എ പ്ലസ് കിട്ടാത്തതിന് കുട്ടികളെ വഴക്കു പറയുന്ന രക്ഷിതാക്കളേ… ഈ ഐഎഎസ് ഉദ്യോഗസ്ഥന്റെ മാർക്ക് ലിസ്റ്റ് ഒന്ന് കാണൂ

പരീക്ഷയിൽ ഉയർന്ന മാർക്ക് കിട്ടിയില്ലെങ്കിൽ ഭാവിയേ ഇല്ലെന്ന് വിധിയെഴുതുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, ഈ മാർക്കുകൾ മാത്രമല്ല ജീവിതത്തെ നിർണയിക്കുന്നതെന്ന് തെളിയിക്കുകയാണ് ഗുജറാത്തിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ. പത്താംക്ലാസ്സ് ബോർഡ് ഫലങ്ങൾക്കായി കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ധൈര്യം പകരാൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് തന്റെ സുഹൃത്തും ഗുജറാത്തിലെ ബറൂച്ചി ജില്ല കലക്ടറുമായ തുഷാർ ഡി. സുമേരയുടെ പത്താക്ലാസ്സ് മാർക്ക് ഷീറ്റ് ട്വിറ്ററിൽ പങ്കുവെച്ചത്. പോസ്റ്റ് നിരവധി പേർ പങ്കുവെക്കുകയും നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും […]

Continue Reading

വീടിന് മുകളില്‍ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെല്‍ഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു

ബന്തിയോട്: വീടിന്റെ മുകളിൽ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെൽഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു. ഹേരൂർ കങ്കുവെ വീട്ടിലെ പരേതനായ ഐത്തപ്പ ഷെട്ടിയുടെയും കമലയുടെയും മകൻ സന്ദീപ്പ് ഷെട്ടി(35)ആണ് മരിച്ചത്. ഹേരൂർ ബി.സി റോഡിലെ ആരാധിക വെൽഡിംഗ് ഗ്യാരേജ് ഉടമയും യുവമോർച്ച മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡണ്ടുമാണ് സന്ദീപ് ഷെട്ടി. ഇന്നലെ ഉച്ചയോടെ മണ്ടക്കാപ്പിലെ ഒരു വീടിന്റെ ഒന്നാം നിലയിൽ കയറി അളവ് എടുക്കുന്നതിനിടെയാണ് കാൽ വഴുതി വീണത്. നാട്ടുകാർ ഉടൻ തന്നെ ബന്തിയോട്ടെ സ്വകാര്യ […]

Continue Reading

മുസ്‌ലിം കോര്‍ഡിനേഷന്‍ രാജ് ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് സമസ്ത; ‘അനുമതിയോ അംഗീകാരമോ ഇല്ല’

കോഴിക്കോട്: മുസ്ലിം കോഓഡിനേഷന്‍ എന്ന പേരില്‍ നാളെ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. സമസ്തയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികള്‍ക്ക് സംഘടനയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും വ്യക്തമാക്കി. മാര്‍ച്ചുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പേര് ഉള്‍പ്പെടുത്തിയുള്ള പ്രചാരണ പോസ്റ്ററുകളും മെസ്സേജുകളും സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികള്‍ക്ക് സമസ്തയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. പ്രവാചകനിന്ദക്കെതിരെ സമസ്ത […]

Continue Reading

അമ്മയ്ക്ക് പിറന്നാൾ ആശംസിക്കാൻ വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല: 14കാരന്‍ ഹോസ്റ്റലിൽ ജീവനൊടുക്കി

മംഗളൂരു: അമ്മയ്ക്ക് ജന്മദിനാശംസ നേരാൻ ഹോസ്റ്റല്‍ വാർഡൻ മൊബൈൽ ഫോൺ നൽകാത്തതില്‍ മനംനൊന്ത് 14 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ ഹൊസകോട്ട് സ്വദേശി പൂർവജാണ് ജീവനൊടുക്കിയത്.അമ്മയുടെ ജന്മദിനമായ ജൂണ്‍ 11ന് ആശംസ അറിയിക്കാന്‍ കൗമാരക്കാരൻ ഹോസ്റ്റല്‍ വാർഡനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാൽ വാർഡൻ ഫോൺ നൽകിയില്ല. മാത്രമല്ല വീട്ടുകാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, കുട്ടിയെ സംസാരിക്കാൻ അനുവദിച്ചില്ല. ഇതോടെ വീട്ടുകാര്‍ക്ക് അന്ന് കുട്ടിയോട് സംസാരിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. ജൂണ്‍ 11ന് രാത്രി ആത്മഹത്യാ […]

Continue Reading

കാസർകോട് ബിജെപിയിൽ വീണ്ടും പുകച്ചിൽ ▪️സംസ്ഥാന സെക്രട്ടറി അഡ്വ കെ ശ്രീകാന്തിനെതിരെ ഫ്ളക്സ്

