ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കുടകിലെ കുട്ടയില്‍ ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു. കുടകിലെ കുട്ടയിലാണ് സംഭവം. മാനന്തവാടി സ്വദേശികളായ കുര്യച്ചന്‍, സെല്‍വി എന്നിവരാണ് അറസ്റ്റിലായത്. കേസെടുത്ത ശേഷം ദമ്പതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച വൈകുന്നേരമാണ് ദമ്പതികള്‍ കേരളത്തില്‍ നിന്ന് കുട്ടയിലെ ആദിവാസി മേഖലയില്‍ എത്തിയത്. ആദിവാസി വിഭാഗത്തില്‍ പെട്ട പണിയറവര മുത്തയുടെയും കുടുംബത്തിന്റെയും വീട് ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ക്രിസ്ത്യാനികളാകാന്‍ ഇവര്‍ വീട്ടുകാരെ പ്രേരിപ്പിച്ചെന്നാണ് ആരോപണം. ചില ഹിന്ദു സംഘടനകളാണ് കുട്ട പോലിസില്‍ വിവരമറിയിച്ചത്. പോലിസ് […]

Continue Reading

വിമാനമിറങ്ങിയതിനു പിന്നാലെ കാണാതായി; അജ്ഞാത സംഘത്തിന്‍റെ മര്‍ദനമേറ്റ പ്രവാസി മരിച്ചു

മലപ്പുറം: വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ അജ്ഞാത സംഘത്തിന്റെ മർദനമേറ്റ പ്രവാസി മരിച്ചു. ജിദ്ദയിൽ നിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലാണ് (42) മരിച്ചത്. റോഡരികിൽ പരിക്കേറ്റ് കിടന്നയാളാണെന്നു പറഞ്ഞ് അജ്ഞാതനാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചത്.  ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു.അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച അജ്ഞാതന്‍ അബ്ദുല്‍ ജലീലിന്‍റെ ഭാര്യയെ വിളിച്ചറിയിച്ചു. പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്നു പോയി. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ 15ആം തിയ്യതി ജിദ്ദയില്‍ […]

Continue Reading

സ്കൂളിൽ ബീഫ് കൊണ്ടുവന്നു; ജീവനക്കാരുടെ പരാതിയിൽ പ്രധാനധ്യാപിക അറസ്റ്റിൽ

ലഖിംപൂ‍ർ: അസമിലെ സ്കൂളിൽ ബീഫ് കൊണ്ടുവന്നതിന് അധ്യാപികയെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ അസമിലെ ഗോൽപാറ ജില്ലയിലെ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപിക ദാലിമ നെസ്സയെയാണ് ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നതിന് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ ചില സംഘ്പരിവാർ അനുഭാവികളായ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മേയ് 14നാണ് അറസ്റ്റിനാസ്പദമായ സംഭവം നടക്കുന്നത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഉച്ചഭക്ഷണ സമയത്ത് അധ്യാപിക കൊണ്ടുവന്ന ബീഫ് ജീവനക്കാരോട് വിളമ്പാൻ ആവശ്യപ്പെട്ട സമയത്ത് രണ്ട് സംഘ്പരിവാർ അനുഭാവികളായ അധ്യാപകരും ഒപ്പമുണ്ടായിരുന്നു. […]

Continue Reading

മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന ഹരജി ഫയലിൽ സ്വീകരിച്ചു

ലഖ്നോ: മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ച് നീക്കണമെന്ന ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. മഥുര സിവിൽ കോടതിയുടേതാണ് നടപടി. കൃഷ്ണജന്മഭൂമിയിൽ നിന്ന് പള്ളി നീക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമർപ്പിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ഹരജി സിവിൽ കോടതി നേരത്തെ തള്ളിയിരുന്നു. ഈദ്ഗാഹ് മസ്ജിദിൽ മുസ്‍ലിംകൾ പ്രവേശിക്കുന്നതും നമസ്കരിക്കുന്നതും സ്ഥിരമായി തടയണമെന്നും പള്ളി അടച്ചൂപൂട്ടി സീൽ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രണ്ട് ഹരജികൾ കഴിഞ്ഞ ദിവസം സമർപ്പിക്കപ്പെട്ടത്. ഒരുസംഘം അഭിഭാഷകരും നിയമ വിദ്യാർഥികളുമാണ് കോടതിയെ സമീപിച്ചത്. നേരത്തേ വിവിധ ഹിന്ദു സംഘടനകൾ നൽകിയ […]

Continue Reading

കാസർകോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

കാസർകോഡ്: കാസർകോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സഭവം. ചെർക്കപ്പാറ സർക്കാർ സ്കൂളിന് സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. ദിൽജിത്തും നന്ദഗോപനും ഉൾപ്പെടെയുള്ള ആറുപേരായിരുന്നു കുളിക്കാനെത്തിയത്. കുളിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ ഇരുവരും ചെളിയിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർ എത്തിയാരുന്നു തിരച്ചിൽ നടത്തിയത്. ദിൽജിത്തിന്റെ മൃതദേഹം ആദ്യം ലഭിക്കുകയായിരുന്നു. ചെളിയിൽ പൂണ്ട രണ്ടാമത്തെ മൃതദേഹം കണ്ടെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് കാസർകോഡ് നിന്ന് […]

