കളക്ടറുടെ നിർദ്ദേശം തള്ളി; കോവിഡ് നിയന്ത്രണങ്ങൾക്കിടെ കണ്ണൂർ സർവകലാശാലയിൽ ഇന്ന് തെരഞ്ഞെടുപ്പ്

കോവിഡ് മാനദണ്ഡം നിലനിൽക്കേ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പൊതു പരിപാടികളും കൂടി ചേരലുകളും വിലക്കി കളക്ടറുടെ ഉത്തരവ് നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ്. ജില്ല ബി കാറ്റഗറിയിലേക്ക് മാറിയാൽ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കളക്ടർ വി സി യോട് നിർദ്ദേശിച്ചിരുന്നു. കളക്ടറുടെ നിർദ്ദേശം തള്ളിയാണ് സർവകലാശാല നടപടി. ഇന്നലെ മുതൽ കണ്ണൂർ ബി കാറ്റഗറിയിലേക്ക് മാറിയിരുന്നു.

Continue Reading

‘കഞ്ചാവ് റെയ്ഡിനെത്തിയ പൊലീസിന് ക്വാർടേഴ്സിൽ നിന്നും കിട്ടിയത് അനാശാസ്യസംഘത്തെ’; അധ്യാപികയും യുവതിയും രണ്ട് അധ്യാപകരും പൊലീസിന് മുന്നിൽ നാണംകെട്ടു

കഞ്ചാവ് റെയ്ഡിന് ക്വാർടേഴ്സിൽ എത്തിയപ്പോൾ അനാശാസ്യത്തിനെത്തിയ അധ്യാപികയെയും യുവതിയെയും രണ്ട് അധ്യാപകരെയും കണ്ട് ഞെട്ടിയെന്ന് പൊലീസ് വൃത്തങ്ങൾ. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വാടക ക്വാർടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡിനെത്തിയത്. കാസർകോട് സ്വദേശിനിയും ഇൻഷുറൻസ് ഏജെന്റുമായ യുവതിയും ഒരു അധ്യാപികയും രണ്ട് അധ്യാപകരുമാണ് പൊലീസ് ചോദ്യം ചെയ്യലിൽ നാണം കെട്ടതെന്നും കാസർകോട് നിന്നാണ് സംഘം ഇവിടെ ക്വാർടേഴ്സിൽ എത്തിയതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. […]

Continue Reading

കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പം യുവാക്കളും; രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ സഹോദരിമാരടക്കമുള്ള ആറ് പെണ്‍കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ ബാഹ്യ സഹായം ലഭിച്ചതായി പൊലീസ്. കാണാതായ പെണ്‍കുട്ടികളെ ബെംഗളൂരുവില്‍ കണ്ടെത്തുകയും ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ ബാഹ്യ സഹായം ലഭിച്ചെന്ന സൂചന പൊലീസ് നല്‍കുന്നത്. മടിവാളയിലെ ഹോട്ടലില്‍ വെച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഒരാളെ മാത്രമാണ് പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. മറ്റ് അഞ്ച് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. ഹോട്ടലില്‍ മുറിയെടുക്കാനെത്തിയതാണ് പെണ്‍കുട്ടികള്‍. അതില്‍ ഒരാളെ ഹോട്ടല്‍ ജീവനക്കാര്‍ […]

Continue Reading

എഴുത്തു പരീക്ഷകള്‍ ആദ്യം; പ്രാക്ടിക്കല്‍ പിന്നീട്; ഓണ്‍ലൈന്‍ ക്ലാസ് ശക്തമാക്കും

ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കാന്‍ തീരുമാനം. ഏഴുവരെയുളള ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി. എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ ജി സ്യൂട്ട് സംവിധാനം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍. ഹാജര്‍ നിര്‍ബന്ധമായി രേഖപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ക്ലാസ് ടീച്ചര്‍മാര്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് മേലധികാരിക്ക് റിപ്പോര്‍ട്ട് നല്‍കണം. ക്ലാസ് ടീച്ചര്‍മാര്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് മേലധികാരിക്ക് റിപ്പോര്‍ട്ട് നല്‍കണം. പത്ത്, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും.ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മാറ്റമില്ല: […]

Continue Reading

‘ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ പുറത്തെത്തിയത് മതിലില്‍ ഏണിചാരി’; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് ആറ് പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസര്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോടും അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. കമ്മീഷൻ അംഗം ബി ബബിത ചിൽഡ്രൻസ് ഹോം സന്ദർശിക്കും. മാധ്യമവാർത്തക്കളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി.  […]

