‘പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഡോര്‍ പൂട്ടുന്നേ’; നിരാശയിൽ കടയില്‍ കള്ളന്റെ എഴുത്ത്

കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളില്‍ കള്ളന്‍ കയറി. കടകളുടെ പൂട്ട് പൊളിച്ചായിരുന്നു കള്ളന്‍ അകത്തുക്കയറിയത്. ഒരു കടയില്‍ നിന്ന് കള്ളന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. പക്ഷേ, മൂന്നാമത്തെ കടയില്‍ നിന്ന് കള്ളന് പണം കിട്ടിയില്ല. ഈ കടയില്‍ നിന്ന് കള്ളന്‍ എടുത്തതാകട്ടെ ഒരു ജോഡി ഡ്രസ് മാത്രം.ചില്ലുക്കൊണ്ടുള്ള വാതിലായിരുന്നു ഈ കടയുടേത്. ഈ ചില്ല് പൊട്ടിച്ചാണ് കള്ളന്‍ അകത്തുക്കയറിത്. പക്ഷേ, കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. നിരാശനായ കള്ളന്‍ […]

Continue Reading

വീണ്ടും ദുരഭിമാനക്കൊല; പതിനേഴുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ബംഗളൂരു: ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് പിതാവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ മൈസുരു ജില്ലയിലാണ് സംഭവം. പെരിയപട്ടണയിൽ രണ്ടാം വർഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട ശാലിനി കർണാടകയിലെ വൊക്കലിഗ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് പെൺകുട്ടിയുടെ കുടുംബം. സമീപപ്രദേശത്തെ മഞ്ജുനാഥ് എന്ന ദലിത് യുവാവുമായി ശാലിനി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത വീട്ടുകാർ മഞ്ജുനാഥിന്റെ പേരിൽ പൊലീസിൽ പരാതി നൽകിയിരുന്നു.പൊലീസ് സ്റ്റേഷനിൽ ഹാജരായ ശാലിനി, താൻ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും […]

Continue Reading

ആഴ്‌സനൽ താരം തോമസ് പാർട്ടി പുതിയ പേര് സ്വീകരിച്ചു; ഇനി യാക്കൂബ്

ലണ്ടൻ: ഇസ്‌ലാം സ്വീകരിച്ച ആഴ്‌സനലിന്റെ ഘാനാ മിഡ്ഫീൽഡർ തോമസ് പാർട്ടി തോമസ് പാർട്ടി പുതിയ പേര് സ്വീകരിച്ചു. യാകൂബ് എന്ന പേരിലായിരിക്കും താരം ഇനി അറിയപ്പെടുക. പാർട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.”ഞാൻ മുസ്‌ലിംകൾക്കൊപ്പമാണ് വളർന്നത്. അതുകൊണ്ടുതന്നെ വലിയ മാറ്റമൊന്നുമില്ല. നേരത്തെ തന്നെ വിവാഹം കഴിച്ചതാണ്. യാകൂബ് എന്നായിരിക്കും എന്റെ മുസ്‌ലിം പേര്.” -പ്രമുഖ ഘാനാ മാധ്യമപ്രവർത്തകൻ നാനാ അബാ അനാമൂഹ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ തോമസ് പാർട്ടി വ്യക്തമാക്കി. ഞാൻ പ്രണയിക്കുന്നൊരു പെൺകുട്ടി ഇപ്പോൾ എന്റെ കൂടെയുണ്ട്. […]

Continue Reading

നാസർ നങ്ങാരത്ത് എസ്.ഇ.യു സംസ്ഥാന ട്രഷറർ

കാസർകോട്: സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷററായി നാസർ നങ്ങാരത്തിനെ തെരഞ്ഞെടുത്തു. മലപ്പുറത്ത് വെച്ച് നടന്ന എസ് ഇ യു സംസ്ഥാന കൗൺസിൽ യോഗമാണ് നാസറിനെ ട്രഷറർ ആയി തെരഞ്ഞെടുത്തത്. സിബി മുഹമ്മദ് (പത്തനംതിട്ട) പ്രസിഡണ്ടും, ആമിർ കോഡൂർ (മലപ്പുറം) ജനറൽ സെക്രട്ടറിയുമാണ്. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ നാസർ നങ്ങാരത്ത് തൃക്കരിപ്പൂർ സ്വദേശിയാണ്. മുമ്പ് എസ്.ഇ.യു ജില്ലാ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ഓർഗനൈസിംഗ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ജില്ലയിൽ […]

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട് : ഗവ. കോളേജിൽ സുവോളജി, ഫിസിക്‌സ്, കൊമേഴ്‌സ് വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സുവോളജി 15-നും ഫിസിക്‌സ്‌ 16-നും കൊമേഴ്‌സ്‌ 17-നും അഭിമുഖം നടക്കും. ഫോൺ: 04994 256027. ▪️തളങ്കര : ഗവ. മുസ്‌ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ-രണ്ട്), കൊമേഴ്‌സ് (സീനിയർ), ബോട്ടണി (ജൂനിയർ) അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 14-ന് രാവിലെ 11-ന്. ▪️കുറ്റിക്കോൽ : ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം […]

