വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രം; യുവതി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

കൊല്ലം:വീണ്ടും നാടിനെ നടുക്കി വിവാഹിതയായ യുവതിയുടെ മരണം. ചടയമംഗലത്ത് ഇരുപതുകാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസിച്ചുവന്നിരുന്നത്. പോരേടത്ത് ഹോട്ടൽ നടത്തുകയാണ് ഭർത്താവ് ആലിഫ്ഖാൻ. പുനലൂർ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

റെഡ് വിങ്സ് ഷൂട്ടേർസ് ജേസി പ്രകാശനം ചെയ്തു

മജൽ: ഫ്രണ്ട്സ് ക്ലബ്ബ് മജലിന്റെ ആഭിമുഖ്യത്തിൽ ദുബൈയിൽ നടത്തുന്ന.എം.എഫ്.സി.ദൂബൈ ലീഗ്സിസൺ .വൺ ദുബൈയിൽ വെച്ച് നടത്തുകയാണ്. മജലിലെ പ്രമുഖ നാല് ടീമുകൾ മാറ്റൊരുക്കുകയാണ്ടീം റെഡ് വിങ്സ് ഷുട്ടേർസ് ടിമിന്റെ ജെസി പ്രമുഖ വ്യാസായി കെ.എം.അബ്ദുല്ല ഹാജി മജൽ .റെഡ് വിങ്സ്ഷുട്ടേർസ് ഓണർ യാസിർ മജലിന് നൽകി ജേസി പ്രകാശനം ചെയ്തു.ഹനിഫ് മജൽ എന്നിവർ സംബന്ധിച്ചു

Continue Reading

ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന ആനയാണ് ഇടഞ്ഞത്.ഇടഞ്ഞ ആന മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി ( വീഡിയോ കാണാം)

ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന ആനയാണ് ഇടഞ്ഞത്.ഇടഞ്ഞ ആന മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി ( വീഡിയോ കാണാം)

Continue Reading

യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരപ്പ: എടത്തോട് തൊട്ടിയിലെ പുലിക്കോടൻ മാധവന്റെ മകൻ യദുമാധവ് (25) ആണ് ഇന്നലെ വൈകുന്നേരം ഒടയഞ്ചാൽ ഗ്യാസ് വിതരണ കേന്ദ്രത്തിലെ കുളിമുറിയിൽ കുഴഞ്ഞു വീണ് മരിച്ചത്. 3 വർഷമായി അവിടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഗ്യാസ് ഉടമയുടെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്തു. അമ്മ യശോദ. സഹോദരി കാവ്യ മാധവൻ. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ

Continue Reading

പറവൂരിൽ പള്ളി ആക്രമിച്ച് കൊലവിളി നടത്തി, പള്ളിമുറ്റത്ത് മൂത്രമൊഴിച്ചു; പോലീസുകാരൻ അറസ്റ്റിൽ,

എറണാകുളം: പറവൂർ വടക്കേക്കര പള്ളി ഗേറ്റ് തകർക്കുകയും കൊലവിളി നടത്തുകയും ചെയ്ത പോലീസുകാരൻ അറസ്റ്റിൽ. കളമശ്ശേരി എആർ ക്യാംപിലെ പോലീസുകാരൻ തുരുത്തിപ്പുറം പൂമാലിൽ ഭാസി മകൻ സിമിൽ റാം ആണ് കേസിലെ പ്രതി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇയാളെ സർവ്വീസിൽ നിന്ന് പുറത്താക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.ഈ മാസം 13ന് രാത്രി 10.30 ഓടെയാണ് സംഭവം. വാഹനത്തിൽ പള്ളിക്കുമുന്നിൽ എത്തിയ സംഘം അടച്ചിട്ടിരുന്ന ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ഖത്തീബിനെയും മദ്‌റസ […]

Continue Reading

ഹിജാബ് ഒഴിവാക്കി വിദ്യാർത്ഥിനികളെത്തി; ക്ലാസിൽ വരാതെ ഹർജി നൽകിയ ആറ് പെൺകുട്ടികളും

ബം​ഗളൂരു: ക്ലാസ് റൂമുകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്ക് പിന്നാലെ ബുധനാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. ഹിജാബ് ധരിക്കാതെ ചില മുസ്ലിം വിദ്യാർത്ഥിനികൾ ക്ലാസുകളിലെത്തിയപ്പോൾ ചിലർ ക്ലാസുകളിൽ ഹാജരായില്ല. ഹിജാബ് ധരിക്കാതെ ക്ലാസിലേക്കില്ലെന്നാണ് ഈ വിദ്യാർത്ഥികളുടെ നിലപാട്. കർണാടക ഹൈക്കോടതിയിൽ ഹിജാബ് വിലക്കിനെതിരെ ഹർജി നൽകിയ ആറ് വിദ്യാർത്ഥിനികളും ഉഡുപ്പി ​ഗവ പ്രീ യൂണിവേഴ്സിറ്റി കോളേജിലെത്തിയില്ല.കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം ബുധനാഴ്ച ഉഡുപ്പിയിൽ ഒമ്പതാം ക്ലാസുകളിൽ 30116 […]

