‘കോവിഡ് സമ്മാനിച്ചത് ബിസിനസ്തകർചയും വൻ കട ബാധ്യതയും’; യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്

മംഗലാപുരം : യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്. മൈസുറു ഉദയഗിരിക്ക് സമീപം സതഗല്ലി ലേഔടിൽ താമസിക്കുന്ന സന്തോഷ് (26), ഭവ്യ (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ദമ്പതികൾ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചിരുന്നു. അൽപസമയത്തിന് ശേഷം ഇരുവരും ഛർദിക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.എന്നാൽ ചികിത്സയോട് പ്രതികരിക്കാതെ ദമ്പതികൾ മരണപ്പെടുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.ഇർവിൻ റോഡിൽ ജ്വലറി നടത്തിവരികയായിരുന്നു സന്തോഷ്. എന്നാൽ കോവിഡും ലോക് ഡൗണും തീർത്ത പ്രതിസന്ധിയും മറ്റും […]

Continue Reading

തനിക്ക് ഇത്ര വിലയേ ഉള്ളൂ; അതൃപ്തി പരസ്യമാക്കി ക്രിസ്റ്റ്യാനോ

തനിക്ക് വേണ്ടത്ര വിപണി മൂല്യം കാണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്ഫർ വെബ്‌സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റിനെ ബ്ലോക് ചെയ്ത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ട്രാൻസ്ഫർ മാർക്കറ്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് താരം ബ്ലോക് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവം. ജോർജ് മെൻഡിസ് ഇലവൻ എന്ന പേരിൽ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ട്രാൻസ്ഫർ മാർക്കറ്റ് പങ്കുവച്ച പോസ്റ്ററിൽ വില കുറഞ്ഞതാണ് റോണോയെ ചൊടിപ്പിച്ചത്. ക്രിസ്റ്റ്യാനോക്ക് 75 മില്യൺ യൂറോയാണ് വില നിശ്ചയിച്ചിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് […]

Continue Reading

പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്ന്ന ദൃശ്യം കൈക്കലാക്കിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു

കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന്നദൃശ്യങ്ങൾ കൈക്കലാക്കിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയുടെ നഗ്ന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥി കൈക്കലാക്കിയത്. ഓൺലൈൻ പഠനത്തിനായി അമ്മയുടെ മൊബൈൽ ഫോണായിരുന്നു പെൺകുട്ടി ഉപയോഗിച്ചിരുന്നത്. അമ്മ ഫോൺ പരിശോധിച്ചപ്പോഴാണ് നഗ്ന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.വിദ്യാർത്ഥിയുടെ സഹപാഠിയുടെ സുഹൃത്താണ് പെൺകുട്ടി. നവമാധ്യമങ്ങളിലൂടെയാണ് വിദ്യാർത്ഥി പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്‌. തുടർന്ന് പ്രലോഭിപ്പിച്ച് നഗ്ന്ന ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. പോലീസ് കേസെടുത്തതോടെ വിദ്യാർത്ഥി ഒളിവിൽ പോയിരിക്കുകയാണ്. പെൺകുട്ടിയുടെ […]

Continue Reading

കാത്തുനില്‍ക്കാനാവില്ല; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി ഇന്ന് പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. വധ ഭീഷണിക്കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ജാമ്യഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പട്ട്  പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. അടുത്ത ബുധനാഴ്ചയായിരുന്നു ജാമ്യഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ഇത് അടിയന്തിരമായി പരിഗണിക്കമെന്നാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി. ഇതിനായി പ്രത്യേക ഹര്‍ജി ഇന്ന് സമര്‍പ്പിക്കും. കേസ് ഇന്ന് ഉച്ചയ്ക്ക് […]

Continue Reading

മകന്റെ വിധവയെ സംരക്ഷിച്ചു, പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി; ഒടുവിൽ വിവാഹവും നടത്തിക്കൊടുത്ത് ഈ ഭർതൃമാതാവ്; ഭർതൃപീഡനങ്ങളുടെ കാലത്ത് അറിയണം ഈ സ്‌നേഹബന്ധം