കാസർകോട്:▪️കാസര്‍കോട് ബിജെപിയിലെ ഭിന്നത പരിഹരിച്ചെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറി അഡ്വ കെ ശ്രീകാന്തിനെതിരെ വീണ്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ശ്രീകാന്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഫ്‌ലകസ് ബോര്‍ഡിലുള്ളത്. ശ്രീകാന്തിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ ചെരുപ്പുമാലയിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും മഞ്ചേശ്വരത്തും ഹൊസങ്കടിയിലും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Continue Reading

‘ഇങ്ങനെയാണോ വണ്ടി ചെക്ക് ചെയ്യണേ’… പൊലീസുകാരോട് കയർത്ത് എ.കെ.എം അഷ്‌റഫ് എം.എൽ.എ (വീഡിയോ )

മഞ്ചേശ്വരം സ്റ്റേഷൻ പരിധികളിൽ പൊലീസ് നിയമം പാലിക്കാതെ വാഹന പരിശോധന നടത്തി യാത്രക്കാരെ പീഡിപ്പിക്കുകയാണെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുള്ള സാധാരണക്കാരായ വാഹന യാത്രക്കാർക്ക് 5000 മുതൽ 20,000 രൂപ വരെ പിഴയിട്ട് പീഡിപ്പിക്കുന്നതായും എം.എൽ.എ ആരോപിച്ചു.

Continue Reading

കാലിച്ചാനടുക്കത്ത് രണ്ട് പേര്‍ക്ക് വെടിയേറ്റു, സ്‌കൂട്ടറിന് തീയിട്ടു; യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: തായന്നൂര്‍ കാലിച്ചാനടുക്കത്ത് രണ്ടുപേര്‍ക്കു വെടിയേറ്റു.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് യുവാവ് അക്രമം കാട്ടിയത്.പരിക്കേറ്റ കാലിച്ചാനടുക്കം സ്വദേശികളായ ചാക്കേ (51), സ്‌കറിയ എന്നിവരെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാക്രമം കാട്ടിയ യുവാവ് റിട്ട.എസ്.ഐ കൂടിയായ പിതാവിന്റെ സ്‌കൂട്ടിക്കും തീയിട്ടതായി വിവരമുണ്ട്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം നടന്നു വരികയാണ്.

Continue Reading

പ്രകൃതി വിരുദ്ധ പീഡനം: മദ്രസാഅധ്യാപകന്‍ അറസ്റ്റില്‍

ആദൂർ: പതിമൂന്നുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. കർണ്ണാടക ബണ്ട്വാൾ സ്വദേശി സുബൈർ ദാരിമി (45)യെയാണ് ആദൂർ സി.ഐ എ.അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ അധ്യാപകൻ നേരത്തെ ജോലി ചെയ്തിരുന്ന ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിക്കുന്ന പതിമൂന്നുകാരനെ മൂന്ന് മാസക്കാലം പീഡിപ്പിച്ചുവെന്നാണ് പരാതി. ജനുവരി മുതലുള്ള കാലയളവിലാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന മദ്രസയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, […]

Continue Reading

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചു : ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

ജബല്‍പൂര്‍ : ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ വിഭോര്‍ സാഹു(30) ഭാര്യ റിതു(23) എന്നിവരാണ് മരിച്ചത്. ജബല്‍പൂരിലെ വിഭോറിന്റെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. വിഭോറിന്റെ അമ്മയും സഹോദരനും ദമ്പതികളുടെയൊപ്പമായിരുന്നു താമസം. ഒരു ചടങ്ങിന് പോയി തിരിച്ചെത്തിയ ഇവരാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഡ്രൈവറായിരുന്ന വിഭോര്‍ പതിനഞ്ച് ദിവസമായി ജോലിക്ക് പോയിരുന്നില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനെച്ചൊല്ലി ദമ്പതികളുടെ ഇടയില്‍ അസ്വാരസ്യങ്ങള്‍ […]

Continue Reading

പ്രവാചക നിന്ദക്ക് എതിരായ പ്രതിഷേധത്തിനിടെ വെടിവെപ്പ്; പരിക്കേറ്റ രണ്ട് പേർ മരിച്ചു

റാഞ്ചി: പ്രവാചക നിന്ദക്ക് എതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ രണ്ട് പേർ മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ 11 പൊലീസുകാർ ഉൾപ്പെടെയുള്ളവർ ചികിത്സയിലാണ്. അതേ സമയം  പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ  പൊലീസ് അന്വേഷണം ശക്തമാക്കി. സംഘർഷങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസിന്‍റെ നിരീക്ഷണം. ഇന്നലെ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ ഡൽഹിയിലും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.റാഞ്ചിയിൽ സംഘർഷം നടന്ന പ്രദേശത്ത് കർഫ്യു ചുമത്തിയ ജില്ലാ ഭരണകൂടം മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങളും […]

Continue Reading