കേരളത്തില്‍ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര?; ‘141, 143 145, 142’ പിഎസ്‌സിയുടെ ‘കണക്കിങ്ങനെ’

തിരുവനന്തപുരം: ഉത്തരം തെരഞ്ഞെടുക്കാന്‍ തെറ്റായ  ഓപ്ഷനുകള്‍ നല്‍കി കേരള പിഎസ്‌സി. ഞായറാഴ്ച നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയുടെ മെയിന്‍ പരീക്ഷയിലാണ് അനായാസം ഉത്തരം എഴുതാവുന്ന ചില ചോദ്യങ്ങള്‍ക്ക് പിഎസ് സി ഗുരുതരമായ പിഴവോടെ ഓപ്ഷന്‍ നല്‍കിയത്. കേരളത്തില്‍ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നായിരുന്നു ചോദ്യം. എന്നാല്‍ ഉത്തരം തെരഞ്ഞെടുക്കാന്‍ നല്‍കിയ ഓപ്ഷനുകളില്‍ പക്ഷേ ശരിയുത്തരമായ 140 ഉണ്ടായിരുന്നില്ല.141, 143, 145, 142 എന്നിങ്ങനെ ആയിരുന്നു പിഎസ് സി നല്‍കിയിട്ടുള്ള ഓപ്ഷനുകള്‍. ഇതോടെ ഉത്തരമറിഞ്ഞിട്ടും ശരിയുത്തരം എഴുതാനാവാത്ത അവസ്ഥയായിരുന്നു […]

Continue Reading

‘ഇരട്ടയടി’; വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവില കൂട്ടിയതിന് പിന്നാലെ പാചക വാതകത്തിനും വില വര്‍ധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. അഞ്ച് കിലോയുടെ സിലണ്ടറിന് 13 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന് സിലിണ്ടറിന് 956 രൂപ എന്ന നിലയിലെത്തി.ഇന്ന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിവ വര്‍ധിച്ചിട്ടില്ല. എന്നാല്‍ മാര്‍ച്ച് ഒന്നിന് വില പുതുക്കി നിര്‍ണയിച്ചപ്പോള്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 104-105 രൂപ വരെ ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിലവില്‍ 2009 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില.138 ദിനങ്ങള്‍ക്കിപ്പുറമായിരുന്നു […]

Continue Reading

രാജ്യത്ത് ഇന്ധനവില കൂട്ടി

നവംബർ നാലിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് ഡീസൽ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Continue Reading

ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കും; രാത്രികാല, വെയ്റ്റിംഗ് ചാര്‍ജുകള്‍ വര്‍ധനവില്ല

തിരുവനന്തപുരം: ഓട്ടോ ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ചര്‍ച്ച നടത്തിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കുവാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി കമ്മറ്റി മൂന്ന് ചര്‍ച്ചകള്‍ നടത്തിയതിനുശേഷം സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതല ചര്‍ച്ച നടന്നത്. നിലവിലെ ഭീമമായ ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ ഓട്ടോടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി ഉണ്ടായ […]

Continue Reading

നടുക്കുന്ന ദൃശ്യങ്ങൾ! നിയന്ത്രണം വിട്ട് മലയിലേക്ക് കുത്തിവീണ് ചൈനീസ് വിമാനം; 132 പേരും മരിച്ചതായി റിപ്പോർട്ട്- വിഡിയോ

ചൈനയിൽ യാത്രാവിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരും ജീവനക്കാരുമടക്കം 132 പേരുമായി പുറപ്പെട്ട വിമാനം നിയന്ത്രണം വിട്ട് കുത്തനെ മലയിലേക്ക് പതിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് ചൈനീസ് വ്യോമയാന വിഭാഗം പുറത്തുവിട്ടത്. അതേസമയം, ആളപായത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി കരുതുന്നതായാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.പ്രദേശത്തെ ഒരു ഖനി കമ്പനിയുടെ സുരക്ഷാ കാമറയിലാണ് വിമാനം തകർന്നുവീഴുന്നതിന്റെ അവസാനദൃശ്യങ്ങൾ പതിഞ്ഞത്. ദുരന്തസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമുദ്രനിരപ്പിൽനിന്ന് 29,100 അടി ഉയരത്തിൽനിന്നാണ് വെറും രണ്ട് […]

Continue Reading

1–9 ക്ലാസ് വാർഷിക പരീക്ഷ ബുധനാഴ്ച തുടങ്ങും; ആശംസകൾ നേർന്ന് മന്ത്രി

തിരുവനന്തപുരം • ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് ചോദ്യപേപ്പർ തയാറാക്കിയിരിക്കുന്നത്. അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും.എൽപി ക്ലാസിലെ കുട്ടികൾ പരീക്ഷയ്ക്ക് ക്രയോണുകൾ, കളർ പെൻസിൽ എന്നിവ കരുതണം. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിലെ ചോദ്യപേപ്പറുകളിൽ ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒൻപത് ക്ലാസുകളിലെ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങളും ഉൾപ്പെടുത്തി. […]

