യാത്രക്കാർക്ക് ക്വാറന്റീൻ വേണ്ട; സൗദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

സൗദി അറേബ്യയിൽ കൊവിഡ് സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെയും പ്രതിരോധശേഷിയുടെയും നിരക്കുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും പകർച്ചവ്യാധിയെ ചെറുക്കുക്കാൻ രാജ്യത്തിന് കഴിഞ്ഞെന്നും മന്ത്രാലയം വക്താക്കൾ പറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറമിലെയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും സാമൂഹിക അകലം പാലിക്കൽ നടപടികൾ ഒഴിവാക്കി. അതേസമയം മാസ്ക് ധരിക്കൽ നിർബന്ധമാക്കുന്നത് തുടരും. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കലും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ രണ്ട് ഡോസ് വാക്സിൻ എടുക്കാതെ രാജ്യത്തേക്ക് വരുന്നവർ, […]

Continue Reading

ബസുകളിൽ വിദ്യാർഥികൾക്ക് വിവേചനം നേരിടുന്നുണ്ടോ?; വാട്സ്ആപ്പ് വഴി പരാതിപ്പെടാം

തിരുവനന്തപുരം: ബസുകളിൽ വിവേചനം നേരിടുന്ന വിദ്യാർഥികൾക്ക് വാട്സ്ആപ്പ് വഴി പരാതിപ്പെടാൻ അവസരമൊരുക്കി കേരള പൊലീസ്. ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടും വരെ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക തുടങ്ങി വിദ്യാർഥികൾക്ക് ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നു എന്ന പരാതി വ്യാപകമായതിന് പിന്നാലെയാണ് നടപടി. വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങൾ ബസുകളിലുണ്ടായാൽ മോട്ടോർ വാഹന വകുപ്പിന്റെ നമ്പരുകളിലേക്ക് വാട്സ്ആപ്പ് വഴി പരാതി അറിയിക്കാമെന്ന് കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ […]

Continue Reading

ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചു; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍: ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ (Thrissur) നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറായ വിജയൻ ഏറെ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. മൂത്ത മകന്‍റെ വിവാഹാവശ്യത്തിനായി എട്ട് വര്‍ഷം മുമ്പാണ് വിജയൻ ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന്  നാലര ലക്ഷം രൂപ വായ്പയെടുത്തത്. കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖം മൂലം ജോലിക്ക് പോകാൻ കഴിയാതായി. സാമ്പത്തിക പ്രതിസന്ധി കാരണം വായ്പ തിരിച്ചടവ് […]

Continue Reading

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടു വരെ

ലളിതമായ ചോദ്യങ്ങളോടെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടു വരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പരിക്ഷ ജൂൺ രണ്ടു മുതൽ 18 വരെ നടക്കുമെന്നും വ്യക്തമാക്കി. ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധിയുണ്ടാകുമെന്നും പറഞ്ഞു. കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കും വിധം പരീക്ഷ ക്രമീകരിക്കുമെന്നും എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ മുൻ നിശ്ചയിച്ച പോലെ നടക്കുമെന്നും മന്ത്രി […]

Continue Reading

‘ഭാര്യയുടെ രഹസ്യ ഫോൺ ഭർത്താവ് പിടികൂടി’; പിന്നീട് സംഭവിച്ചത്!

പയ്യന്നൂർ : ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുരുഷ സുഹൃത്തുക്കളുമായി അസമയത്തുള്ള ഫോൺ വിളി ഭർത്താവ് പിടികൂടി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവമെന്നാണ് വിവരം. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 39 കാരിയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഷോളിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. യുവതി അസമയത്ത് പുരുഷ സുഹൃത്തുമായുള്ള ഫോൺവിളി പരിധി വിട്ടപ്പോൾ ഭർത്താവ് നേരത്തേ താക്കീത് നൽകിയിരുന്നതായും പിന്നീട് ഇവർ ചെറിയ ഫോൺ സംഘടിപ്പിച്ച് അതിലൂടെ രഹസ്യ വിളി തുടരുകയായിരുന്നുവെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം […]

