ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലോഡ്ജിൽ എത്തിച്ച്18 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി; 44 കാരനെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെ ബേക്കലിലെ ലോഡ്ജിൽ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പാലക്കാട് ജില്ലക്കാരനായ യുവാവിനെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു. സുനീഷിനെതിരെയാണ് (44) പൊലീസ് കേസെടുത്തത്.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ദിവസങ്ങൾക്ക് മുമ്പ് ചെറുവത്തൂരിലെ ഒരു ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് ബേക്കലിലേക്ക് കൊണ്ടു വന്ന് ലോഡ്ജിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടി വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് രക്ഷിതാക്കൾ വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡിപ്പിച്ചെന്ന വിവരം പുറത്തുവന്നത്.തുടർന്ന് […]

Continue Reading

നിയമസഭ തെരഞ്ഞെടുപ്പ് 2022: പഞ്ചാബിൽ ഇത്തവണ ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്ന് ഇന്ത്യ ടുഡെ; എക്‌സിറ്റ് പോൾ ഫലങ്ങൾ അറിയാം

പഞ്ചാബിൽ ഇത്തവണ ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവേ. കോൺഗ്രസസിന് 19 മുതൽ 31 സീറ്റ് വരേയാണ് സർവേ പ്രവചിക്കുന്നത്. ബി ജെപിക്ക് 1 മുതൽ 4 വരേയും ശിരോമണി അകാലിദളിന് 7 മുതൽ 11 വരെ സീറ്റുകളും സർവേ പ്രവചിക്കുന്നു. പഞ്ചാബിൽ ആം ആദ്‌മി 76 മുതൽ 90 സീറ്റുകൾ നേടുമെന്ന് എക്‌സിറ്റ് പോൾ ഫലം. പഞ്ചാബിൽ ആം ആദ്‌മി 60 മുതൽ 84 സീറ്റുകൾ […]

Continue Reading

‘അയാള്‍ തോണ്ടിക്കൊണ്ടിരുന്നു, മെഹ്നുവിന് ഇതിന്റെയൊന്നും ചിന്തയില്ല’; റിഫയുടെ ശബ്ദ സന്ദേശം പുറത്ത്

വ്‌ളോഗര്‍ റിഫയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ച് ഓഡിയോ സന്ദേശം പുറത്ത്. മരണത്തിന് മണിക്കൂറുകള്‍ മുമ്പ് ഒരാള്‍ക്ക് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. കൂടെ താമസിക്കുന്ന ഒരാള്‍ക്കെതിരെയുള്ള ആരോപണമാണ് ഓഡിയോ സന്ദേശത്തിലുള്ളത്. ‘ഇന്നലെ ബുര്‍ജ് ഖലീഫയില്‍ പോയി വന്നതിന്റെ ക്ഷീണത്തിലാണ് ഉറങ്ങുന്നത്. ഉറങ്ങുമ്പോള്‍ ചങ്ങായി ജംഷാദ് തോണ്ടി വിളിച്ച് ഫാന്‍ ഓഫ് ചെയ്യാന്‍ പറയുന്നു. എന്തൊക്കെയോ ചെയ്യുന്നു. മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ് ഞാന്‍ കിടന്നുറങ്ങുന്നത്. ജംഷാദ് എത്ര ഫ്രണ്ട് ആയാലും ഒറ്റയ്ക്ക് കിടന്നുറങ്ങുമ്പോള്‍ ഏതൊരാള്‍ക്കും എന്തെങ്കിലും തോന്നും. ഞാന്‍ […]

Continue Reading

തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് പെട്രോൾ വില കുതിച്ചുയർന്നേക്കും; 22 രൂപയോളം കൂടാൻ സാധ്യത

മുംബൈ: രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ദിനംപ്രതി ഉയരുകയാണ്. ഇന്ന് ബാരലിന് 130 ഡോളർ കടന്നിരിക്കുകയാണ്. 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയിലേക്കാണ് ക്രൂഡ് ഓയിൽ എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ഈ വില വർധന ഇന്ത്യയിലും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 22 രൂപ വരെ പെട്രോളിന് വില ഉയർന്നേക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഇപ്പോൾ ബാരലിന് 100 രൂപ നൽകിയാണ് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങിക്കുന്നത്. റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി നിർത്തിയാൽ ലോകവിപണിയിൽ അഞ്ച് മില്യൺ […]

Continue Reading

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍

മുസ്ലിം ലീഗിന്റെ പുതിയ അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. മുസ്ലീം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടർന്നാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്റും ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വു​മാ​ണ് സാദിഖലി തങ്ങൾ. മുനവിർ അലി ശിഹാബ് തങ്ങൾ മലപ്പുറം ജില്ലാ പ്രസിഡന്റ് ആകും. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങളും സംസ്ഥാന ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.മുസ്ലിം ലീഗിന് പുതിയ അധ്യക്ഷൻ ഉടനെന്ന് സാദിഖലി […]

Continue Reading

ഹൈദരലി തങ്ങളുടെ നിര്യാണം; നാളെ സമസ്ത മദ്‌റസകൾക്ക് അവധി

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് നാളെ മദ്‌റസകൾക്കും അൽബിർറ്, അസ്മി സ്ഥാപനങ്ങൾക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അൽബിർറ് എന്നീ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ അറിയിച്ചു.