Continue Reading

‘ജ്യൂസ് കടകള്‍ വഴി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നു’; വിദ്വേഷ പരാമര്‍ശത്തില്‍ വൈദികനെതിരെ കേസെടുത്തു

മുസലിം വിരുദ്ധ, വിദ്വേഷ പരാമര്‍ശം നടത്തിയതില്‍ വൈദികനെതിരെ കേസെടുത്തു. കണ്ണൂര്‍ ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്റണി തറക്കടവിലിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇരിട്ടി മണിക്കടവ് സെന്റ് തോമസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തി, എന്ന കുറ്റമാണ് വൈദികനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഹലാല്‍ ഭക്ഷണമെന്നാല്‍ മുസ്‌ലിങ്ങള്‍ തുപ്പിയതാണെന്നും മലബാറിലും മറ്റും ജ്യൂസ് കടകള്‍ വഴി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നുണ്ടെന്നുമായിരുന്നു പ്രഭാഷണത്തിനിടെ […]

Continue Reading

മുളിയാറിൽ റിപബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

ബേവിക്കാനം: മുളിയാർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ റിപബ്ലിക് ദിനം ആഘോഷിച്ചു. മുളിയാർ അക്കര ഫൗണ്ടേഷൻ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് പതാക ഉയർത്തി. മാനേജ് മെൻറ് പ്രതിനിധികളായ മൊയ്തീൻ ഹാജി, അബ്ബാസ്, വിവിധ എച്ച്.ഒ.ഡി മാരായ ജിഗിൽ രാജ്, ഷാനിബ, വിനീത്, റീമ, ജീവനക്കാരായ മൊയ്തീൻ പൂവടുക്ക ജാസർ പാലക്കുന്ന്, പി.സി.നിഖിൽ, അനുരാഗ്,പത്മിനി, ശോഭന, സുജാത, ശ്യാമള, ആരിഫ്, സംബന്ധിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വൈസ് പ്രസിഡണ്ട് ജനാർദ്ധനൻ […]

Continue Reading

കോഴിക്കോട് ഇരട്ട സ്ഫോടനം: എന്‍ഐഎക്ക് തിരിച്ചടി; തടിയന്റവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടു

കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും കോടതി വെറുതെ വിട്ടു. പ്രതികളുടെ അപ്പീൽ ഹർജിയും, എൻ ഐ എ ഹർജിയും വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരുടെ ആവശ്യം. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. അതേ സമയം കേസിലെ […]

Continue Reading

ബാലനടുക്കം ബദർ മസ്ജിദ് കമ്മിറ്റി :2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ബാലനടുക്കം ബദർ മസ്ജിദ് കമ്മിറ്റിയുടെവാർഷിക ജനറൽ ബോഡിയോഗം 26.1.2022 ന് ബാലനടുക്കം മദറസയിൽ ചേർന്നു2022 വർഷത്തേക്കുള്ളപുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡൻ്റ്:മുഗു അബ്ദുൽ റഹ്മാൻ ഹാജി ജനറൽ സെക്രട്ടറി:ശാഫി ബാലനടുക്കം ട്രഷറർ:ബസ്റ്റാൻ്റ് അബ്ദുൽ റഹ്മാൻ ഹാജി വൈസ് പ്രസിഡൻ്റ്:ബി കെ അബ്ദുൽ റഹ്മാൻ ഹാജി ഉമ്മർ ബാലനടുക്കം ജോയിൻ സെക്രട്ടറി:എ ബി അബ്ദുല്ലകബീർ മുസ്ലിയാർ നഗർ ഓഡിറ്റർ:ശരീഫ് മുഗുനിസാം ബാലനടുക്കം25 അംഗ വർക്കിംഗ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു

Continue Reading

‘സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിൽ മതപരമായ വേഷം വേണ്ട’, ഹിജാബ് അനുവദിക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ കീഴിലുള്ള സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന് സംസ്ഥാനസർക്കാർ. ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും, മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമിൽ അനുവദിക്കില്ലെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി. ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് കാട്ടി ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിക്ക് മുമ്പാകെ അറിയിച്ചത്. നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്‍പിസിയുടെ ഭാഗമായി […]

Continue Reading