Continue Reading

കോവിഡ് കേസുകൾ ഉയരുന്നു; മൂന്നാം ദിവസവും രണ്ടായിരം കടന്ന് രോഗികള്‍, കൂടുതൽ കേസുകൾ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികൾ രണ്ടായിരം കടന്നു. ഇന്നലെ 2,415 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസുകൾ രണ്ടായിരം കടന്നതിനുശേഷമുള്ള ഉയർന്ന കണക്കാണിത്. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പന്ത്രണ്ട് ശതമാനമായി. സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകൾ പന്ത്രണ്ടായിരം കടന്നു. എറണാകുളത്താണ് തുടർച്ചയായി കൂടുതൽ കേസുകൾ രേഖപ്പെടുത്തുന്നത്.ഇന്നലെ 796 പേർക്കാണ് രോഗബാധയുണ്ടായത്. അയ്യായിരത്തോടടുക്കുകയാണ് എറണാകുളത്തെ ആക്ടീവ് കേസുകൾ. തിരുവനന്തപുരത്ത് 368 പേർക്കും കോട്ടയത്ത് 260 പേർക്കും […]

Continue Reading

പീഡന പരാതിയിൽ അറസ്റ്റിലായ അധ്യാപകൻ കെ.വി ശശികുമാറിന് എല്ലാ കേസുകളിലും ജാമ്യം; ഉടൻ ജയിൽമോചിതനാകും

മലപ്പുറം: പീഡന പരാതിയിൽ അറസ്റ്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂൾ മുൻ അധ്യാപകൻ കെ.വി ശശികുമാറിന്‌ എല്ലാ കേസുകളിലും ജാമ്യം. രണ്ട് പോക്സോ കേസുകളിലും, മറ്റ് നാല് പീഡന പരാതികളിലുമാണ് ജാമ്യം ലഭിച്ചത്. ആറ്‌ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാർ ഉടൻ ജയിൽ മോചിതനാകും. പോക്സോ കേസുകളിൽ മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയും, മറ്റ് നാല് പീഡന കേസുകളിൽ പെരിന്തൽമണ്ണ കോടതിയുമാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മേയിലാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്ന് രണ്ട് പൂർവ വിദ്യാർഥിനികളുടെ […]

Continue Reading

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് വിരമിച്ചു

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 23 വർഷം നീണ്ട കരിയറിനൊടുവിലാണ് താരം സജീവക്രിക്കറ്റിന്റെ ക്രീസിൽനിന്ന് പിന്മാറുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.ഫീൽഡിൽ ഇറങ്ങിയപ്പോഴെല്ലാം ഇന്ത്യയെ ജയിപ്പിക്കണമെന്ന ദൃഢനിശ്ചയത്തോടെ എന്റെ പരമാവധി ഞാൻ സമർപ്പിച്ചിട്ടുണ്ട്. മൂവർണത്തെ പ്രതിനിധീകരിക്കാൻ കിട്ടിയ അവസരത്തെ ഞാൻ എപ്പോഴും മനസിൽ താലോലിക്കും. എന്റെ കായിക കരിയറിന് തിരശ്ശീലയിടാൻ പറ്റിയ ഏറ്റവും മികച്ച സമയമാണിതെന്ന് ഇപ്പോൾ തോന്നുന്നു. കാരണം, ഏറെ പ്രതിഭ നിറഞ്ഞ യുവതാരങ്ങളുടെ കൈയിലാണ് […]

Continue Reading

ബ്രേക് പൊട്ടി; നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക് (വീഡിയോ)

പുത്തിഗെ; നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ചു നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പള്ളത്ത് നിന്നും ഗുണജയിലേക്ക് കുട്ടികളെ കയറ്റാന്‍ പോകുമ്പോഴാണ് അപകടം. ഡ്രൈവര്‍ സിദ്ദിഖ് ഒളമുഖറിന്റെ സമയോചിത ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.ബ്രേക് ലഭിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ സിദ്ധിഖ് വളരെ ശ്രദ്ധയോടെ മതിലില്‍ ഇടിച്ചു ബസ് നിര്‍ത്തുകയായിരുന്നു പരിക്കേറ്റ കുട്ടികളെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും കാഞ്ഞങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading

പബ്ജി ഗെയിം കളിക്കുന്നത് വിലക്കി; മകൻ അമ്മയെ വെടിവച്ചു കൊന്നു

ലക്‌നൗ: പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് ഉത്തർപ്രദേശിലെ ലക്‌നൗവിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ വെടിവച്ചു കൊന്നു. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് മകൻ വെടിവച്ചത്. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതിൽനിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. അതേസമയം, മാർച്ച് മാസത്തിൽ പബ്ജി ഗെയിമിനെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ താനെ സ്വദേശിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയിരുന്നു. ഏറ്റവും ജനപ്രിയമായ മൊബൈൽ ഗെയിമുകളിലൊന്നാണ് പബ്ജി.ചൈനീസ് ഗെയിമിങ് കമ്പനിയായ ടാൻസന്റ് ആണ് ഇത് പുറത്തിറക്കിയത്. ഇന്ത്യയിൽ ഗെയിം നിരോധിച്ചിട്ടുണ്ട്. ഇതേ കമ്പനി ബിജിഎംഐ […]

Continue Reading