*ദേശീയ പതാക ഉയർത്തൽ വിവാദം സമഗ്ര അന്വേഷണം നടത്തണം ….* *M.A. ലത്തീഫ്*

*റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കാസറഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർ കോവിൽ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗൂഡലോചനയടക്കം വല്ലതും സംഭവിച്ചോ എന്ന് വിശദമായ അനേഷണം നടത്തി അത് വെളിച്ചത്ത് കൊണ്ട് വരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സീകരിക്കണമെന്നും INL സംസ്ഥാന സെക്രട്ടറി M.A.ലത്തീഫ് ആവശ്യപ്പെട്ടു. സംഭവിക്കാൻ പാടില്ലാത്ത നിർഭാഗ്യ കരമായ സംഭവമാണ്. ഉദ്യോഗസ്ഥന്മാരുടെ കൃത്യവിലോപം മൂലം ഉണ്ടായതിനെ മന്ത്രിയെ പഴിക്കുന്നതിൽ ഒരു ന്യായികരവുമില്ലന്നും അതിനെ രാഷ്ട്രീയ പ്രശ്നമായി ചില രാഷ്ട്രീയക്കാർ ഉയർത്തി കാണിക്കുന്നതിൽ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 49,771 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ […]

Continue Reading

ബിഹാറില്‍ ഉദ്യോഗാര്‍ഥികള്‍ അക്രമാസക്തരായി; ട്രെയിനിന് തീയിട്ടു

റെയിൽവേ പരീക്ഷയ്ക്കെതിരെ പ്രതിഷേധിച്ച ഉദ്യോഗാര്‍ഥികള്‍ അക്രമാസക്തരായി. പ്രതിഷേധത്തിനിടെ ബിഹാറിൽ ഒരു പാസഞ്ചർ ട്രെയിനിന് തീയിട്ടു. മറ്റൊരു ട്രെയിനിനു നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലംകത്തിച്ചു. റെയിൽവേ ട്രാക്കില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് ഗയയില്‍‌ ട്രെയിനിന് തീയിട്ടത്. അഗ്നിശമനസേന ഉടനെത്തി തീ അണച്ചു. പൊലീസുമായി ഉദ്യോഗാര്‍ഥികള്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ജെഹാനാബാദ് ടൗണിൽ രോഷാകുലരായ വിദ്യാർഥികൾ റെയിൽവേ ട്രാക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സീതാമർഹി […]

Continue Reading

ക്യാമറയിൽ പെടാതെ പറപറക്കാൻ നമ്പർ പ്ലേറ്റ് പൊട്ടിച്ച് മാറ്റി ‘ഫ്രീക്കൻ’; ഇൻസ്റ്റഗ്രാമിൽ നിന്നും പൊക്കിയെടുത്ത് ‘ന്യൂജെൻ’ എംവിഡി; ഒടുവിൽ യുവാവിന് പിടിവീണു

കാക്കനാട്: അതിവേഗത്തിൽ പായുമ്പോൾ ക്യാമറകളിൽ പെടാതിരിക്കാൻ നമ്പർപ്ലേറ്റ് പൊട്ടിച്ചുമാറ്റിയ ഫ്രീക്കനെ ന്യൂജെൻ സ്റ്റൈലിൽ പിടികൂടി മോട്ടോർവാഹന വകുപ്പ്. കഴിഞ്ഞദിവസം കൊച്ചി-ആലുവ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് നമ്പർപ്ലേറ്റ് ഇല്ലാത്ത സൂപ്പർബൈക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടത്. അമിതവേഗത്തിൽ പാഞ്ഞുവരുന്ന ബൈക്കിന് കൈകാണിച്ചാൽ നിർത്തില്ലെന്ന് മനസ്സിലായതോടെ ബൈക്കിന്റെ ചിത്രം മുഴുവനായി പകർത്തി. പിന്നീട് വിശദമായി ഫോട്ടോ പരിശോധിച്ചതോടെ ബൈക്കിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം ഐഡി കണ്ടു. ഇതു കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹന ഉടമയായ യുവാവിനെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് വലയിലാക്കിയത്. […]

Continue Reading

ജി എച്ച് എസ് എസ് ഷിറിയ സ്കൂളിൽറിപ്പബ്ലിക് ദിനാഘോഷം നടത്തി

ഷിറിയ : ജി എച്ച് എസ് എസ് ഷിറിയ സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ലളിത മായ ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ സുരേന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി. പി ടി എ വൈസ് പ്രസിഡന്റ്‌ ഹനീഫ് ഓണന്ത, പി ടി എ എക്സിക്യൂട്ടീവ് അംഗം യുസുഫ് തറവാട്, ആസിഫ് മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി.ദിലീഷ് മാസ്റ്റർ നന്ദി പറഞ്ഞു..

