പ്രവാചകനെതിരെ അപകീർത്തി പരാമർശം: പ്രതിഷേധമറിയിച്ച് ഖത്തര്‍; ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി;

ദോഹ: ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപൂർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ പ്രതിഷേധിച്ച് ഖത്തർ. ഇന്ത്യൻ അംബാസഡറെ ഖത്തർ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. സംഭവത്തെ അപലപിച്ചുകൊണ്ടുള്ള പ്രതിഷേധക്കുറിപ്പ് കൈമാറുകയും ചെയ്തിട്ടുണ്ട്. നുപൂറിനെതിരെ ബി.ജെ.പി നടപടിയെടുത്ത  ശേഷമാണ് ഖത്തറിന്റെ പ്രതികരണം. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ അൽമുറൈഖിയാണ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തിയത്. പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തിയ നുപൂർ ശർമയെ പുറത്താക്കിയ ബി.ജെ.പി നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. […]

Continue Reading

ദേഹം മുഴുവന്‍ ഷോക്കേൽപിച്ചു, മലദ്വാരത്തിൽ ദണ്ഡ് കയറ്റി; യു.പിയില്‍ ഗോവധം ആരോപിച്ച് മുസ്‍ലിം യുവാവിന് പൊലീസിന്റെ ക്രൂര പീഡനം (വീഡിയോ)

ലഖ്നൗ: ഉത്തർപ്രദേശിൽ ഗോവധം ആരോപിച്ച് മുസ്‍ലിം യുവാവിനുനേരെ പൊലീസ് ക്രൂരത. ദേഹം മുഴുവന്‍ ഷോക്കേൽപ്പിക്കുകയും മലദ്വാരത്തിൽ ദണ്ഡ് കയറ്റുകയും ചെയ്തായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രൂരകൃത്യം. സംഭവത്തിൽ പൊലീസ് ഔട്ട്‌പോസ്റ്റ് ചുമതലയുള്ള എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഉത്തർപ്രദേശിലെ ബദായൂനിലാണ് പച്ചക്കറി കച്ചവടക്കാരനായ യുവാവിന് പൊലീസിന്റെ ക്രൂരപീഡനം. എസ്.ഐ സത്യപാലിന്റെ നേതൃത്വത്തിലുള്ള പൊലീസുകാരാണ് കക്രാള സ്വദേശിയായ 22കാരനെ ഗോവധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. നിരവധി തവണ ഗോവധത്തിന് കേസുള്ളയാളുമായി […]

Continue Reading

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി; ‘വില്ലനായത്’ മൊബൈല്‍ ഉപയോഗം

യൂടൂബ് വീഡിയോകളുടെ ആസക്തിയില്‍ അടിമപ്പെട്ട് തിരുവനനന്തപുരം കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ അടിമപ്പെട്ടുവെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും ഉള്ള അത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടി കൊറിയന്‍ ബാന്‍ഡുകളുടെ യൂടൂബ് വീഡിയോകളില്‍ ആസക്തയായിരുന്നുവെന്ന ബന്ധുക്കള്‍ പറഞ്ഞു.പഠനത്തില്‍ മിടുക്കിയായിരുന്ന ജീവ മോഹനെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ […]

Continue Reading

കറൻസി നോട്ടുകളിൽ ​ഗാന്ധിക്ക് പുറമെ, ടാ​ഗോറിന്റെയും അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ പരി​ഗണിക്കുന്നു-റിപ്പോർട്ട്

ദില്ലി: രാജ്യത്തെ കറൻസി നോട്ടുകളിൽ മഹാത്മാ ​ഗാന്ധിയുടെ ചിത്രത്തിന് പുറമ, രവീന്ദ്രനാഥ ടാഗോറിനെയും എപിജെ അബ്​ദുൾ കലാമിനെയും ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ടാഗോറിന്റെയും കലാമിന്റെയും വാട്ടർമാർക്ക് ചിത്രങ്ങൾ കറൻസികളിൽ ഉപയോ​ഗിക്കുന്നത്  ധനമന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ)  പരിഗണിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യമായാണ് മഹാത്മാഗാന്ധി ഒഴികെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ നോട്ടുകളിൽ ഉപയോഗിക്കാൻ ആർബിഐ ആലോചിക്കുന്നത്.ആർബിഐക്കും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് […]

Continue Reading

ലെയ്‌സ് പാക്കറ്റില്‍ മുക്കാലും കാറ്റ്; തൂക്ക കുറവില്‍ പെപ്‌സി കമ്പനിക്ക് 85,000 രൂപ പിഴയിട്ട് സംസ്ഥാന സര്‍ക്കാര്‍

തൃശൂര്‍: ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി. പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്‍ന്ന് ലെയ്‌സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പിഴ ചുമത്തി. 85,000 രൂപയാണ് പിഴ. തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്‌ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്‌സി കമ്പനിക്ക് പിഴ ചുമത്തിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറിന്റെ പരാതിയിലാണ് […]

Continue Reading

ബൈക്ക് ട്രാൻസ്ഫോമറിന്റെ വേലിക്കെട്ടിനുള്ളിൽ; നടപടിയെന്ന് ആർടിഒ, ദൃശ്യങ്ങൾ പുറത്ത്

