ബുള്ളി ബായ്, സുള്ളി ഡീല്‍സ് പ്രതികള്‍ക്ക് ജാമ്യം; മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെന്ന് കോടതി

ഡല്‍ഹി: ബുള്ളി ബായ്, സുള്ളി ഡീല്‍സ് പ്രതികള്‍ക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി. ബുള്ളി ബായ് ആപ്പ് കേസിലെ പ്രതി നീരജ് ബിഷ്‌ണോയിയ്ക്കും സുള്ളി ഡീൽസ് ആപ്പ് വികസിപ്പിച്ച ഓംകാരേശ്വർ താക്കൂറിനുമാണ് ജാമ്യം ലഭിച്ചത്. മുസ്‍ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ചു എന്നതാണ് കേസ്.പ്രതികൾ ആദ്യമായാണ് കുറ്റകൃത്യം ചെയ്തതെന്നും തടവിൽ തുടരുന്നത് ഗുണകരമാവില്ലെന്നും കോടതി വിലയിരുത്തി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. സാക്ഷികളെ ഭീഷണിപ്പെടുത്താനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. […]

Continue Reading

മകളെ പീഡിപ്പിച്ചയാളുടെ തലവെട്ടി; വെട്ടി നുറുക്കി പുഴയിലെറിഞ്ഞ് അച്ഛനും അമ്മാവനും

ഖാണ്ട്വ • മധ്യപ്രദേശിലെ ഖാണ്ട്വയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 55 വയസ്സുകാരനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി പുഴയില്‍ തള്ളി. ഞായറാഴ്ചയാണ് മൃതദേഹം അജ്നാല്‍ നദിയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സക്ലാപുര്‍ ജില്ലയിലെ ത്രിലോക്ചന്ദ് ആണ് കൊല്ലപ്പെട്ടതെന്നു കണ്ടെത്തുകയായിരുന്നുവെന്ന് എസ്പി വിവേക് സിങ് പറഞ്ഞു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമായി അവളുടെ പിതാവും അമ്മാവനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.14 വയസ്സുള്ള പെണ്‍കുട്ടിയെ ത്രിലോക്ചന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ […]

Continue Reading

യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പടർന്ന് മരിച്ചു

കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പടർന്ന് മരിച്ചു. കോഴിക്കോട് നാദാപുരം ജാതിയേരിയിൽ പുലർച്ചെ രണ്ടിനാണ് സംഭവം. കല്ലുമ്മൽ പൊൻപറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. സംഭവത്തിൽ യുവതിക്കും സഹോദരനും അമ്മക്കും പരിക്കേറ്റു.വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറിയ രത്നേഷ്, വാതിൽ തകർത്ത് കിടപ്പുമുറിക്ക് തീവെക്കുകയായിരുന്നു. തീപിടിക്കുന്നത് കണ്ട അയൽവാസി ബഹളംവെച്ചാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാർ […]

Continue Reading

ദേശീയ പണിമുടക്ക് രണ്ടാം ദിനം; കടകൾ തുറക്കുമെന്ന് വ്യാപാരികൾ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിൽ. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ എല്ലാ കടകളും തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു.  തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് 48 മണിക്കൂർ പണിമുടക്ക്. കർഷകസംഘടനകൾ, കർഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപകസംഘടനകൾ, ബി.എസ്.എൻ.എൽ, എൽ.ഐ.സി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ […]

Continue Reading

ഏഷ്യൻ പസഫിക് റാലി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലറങ്ങാൻ മൂസാ ഷരീഫ് – ഗൗരവ് ഗിൽ സഖ്യം അർഹത നേടി

2022 നവംബർ 25 മുതൽ 27 വരെ ഓസ്‌ട്രേലിയയിലാണ് ഏഷ്യൻ പസഫിക് റാലി ചാമ്പ്യൻഷിപ്പ് (APRC-2022) നടക്കുന്നത്.ചെന്നൈ : 2022 നവംബർ 25 മുതൽ 27 വരെ ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ഏഷ്യൻ പസഫിക് റാലി ചാമ്പ്യൻഷിപ്പിന്റെ (APRC-2022) ഫൈനൽ റൗണ്ടിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ മൂസാ ഷരീഫ് – ഗൗരവ് ഗിൽ സഖ്യം അർഹത നേടി. ചെന്നൈയിൽ സൗത്ത് ഇന്ത്യാ കാർ റാലിയോടാനുബന്ധിച്ച് നടന്ന ഏഷ്യാ കപ്പ് ക്വാളിഫെയിങ്ങ് റാലിയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് ഈ […]

Continue Reading

ക്ലാസ് മുറിയില്‍ മുസ്‌ലിം പെണ്‍കുട്ടി നിസ്‌കരിക്കുന്ന വീഡിയോ; ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പരാതി(വീഡിയോ കാണാം )

