ഫോണെടുത്താൻ ഇനി ആ സന്ദേശം കേൾക്കില്ല; ഒടുവില്‍ കോവിഡ് കോളർട്യൂൺ നിർത്തുന്നു

രണ്ടുവർഷത്തോളമായി നിങ്ങൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കോവിഡ് കോളർട്യൂൺ ഇനിയുണ്ടാകില്ല. ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കോവിഡ് ബോധവൽക്കരണ സന്ദേശങ്ങൾ നിർത്തലാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് കേന്ദ്രസർക്കാർ കോവിഡ് കോളർട്യൂണും നിർത്താൻ ആലോചിക്കുന്നത്. എന്നുമുതൽ നിർത്തുമെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. രാജ്യത്ത് വൈറസ് പിടിമുറുക്കിത്തുടങ്ങിയ ഘട്ടത്തിലാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഫോണുകളിൽ കോളർട്യൂണായി കോവിഡ് ബോധവൽക്കരണ സന്ദേശവും നൽകിത്തുടങ്ങിയത്. ബോളിവുഡ് താരം അമിതാഭ് […]

Continue Reading

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം; സുരക്ഷാ വീഴ്ച(വീഡിയോ )

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. നിതീഷിന്‍റെ ജന്മനാടായ ഭക്ത്യാപൂരില്‍ ഒരു പൊതുപരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. അക്രമിയെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയെ ഇയാള്‍ അക്രമിക്കുന്ന  സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നു. ബിഹാറിലെ പ്രമുഖ സ്വാതന്ത്ര സമരസേനാനി ശിൽബന്ദ്ര യാജിയുടെ പ്രതിമയിൽ ആദരമര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് നിതീഷ് കുമാറിന് നേരെ ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ വേദിയിലേക്ക് ഓടിക്കയറിയ അക്രമി നിതീഷിനെ പുറകില്‍ നിന്ന് അക്രമിക്കുകയായിരുന്നു.  തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോ​ഗസ്ഥർ വേദിയിൽ നിന്ന് പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം.

Continue Reading

ഒലയുടെ എസ്1 ഇലക്ട്രിക്ക് സ്‌കൂട്ടറിന് തീ പിടിച്ചു… പൂനെയിലാണ് സംഭവം. നിർത്തിയിട്ടിരുന്ന സ്കൂട്ടറിനാണ് തീപിടിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ഒല ഇലക്ട്രിക്ക് വ്യക്തമാക്കി

ഒലയുടെ എസ്1 ഇലക്ട്രിക്ക് സ്‌കൂട്ടറിന് തീ പിടിച്ചു… പൂനെയിലാണ് സംഭവം. നിർത്തിയിട്ടിരുന്ന സ്കൂട്ടറിനാണ് തീപിടിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ഒല ഇലക്ട്രിക്ക് വ്യക്തമാക്കി( വീഡിയോ കാണാം )

Continue Reading

‘മദ്രസകൾ നിരോധിക്കണം’; ആവശ്യവുമായി കർണാടകയിലെ ബി.ജെ.പി എം.എൽ.എ

മദ്രസകൾ നിരോധിക്കണമെന്ന ആവശ്യവുമായി കർണാടകയിലെ ബി.ജെ.പി എം.എൽ.എ. മദ്രസകളിൽ ദേശവിരുദ്ധ പാഠങ്ങൾ പഠിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് എം.പി രേണുകാചാര്യ എം.എൽ.എ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയാണ് രേണുകാചാര്യ. ”മദ്രസകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ആവശ്യപ്പെടുകയാണ്. ഹിന്ദു, ക്രിസ്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന മറ്റ് സ്‌കൂളുകൾ നമുക്കില്ലേ? നിങ്ങൾ ഇവിടെ ദേശവിരുദ്ധ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. ഒന്നുകിൽ അവ നിരോധിക്കപ്പെടണം. അല്ലെങ്കിൽ മറ്റ് സ്‌കൂളുകളിലേ അതേ പാഠ്യപദ്ധതി തന്നെ ഇവിടെയും പഠിപ്പിക്കണം.”- രേണുകാചാര്യ […]

Continue Reading

ഇന്ധനവില ഇന്നും കൂട്ടി; ആറു ദിവസം കൊണ്ട് പെട്രോളിന് കൂടിയത് നാലു രൂപ

രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ആറു ദിവസം കൊണ്ട് പെട്രോളിന് നാലു രൂപയും ഡീസലിന് മൂന്നു രൂപ 88 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.05 രൂപയും ഡീസലിന് 97.11 രൂപയുമായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 108.50 രൂപയും ഡീസലിന് 95.66 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108.02 രൂപയും ഡീസലിന് 95.03 രൂപയുമാണ് വില.യുക്രൈൻ അധിനിവേശത്തെ തുടർന്ന് […]

