ഉക്രെയിനിൽ നിന്ന് തിരിച്ചെത്തിയ ആദിലിനെ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു

മുളിയാർ: ഉക്രെയിനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥി എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് മാഹിൻ മുണ്ടക്കൈയുടെ മകൻ മുഹമ്മദ് ആദിലിന് മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി എ.ബി. ഷാഫിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാക്കൾ വീട്ടിലെത്തി മധുരം നൽകി. ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം സംബന്ധിച്ചു.

Continue Reading

തന്റെ അച്ഛന്റെ വകയാണോ ഈ കോളജ്?; ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നത് തടയാനെത്തിയവരോട് വിദ്യാർഥിനി

ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നത് തടയാനെത്തിയ സംഘപരിവാർ പ്രവർത്തകരെ ചോദ്യം ചെയ്ത് വിദ്യാർഥിനി. ”തന്റെ അച്ഛന്റെതാണോ കോളജ്?” എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ദക്ഷിണ കന്നഡ ജില്ലയിൽ മംഗളൂരുവിലെ പി.ദയാനന്ദ പൈ കോളജിലാണ് സംഭവം.ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ദയാനന്ദ പൈ കോളജിലും പി.സതീഷ് പൈ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിലുമാണ് സംഘർഷമുണ്ടായത്. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ രണ്ട് കോളജുകളിലെയും പ്രിൻസിപ്പൽമാർ അനുമതി നൽകിയിരുന്നു. എന്നാൽ ഹിജാബ് ധരിച്ച് പരീക്ഷയെഴുതിയ പെൺകുട്ടികളെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ പ്രവർത്തകർ […]

Continue Reading

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ലോകം കണ്ട ഏറ്റവും മികച്ച് സ്പിന്നര്‍മാരില്‍ ഒരാളായ ഷെയ്ന്‍ വോണ്‍. 20 വര്‍ഷം നീണ്ടുനിന്ന ഷെയ്ന്‍ വോണിന്റെ ക്രിക്കറ്റ് കരിയറില്‍ ഓസിസിന് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏകദിന മത്സരങ്ങളില്‍ നിന്ന് ഷെയ്ന്‍ 293 വിക്കറ്റും നേടി. കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍. ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ […]

Continue Reading

”ഓൺ ദ സ്‌പോട്ട് ലൈസൻസ് സസ്‌പെൻഷനാ… ചെന്നിട്ട് അപ്പോ ഇറങ്ങിക്കോണം…” മലപ്പുറത്ത് ബസിൽ നിന്ന് വിദ്യാർഥിനി തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ…

”ഓൺ ദ സ്‌പോട്ട് ലൈസൻസ് സസ്‌പെൻഷനാ… ചെന്നിട്ട് അപ്പോ ഇറങ്ങിക്കോണം…” മലപ്പുറത്ത് ബസിൽ നിന്ന് വിദ്യാർഥിനി തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ.(വീഡിയോ കാണാം )

Continue Reading

ഉക്രൈനിൽ നിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥിയെ കെ എം സി സി നേതാക്കൾ സന്ദർശിച്ചു

പെർമുദെ : ഉക്രൈനിൽ മെഡിക്കൽ പഠനത്തിനായി പോയി യുദ്ധ സാഹചര്യ മൂലം നാട്ടിൽ തിരിച്ചെത്തിയ അബൂദാബി കാസറഗോഡ് ജില്ല കെ എം സി സി സീനിയർ വൈസ് പ്രിസിഡണ്ട് അസീസ് പെർമൂദെയുടെ മകൻ മുഹമ്മദ് അഫ്റാഖിനെ അബൂദാബി പൈവളികെ പഞ്ചായത്ത് കെ എം സി സി പ്രസിഡണ്ട് ഹമീദ് മാസിമാർ സന്ദർശിച്ചു ഷാൾ അണിയിച്ചു സന്തോഷം പങ്കു വെച്ചു . പഞ്ചായത്ത് മുൻ വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്ന അമീർ എം കെ സാഹിബും, […]

Continue Reading

ഗുണ്ടൽ പേട്ട കരിങ്കൽ ക്വാറിയിൽ അപകടം: മൂന്നു മരണം, ആറു പേർ പാറക്കെട്ടിനുള്ളിലെന്ന് സംശയം(video)

കർണ്ണാടക ഗുണ്ടൽ പേട്ടയിൽ മലയാളി നടത്തുന്ന കരിങ്കൽ ക്വറിയിൽ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾ മരിച്ചു. തൊഴിലാളികളായ ആറു ബിഹാർ സ്വദേശികൾ പാറക്കെട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. ഗുണ്ടൽ പേട്ട മടഹള്ളി കുന്നിൽനിന്ന് മണ്ണ് മാറ്റുന്നതിനിടയിലാണ് അപകടം നടന്നത്. 11 മണിയോടെ ഭീമൻ പാറകൾ അടർന്നുവീഴുകയായിരുന്നു. ഏഴ് വാഹനങ്ങൾ പാറകൾക്കടിയിൽ പെട്ടിരിക്കുകയാണ്. ഗുണ്ടൽ പേട്ട ടൗണിൽ നിന്ന് വയനാട് റോഡിൽ മൂന്നു കിലോമീറ്റർ മാറിയാണ് അപകടമുണ്ടായ ക്വാറി സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് നിരവധി ക്വാറികളും ക്രഷർ യൂണിറ്റുകൾ […]