Continue Reading

പരസ്പരം അ‌‌ടിച്ചും മു‌ടി പി‌‌‌ടിച്ച് വലിച്ചും വിദ്യാര്‍ഥിനികള്‍; തെരുവില്‍ കയ്യാങ്കളി; വൈറല്‍ വിഡിയോ

ബെംഗലുരുവില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളു‌‌ടെ പോരിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സ്കൂളിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് പെണ്‍കു‌‌‌ട്ടികള്‍ പരസ്പരം കയ്യേറ്റം ന‌ടത്തുന്നത്. എന്നാണ് ഈ കയ്യാങ്കളി ന‌ടന്നതെന്നോ എന്താണ് കാരണമെന്നോ വ്യക്തമല്ല.പരസ്പരം മുടി പിടിച്ച് വലിച്ചും, ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിയുമാണ് അ‌ടി. യൂണിഫോം ധരിച്ചാണ് പോര്. ചില ആണ്‍കു‌ട്ടികളും പോരിന് ഇറങ്ങി. കൂ‌ട്ടത്തിലൊരു പെണ്‍കുട്ടി ബേസ് ബോള്‍ എ‌ുത്ത് മറ്റൊരാള്‍ക്ക് നേരെ എറിയുന്നു.കുറച്ച് പെണ്‍കുട്ടികള്‍ പടിയില്‍ നിന്ന് പരസ്പരം തള്ളുന്നതും പരസ്പരം പോണിടെയിൽ വലിക്കുന്നതും കാണാം. പലരും ഉറക്കെ […]

Continue Reading

25സീറ്റുകളിൽ എൽ.ഡി.എഫ്; തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റം

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മുന്നേറ്റം. 25 സീറ്റുകളിൽ എൽ.ഡി.എഫ് വിജയിച്ചു. ഏഴ് സീറ്റുകളാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. 11 സീറ്റിൽ യുഡിഎഫും ആറ് സീറ്റുകളിൽ ബിജെപിയും വിജയിച്ചു. ഇതുകൂടാതെ ഉപതെരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്രനും വിജയിക്കാനായി. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംസ്ഥാനത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് ഉള്ള ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നത്. 42 ഇടത്തെ ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിൽ എൽ.ഡി.എഫിന് തിരിച്ചടി ഉണ്ടായി. […]

Continue Reading

കാസർഗോഡ് ഗൃഹപ്രവേശന ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്ക് വയറിളക്കവും ഛർദിയും; 12 പേർ ചികിത്സ തേടി

കാസർഗോഡ്: നീലേശ്വരത്ത് ഗൃഹപ്രവേശന ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. ചോയ്യങ്കോടിന് സമീപത്തെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവരാണ് ചികിത്സ തേടിയത്. ചടങ്ങിൽ പങ്കെടുത്ത 350 പേരിൽ നിരവധി പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇവരിൽ 12 പേർ നീലേശ്വരം താലൂക്ക് ആശുപത്രിയിലും സമീപത്തെ സഹകരണ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. വയറിളക്കവും ഛർദിയുമാണ് ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായത്. സലാഡ് കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന നിഗമനത്തിലാണ് ആരോഗ്യപ്രവർത്തകർ. ബിരിയാണിയും ഐസ്‌ക്രീമും കഴിച്ചവർക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഗൃഹപ്രവേശനം നടന്ന […]

Continue Reading

ചെറുവത്തൂരിലെ കിണര്‍ വെള്ളത്തിന്റെ അഞ്ച് സാമ്പിളുകളിലും ഷിഗെല്ല; 12 സാമ്പിളുകളില്‍ ഇ കോളി ബാക്ടീരിയാ സാന്നിധ്യവും

കാസര്‍കോട്: ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച ചെറുവത്തൂരില്‍ കിണര്‍ വെള്ളത്തില്‍ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗെല്ല കണ്ടെത്തിയത്. അഞ്ചു സാമ്പിളുകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 12 സാമ്പിളുകളില്‍ ഇ കോളി ബാക്ടീരിയ സാന്നിധ്യവും കണ്ടെത്തി. കഴിഞ്ഞ നാലിനാണ് വെള്ളത്തിന്റെ 30 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.ഇവയില്‍ 23 എണ്ണത്തിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ചെറുവത്തൂരിലെ റസ്റ്റോറന്റുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പന ശാലകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ബാക്ടീരിയ സാന്നിധ്യം […]

Continue Reading

‘ഗ്യാൻവാപി പള്ളിയിൽ കണ്ടെത്തിയത് ‘ശിവലിംഗമോ’? പുതിയ വാദങ്ങൾ പൊളിച്ച് ‘വുദുഖാന’യുടെ പഴയ വിഡിയോ

ലഖ്‌നൗ: വരാണസിയിലെ ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന് സർവേ നടത്തിയ സംഘം സിവിൽ കോടതിയിൽ അവകാശപ്പെട്ടിരുന്നു. പിന്നാലെ, ഈ ഭാഗം അടച്ചിടാൻ വരാണസി കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്നത് ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണെന്നാണ് പള്ളി കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്.പള്ളിയിൽ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികൾ അംഗശുദ്ധി വരുത്താനായി ഉപയോഗിക്കുന്ന ജലസംഭരണി(വുദുഖാന/ഹൗദ്)യിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് ഇന്നലെ സർവേ ഉദ്യോഗസ്ഥർ അവകാശപ്പെട്ടത്. വുദുഖാനയുടെ മധ്യത്തിൽ ഒരു കിണർ പോലെയുള്ള രൂപം […]

Continue Reading