍കുട്ടി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.അമിത വേഗതയില്‍ ആയിരുന്നു വാഹനങ്ങളെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകില്‍ ലോറി ഇടിയ്ക്കുകയായിരുന്നു. കാര്‍ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും […]

Continue Reading

അരോചകമായ രീതിയിൽ വേഷം കെട്ടി മണവാളൻ വധു ഗൃഹത്തിലേക്ക് ആനയിച്ച് കൂട്ടുകാരും; വ്യാപക വിമർശനം; വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു( വീഡിയോ കാണാം )

അരോചകമായ രീതിയിൽ വേഷം കെട്ടി മണവാളൻ വധു ഗൃഹത്തിലേക്ക് പോവുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വൻ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഇതിനെതിരെ ഉയരുന്നത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിന്റെ വിവാഹമാണ് വിവാദമായത്. യുവാവിന്റെ നികാഹ് നേരത്തെ നടന്നിരുന്നു. വധു ഗൃഹത്തിലേക്ക് പോകുന്നതിന്റെ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട് വാൾ താലൂകിലായിരുന്നു വധൂഗൃഹം. മുഖത്തും മറ്റും കറുത്ത ചായം പൂശിയും കവുങ്ങിൻ പാള പോലെയുള്ളത് തൊപ്പിയായി ധരിപ്പിച്ചും […]

Continue Reading

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവർക്ക് തടവും പിഴയും നാട് കടത്തലും

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവർക്ക് ഇനിമുതൽ തടവും പിഴയും നാട് കടത്തലും.  അനുമതിപത്രമില്ലാതെ ഹജ്ജ് ചെയ്യുന്നതിനായി മക്കയിൽ പ്രവേശിക്കുന്നവർക്കും അതിന് സഹായിക്കുന്നവർക്കുമുള്ള ശിക്ഷ നടപടികളാണ് പരിഷ്‌കരിച്ചിരിക്കുന്നത്. തീർത്ഥാടകർക്ക് പ്രയാസരഹിതമായി ഹജ്ജ് നിർവഹിക്കാൻ അവസമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജിന് പത്ത് ദിവസം മുമ്പ് മുതൽ തന്നെ അനുമതി പത്രമില്ലാത്ത സൗദി പൗരന്മാർക്കും, ജി.സി.സി പൗരന്മാർക്കും മക്കയിലും പുണ്യ സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തും. മറ്റു രാജ്യങ്ങിൽ നിന്നുള്ളവർക്ക് ശവ്വാൽ 25 മുതൽ അഥവാ ഹജ്ജിന്റെ ഒന്നര മാസം […]

Continue Reading

ഉന്നാവോയിൽ ബി.ജെ.പി എംഎൽഎ പങ്കജ് ഗുപ്തയെ പൊതുവേദിയിൽ കർഷകനേതാവ് മുഖത്തടിച്ചു( വീഡിയോ കാണാം )

ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബി.ജെ.പി എംഎൽഎ പങ്കജ് ഗുപ്തയെ കർഷകനേതാവ് പൊതുവേദിയിൽ വെച്ച് മുഖത്തടിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. എം.എൽ.എയുടെ മുഖത്തടിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എം.എൽ.എയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സമാജ്‌വാദി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഞ്ചാബിൽ കർഷകർ തടഞ്ഞതിന്റെ ചൂടാറും മുമ്പാണ് യു.പിയിൽ എം.എൽ.എക്ക് പരസ്യമായി കരണത്തടിയേറ്റിരിക്കുന്നത്.

Continue Reading

കുസൃതി കാണിച്ചതിന് പെറ്റമ്മയുടെ ശിക്ഷ; അഞ്ചുവയസുകാരനെ പൊള്ളിച്ചു, ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു!!

ശാന്തന്‍പാറ: കുസൃതി കാണിച്ചുവെന്ന് ആരോപിച്ച് പിഞ്ചുകുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് അഞ്ചുവയസുകാരന്‍ അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. പൊള്ളിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നാലുദിവസങ്ങള്‍ക്കു മുന്‍പാണ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലില്‍ സാരമായി പൊള്ളലേറ്റിട്ടുണ്ട്. അതോടൊപ്പം തന്നെ ദേഹത്തും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. കണ്ണില്ലാത്ത ക്രൂരത അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. നിലവില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. ശിശുക്ഷേമ സമിതി ഇടപെട്ടാണ് വിദഗ്ധ […]

Continue Reading

സംസ്ഥാനത്ത് 25 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആശങ്കയോടെ കേരളം

സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും ആലപ്പുഴ, തൃശൂർ ജില്ലകളിലെ 3 പേർക്ക് വീതവുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചു. മലപ്പുറം ജില്ലയിയിലുള്ള 42 വയസുകാരിക്കും തൃശൂർ ജില്ലയിലുള്ള 10 വയസുകാരിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറത്ത് 14 പേർ യുഎഇയിൽ നിന്നും 4 പേർ […]

Continue Reading