Continue Reading

സഹകരണ ബാങ്കുകളും റേഷന്‍ കടകളും ഇന്ന് പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് റേഷന്‍ കടകളും സഹകരണ ബാങ്കുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം. പണിമുടക്കിന്‍റെ പശ്ചാത്തലത്തില്‍ സമയത്ത് റേഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് തീരുമാനം. രണ്ടു ദിവസത്തെ ബാങ്ക് അവധിയും രണ്ടു ദിവസത്തെ പൊതുപണിമുടക്കും കാരണം നാലു ദിവസം ബാങ്ക് പ്രവര്‍ത്തനം തടസപ്പെടുമെന്നുള്ളതിനാലാണ് സഹകരണ ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. സഹകരണ രജിസ്ട്രാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അതാത് ഭരണ സമിതി തീരുമാനപ്രകാരമാകും പ്രവര്‍ത്തനം. അതേ സമയം മറ്റു […]

Continue Reading

ഇലക്ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; അച്ഛനും മകളും മരിച്ചു

തമിഴ്‌നാട് വെല്ലൂരിൽ ചാർജിന് വെച്ച ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. ദുരൈവർമ (49) മകൾ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. രാത്രിയില്‍ ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തീപിടിത്തത്തിലെ പുക ശ്വസിച്ചാവാം  ഉറങ്ങുകയായിരുന്ന ഇരുവരും  മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.പുലര്‍ച്ചെ ഒരു മണിയോടെയാണ് തീ കണ്ടതെന്നും ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചെന്നും അയല്‍വാസികള്‍ പറയുന്നു. ഇ- ബൈക്കിലെ തീ തൊട്ടടുത്ത പെട്രോള്‍ ബൈക്കിലേക്കും പടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് അണയ്ക്കാനായില്ല. അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. വാതില്‍ തകര്‍ത്ത് […]

Continue Reading

യാത്രാനിരക്ക് കൂട്ടാതെ പിന്മാറില്ല; സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസുടമകള്‍

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍. യാത്രാ നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിത്. ഇത് സമരമല്ല, അതിജീവന പോരാട്ടമാണ്. ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും മന്ത്രി തയ്യാറാകുന്നില്ലെന്നും ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ടി ഗോപിനാഥ് പറഞ്ഞു.‘ഗാതഗതമന്ത്രിയുടെ പിടിവാശി കൊണ്ടാണ് സമരമിങ്ങനെ നീളുന്നത്. ഈ മാസം 30ന് എല്‍ഡിഎഫ് യോഗം ചേരുമ്പോള്‍ എല്ലാ ജില്ലയിലും പ്രതിഷേധം നടത്തും’. ടി ഗോപിനാഥ് പ്രതികരിച്ചു.ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് […]

Continue Reading

രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെ 800 ലധികം അവശ്യ മരുന്നുകളുടെ വില കൂടുന്നു

രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള 800-ലധികം അവശ്യമരുന്നുകളുടെ വില കൂടും. ഏപ്രിൽ ഒന്ന് മുതലായിരിക്കും വില വർധന പ്രാബല്യത്തിൽ വരുന്നതെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി അറിയിച്ചു. പരമാവധി രണ്ട് രൂപ വരെയായിരുന്നു ഇതിന് മുൻപ് പാരസെറ്റമൊളിന്റെ വില. 10 ശതമാനം വില ഉയർത്താനാണ് തീരുമാനം. പാരസെറ്റമോൾ കൂടാതെ അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വർധിക്കാൻ പോകുന്നത്. പനി, അലർജി, ഹൃദ്രോഗം, ത്വക്​രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന മരുന്നുകളാണിവ. വാണിജ്യ […]

Continue Reading

ഈ ക്വാർട്ടർ കഴിഞ്ഞാൽ ഒരു ക്വാർട്ടറും രണ്ട് സെമിയും ഒരു ഫുള്ളും , സോറി ഫൈനൽ! : വോളിബോൾ മത്സരത്തിനിടെ നടന്ന കമന്ററി വൈറൽ(വീഡിയോ കാണാം )

ഈ ക്വാർട്ടർ കഴിഞ്ഞാൽ ഒരു ക്വാർട്ടറും രണ്ട് സെമിയും ഒരു ഫുള്ളും , സോറി ഫൈനൽ! : വോളിബോൾ മത്സരത്തിനിടെ നടന്ന കമന്ററി വൈറൽ(വീഡിയോ കാണാം )

Continue Reading