Continue Reading

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്. 18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്‌ലാമിക് […]

Continue Reading

സ്ക്രീനിലെ മണികിലുക്കം നിലച്ചിട്ട് ആറ് വര്‍ഷങ്ങള്‍; ഓര്‍മ്മയില്‍ ഒളിമങ്ങാതെ കലാഭവന്‍ മണി

തിരശ്ശീലയിലെ താരമായിരിക്കുമ്പോള്‍ത്തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളെയുള്ളൂ, ഏത് ഭാഷയിലും. മലയാളികളെ സംബന്ധിച്ച് ആ വിശേഷണത്തിന് അര്‍ഹനായിരുന്നു കലാഭവന്‍ മണി (Kalabhavan Mani). കൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റ് ആയും പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും സമാന്തരമായി നാടന്‍പാട്ടിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായുമൊക്കെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ മലയാളിക്ക് പ്രിയങ്കരനായ പേരുകാരന്‍. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് ഇന്നേയ്ക്ക് ആറാണ്ട് പൂര്‍ത്തിയാവുന്നു.വ്യക്തിപരമായ […]

Continue Reading

കുമ്പള ലക്കിസ്റ്റാർ ഫുട്ബോൾ: ആർമി സ്ട്രീറ്റ് കൊടിയമ്മയും,യങ് ചാല ഞ്ചേഴ്‌സ് മൊഗ്രാൽ പുത്തൂരും ഇന്ന് ഫൈനലിൽ ഏറ്റുമുട്ടും.

കുമ്പള. നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള കുമ്പള ലക്കിസ്റ്റാർ ഫുട്ബോൾ ടൂർണമെന്റിന്റെ 4,5തീയ്യ തികളിലായി നടന്ന ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ ട്രൈബ്രെക്കറിലൂടെ 5-3ഗോൾ വ്യത്യാസത്തിൽ യുണൈറ്റഡ് പട്ലയെ തോൽപിച്ചു ആർമി സ്ട്രീറ്റ് കൊടിയമ്മയും, നറുക്കെടുപ്പിലൂടെ വിജയം നേടി യങ് ചാലഞ്ചേഴ്സ് മൊഗ്രാൽപുത്തൂരും ഫൈനലിൽ പ്രവേശിച്ചു. കളിയുടെ നിശ്ചിത സമയത്ത് ഗോളടിക്കാതെ സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് ടൈബ്രേക്കറി ലൂടെയും, നറുക്കെടുപ്പിലൂടെയും വിജയികളെ കണ്ടെത്തിയത്. ഇന്നാണ് വാശിയേറിയ ഫൈനൽ മത്സരം. വൈകുന്നേരം 5മണിക്ക് കളി ആരംഭിക്കും, 6മണിക്ക് ട്രോഫി […]

Continue Reading

കടൽഭിത്തിക്കിടയിൽ കുടുങ്ങിയത് മണിക്കൂറുകൾ ; ഷിയാസിനിത് രണ്ടാം ജന്മം

വടകര: കളിക്കുന്നതിനിടെ കടൽ ഭിത്തിയിലെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ എട്ട് വയസ്സുകാരനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെ രക്ഷപ്പെടുത്തി. മുട്ടുങ്ങൽ വരയന്റ തയ്യിൽ ശാഫിയുടെയും മുബീനയുടെയും മകൻ ഷിയാസിനെയാണ് അഗ്നി രക്ഷസേനയും നാട്ടുകാരും മൂന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മുട്ടുങ്ങൽ കക്കാട്ട് കടലോരത്തെ ഭീമൻ കരിങ്കല്ലുകൾക്കിടയിലാണ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ തെറിച്ച് വീണ പന്ത് എടുക്കാൻ ഇറങ്ങിയ ഷിയാസ് കുടുങ്ങിയത്.പന്ത് എടുത്ത് തിരികെ പുറത്തേക്ക് വരാൻ കുട്ടിക്ക് കഴിഞ്ഞില്ല. കുട്ടി ഭിത്തിയിലേക്ക് […]

Continue Reading