Continue Reading

വ്ലോഗറും കണ്ണൂർ സ്വദേശിനിയുമായ നേഹയുടെ മരണത്തിൽ കാസർകോട് സ്വദേശി കസ്റ്റഡിയിൽ

കൊച്ചി: പോണേക്കരയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച യുവതിയുടെ മുറിയിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ വിശദമായ അനേഷണം തുടങ്ങി വ്ളോഗർ നേഹ നിഥി(27)ന് ഒപ്പമുണ്ടായിരുന്ന നെട്ടൂർ സ്വദേശി മുഹമ്മദ് സജി(22)നും ഇയാൾ വിളിച്ചുവരുത്തിയ കാസർകോട് സ്വദേശി അബ്ദുൾ സലാം ഉൾപ്പെടെയുള്ളവർക്കും മയക്കുമരുന്ന് ഇടപാടുള്ളതായി തെളിഞ്ഞു. ഇവരുടെ കാറിൽ നിന്നു 15 ഗ്രാം എം ഡി എം എ പിടിച്ചെടുത്തിരുന്നു. കാസർകോട് സ്വദേശി സിദ്ധാർ ് നായർക്കൊപ്പമാണു നേഹ താമസിച്ചിരുന്നത്. ഇയാൾ നാട്ടിലേക്കു മടങ്ങി വിവാഹത്തിൽനിന്നു പിന്മാറിയതോടെ നേഹ ആത്മഹത്യ ചെയ്തത […]

Continue Reading

‘ഡിജിപിക്കും രക്ഷയില്ല, അനില്‍ കാന്തിനും വ്യാജന്‍’; ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ അധ്യാപികയില്‍ നിന്നും കവര്‍ന്നത് 14 ലക്ഷം

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി വിശ്വാസം ഉറപ്പിച്ചും സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ്. ഓണ്‍ ലൈന്‍ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ തന്നെ തട്ടിപ്പുകാര്‍ കെണിയൊരുക്കിയത്. 14 ലക്ഷം രൂപയാണ് കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുള്‍പ്പെടെ കാണിച്ച് വിശ്വസിപ്പിച്ച് തട്ടിയത്. ഘട്ടംഘട്ടമായിട്ടായിരുന്നു അധ്യാപികയെ വിശ്വസിപ്പിച്ചതും പണം തട്ടിയതും. ഘട്ടം ഒന്ന്: പതിവ് രീതിയിലൂടെ തന്നെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. കുണ്ടറ […]

Continue Reading

മുളിയാറിൽ ജനവാസ കേന്ദ്രത്തിൽ പരിഭ്രാന്തി പരത്തിയ കാട്ട് പന്നിയെ വെടിവെച്ച് വീഴ്ത്തി

മുളിയാർ: വഴി യാത്രക്കാർക്കും, വാഹന യാത്രക്കാർക്കും ഭീഷണിയായി നിലകൊണ്ട കാട്ട്പന്നിയെ കാസർഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.ധനേഷ് കുമാറിന്റെ ഉത്തര് പ്രകാരം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ ജോർജ് നല്കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കാറഡുക്ക സെക്‌ഷൻ ഫോറസ്റ്റ്ഓഫീസർ എൻ.വി സത്യന്റെയും,ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെയും നേത്വത്തത്തിലുള്ള പ്രത്യക ദൗത്യ സംഘം വെടിവെച്ച് കൊന്നു. സ്ഥല വാസികൾ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നുസ്രത്ത് നഗരിലെ അബൂബക്കറിന്റെ പറമ്പിലാണ് വെടിവെച്ച് വീഴ്ത്തിയത്. ആർ.ആർ .ടി ഓഫീസർമാരായ ജയകുമാർ,രാജു എം .പി, […]

Continue Reading

കാസര്‍കോട് സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സഹോദരന്‍മാര്‍ അറസ്റ്റിൽ

കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ സ്കൂളിലെ 7 വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ 2 സഹോദരൻമാരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവൻ, മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ വിദ്യാർഥികൾ പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷനിൽ ആറും അമ്പലത്തറ സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. പീഡനത്തിന് ഇരയായ […]

Continue Reading

സ്‌കൂളുകളിലെ വാർഷിക പരീക്ഷ ഈ മാസം; ഒന്ന് മുതൽ നാല് വരെ ക്ലാസുകൾക്ക് പരീക്ഷയില്ല

സംസ്ഥാനത്തെ സ്‌കൂളുകളിലെ വാർഷിക പരീക്ഷ ഈ മാസം നടത്തും. മാർച്ച് 22 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണ് ആലോചന. അതേ സമയം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവർക്ക് വർക്ക്ഷീറ്റുകളായിരിക്കും നൽകുക.ബാക്കിയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള പരീക്ഷാ ടൈംടേബിൾ ഉടൻ പുറത്തിറക്കും. ഏറെ നാളത്തിന് ശേഷമാണ് അഞ്ച് മുതൽ ഒമ്പത് വരെയുള്ള കുട്ടികൾക്ക് പരീക്ഷ നടത്തുന്നത്.നേരത്തെ ഒൻപത് വരെയുള്ള പരീക്ഷകൾ ഏപ്രിൽ ആദ്യം നടത്താനാണ് ധാരണയായത്. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 30നും ഹയർ […]

Continue Reading