പബ്ജിക്ക് അടിമ; 14കാരൻ വെടിവെച്ച് കൊന്ന് തള്ളിയത് അമ്മ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളെ!

ലാഹോർ: പബ്ജിക്ക് അടിമയായ 14കാരൻ കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും വെടിവെച്ച് കൊലപ്പെടുത്തി. അമ്മ, രണ്ട് സഹോദരിമാർ, സഹോദരൻ എന്നിവർക്ക് നേരെയാണ് 14കാരൻ വെടിയുതിർത്തത്. 45കാരിയും ആരോഗ്യപ്രവർത്തകയുമായ നാഹിദ് മുബാറക്, മകൻ തൈമൂർ(22), പെൺമക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഓൺലൈൻ ഗെയിമായ പബ്ജിയുടെ സ്വാധീനത്തെ തുടർന്നാണ് 14കാരൻ കുടുംബത്തെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ലാഹോറിലെ കാൻഹ പ്രദേശത്താണ് ദാരുണ സംഭവം. കഴിഞ്ഞയാഴ്ചയാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 14കാരനായ മകനെയാണ് ജീവനോടെ കണ്ടത്. തുടർന്ന് പൊലീസ് […]

Continue Reading

5 വയസ്സുകാരിയെ പീഡിപ്പിച്ചെന്നുകാട്ടി ചിത്രം പ്രചരിപ്പിച്ചു; വായ്പാ ആപ്പുകാരുടെ പുതുതന്ത്രം

ആലപ്പുഴ • വായ്പാ കുടിശിക വരുത്തുന്നവരെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ അപമാനിച്ചും ഭീഷണിപ്പെടുത്തിയും വായ്പാ ആപ് സംഘങ്ങള്‍. കുടിശിക വരുത്തിയ സ്ത്രീകളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന ഇവര്‍ ആധാര്‍, പാന്‍ രേഖകള്‍ ഉപയോഗിച്ചും പലതരത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്. അ‍ഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചവനെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയുടെ ചിത്രമാണ് പ്രചരിപ്പിച്ചത്. വായ്പാ ആപ് കെണിയില്‍ കുടുങ്ങിയ ആയിരങ്ങളില്‍ ഒരാള്‍ മാത്രമാണിത്. കോവിഡ് കാലത്ത് സാമ്പത്തികത്തകര്‍ച്ച നേരിട്ടവരുടെ ഗതികേടിനെയാണ് ഓണ്‍ലൈന്‍വായ്പാ ആപ്പുകള്‍ ചൂഷണം ചെയ്യുന്നത്. പഴ്സനല്‍ ലോണ്‍ വേഗത്തില്‍ […]

Continue Reading

‘മദ്യം നല്‍കി, യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍, കേസെടുത്തു

കോഴിക്കോട് ചേവായൂര്‍ ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട സംവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പെണ്‍കുട്ടികള്‍ക്കൊപ്പം ബംഗളൂരിവില്‍ പിടിയിലായ യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നാണ് വെളിപ്പെടുത്തല്‍. ബാംഗ്ലൂര്‍, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഇന്നലെ കോഴിക്കട്ടെ ചേവായൂര്‍ പോലീസ് സ്റ്റഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ മൊഴിയെടുപ്പിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍.യുവാക്കള്‍ മദ്യം നല്‍കിയെന്നും, ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് […]

Continue Reading

കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് വന്‍ വിജയം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകള് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് വന്‍ വിജയം. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 53ലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ ജില്ലയിലെ 46 കോളേജിൽ 38ലും കാസർകോട്ട്‌ 15 കോളേജിൽ 12ലും വയനാട് ജില്ലയിലെ മൂന്നു കോളേജിലും എസ്എഫ്ഐയ്ക്കാണ് ആധിപത്യം. നിലവില്‍ കെ.എസ്.യു പാനല്‍ വിജയിച്ചിരുന്ന കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, ഇരിട്ടി എംജി കോളേജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളേജ്, ഇരിക്കൂര്‍ സിബ്ഗ കോളേജ് എന്നിവ […]

Continue Reading

യുഎഇയിലെ സ്‌കൂളുകൾ പൂർണതോതിൽ തുറക്കുന്നു

യുഎഇയിലെ വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ദുബൈയിലെ സ്‌കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. അബൂദബിയിലെ സ്‌കൂളുകളിൽ തിങ്കളാഴ്ച മുതൽ ക്ലാസ് പഠനം സജീവമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി മൂന്ന് മുതൽ ദുരന്തനിവാരണ അതോറിറ്റിയും വിദ്യഭ്യാസ വകുപ്പും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് അയവ് വരുന്നത്. ദുബൈയിലെ സ്‌കൂളുകളിൽ കായികപഠനം, പഠനയാത്ര, കലാകായിക പരിപാടികൾ എന്നിവക്ക് അനുമതി നൽകുമെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളും തുറക്കാൻ അനുവദിക്കും. സർവകലാശാലകൾ മുതൽ നഴ്‌സറികൾക്ക് […]