Continue Reading

രാജ്യത്ത്​ വിചാരണ തടവുകാരിൽ 25 ശതമാനവും ന്യൂനപക്ഷ വിഭാഗക്കാർ

ന്യൂഡൽഹി: രാജ്യത്തെ വിചാരണ തടവുകാരിൽ 25 ശതമാനവും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാണെന്നും മുസ്‌ലിം വിചാരണത്തടവുകാർ കൂടുതലുള്ളത് അസം, പശ്ചിമ ബംഗാൾ, യു.പി സംസ്ഥാനങ്ങളിൽ നിന്നാണെന്നും കേന്ദ്ര സർക്കാർ. മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ്​ ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജ്യസഭ​യെ ഇക്കാര്യം അറിയിച്ചത്​.വിചാരണ തടവുകാരിൽ ഗണ്യമായ അനുപാതം മുസ്‌ലിം സമുദായത്തിൽ നിന്നാണോ എന്ന് ചോദിച്ച വഹാബ്​ വിചാരണത്തടവുകാരുടെ സമുദായം തിരിച്ചുള്ള കണക്കുകളും ആവശ്യപ്പെട്ടിരുന്നു. മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ 2020 […]

Continue Reading

ഹിജാബ് വിധി കേരളത്തിലും നടപ്പിലാക്കണം, ഇല്ലെങ്കിൽ പ്രത്യക്ഷ സമരമെന്ന് വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്ന കർണാടക ഹൈക്കോടതി വിധിയെ സ്വാ​ഗതം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്. ഈ വിധി കേരളത്തിലും നടപ്പിലാക്കാൻ പിണറായി വിജയൻ സർക്കാർ തയാറാവണമെന്നും അല്ലാത്ത പക്ഷം അതിനായുള്ള നിയമനടപടികൾക്കും പ്രത്യക്ഷ സമര പരിപാടികൾക്കും നേതൃത്വം നൽകുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയിൽ പറഞ്ഞു. മതത്തിന്റെ പേരു പറഞ്ഞ്  ഭരണഘടനയ്ക്കും മുകളിൽ സ്വാതന്ത്ര്യം നേടാൻ വിദ്യാർഥികളെ തെരുവിലിറക്കാൻ ഗൂഢാലോചന നടത്തിയ ശക്തികളെ പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്താൻ കോളജ് കുട്ടികളെ […]

Continue Reading

‘അവരെ വീട്ടിൽനിന്ന് പറഞ്ഞയക്കാനാകില്ല’; മരുമകൾ മുസ്ലിമായതിന് പൂരക്കളി കലാകാരന് ക്ഷേത്രവിലക്ക്‌

ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും പൂരക്കളിപ്പാട്ടിന്റെയും മറത്തുകളിയുടെയും ആരവങ്ങൾ മുഴങ്ങുമ്പോൾ കണ്ണൂരിലെ ഒരു പൂരക്കളി കലാകാരൻ മാത്രം ഈ ആരവങ്ങളിൽ നിന്നെല്ലാം നിർബന്ധപൂർവ്വം വിട്ടുനിൽക്കുകയാണ്. കരിവെള്ളൂർ കുതിരുമ്മലയിലെ പൂരക്കളി കലാകാരൻ വിനോദ് പണിക്കരെയാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികൾ പൂരക്കളിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നത്. മകൻ മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിലാണ് ക്ഷേത്ര ഭാരവാഹികൾ തനിക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിനോദിന്റെ ആരോപണം.പൂരക്കളിയുടെ ഈറ്റില്ലമായ കരിവെള്ളൂരിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കർ. മകന്റെ […]

Continue Reading

24 മണിക്കൂറിനിടെ രണ്ട് ബലാത്സം​ഗക്കേസിലെ പ്രതികളെ വെടിവച്ച് കൊന്ന് അസം പൊലീസ്

ഗുവാഹത്തി: 24 മണിക്കൂറിനിടെ രണ്ട് ബലാത്സംഗക്കേസിലെ (Rape Case) പ്രതികളെ വെടിവച്ച് കൊന്ന് അസം പൊലീസ് (Assam Police). ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബുധനാഴ്ച അസം പൊലീസ് വെടിവച്ച് കൊന്നു. മജ്ബത്തിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി രാജേഷ് മുണ്ട (38) കൊല്ലപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതിയെ രക്ഷിക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി. ഉദൽഗുരി ജില്ലയിൽ ബുധനാഴ്ച പുലർച്ചെയാണ് പെൺകുട്ടി ബലാത്സം​ഗം ചെയ്യപ്പെട്ടത്. ”ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മാർച്ച് 10ന് ഞങ്ങൾ […]

Continue Reading