കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു
വിഴിഞ്ഞം: വിഴിഞ്ഞത്ത് കടലിൽ കുളിക്കവെ, ചുഴിയിൽപെട്ട മൂന്ന് കുട്ടികളിൽ രണ്ട് പേർ മരിച്ചു.വിഴിഞ്ഞം ടൗൺ ഷിപ്പിൽ ഉബൈദ് റഹ്മാന്റെ മകൻ മെഹ്റൂഫ് (13), നിസാമുദീൻ-ഫാത്തിമകണ്ണ് ദമ്പതികളുടെ മകൻ നിസാർ (12) എന്നിവരാണ് മരിച്ചത്. ഹാർബർ കപ്പച്ചാലിൽ പീരുമുഹമ്മദിന്റെ മകൻ സുഫിയാൻ അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ, വിഴിഞ്ഞം ഐ.ബിക്ക് സമീപം ചെറുമണൽ തീരത്താണ് നാടിനെ നടുക്കിയ അപകടം. സുഹൃത്തുക്കളായ അഞ്ച് കുട്ടികളിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് ചുഴിയിൽപെട്ടത്. നാട്ടുകാരാണ് […]
Continue Reading