വിലക്കയറ്റം തടയാന്‍ നടപടിയുമായി കേന്ദ്രം; പഞ്ചസാര കയറ്റുമതി നിരോധിച്ചു

ഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. ജൂൺ ഒന്ന് മുതൽ പഞ്ചസാര കയറ്റുമതി നിരോധിച്ചു. പഞ്ചസാര ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്താനാണ് നടപടി. ഭക്ഷ്യ എണ്ണയുടെ വിലയും നിയന്ത്രിക്കും.ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ആറ് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ഇന്ത്യക്ക് ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യുന്ന […]

Continue Reading

ടെക്സാസിലെ സ്കൂളില്‍ വെടിവെപ്പ്; 21 പേര്‍ കൊല്ലപ്പെട്ടു, കൊലയാളിയായ 18കാരനെ പൊലീസ് വെടിവച്ചു കൊന്നു

അമേരിക്ക: അമേരിക്കയിലെ ടെക്സാസിലെ ഉവാൾഡ പട്ടണത്തിൽ 18കാരൻ 21 പേരെ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ടവരിൽ 18 കുട്ടികളും ഒരു അധ്യാപികയും. കൊലയാളി സാൽവദോർ റമോസിനെ പൊലീസ് വെടിവെച്ചു കൊന്നു. രണ്ട്,മൂന്ന്,നാല് സ്കൂളുകളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. കയ്യിൽ രണ്ട് തോക്കുമായി സ്കൂളിൽ ഓടിക്കയറി വെടിവെക്കുകയായിരുന്നു.അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. കൊലപാതകി സ്കൂളിലെത്തിയത് മുത്തശ്ശിയെ വെടിവെച്ചുകൊന്ന ശേഷമാണെന്നും സൂചനകളുണ്ട്.ചൊവ്വാഴ്ച പ്രാദേശിക സമയം 11.32ഓടെയാണ് സംഭവം. ഉവാൾഡിലുള്ള റോബ് എലിമെന്‍ററി സ്കൂളിനു സമീപം വാഹനം ഇടിച്ചുനിര്‍ത്തിയ […]

Continue Reading

‘ഇനി അടുത്ത ഘട്ടം ബലിയാണ്’; വീണ്ടും പ്രകോപനവുമായി പ്രതീഷ് വിശ്വനാഥ്

കൊച്ചി: സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രകോപനവുമായി അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത്(എ.എച്ച്.പി) മുൻ നേതാവും സംഘ്പരിവാർ പ്രവർത്തകനുമായ പ്രതീഷ് വിശ്വനാഥ്. ഫേസ്ബുക്കിലാണ് പ്രതീഷിന്റെ വിദ്വേഷകരവും പ്രകോപനപരവുമായ കുറിപ്പ്.”അരിയും മലരും ഉഴിഞ്ഞുവച്ചു. ഇനി അടുത്ത ഘട്ടം ബലിയാണ്. കാളി മാതാവിനുള്ള ബലി.” എന്നാണ് പ്രതീഷ് ഫേസ്ബുക്കിൽ കുറിച്ചത്. പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സഹിതമാണ് കുറിപ്പ്. സോഷ്യൽ മീഡിയയിൽ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന ഇയാൾക്കെതിരെ നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് വീണ്ടും വിദ്വേഷ […]

Continue Reading

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന: കാസർകോട്ടെ ഒരു ഭക്ഷണശാല കൂടി അടച്ചുപൂട്ടി

കാസർകോട്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കാസർകോട്ടെ ഒരു ഭക്ഷണശാല കൂടി അടച്ചുപൂട്ടി. കെ പി ആർ റാവു റോഡിൽ പ്രവർത്തിക്കുന്ന ‘ചായി കഥ’ എന്ന റെസ്റ്റോറന്റിനെതിരെയാണ് നടപടി സ്വീകരിച്ചത്.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇൻഡ്യ (FSSAI) യുടെ ലൈസൻസ് ഇല്ല, വെള്ളം പരിശോധിച്ച റിപോർട് ഇല്ല, തൊഴിലാളികൾക്ക് മെഡികൽ സർടിഫികറ്റ് ഇല്ല, ഫ്രീസർ വൃത്തിഹീനമാണ്, സിന്തറ്റിക് കളർ ഉപയോഗിക്കുന്നു എന്നീ കാരണങ്ങളാലാണ് നടപടി എടുത്തതെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിലോ […]

Continue Reading

പോലീസിനെ സോഷ്യൽ മീഡിയയിൽ വെല്ലുവിളിച്ചു ഒളിച്ചു നടന്ന മയക്കുമരുന്ന് കച്ചവടക്കാരനെ പിടിച്ചു ട്രോൾ വീഡിയോ ഷെയർ ചെയ്ത് കാസർഗോഡ് പോലീസ്(വീഡിയോ )

