കോവിഡ് വ്യാപനം; സി കാറ്റഗറിയിൽ കൂടുതൽ ജില്ലകൾ

കോവിഡ് വ്യാപനത്തെ തുടർന്ന്  സംസ്ഥാനത്തെ കൂടതൽ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം ,പത്തനംതിട്ട , ഇടുക്കി , കോട്ടയം തുടങ്ങിയ  ജില്ലകളാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ഇവിടെ  പൊതു പരിപാടികൾ പാടില്ല. തിയറ്റർ, ജിംനേഷ്യം എന്നിവ അടക്കും. ആരാധനലായങ്ങളിൽ ഓൺലൈൻ ആയി മാത്രം ആരാധന നടത്താം. ഇന്ന് നടന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം ജില്ല മാത്രമായിരുന്നു ഇതുവരെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നത്. രോഗ വ്യാപനം കൂടതലായ സാഹചര്യത്തിലാണ് കൂടുതൽ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപെടുത്താൻ […]

Continue Reading

ടി എ ഇബ്രാഹിം അനുസ്മരണം ഇന്ന് :സയ്യിദ് ഹാദി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും.

മൊഗ്രാൽ: കഴിഞ്ഞ ആഴ്ച മരണപെട്ട മൊഗ്രാൽ മീലാദ് ട്രസ്റ്റ് സീനിയർ അംഗം ടി എ ഇബ്രാഹിം എന്ന ഉമ്പായിച്ചയുടെ അനുസ്മരണ യോഗം ഇന്ന് രാത്രി 8 മണിക്ക് മീലാദ് നഗറിലെ റൈഴാസ് അപ്പാർട്ട്മെൻറ്ൽ വെച്ച് ചേരും. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ ജനപ്രതിനിധികൾ, മീലാദ് ട്രസ്റ്റ്‌ ഗൾഫ് പ്രതിനിധികൾ സംബന്ധിക്കുമെന്നും, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു.

Continue Reading

ഇൻസ്റ്റഗ്രാം ഇനി ‘ഫ്രീ’ ആയിരിക്കില്ല; പണം കൊടുക്കേണ്ടിവരും, സംഭവം ഇങ്ങനെ

ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഇന്‍സ്റ്റഗ്രാം, യുവജനോത്സവ വേദിയെന്ന് വിളിക്കാവുന്ന രീതിയില്‍ യുവാക്കള്‍ക്കിടയില്‍ ‘ഇന്‍സ്റ്റ’ തരംഗവും, ഇന്‍സ്റ്റ കള്‍ച്ചറും ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ ഇന്‍സ്റ്റയിലെ ഫ്രീകാലം തീരാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്‍റ് ഉണ്ടാക്കുന്നവര്‍ക്ക് പണമുണ്ടാക്കാനുള്ള വഴിയും ഇപ്പോള്‍ വരുകയാണ്.ഫ്രീകണ്ടന്‍റ് കാലത്തിന് വിരാമം കുറിക്കുന്ന ഈ രീതിയില്‍. ചില കണ്ടന്‍റ് ക്രിയേറ്റേര്‍സിന് തങ്ങളുടെ തീര്‍ത്തും എക്സ്ക്യൂസീവായ കണ്ടന്‍റുകള്‍ (വീഡിയോ, പോസ്റ്റ്,സ്റ്റോറി എന്തുമാകാം) കാണണമെങ്കില്‍ തങ്ങളുടെ ഫോളോവേര്‍സിനോട് പണം ആവശ്യപ്പെടാം. ഇത്തരത്തിലുള്ള ഒരു […]

Continue Reading

ടി20യിൽ പിറന്നത് 428 റൺസ്! ഇംഗ്ലണ്ടിനെ തകർത്ത് വെസ്റ്റ്ഇൻഡീസ്, തകര്‍പ്പന്‍ ജയം

ഫോമിലായാൽ ടി20യിൽ വിൻഡീസിനെ വെല്ലാൻ ആരും ഇല്ലെന്ന് ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20. ടി20യിൽ വെസ്റ്റ് ഇൻഡീസിലെ കൂടുതൽ റൺസ് പിറന്ന മത്സരത്തിൽ 20 റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് കീരൺ പൊള്ളാർഡ് നയിച്ച വിൻഡീസ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിൻഡീസ് മുന്നിലെത്തി(2-1). സ്‌കോർബോർഡ് ചുരുക്കത്തിൽ: വെസ്റ്റ്ഇൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 224. ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 204.428 റൺസാണ് മൂന്നാം ടി20യിൽ ആകെ […]

Continue Reading

കൊവിഡായതിനാൽ ചികിത്സ നിഷേധിച്ചു; യുവതി റോഡിൽ പ്രസവിച്ചു

ഹൈദരാബാദ്: കൊവിഡ് പോസിറ്റീവായതിനാൽ ചികിത്സ നിഷേധിക്കപ്പെട്ട യുവതി റോഡരികിൽ പ്രസവിച്ചു. തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് നാടിനെ നടുക്കിയ സംഭവം. കൊവിഡ് പോസിറ്റീവായതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കുകയായിരുന്നു.എന്നാൽ ആശുപത്രിക്ക് പുറത്തിറങ്ങിയ യുവതി സമീപത്തു തന്നെ പ്രവസിച്ചു. പ്രസവ ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമ്മയ്ക്കും കുഞ്ഞിനും നിലവിൽ ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പൂർണ ​ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കുന്നത്.അഡ്മിറ്റ് ചെയ്യാനെത്തിയ സമയത്ത് തന്നെ കൊവിഡ‍് പരിശോധന […]

Continue Reading

കോവിഡ് തീവ്രവ്യാപനം തുടരുന്നു; കൂടുതൽ ജില്ലകളിൽ നിയന്ത്രണം?

