‘പിതാവിന്റെ അന്ത്യാഭിലാഷം’, മുസ്ലീം പള്ളിക്കായി 1.5 കോടിയുടെ ഭൂമി നല്‍കി ഹിന്ദു സഹോദരിമാര്‍

പരേതനായ പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നത്തിന് 1.5 കോടിയുടെ ഭൂമി മുസ്ലീം പള്ളിക്ക് സംഭാവ ചെയ്തത് ഹിന്ദു സഹോദരിമാര്‍. ഉത്തരാഖണ്ഡിലെ ഉദ്ധംസിംഗ് നഗര്‍ ജില്ലയിലെ കാസിപൂരിലാണ് സംഭവം. അച്ഛന്റെ അവസാന ആഗ്രഹം സഫലമാക്കുക മക്കളുടെ കര്‍ത്തവ്യമാണെന്നും, പിതാവിൻ്റെ ആത്മാവിന് സന്തോഷം ലഭിച്ചു കാണുമെന്നും സഹോദരിമാര്‍ പ്രതികരിച്ചു. 2003 ലാണ് ഇവരുടെ പിതാവും കര്‍ഷകനുമായ ബ്രജ്‌നന്ദന്‍ പ്രസാദ് രസ്‌തോഗി മരണപ്പെട്ടത്. പുരോഗമന ചിന്താഗതിക്കാരനായ ബ്രജ്‌നന്ദന്‍ തന്റെ അടുത്ത ബന്ധുക്കളോട് മാത്രമാണ് ആഗ്രഹം പറഞ്ഞിരുന്നത്. ഈയിടെയാണ് ഡല്‍ഹിയിലും മീററ്റിലും താമസമാക്കിയ അദ്ദേഹത്തിന്റെ […]

Continue Reading

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ലഘുഭക്ഷണശാലയിലെ ഉഴുന്നുവടയിൽ തേരട്ട

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കകത്തെ ലഘുഭക്ഷണ സ്റ്റാളിലെ ഉഴുന്നുവടയിൽ തേരട്ട. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പ്കാർക്കാണ് ഉഴുന്നുവടയിൽ ചത്ത തേരട്ടയെ കാട്ടിയത്. ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർഥിനി മരിക്കുകയും നിരവധി പേർ ചികിത്സ തേടുകയും ചെയ്ത സംഭവം കത്തി നിൽക്കുന്നതിനിടെ ജില്ലാ ആശുപത്രിയിലെ ലഘുഭക്ഷണശാലയിൽ വടയിൽ കേരട്ട കണ്ടെത്തിയ സംഭവം വിവാദമായിട്ടുണ്ട്. ആശുപത്രിയിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ഈ ലഘുഭക്ഷണശാല പ്രവർത്തിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ വീടുകളിൽ നിന്ന് ഉണ്ടാക്കിയ വടകളാണ് ലഘുഭക്ഷണശാലയിൽ വിൽപ്പന നടത്തുന്നത്. […]

Continue Reading

പെരുന്നാളിന് ബന്ധുവീട്ടിലെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട്: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുവീട്ടിൽ വിരുന്നിനെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മാനിപുരം ആറങ്ങോട് ആയപ്പൊയിൽ സുബൈറിന്റെ മകൻ സിനാൻ (14) ആണ് മരിച്ചത്. കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മറ്റുകുട്ടികൾക്കൊപ്പം പുഴയിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

ബൈക്കുമായി കൂട്ടിയിടിച്ച കാർ ആൾമറ തകർത്ത് കിണറ്റിൽ; നാല് യാത്രക്കാരും അത്ഭുതമായി രക്ഷപ്പെട്ടു- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കാസര്‍കോട്: ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ കിണറ്റില്‍ വീണ് അപകടം. കാസര്‍കോട് ജില്ലയിലെ പൂച്ചക്കാടാണ് സംഭവം. ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. ആൾമറ തകർക്കാണ് കാർ കിണറ്റിൽ വീണത്. കാറിലുണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടർന്നാണ് യാത്രക്കാരെ രക്ഷിക്കാനായത്. പൂച്ചക്കാട് സ്വദേശികളായ അയ്യപ്പൻ, രാമചന്ദ്രൻ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്തത്.