Continue Reading

പാകിസ്താനിലെ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനിടെ ചാവേർ സ്‌ഫോടനം; 30 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ ഷിയാ പള്ളിയിൽ വൻസ്‌ഫോടനം. പെഷാവറിലെ വടക്കുപടിഞ്ഞാറൻ നഗരത്തിലാണ് വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാർത്ഥനയ്ക്കിടെ ഉഗ്രസ്‌ഫോടനമുണ്ടായത്. സംഭവത്തിൽ 30 പേർ കൊല്ലപ്പെട്ടു. പെഷാവറിലെ ഖിസ്സ ഖ്വാനി ബസാറിലുള്ള ഇമാംഗഢ് കുച്ചാ റിസാൽദാർ ഷിയാ പള്ളിയിൽ വിശ്വാസികൾ പ്രാർത്ഥനയ്‌ക്കെത്തുമ്പോഴായിരുന്നു ശക്തമായ സ്‌ഫോടനമുണ്ടായത്. ആയുധധാരികളായ രണ്ട് അക്രമികൾ പള്ളിക്കു പുറത്ത് പൊലീസിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്ന് പെഷാവർ പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ പറഞ്ഞു. വെടിവയ്പ്പിൽ ഒരു ആക്രമിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. […]

Continue Reading

ഇ സേവന കേന്ദ്രം V3 കമ്മ്യൂണിക്കേഷൻ ഓൺലൈൻ സെൻറർ മൊഗ്രാലിൽ പ്രവർത്തനമാരംഭിച്ചു.

മൊഗ്രാൽ. V3 കമ്മ്യൂണിക്കേഷൻ ഓൺലൈൻ സെൻറർ ഇ സേവന കേന്ദ്രം മൊഗ്രാൽ ക്യാരിഫ്രഷ് ഹൈപ്പർ മാർക്കറ്റിനു സമീപം പ്രവർത്തനമാരംഭിച്ചു. സർക്കാർ സഹായങ്ങൾക്കും, ജോലിക്കുമുള്ള വിവിധ അപേക്ഷാ ഫോറങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഓൺലൈൻ സംവിധാനം വഴി എളുപ്പത്തിൽ ലഭ്യമാക്കുകയും വിവിധ ഇൻഷുറൻസ് സൗകര്യങ്ങൾ ജനങ്ങളിലെത്തിക്കുകയുമാണ്ഇ സേവന കേന്ദ്രം ലക്ഷ്യമിടുന്നത്. V3 കമ്മ്യൂണിക്കേഷൻ സെൻറർ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ -യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, എൽഐസി ഡെവലപ്മെൻറ് […]

Continue Reading

മൃതദേഹത്തിനു പകരം എട്ടോ പത്തോ ആളുകളെ കൊണ്ടുവരാന്‍ സാധിക്കും; കൊല്ലപ്പെട്ട വിദ്യാര്‍ഥിയെക്കുറിച്ച് ബി.ജെ.പി എം.എല്‍.എ, വിവാദം

യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡയെക്കുറിച്ചുള്ള ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം വിവാദമായി. മൃതദേഹം കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലം വേണ്ടിവരുമെന്നായിരുന്നു എം.എല്‍.എ പറഞ്ഞത്. നവീനെ അവസാനമായി കാണാന്‍ കാത്തിരിക്കുന്ന കുടുംബത്തിന്‍റെ മാനസികാവസ്ഥ പോലും പരിഗണിക്കാതെയായിരുന്നു എം.എല്‍.എ അരവിന്ദ് ബെല്ലാദിന്‍റെ പ്രസ്താവന. വിമാനത്തില്‍ ഒരു മൃതദേഹം കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്. ആ സ്ഥലത്ത് എട്ട് മുതൽ 10 പേർക്ക് യാത്ര ചെയ്യാം. ഇവയാണ് വെല്ലുവിളികൾ, അതിനാൽ മൃതദേഹം നാട്ടിലെത്തിക്കാന്‍ സമയമെടുക്കുമെന്നായിരുന്നു അരവിന്ദ് പറഞ്ഞത്. ഹുബ്ലി-ധര്‍വാദ് മണ്ഡലത്തില്‍ […]

Continue Reading

വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണം; ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്‍റെ (Rifa Mehnu) മരണത്തില്‍ ദുരൂതയുണ്ടെന്ന് ബന്ധുക്കൾ. സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ (Dubai Flat) മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്‍റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല.  കോഴിക്കോട് ബാലുശേരിയിലെ റിഫയുടെ വീട്ടിലേക്ക് പുലർച്ചെയാണ് ദുബായില്‍നിന്നും മൃതദേഹം എത്തിച്ചത്. രാവിലെ ഖബറടക്കി. ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് […]

Continue Reading