Continue Reading

‘ഇതാണ് ഇന്നലെ സംഭവിച്ചത്’; പെനാല്‍റ്റി ദുരന്തത്തെക്കുറിച്ച് വുകുമനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഹൈദരാബാദിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സംഭവിച്ച പിഴവുകള്‍ തുറന്നു പറഞ്ഞു കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച്. ഷൂട്ടൗട്ടിനായി താരങ്ങളെ തെരഞ്ഞെടുത്തതിലും സബ്‌സ്റ്റിറ്റിയൂഷനുകള്‍ നടത്തിയതിലും പിഴവ് സംഭവിച്ചുവെന്ന കാര്യങ്ങളെക്കുറിച്ച് മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൂട്ടൗട്ടില്‍ ടീമിന്റെ ആദ്യ കിക്കെടുക്കാന്‍ നായകന്‍ അഡ്രിയാന്‍ ലൂണയ്ക്കു പകരം പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ചിനെ നിയോഗിച്ചതിലാണ് വുകുമനോവിച്ച് ഏറെ വിമര്‍ശനം കേട്ടത്. എന്നാല്‍ പരിശീലനങ്ങളില്‍ ഏറ്റവും നന്നായി പെനാല്‍റ്റിയെടുക്കുന്നതിനാലാണ് ലെസ്‌കോവിച്ചിന് അവസരം […]

Continue Reading

മൊബൈലില്‍ ഗെയിം കളിക്കുന്നതിനിടെ പിടിച്ചു വാങ്ങി, മാതാവുമായി പിണങ്ങിയ 11 കാരി മരിച്ച നിലയില്‍

കാസര്‍കോട്: മൊബൈലില്‍ ഗെയിം കളിക്കുന്നതിനെ തുടര്‍ന്ന് മാതാവ് ശാസിച്ചു. മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസര്‍കോട് മേല്‍പറമ്പ് കടാങ്കോട് സ്വദേശി അബ്ദുല്‍ റഹ്മാന്‍ ഷാഹിന ദമ്പതികളുടെ മകള്‍ ഫാത്തിമ അംന(11) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് സംഭവം. മൊബൈല്‍ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാന്‍ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈല്‍ ഉപയോഗിക്കുന്ന കണ്ടതോടെ മൊബൈല്‍ പിടിച്ചു വാങ്ങുകയായിരുന്നു. ഇതില്‍ പിണങ്ങിയ വിദ്യാര്‍ത്ഥിനി ചൂരിദാര്‍ ഷാള്‍ ഉപയോഗിച്ച് ജനല്‍ കമ്പിയില്‍ ചുറ്റി തൂങ്ങുകയായിരുന്നു. ഇത് […]

Continue Reading

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ

കോയമ്പത്തൂർ: നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ. സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് 55കാരനായ സുനിൽ ഗോപിയെ കോയമ്പത്തൂർ ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് പിടികൂടിയത്. കോടതി രജിസ്ട്രേഷൻ അസാധുവാക്കിയ സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോയമ്പത്തൂർ ജി. എൻ. മിൽ റോഡിലെ ഗിരിധരൻ(36) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുനിൽ ഗോപി, റീന, ശിവദാസ് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. കോയമ്പത്തൂർ നവക്കര മാവുത്തംപതി വില്ലേജിലെ മയിൽ സ്വാമിയുടെ 4.52 ഏക്കർ ഭൂമി സുനിൽ ഗോപി […]

Continue Reading

‘കേരളത്തിൽ ഇപ്പൊ ഒരു ഇമാമുണ്ട്; ശൈഖുൽ മശായിഖ് പിണറായി വിജയൻ’- വൈറലായി സി.പി.എം നേതാവിന്റെ പ്രസംഗം

ഇ.എം.എസ്-എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി സി.പി.എം നേതാവ്. മലപ്പുറം ജില്ലയിലെ അരീക്കോട് ചെമ്രക്കാട്ടൂരിൽ പാർട്ടി ആചാര്യന്മാരെ അനുസ്മരിക്കാൻ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പ്രാദേശിക നേതാവായ അബ്ദുറഹ്‌മാൻ പുൽപറ്റയുടെ വാതോരാതെയുള്ള പുകഴ്ത്തൽ. ”കോരന്റെ മകനാണ് ദുബൈയിലെ ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തിയത്. അവിടത്തെ ഏറ്റവും വലിയ ഔദ്യോഗിക വാർത്താ ഏജൻസി പറയാണ്, ശൈഖ് പിണറായിയെ ഇരുത്തിയിട്ട്. ഞങ്ങളെ സംബന്ധിച്ച് പടച്ച റബ്ബിന്റെ ഖുദ്‌റത്തുകൊണ്ട് ഒരുപേടിയും ഇപ്പോ പിണറായി വിജയനില്ല. വലത്തേ ഭാഗത്ത് […]

Continue Reading