പോലീസിനെ സോഷ്യൽ മീഡിയയിൽ വെല്ലുവിളിച്ചു ഒളിച്ചു നടന്ന മയക്കുമരുന്ന് കച്ചവടക്കാരനെ പിടിച്ചു ട്രോൾ വീഡിയോ ഷെയർ ചെയ്ത്കാസർഗോഡ് പോലീസ്(വീഡിയോ )

Continue Reading

ഒഴിവുകൾ

*ഡോക്ടറുടെ ഒഴിവ്* ▪️കാസർഗോഡ്: ആർദ്രം വാർഷിക പദ്ധതിയുടെ ഭാഗമായി ദേലംപാടി ഗ്രാമപഞ്ചായത്ത് മുഖേന അഡൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഡോക്ടറുടെ ഒഴിവുണ്ട്. യോഗ്യത ഡോക്ടർ – എം ബി ബി എസ് ( ടിസിഎംസി രജിസ്ട്രേഷൻ). നിശ്ചിത യോഗ്യതയുള്ളവർ മെയ് 25 ന് രാവിലെ 11നും 12നും ഇടയിൽ പ്രാഥമികാരോഗ്യകേന്ദ്രം അഡൂർ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 04994 271266. *ഓവർസിയർ അഭിമുഖം മെയ് 30ന്* ▪️തൃക്കരിപ്പൂർ: വലിയപറമ്പ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി […]

Continue Reading

വിസ്മയയുടെ മരണം: കിരണ്‍കുമാറിന് 10 വര്‍ഷം തടവ്; 12,05,000 ലക്ഷം രൂപ പിഴ

വിസ്മയ സ്ത്രീധന പീഡന മരണക്കേസിൽ ഭർത്താവ് കിരൺകുമാറിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതി മറ്റു വകുപ്പുകളിലായി ആറുവര്‍ഷവും രണ്ടുവര്‍ഷവും ഒരുവര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കൊല്ലം കോടതി വിധിച്ചു. 12,05,000 ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. രണ്ടരലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നൽകാനും കോടതി ഉത്തരവായി. കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ […]

Continue Reading

ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി; ചികിത്സയിലിരിക്കെ യുവതി മരിച്ചു

ചെത്തല്ലൂര്‍: മലപ്പുറത്ത് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ ഫാത്തിമ മരിച്ചു. ഒന്നര വര്‍ഷം മുമ്പ് വിവാഹം കഴിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കുന്നതിനായി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം എസ്സി സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ. ഭര്‍ത്താവ്: ആസിഫ്, മാതാവ്: […]

Continue Reading

അധ്യാപക ഒഴിവ്

▪️കുണ്ടംകുഴി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, നാച്വറൽ സയൻസ്, ഹിന്ദി, കന്നഡ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ജൂനിയർ ലാംഗ്വേജ് ഹിന്ദി, യു.പി.എസ്.ടി. മലയാളം, എൽ.പി.എസ്.ടി. മലയാളം. അഭിമുഖം 28-ന് രാവിലെ 10 മണിക്ക്. ▪️രാജപുരം : അട്ടേങ്ങാനം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി (പാർട്ട് ടൈം), ബയോളജി കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന്. ഫോൺ: 9946828682. ▪️ബേഡഡുക്ക : ചേരിപ്പാടി ഗവ. എൽ.പി. സ്കൂളിൽ […]

Continue Reading

മോഷണശേഷം കാട്ടിൽ ഒളിച്ച് താമസം; ഡ്രോൺ തെരഞ്ഞിട്ടും കാണാത്ത കള്ളൻ ഒടുവിൽ കൊച്ചിയിൽ പിടിയിൽ

കാസർകോട്: ഡ്രോൺ ഉപയോഗിച്ച് വരെ തെരച്ചിൽ നടത്തിയിട്ടും പൊലീസിന് കണ്ടെത്താനാവാത്ത കള്ളൻ ഒടുവിൽ കൊച്ചി കുടുങ്ങി. മോഷ്ടിച്ച ശേഷം ചെങ്കൽ കുന്നിലെ കാട്ടിൽ ഒളിച്ച് താമസിക്കുന്ന കാസർകോട് കറുകവളപ്പിൽ അശോകനാണ് ഒടുവിൽ പിടിയിലായത്. കാട്ടിൽ ഒളിച്ച് കഴിയുന്ന ഇയാളെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് വരെ പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.കൊച്ചി മറൈൻ ഡ്രൈവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിവിധ മോഷണങ്ങളും, പോക്‌സോ കുറ്റവും ഉൾപ്പടെ ഏഴ് കേസുകളാണ് കാഞ്ഞിരപ്പൊയിൽ കറുകവളപ്പിൽ അശോകനെതിരെ ഉള്ളത്. മകളെ വലിച്ചെറിഞ്ഞ് കയ്യൊടിച്ചതിന് […]

Continue Reading