Continue Reading

അജ്മാൻ കെ എം സി സി മുളിയാർ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു

അജ്‌മാൻ : 26.01.2022 ന് അജ്മാൻ കെ എം സി സി ഓഫീസിൽ വെച്ച് നടന്ന ഉദുമ മണ്ഡലം കെഎംസിസി യോഗത്തിൽ അജ്മാൻ കെ എം സി സി മുളിയാർ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു ഉദുമ മണ്ഡലം പ്രസിഡൻറ് ഇല്യാസ്‌ പള്ളങ്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അജ്‌മാൻ കെഎംസിസി കാസറകോഡ് ജില്ലാ പ്രസിഡൻറ് അഷ്‌റഫ് നീർച്ചാൽ ഉൽഘാടനം ചെയ്തു . മണ്ഡലം ജനറൽ സെക്രട്ടറി ഇബ്രാഹിം ഉദുമ സ്വാഗതം പറഞ്ഞു. അജ്‌മാൻ കെഎംസിസി കാസറഗോഡ് ജില്ലാ ജനറൽ […]

Continue Reading

ഓർഡർ ചെയ്ത ഫോൺ ലഭിക്കാൻ കസ്റ്റമർ കെയറിലേക്ക് വിളിച്ചു; യുവാവിന് നഷ്ടമായത് 75000 രൂപ!

ഗുരുഗ്രാം: ഇ-കൊമേഴ്‌സ് സൈറ്റിൽ നിന്നും വാങ്ങിയ ഫോൺ കൈയ്യിൽ ലഭിക്കാതിരുന്നചിനെ തുടർന്ന് ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചയാൾക്ക് നഷ്ടപ്പെട്ടത് മുക്കാൽ ലക്ഷം രൂപ. ഹരിയാനയിലെ ഗുരുഗ്രാമിലെ യുവാവിനാണ് ഈ ദുരനുഭവം. ഇയാളുടെ 74,966 രൂപയാണ് നഷ്ടപ്പെട്ടത്. ഗുരുഗ്രാം സ്വദേശിയായ രൂപേന്ദർ കുമാർ (45) ജനുവരി 13 ന് ഒരു സ്മാർട്ട്‌ഫോണിന് ഓർഡർ നൽകിയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അതു ലഭിച്ചിരുന്നില്ല. തുടർന്ന്, ജനുവരി 17 ന് ഇത് അയച്ചയാൾക്ക് ഓർഡർ തിരികെ […]

Continue Reading

ക്വാറന്റൈന്‍ കോവിഡ്‌രോഗിയെ പരിചരിച്ചവര്‍ക്ക് മാത്രം; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

എല്ലാവരും ക്വാറന്റൈനില്‍ പവേണ്ട, കോവിഡ് രോഗിയെ അടുത്ത് നിന്ന് പരിചരിച്ചവര്‍ക്ക് മാത്രം ക്വാറന്റൈന്‍ മതി എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ കേസുകളുടെ 3.6 ശതമാനം രോഗികൾ  മാത്രമാണ് ആശുപത്രികളില്‍ ഉള്ളത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. എന്നാല്‍ ഐസിയു വേണ്ടിവരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവില്ല. സ്വകാര്യ ആശുപത്രികളിലെ ബെഡ്ഡ്കളിലും രോഗികളുടെ വര്‍ധനവ് കൂടുതലായി ഇല്ല. 9.6 […]

Continue Reading

യഡിയൂരപ്പയുടെ കൊച്ചുമകൾ മരിച്ച നിലയിൽ; ഫാനിൽ തൂങ്ങിയനിലയിൽ മൃതദേഹം

കർണാടക മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യഡിയൂരപ്പയുടെ െകാച്ചുമകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ശിവാജി നഗറിലുള്ള സ്വന്തം അപ്പാർട്ട്മെന്റിലെ ഫാനിലാണ് 30കാരി സൗന്ദര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹ മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. യഡിയൂരപ്പയുടെ മകൾ പത്മയുടെ മകളാണ് ഡോക്ടർ കൂടിയായ സൗന്ദര്യ. രണ്ട് വർഷം മുൻപായിരുന്നു സൗന്ദര്യയുടെ വിവാഹം. മൃതദേഹം പോസ്മോർട്ടത്തിനായി മാറ്റി.

Continue Reading

പരപ്പ നായിക്കയം പാലവളപ്പിന് സമീപം റബ്ബർ തോട്ടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

വെള്ളരിക്കുണ്ട് : പരപ്പ നായിക്കയം പാലവളപ്പിന് സമീപം പഞ്ചമി എസ്റ്റേറ്റിൽ പുരുഷൻ്റെ അസ്ഥികൂടം കണ്ടെത്തി. ഒരു മാസത്തെ കാല പഴക്കം കരുതുന്നു. അസ്ഥികൂടത്തിന് സമീപത്തുള്ള മരക്കൊമ്പിൽ തുണി കെട്ടിയ നിലയിൽ കാണപ്പെട്ടതിനാൽ തൂങ്ങി മരിച്ചതാണെന്ന് കരുതുന്നു. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ ആളുടെ മൃതദേഹമാണോയെന്ന് സംശയിക്കുന്നു. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പോലീസ് സർജൻ എത്തിയ ശേഷം മറ്റ് നടപടിക്രമങ്ങൾ ആരംഭിക്കും.

Continue Reading