ടാറ്റൂ പഠിപ്പിക്കാമെന്ന് വാഗ്ദാനം, ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി; കൊച്ചിയില്‍ വീണ്ടും ടാറ്റൂ പീഡനം, കാസര്‍കോട് സ്വദേശിക്കെതിരെ കേസ്

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ടാറ്റൂ പാര്‍ലര്‍ ഉടമ പി എസ് സുജീഷിനെതിരെ തുടര്‍നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെ, മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയും പീഡന പരാതി. പാലാരിവട്ടം ഡീപ്പ്ഇങ്ക് സ്ഥാപന ഉടമ കാസര്‍കോട് സ്വദേശി കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെ മലപ്പുറം സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്‍കി. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.2020ലാണ് യുവതി സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്നും ജോലി വാഗ്ദാനം ചെയ്തുമാണ് തന്നെ അവിടെ നിര്‍ത്തിയതെന്ന് […]

Continue Reading

സ്‌കൂടറും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

സ്കൂടറും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പടന്ന കൊട്ടയന്താർ സ്വദേശി അശ്കർ അലി (20) ആണ് മരിച്ചത്. പെരുമ്പയിലെ എസ് ടി പി ജഅഫർ പടന്നയിലെ വി കെ റസിയ ദമ്പതികളുടെ മകനാണ്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ പയ്യന്നൂരിനടുത്ത് പുഞ്ചക്കാടാണ് അപകടം സംഭവിച്ചത്. പയ്യന്നൂർ ഭാഗത്തുനിന്ന് രാമന്തളി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂടറും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്കർ അലിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പയ്യന്നൂർ ഫിനിക്സ് കോളജിലെ സി എ […]

Continue Reading

കാസർകോട് ഉദുമയിൽ ഐഎസ്എൽ ഫൈനൽ കാണാൻ പോവുകയായിരുന്ന യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു

ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോവുകയായിരുന്ന യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. കാസർകോട് ഉദുമ പള്ളത്തായിരുന്നു അപകടം. മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ ജംഷീർ (22), സിബിൽ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ മീൻ ലോറി ഇടിച്ചാണ് അപടമുണ്ടായത്.

Continue Reading

മലപ്പുറം കാളികാവിൽ ഗാലറി തകർന്നു വീഴുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം കാളികാവിൽ ഗാലറി തകർന്നു വീഴുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Continue Reading

അയല്‍ക്കാരിയുടെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചു; മുന്‍ എബിവിപി ദേശീയ പ്രസിഡന്റ് അറസ്റ്റില്‍

ചെന്നൈ: അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചു അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ എബിവിപി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ശണ്‍മുഖം അറസ്റ്റില്‍. 2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് 60കാരിയായ പരാതിക്കാരിയുടെ വീടിന്റെ ഡോറിന് മുന്നില്‍ ഡോ. സുബ്ബയ്യ മൂത്രമൊഴിച്ചത്. സുബ്ബയ്യക്കെതിരായ പരാതി ലഭിച്ച് ഏതാണ്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ക്വാറന്റീന്‍ നടപടികള്‍ ലംഘിക്കല്‍ തുടങ്ങിയ മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ […]

Continue Reading

ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഫൈനൽ കളിച്ചേക്കില്ല

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിൽ ഹൈദരാബാദ് എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിച്ചേക്കില്ല. ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണെന്നും താരത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പരിശീലകൻ ഇവാൻ വുകോമാനോവിച് പറഞ്ഞു. ഫൈനലിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഗോവയിൽ ആരാധകരുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. സീസണിൽ ഉടനീളം അവരുടെ സ്നേഹം അനുഭവിക്കാനായി. ശരിക്കും അവരോടൊണ് കടപ്പെട്ടിരിക്കുന്നത്. എതിരാളികളായ ഹൈദരാബാദിനെ ബഹുമാനിച്ചുതന്നെ കളത്തിലിറങ്ങും.ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണ്. അദ്ദേഹം ഫൈനലിൽ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.’ വുകോമാനോവിച് വ്യക്തമാക്കി.അതേസമയം, […]

Continue Reading

കോളജ് വിദ്യാർഥിനിയെ കാണാതായതായി പരാതി; പൊലീസ് അന്വേഷിക്കുന്നു

കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 18 കാരിയായ കോളജ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. കുമ്പളയിലെ കോളജിൽ ഒന്നാം വർഷ ബി കോം വിദ്യാർഥിനിയാണ് പെൺകുട്ടി. കോളജിലേക്കെന്ന് പറഞ്ഞുകൊണ്ട് വീടുവിട്ടെന്നാണ് വിവരം ഇതുസംബന്ധിച്ച് ബന്ധുക്കൾ കാസർകോട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

ലഹരി വ്യാപനത്തിനെതിരെ മൊഗ്രാൽ ദേശീയ വേദിയുടെ രണ്ടാംഘട്ട ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാൽ സ്കൂളിൽ തുടക്കമായി

മൊഗ്രാൽ. ലഹരിക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമായി മൊഗ്രാൽ ദേശീയവേദി നടത്തുന്ന പോരാട്ടങ്ങൾക്ക് വിദ്യാർത്ഥികളെ കൂടി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന രണ്ടാംഘട്ട ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് മൊഗ്രാൽ ദേശീയവേദി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. എട്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചാണ് ആദ്യഘട്ട പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തുടർന്ന് ബോധവൽക്കരണ പരിപാടി ഹയർസെക്കൻഡറി ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. ബോധവൽക്കരണ പരിപാടികൾക്ക് […]

Continue Reading

അയല്‍വാസിയായ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച 102 കാരനായ മുന്‍ പ്രധാന അധ്യാപകന് 15 വര്‍ഷം തടവ്

ചെന്നൈ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 102 വയസ്സുകാരന്  15 വർഷം തടവ് വിധിച്ച്  കോടതി.  തമിഴ്‌നാട്ടിലെ തിരുവള്ളൂർ മഹിളാ കോടതിയാണ് സെന്നീർക്കുപ്പം സ്വദേശിയായ കെ. പരശുരാമനെ ജയിലിലടച്ചത്. തടവുശിക്ഷയ്ക്കു പുറമെ പിഴയും ഒടുക്കണം.  സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചയാളാണ് പ്രതി കെ പരശുരാമന്‍.2018 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമൻ സ്വന്തം വീടിനടുത്ത് അഞ്ചുവീടുകൾ നിര്‍മിച്ച് വാടകയ്ക്ക് നൽകിയിരുന്നു. അതിലൊന്നിലെ താമസിക്കാരായിരുന്ന ദമ്പതികളുടെ […]

Continue Reading

‘വേഗം ബോട്ടിമിലേക്ക് വാ ഉമ്മാ’, ‘വിവാഹത്തിന് മുമ്പ് തന്നെ റിഫയുടെ ജീവിതത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍’; വ്‌ലോഗറുടെ മരണത്തില്‍ പരാതി

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിൻറെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ്‍പിക്ക് പരാതി നൽകി. ദുബായ് ജാഫലിയ്യയിലെ ഫ്‌ളാറ്റിലാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒന്നാം തിയതി രാത്രിയാണ് റിഫ മരണപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. മരിച്ച ദിവസം ദുബായ് പൊലീസെടുത്ത കേസിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് റിഫയുടെ സഹോദരൻ റിജുൻ പറഞ്ഞു.നേരത്തെ റിഫയുടെ മരണം ആത്മഹത്യയല്ലെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും റിഫയ്ക്ക് […]

Continue Reading