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ലാസ് മുറിയില്‍ മുസ്‌ലിം പെണ്‍കുട്ടി നിസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ അന്വേഷണം നടത്താനൊരുങ്ങി ഹരിസിംഗ് ഗൗര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ യൂണിവേഴ്‌സിറ്റി അധികൃതരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണം. സംഭവം അന്വേഷിക്കാന്‍ ആറംഗ കമ്മിറ്റിയെ യൂണിവേഴ്‌സിറ്റി ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ക്ലാസ് മുറിയില്‍ നിസ്‌കരിച്ചെന്നാരോപിച്ച് ഹിന്ദു ജാഗരണ്‍ മഞ്ചാണ് പരാതി നല്‍കിയത്. പെണ്‍കുട്ടി നിസ്‌കരിക്കുന്നതിന്റെ 19 സെക്കന്റുള്ള വീഡിയോ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് […]

Continue Reading

പാർട്ടിക്ക് പണിമുടക്കില്ല; പണി മുടക്കാതെ പാർട്ടി കോൺഗ്രസ് വേദി നിർമ്മാണം

രാജ്യവ്യാപകമായ പണിമുടക്കിനിടെ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് വേദിക്കായുള്ള നിർമാണം തകൃതി. നിരവധി തൊഴിലാളികൾ പണിമുടക്ക് ദിനത്തിലും ജോലി ചെയ്യുകയാണ്. ( strike not applicable for party congress construction ) നായനാർ അക്കാദമിയിലേയും, ടൗൺ സ്‌ക്വയറിലേയും വേദി നിർമാണമാണ് പുരോഗമിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള സ്വകാര്യ കമ്പനിക്കാണ് പന്തൽ നിർമാണത്തിനുള്ള കരാർ നൽകിയിരിക്കുന്നത്. നിർമാണ തൊഴിലാളികളിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്.പണിമുടക്ക് ദിനത്തിൽ പലയിടങ്ങൡും വാഹനം തടയുന്നത് പോലുള്ള സമരപരിപാടികളിലേക്ക് കടക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുക, ടാക്‌സി വാഹനങ്ങൾ […]

Continue Reading

‘സദാചാര ഗുണ്ടായിസമല്ല, നാട്ടുകാരുടെ അവകാശമാണ്’; ‘മമ്പാട് മോഡല്‍’ ഭീഷണി ഫ്‌ലെക്‌സുകള്‍ ഫാറൂഖ് കോളേജ് പരിസരത്തും

കോഴിക്കോട്: വൈകീട്ട് അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ഫാറൂഖ് കോളേജിന് മുന്നില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍. ഫറൂഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി എന്ന പേരിലാണ് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കോളേജിന്റെ പ്രധാന ഗേറ്റിന് സമീപത്തായി മൂന്നോളം ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. നേരത്തെ സമാന രീതിയിലുള്ള ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ മലപ്പുറം മമ്പാട് എംഇഎസ് കോളേജിന് മുന്നിലും പ്രത്യക്ഷപ്പെട്ടിരുന്നു.ചിലര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായും സദാചാര മര്യാദയില്ലാതെ ആണ്‍കുട്ടികളും […]

Continue Reading

അല്ലാഹു എല്ലാ രാജ്യങ്ങളിലും ഐക്യവും സമാധാനവും നല്‍കട്ടെ; പാകിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിച്ചു എന്നാരോപിച്ച് യുവതിക്കെതിരെ കേസ്

ബെംഗളൂരു:പാകിസ്ഥാന്‍ റിപബ്ലിക് ദിനത്തില്‍ ആളുകള്‍ക്ക് ആശംസകള്‍ നേര്‍ന്നതിന് കര്‍ണാടകയില്‍ 25കാരിയെ പൊലീസ് അറസ്റ്റുചെയ്തു.മാര്‍ച്ച് 26 ശനിയാഴ്ച  ബാഗല്‍കോട്ട് ജില്ലാ പൊലീസാണ് കുത്മ ഷെയ്ഖ് എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഒരാള്‍ പരാതി നല്‍കുകയായിരുന്നു. മാര്‍ച്ച് 23 ന് പാകിസ്ഥാന്‍ റിപബ്ലിക് ദിനം ആഘോഷിക്കുന്ന സമയത്താണ് സംഭവം. ബുധനാഴ്ച പാകിസ്ഥാന്‍ റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചുകൊണ്ട് ഇവര്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതായി പൊലീസ് പറയുന്നു.അല്ലാഹു എല്ലാ രാജ്യങ്ങളിലും ഐക്യവും സമാധാനവും നല്‍കട്ടെ എന്നായിരുന്നു യുവതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. […]

Continue Reading

‘ഭാര്യയെ കളിയാക്കി’; ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലി വില്‍സ്മിത്ത്(വീഡിയോ )

ഓസ്‌കാര്‍ ചടങ്ങിനിടെ വേദിയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍. വേദിയില്‍ അവതാരകന് നേരെ കയ്യേറ്റം. ഹോളിവുഡ് താരം വില്‍സ്മിത്ത് ആണ് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്തിന്‍റെ പ്രതികരണം. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. […]

Continue Reading