തൊടുപുഴ• അമിതവേഗത്തിൽ എത്തിയ ബൈക്ക് ട്രാൻസ്ഫോമറിന്റെ വേലിക്കെട്ടിനുള്ളിലേക്കു പതിച്ച സംഭവത്തിൽ വാഹനം ഓടിച്ച ആൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ആർടിഒ. അപകടം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിന്റെ കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ആർടിഒ വ്യക്തമാക്കി. ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടിക്ക് സാധ്യതയുള്ള അപകടമാണിതെന്നും അദ്ദേഹം പറഞ്ഞു.വെള്ളയാംകുടി എസ്എംഎൽ പടിയിൽ വെള്ളിയാഴ്ച വൈകിട്ട് നാലേമുക്കാലോടെ ആയിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം നഷ്ടമായ ബൈക്ക്, ട്രാൻസ്ഫോമറിനു ചുറ്റും സ്ഥാപിച്ച ഇരുമ്പ് വേലിക്കെട്ടിനുള്ളിലേക്കു പതിക്കുകയായിരുന്നു. ബൈക്ക് […]

Continue Reading

അധ്യാപക ഒഴിവ്

▪️ബേക്കൽ : ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം (ഒന്ന്), ഹിന്ദി (ഒന്ന്). അഭിമുഖം ആറിന് രാവിലെ 11-ന്. ▪️പരവനടുക്കം : ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം കൊമേഴ്സ് (സീനിയർ), ഇംഗ്ലീഷ് (സീനിയർ), ഹിന്ദി (ജൂനിയർ), ബോട്ടണി (ജൂനിയർ). അഭിമുഖം തിങ്കളാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ. ▪️മൊഗ്രാൽപൂത്തൂർ : ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ മലയാളം, കന്നട. അഭിമുഖം എട്ടിന് രാവിലെ 10.30-ന്. ഫോൺ: 9809794930, 9400006496, 04994 232969. ▪️മേൽപറമ്പ് […]

Continue Reading

ഷാർജയിൽ കാറപകടത്തിൽ മലയാളി നഴ്​സ്​ മരിച്ചു

ഷാർജ: ഷാർജയിലുണ്ടായ കാറപകടത്തിൽ കോട്ടയം സ്വദേശിനിയായ നഴ്​സ്​ മരിച്ചു. നെടുംകുന്നം വാർഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ (എബനേസർ ഓട്ടോ) മകൾ ചിഞ്ചു ജോസഫാണ്​ (29) മരിച്ചത്​. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ നഴ്​സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ്​ താമസ സ്​ഥലത്തേക്ക്​ മടങ്ങുന്നതിനിടെ റോഡ്​ മുറിച്ച്​ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. അൽ നഹ്​ദയിലാണ്​ സംഭവം. ഉടൻ അൽ ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവും നാല്​ വയസ്സുള്ള മകളും നാട്ടിലാണ്​. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിച്ച്​ സംസ്കരിക്കും. യു.എ.ഇയിലുള്ള […]

Continue Reading

‘എനിക്ക് ഞാൻ മാത്രം മതി’; സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി

മുംബൈ: സാധാരണ വിവാഹ സങ്കൽപ്പങ്ങളെയെല്ലാം തകർത്ത് പുതിയ പാതകൾ സൃഷ്ടിക്കുന്ന പുതുതലമുറയുടെ സമൂഹത്തിലാണ് ഓരോരുത്തരും ജീവിക്കുന്നത്. വിവാഹത്തിന്റെ പതിവു രീതികളെയെല്ലാം തിരുത്തിയെഴുതി വിവാഹം കഴിക്കാനൊരുങ്ങുകയാണ് 24 കാരിയായ ക്ഷമാ ബിന്ദു. ഇതോടെ വാർത്താമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് യുവതി. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടി നടക്കുന്ന ബിന്ദുവിന്റെ വിവാഹത്തിൽ വരനും വധുവുമെല്ലാം ഇവർ തന്നെയാണ്. ഇന്ത്യ മഹാരാജ്യത്ത് തന്നെ ആത്മ സനേഹം ഉയർത്തിപ്പിടിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്ന വ്യക്തി താനായിരിക്കുമെന്നാണ് ക്ഷമ അഭിപ്രായപ്പെടുന്നത്.സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്‌നേഹത്തിൻറെ […]

Continue Reading

കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 7 പേര്‍ വെന്തുമരിച്ചു

കലബുര്‍ഗി: കര്‍ണാടകയില്‍ സ്വകാര്യ ബസിന് തീപിടിച്ച് ഏഴ് പേര്‍ വെന്തുമരിച്ചു. കലബുര്‍ഗിയിലെ കമലാപുര ടൗണിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ബസും ടെമ്പോയും കൂട്ടിയിടിച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് 29 യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. ബസ് പൂർണമായും കത്തിനശിച്ച നിലയിലാണ്. 22 യാത്രക്കാരെ പരിക്കുകളോടെ പുറത്തെത്തിച്ചു.പരിക്കേറ്റവരെ കലബുര്‍ഗിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ടെമ്പോ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു.

Continue Reading