സികാർ: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതികൾ ജീവിതം പോലും അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ഈ കാലത്ത് ഏറെ വ്യത്യസ്തരായി ഈ ഭർതൃമാതാവും മരുകമളും. ഇവരുടെ സ്‌നേഹബന്ധമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചാവിഷയം. മകൻ മരിച്ചപ്പോഴും മരുമകളെ ചേർത്തുപിടിച്ച് പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കിയിരിക്കുകയാണ് കമലാദേവി എന്ന ഈ ഭർതൃമാതാവ്. രാജസ്ഥാനിലെ സികാറിൽ നിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോഴാണ് സുനിതയുടെ ഭർത്താവ് ശുഭം മരിച്ചത്. 2016 മേയിലായിരുന്നു സുനിതയുടെയും ശുഭത്തിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കിർഗിസ്ഥാനിൽ എംബിബിഎസ് പഠനത്തിനായി […]

Continue Reading

ടിഎ ഇബ്രാഹിം: സ്വഭാവ മഹിമ കൊണ്ട് സൗഹൃദബന്ധങ്ങൾ വളർത്തിയ വ്യക്തിത്വം. – സയ്യിദ് ഹാദി തങ്ങൾ.

മൊഗ്രാൽ. സ്വഭാവ മഹിമ കൊണ്ട് സൗഹൃദബന്ധങ്ങൾ വളർത്തിയ വ്യക്തിത്വമായിരുന്നു മീലാദ് നഗറിലെ ടിഎ ഇബ്രാഹിം എന്ന ഉമ്പായിച്ച യുടെതെന്ന് മൊഗ്രാൽ വെക്കേഷണ ൻ ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അഭിപ്രായപ്പെട്ടു. മൊഗ്രാൽ മീലാദ് നഗർ മീലാദ് ട്രസ്റ്റ് സംഘടിപ്പിച്ച ട്രസ്റ്റ് രക്ഷാധികാരി ടി എ ഇബ്രാഹിം അനുസ്മരണ യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് അംഗം ഇബ്രാഹിം- ഉപ്പഞ്ഞി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എം എ അബ്ദുൽ റഹ്മാൻ അക്ഷയ […]

Continue Reading

മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹീം കോൺഗ്രസ് വിട്ടു

കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി.എം ഇബ്രാഹീം പാർട്ടി വിട്ടു. ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷനേതാവ് സ്ഥാനം നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം രാജിവെച്ചത്. കോൺഗ്രസ് തന്നെ അവഗണിച്ചെന്നും ഭാവി തീരുമാനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.’ ‘കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്റെ മേലുണ്ടായിരുന്ന ഭാരത്തിൽ നിന്ന് എന്നെ മോചിപ്പിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോൾ എനിക്ക് സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സംസ്ഥാനത്തെ തന്റെ അഭ്യുദയകാംക്ഷികളുമായി സംസാരിച്ച ശേഷം എത്രയും പെട്ടെന്ന് ഭാവി തീരുമാനങ്ങൾ പ്രഖ്യപിക്കും”-സി.എം ഇബ്രാഹീം വ്യക്തമാക്കി. […]