Continue Reading

ഇന്ത്യയുടെ 73ആം റിപ്പബ്ലിക് ദിനം മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ വിപുലമായി ആഘോഷിച്ചു

മൊഗ്രാൽ. ഇന്ത്യയുടെ 73ആം റിപ്പബ്ലിക് ദിനം മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ വിപുലമായി ആഘോഷിച്ചു. രാവിലെ അംഗൻവാടി പരിസരത്ത് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ പതാക ഉയർത്തി. തുടർന്ന്” രാജ്യം നേരിടുന്ന ജനാധിപത്യ-മതേതര ഭീഷണി ”എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ചടങ്ങിൽ ഹമീദ് പെർവാഡ് അധ്യക്ഷത വഹിച്ചു.മുഹമ്മദ് അബ്‌കോ, എം എ മൂസ, മഷൂദ് മൊഗ്രാൽ, സഫിയ, നഫീസ എന്നിവർ സംബന്ധിച്ചു. അംഗൻവാടി ടീച്ചർ യശോദ സ്വാഗതം പറഞ്ഞു.

Continue Reading

വീൽചെയറിലിരുന്ന് അക്ഷരങ്ങളെ കീഴടക്കി; നാടിന് തണലായി; തിരൂരങ്ങാടിയിലെ റാബിയയെ തേടിയെത്തി ‘പത്മശ്രീ’ പുരസ്‌കാരം

തിരൂരങ്ങാടി: വീൽചെയറിൽ വിധി തളർത്തിയിട്ടപ്പോഴും സാക്ഷരത പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കെവി റാബിയയെ തേടി പത്മശ്രീ പുരസ്‌കാരം. ഏതാനും വർഷങ്ങളായി രോഗബാധിതയായി വീട്ടിൽ കിടപ്പിലായ റാബിയയ്ക്ക് ഊർജ്ജം പകരുന്നതാണ് ഈ സിവിലിയൻ പുരസ്‌കാരം. വീൽചെയറിലിരുന്ന് ശാരീരിക വൈകല്യങ്ങളെ മനക്കരുത്ത് കൊണ്ട് തോൽപിച്ച റാബിയ സാക്ഷരത പ്രവർത്തനങ്ങളിലും മറ്റു സാമൂഹിക-സേവനപ്രവർത്തന രംഗങ്ങളിലും സജീവമായിരുന്നു. ശരീരം തളർന്നതോടെ വീട് വിട്ടിറങ്ങാൻ സാധിക്കാതെ ദുരിതത്തിലാണെങ്കിലും പത്മശ്രീ ലഭിച്ചത് വലിയ സന്തോഷവും അഭിമാനവും പകരുന്നെന്ന് റാബിയ പറഞ്ഞു. പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും […]

Continue Reading

മൊഗ്രാൽ കടവത്ത് അംഗനവാടിയിൽ റിപബ്ലിക് ദിനം ആഘോഷിച്ചു

മൊഗ്രാൽ : റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ കടവത്ത് അംഗനവാടിയിൽ വെൽഫെയർ കമ്മിറ്റി കൺവീനർ ടി.കെ അൻവർ പതാക ഉയർത്തി. അംഗനവാടി ടീച്ചർ താര, അബ്ദുള്ള. കെ.ടി, കെ.എം അലി, ഗീത, ഫക്രുദ്ദീൻ റാസി സംബന്ധിച്ചു.

Continue Reading

ദേശീയപാത വികസനം: കബറിടം ഉൾപ്പെട്ട സ്ഥലം വിട്ടുനിൽകി വെട്ടിച്ചിറ ജുമാമസ്ജിദ്…

കോട്ടയ്ക്കൽ∙ ദേശീയപാത 66ന്റെ വികസനത്തിനായി കബറിടം ഉൾപ്പെട്ട 42 സെന്റ് സ്ഥലം വിട്ടുനിൽകി വെട്ടിച്ചിറ ജുമാമസ്ജിദ്. റോഡിന്റെ ഇരുവശത്തും ജുമാമസ്ജിദിന് കബറിടമുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി 750 കബറുകളാണ് മാറ്റിസ്ഥാപിക്കുന്നത്. ഈ ജോലി തുടങ്ങിയിട്ട് ഒരുമാസമായി. 250 പേരുടെ കബർ അവരുടെ അടുത്ത ബന്ധുക്കളുടെ അടക്കം ചെയ്ത സ്ഥലത്തേക്കു മാറ്റി.ഉറ്റവരുടെ സാന്നിധ്യത്തിലാണ് ഇതു ചെയ്തത്. ബന്ധുക്കൾ ഇല്ലാത്തവരുടെ 500 കബർ ഉണ്ടാകും.പൊതു കബറിടം ഒരുക്കി അവയും മാറ്റി സ്ഥാപിക്കാനാണ് തീരുമാനം.

Continue Reading

അച്ഛനായ സന്തോഷം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് അച്ഛനായ സന്തോഷം പങ്കുവെച്ച് . യുവരാജ് സിങ് തന്നെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്ന സന്തോഷം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഹസന്‍ കീച്ച് ആണ് യുവരാജ് സിങിന്റെ ഭാര്യ. താരദമ്പതികള്‍ക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്.അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് പിന്നാലെയാണ് ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ വന്നത്. ‘ ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബത്തിനോടും സുഹൃത്തുക്കളോടും ഇന്ന് ദൈവം ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതിന്റെ സന്തോഷം ഞങ്ങള്‍ പങ്കുവെക്കുന്നു. ഈ […]

Continue Reading