തിരുവനന്തപുരം• സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ‘സി’ കാറ്റഗറിയിലാവാൻ സാധ്യതയുണ്ട്. ഇന്നു ചേരുന്ന കോവിഡ് അവലോകനയോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുകയാണ്. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ സംസ്ഥാനത്ത് 50,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ടിലുളളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ […]

Continue Reading

ഇരയെ വിവാഹം കഴിച്ചുവെന്ന് കരുതി ബലാത്സംഗം മാഞ്ഞുപോവില്ലെന്ന് കോടതി; ജലീലിന് 27 വർഷം കഠിന തടവിന് ഉത്തരവ്, 2.10 ലക്ഷം രൂപ പിഴയും!

കുന്നംകുളം: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവിന് ഉത്തരവിട്ടു. കൂടാതെ 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടിൽ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.ഇരയെ വിവാഹം കഴിച്ചതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി ശിക്ഷ വിധിച്ചത്. 2014 ഏപ്രിലിൽ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2013 ഓഗസ്റ്റിലാണ് കേസിന് […]

Continue Reading

ഇനി വാക്​സിൻ ആദായ വിൽപന!; കോവിഷീൽഡിനും കൊവാക്​സിനും ഡോസിന് 275 രൂപയാകാൻ സാധ്യത

ന്യൂഡൽഹി: 100 കോടിയോളം പേർ കോവിഡിനെതിരായ ആദ്യ ഡോസ്​ വാക്​സിനെടുത്ത രാജ്യത്ത്​ ഒടുവിൽ വാക്​സിനുകൾക്ക് ഏകദേശം പത്തിലൊന്നായി​ വില കുറയാൻ വഴിയൊരുങ്ങുന്നു. കോവിഷീൽഡിനും ​െകാവാക്​സിനും ഡോസിന് 275 രൂപയാകാനാണ്​ സാധ്യത. സ്വകാര്യ ആശുപത്രികളിൽ 150 രൂപ സർവിസ്​ ചാർജും നൽകണം. നിലവിൽ ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്​ സ്വകാര്യ ആശുപത്രികളിൽ 1,200 രൂപയാണ്​ ഡോസിന്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിന് 780 രൂപയാണ് ഈടാക്കുന്നത്​. 150 രൂപ സർവിസ് ചാർജ് ഉൾപ്പെടെയാണ് ഈ വില. രാജ്യത്ത്​ 93,26,06,511 […]

Continue Reading

റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ മേഖല എം.എസ്.എഫ് ക്വിസ് മത്സരം സംഘടിപ്പിച്ചു

മൊഗ്രാൽ : രാജ്യത്തിന്റെ 73 )0 റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ മേഖല എം. എസ്. എഫ് ജനറൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. മൊഗ്രാൽ വി. പി കോംപ്ലക്സിൽ നടന്ന പരിപാടി മുസ്ലിംലീഗ് മൊഗ്രാൽ വാർഡ് ജന. സെക്രട്ടറി ടി. കെ ജാഫർ ഉദ്ഘാടനം ചെയ്തു. എം. എസ്.എഫ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ ജംഷീർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ഇന്ത്യാ ചരിത്രത്തിന്റെ വിവിധ തലങ്ങൾ സ്പർശിച്ച് ഏറെ വിജ്ഞാനപ്രദമായ ചോദ്യങ്ങൾ ഉൾകൊള്ളിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ നിരവധി […]

Continue Reading

റിപ്പബ്ലിക്ക് ദിന സന്ദേശമുയർത്തി മർകസ് മൈമൻ ട്രാൻസ്പരൻസി കാമ്പയിൻ പ്രൗഢാരംഭം

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമൻ സ്റ്റുഡന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ട്രാൻസ്പരൻസി ക്യാമ്പയിൻ ചിറ്റ് ചാറ്റ് പ്രോഗ്രാമോടെ പ്രൗഢാരംഭം. റിപ്പബ്ലിക്കിന്റെ സന്ദേശമുയർത്തി നടന്ന പരിപാടി വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും നവ്യാനുഭൂതി നൽകി. ട്രാൻസ്പരൻസി ക്യാമ്പയിൻ മർകസ് മൈമൻ ജന:സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ അബ്ദുൽ സലാം സഅദി അധ്യക്ഷത വഹിച്ചു. ഹാഫിള് മിസ്ഹബ് കീ നോട്ട് അവതരിപ്പിച്ചു. അഡ്വ.ആശിർ അബ്ബാസ് ബള്ളൂർ,സിറാജ് കോട്ടക്കുന്ന്,ഫൈറാസ് ബള്ളൂർ,നൗഷാദ് ദേശാങ്കുളം ചർച്ചക്ക് […]

Continue Reading