Continue Reading

കെ റെയിൽ: കാസർകോട്ട് ഏക്കർ കണക്കിന് കണ്ടൽക്കാടുകൾ നഷ്ടമാകും

സിൽവർ ലൈൻ പദ്ധതി വരുന്നതോടെ കാസർകോട് ജില്ലയിൽ നഷ്ടപ്പെടുന്നത് ഏക്കർ കണക്കിന്​ കണ്ടൽക്കാടുകൾ. ജില്ലയിൽ അവശേഷിക്കുന്ന കണ്ടൽച്ചെടികളിൽ ​നല്ലൊരു ശതമാനവും പദ്ധതിയുടെ ഭാഗമായി ഇല്ലാതാവും. ജല ജീവികൾക്ക്​ സുരക്ഷിതമായി പ്രജനനം സാധ്യമാക്കുന്ന കണ്ടൽചെടികൾ നശിപ്പിക്കപ്പെടുന്നത് പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചന്ദ്രഗിരി പുഴയോരത്തെ​ കീഴൂർ ഭാഗത്തുള്ള ഈ കണ്ടൽ തുരുത്തിന് പുറമെ ജില്ലയുടെ അതിർത്തിപ്രദേശമായ ഒളവറപുഴയോരം, നൂമ്പിൽ പുഴയോരം എന്നിവിടങ്ങളിലായി ഏക്കർ കണക്കിന്​ കണ്ടൽക്കാടുകളും ചതുപ്പുനിലങ്ങളുമാണ്​ പദ്ധതിക്കായി ഏറ്റെടുക്കുന്നത്​. ആവാസ വ്യവസ്​ഥയിൽ ഏറ്റവും പ്രധാനപ്പെട്ട ഇൗ […]

Continue Reading

ഇൻസ്റ്റന്റ് ലോൺ: തിരിച്ചടവ് മുടങ്ങിയാൽ ഹാക്കിങ്, അശ്ലീല സന്ദേശം: ചതിക്കുഴിയിൽ വീണ് മലയാളികൾ

മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീണത് നിരവധി മലയാളികൾ. വീട്ടമ്മമാരടക്കം നിരവധി പേരാണ് വലിയ ബാധ്യതയ്ക്ക് ഇരയാവുന്നത്. ഇരട്ടി പലിശയ്ക്കാണ് ഇത്തരം ആപ്പുകൾ പണം നൽകുന്നത്. പിന്നീട് ഇടപാടുകാരുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യും. തിരിച്ചടവിൽ വീഴ്ച വന്നാൽ ഇടപാടുകാരെ അപകീർത്തിപ്പെടുത്തും. ഇതിനായി ഫോണിലെ എല്ലാ നമ്പറുകളിലേക്കും അശ്ലീല സന്ദേശങ്ങളയക്കുന്നതാണ് പതിവ്. തിരിച്ചടവ് ഒരു ദിവസം വൈകിയതിന് വേശ്യയെന്ന് പ്രചരിപ്പിച്ചുവെന്ന് സൂറത്തിൽ ഇത്തരത്തിൽ അതിക്രമത്തിന് വിധേയയായ സ്ത്രീ പറഞ്ഞു. ഫോണിലെ നമ്പറുകളിലേക്ക് മോർഫ് ചെയ്ത ചിത്രങ്ങളയച്ചു. […]

Continue Reading

മുളിയാറിലെ പ്ലാൻ്റേഷൻ ഭൂമിയിൽ റവന്യു, കൃഷി വകുപ്പുകൾ സംയുക്ത സർവ്വേ നടത്തി അതിർത്തി, വിസ്തൃതി കാര്യത്തിൽ കൃത്യത വരുത്തണം. (അനീസ മൻസൂർ മല്ലത്ത് നിവേദന മയച്ചു)

ബോവിക്കാനം:മുളിയാർ പഞ്ചായത്ത് പരിധിയിലെ പ്ലാൻ്റേഷൻ അധീന ഭൂമിയിൽ റവന്യു വകുപ്പും, കൃഷി വകുപ്പും സംയുക്തമായി സർവ്വെ നടത്തി സ്ഥലവും അതിർത്തിയും അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റവന്യു വകപ്പ് മന്ത്രി കെ.രാജൻ, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, കാസർകോട് ജില്ലാ കലക്ടർ എന്നിവർക്ക് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനം അയച്ചു. മുളിയാറിലെ വലിയ വിസ്തൃതി യിലുള്ള ഭൂമി പാൻ്റേഷൻ കോർപറേഷൻ അധീനതയിലാണ്. പ്ലാൻ്റേഷൻ കോർപറേഷൻ ഡിവിഷൻ ഓഫീസും […]

Continue Reading