Continue Reading

കാസർകോട്ടെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ലയെന്ന് സ്ഥിരീകരിച്ചു

കാസര്‍കോട്: ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികളിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.  ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തില്‍ ഐഡിയൽ കൂൾ ബാറിന്‍റെ പാർട്ണർ അഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടയിലെ രണ്ട് ജീവനക്കാരും അറസ്റ്റിലായിരുന്നു. കടയുടമയായ പിലാ വളപ്പിൽ കുഞ്ഞഹമ്മദിനെയും കേസില്‍ പ്രതി […]

Continue Reading

വീട്ടമ്മയെ അയൽവാസി ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു

പത്തനംതിട്ട: അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. പൊട്ടിച്ച ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ വിജയമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അയൽവാസി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നിരവധി കേസുകളിൽ പ്രതിയായ ആളാണ് പ്രദീപ്. മദ്യത്തിനും മയക്കുമരുന്നിനും പ്രദീപ് അടിമയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Continue Reading

കാസര്‍കോട് കുണ്ടംകുഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു

കാസര്‍കോട്: കുണ്ടംകുഴി തോണികടവ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങിമരിച്ചു. കര്‍ണ്ണാടക സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, നിതിന്റെ സഹോദരന്‍ മനീഷ് എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ ദീക്ഷ ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേര്‍കൂടി അപകടത്തില്‍പ്പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 3 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Continue Reading

ബാങ്ക് സമയത്ത് ക്ഷേത്രത്തിലെ ഉച്ചഭാഷിണി ഓഫ്; ക്ഷേത്രത്തിലെത്തുന്നവർക്ക് പള്ളിവക സർബത്ത്- മതമൈത്രിയുടെ ബിഹാർ കാഴ്ച

പട്‌ന: ഹിജാബ് വിലക്കിനുശേഷം മുസ്‌ലിം ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന മുറവിളികളുമായി സംഘ്പരിവാർ സംഘടനകൾ വിവിധ സംസ്ഥാനങ്ങളിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇത്തരം വിദ്വേഷ വാർത്തകൾക്കിടയിൽ ബിഹാർ തലസ്ഥാനമായ പട്‌നയിൽ തൊട്ടുരുമ്മിനിൽക്കുന്ന പള്ളിക്കും ക്ഷേത്രത്തിനും പറയാൻ മതമൈത്രിയുടെ മറ്റൊരു കഥയാണുള്ളത്. പള്ളിയിൽനിന്ന് ബാങ്ക് കൊടുക്കുമ്പോൾ ക്ഷേത്രത്തിൽ ഉച്ചഭാഷിണി ഓഫ് ചെയ്യും. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളെ പള്ളി ഭാരവാഹികൾ സർബത്ത് നൽകി സ്വീകരിച്ചിരുത്തും.ബിഹാർ നഗരമധ്യത്തിൽ 50 മീറ്റർ മാത്രം അകലത്തിലാണ് മഹാവീർ മന്ദിറും ജുമാമസ്ജിദും സ്ഥിതി ചെയ്യുന്നത്. ആഴ്ചകൾക്കുമുൻപ് കഴിഞ്ഞ രാമനവമി […]

Continue Reading

പെരുന്നാളിന് സ്നേഹസമ്മാനവുമായി മിറാക്കിൾ കമ്പാർ

കാസർഗോഡ്: മിറാക്കിൾ കമ്പാറിൻ്റെ പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ആരാരും ഇല്ലാത്തെ ആലംപാടി സ്നേഹവീട് ഓൾഡ് ഏജ് ഹോം അന്തേവാസികൾക്ക് സമ്മാനം കൊണ്ടുപോയി നൽകുകയും അവിടെ ചിലവഴിക്കുകയും ചെയ്തു. ക്ലബ് പ്രസിഡണ്ട് ശരീഫ്, ജനറൽ സെക്രട്ടറി അർഫാത്ത് കമ്പാർ, ട്രഷറർ ആഷിഫ്,സെക്രട്ടറി മിഖ്ദാദ്, നിസാർ സിറ്റി ക്ലൂൾ , സജിർ പി എം, ഫായിസ്, സുഫൈദ് എനിവർ സംബന്ധിച്ചു

Continue Reading

വ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. ഇത് സംബന്ധിച്ച അന്വേഷണ സംഘം ആർഡിഒക്ക് കത്ത് നൽകി. റിഫയുടെ ദൂരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കഴിഞ്ഞയാഴ്ചയാണ്  കേസെടുത്തത്. ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തത്. കേസിന്‍റെ അന്വേഷണ ചുമതല താമരശ്ശേരി ഡിവൈഎസ്പി അഷ്റഫിനാണ്. റിഫയുടെ മരണത്തില്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് പോസ്റ്റ് മോര്‍‌ട്ടത്തിന് അന്വേഷണ സംഘം അനുമതി ചോദിച്ചത്.  മാർച്ച് ഒന്നിന് ദുബായ് […]

Continue Reading