കെ എച് ബി സി എ [KHBCA) നടത്തുന്ന കെ എൽ സി സി ജില്ലാ തല ഹാർഡ് ടെന്നീസ് ബോൾ ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 3 കാസറഗോഡ് വെച്ച് നടത്തും

കേരള ഹാർഡ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ജില്ലാ തല ക്രിക്കറ്റ് ലീഗ് 2023 ജനുവരി ആദ്യം വാരം കാസറഗോഡ് വെച്ച് നടത്തും എന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു ജില്ലയിൽ നിന്ന് ഒരു ടീം എല്ലാ ഭാഗത്തു നിന്നുള്ള ജില്ലയിലെ മികച്ച കളിക്കാരെ കണ്ടത്തി ജില്ലാ അടിസ്ഥാനത്തിൽ ആണ് ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂർണമെന്റ് നടത്തപെടുന്നത്. 7 ദിവസത്തെ ടൂർണമെന്റ് ആയിരിക്കും നടക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.. ടീം രജിസ്റ്റർ ചെയ്യാൻ താല്പര്യം ഉള്ളവർ keralalegendscricketclub@gmail.com എന്ന […]

Continue Reading

ബിഹാറിൽ ഉവൈസിക്ക് വൻ തിരിച്ചടി: അഞ്ച് എം.എൽ.എമാരിൽ നാലു പേരും ആർ.ജെ.ഡിയിൽ ചേർന്നു

പറ്റ്ന: ബിഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എ.ഐ.എം.എം.എമ്മിന് (ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ) വൻ തിരിച്ചടി. പാർട്ടിയുടെ അഞ്ച് എം.എൽ.എമാരിൽ നാലു പേരും ലാലുപ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ ചേർന്നു. ജോക്കിഹാത്ത് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷാനവാസ് ആലം, ബഹദാര്‍പൂരില്‍ നിന്നുള്ള മുഹമ്മദ് അൻസാർ നയീമി, കൊച്ചാദമാനില്‍ നിന്നുള്ള മുഹമ്മദ് ഇസ്ഹാർ അസ്ഫി, ബൈസിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് റുക്നുദ്ദീൻ അഹമ്മദ് എന്നിവരാണ് ആർ.ജെ.ഡിയിൽ ചേർന്ന നാല് എം.എൽ.എമാർ. ഇതോടെ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ മാത്രമായി. അമൂറില്‍ […]

Continue Reading

മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി പ്രവാസികൾ വഞ്ചിതരാകരുത്,ജാഗ്രത പാലിക്കണം. -മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കുടുംബാംഗങ്ങളെ വിട്ട് പ്രവാസ ലോകത്തേക്ക് തിരിക്കുന്ന പ്രവാസികൾ ക്രിമിനൽ സംഘങ്ങളുടെയും, കള്ളക്കടത്ത് സംഘങ്ങളുടെയും മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി വഞ്ചിതരാകരുതെന്നും, ഈ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. ചുളുവിൽ ലക്ഷങ്ങൾ സമ്പാദിക്കാം എന്ന വാഗ്ദാനം നൽകിയാണ് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളെ കള്ളക്കടത്ത്, ക്രിമിനൽ സംഘങ്ങൾ സമീപിക്കുന്നത്. ഇത് പിന്നീട് നാട്ടിൽ വെച്ച് തട്ടിക്കൊണ്ടുപോകലിനും, കൊലപാതകത്തിലേക്കും ചെന്നെത്തുന്നു. ഇത് തുടർക്കഥയായി മാറിയ സാഹചര്യത്തിൽ പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് മൊഗ്രാൽ […]

Continue Reading

തലകീഴായി കെട്ടിത്തൂക്കി, ക്രൂരമായി മര്‍ദ്ദിച്ചു; അബൂബക്കര്‍ മരിച്ചതോടെ തന്നെ വിട്ടയക്കുകയായിരുന്നുവെന്നും സഹോദരന്‍

കാസര്‍കോട്: പ്രവാസി അബൂബക്കര്‍ സിദ്ധീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് സഹോദരന്‍ അന്‍വര്‍. തലകീഴായി കെട്ടിത്തൂക്കിയായിരുന്നു മര്‍ദനമെന്നും അബൂബക്കര്‍ സിദ്ധീഖ് മരണപ്പെട്ടതോടെയാണ് തന്നെ വിട്ടയച്ചതെന്നും അന്‍വര്‍ വ്യക്തമാക്കി. കേസില്‍ രണ്ട് പേരെ കൂടി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് പരിശോധന നടത്തി. സംഘം ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് […]

Continue Reading

കാസര്‍കോട് സ്പെഷൽ ബ്രാഞ്ച് എഎസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് : സ്പെഷൽ ബ്രാഞ്ച് എഎസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ സ്വദേശി അബ്ദുൽ അസീസാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റും. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Continue Reading

മരിച്ചിട്ടും വിടാതെ പൊലീസ്; നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്നു നോട്ടീസ്

റോഡപകടം: മരിച്ചയാൾക്ക് തടവും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തി പൊലീസ്, കൈവരിയില്ലാത്ത റോഡിൽ നിന്ന് സ്കൂട്ടർ കനാലിൽ വീണു മരിച്ച ഭാസ്കരന് എതിരെയാണ് കുറ്റപത്രം.മയ്യിൽ • കൈവരിയില്ലാത്ത റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവേ കനാലിൽ വീണു മരിച്ച യാത്രക്കാരനെതിരെ കോടതിയിൽ മയ്യിൽ പൊലീസിന്റെ കുറ്റപത്രം ! കാവുംചാൽ കനാൽ റോഡിൽ മാർച്ച് 8നു സംഭവിച്ച അപകടത്തിൽ മരിച്ച ചെങ്ങിനി ഒതയോത്ത് സി.ഒ.ഭാസ്കരന് (54) എതിരെയാണ് കുറ്റപത്രം. ‘അശ്രദ്ധയിലും അജാഗ്രതയിലും വാഹനം ഓടിച്ച് അപകടം സംഭവിച്ച് മരിക്കാൻ ഇടയായതിനാൽ ഇന്ത്യൻ […]

Continue Reading

നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു(വീഡിയോ )

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ ഉദയ്പൂരില്‍ കടയില്‍ കയറി വെട്ടിക്കൊന്നു. രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉദയ്പൂര്‍ എസ് പി അറിയിച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.(man who support nupur sharma was killed in udaipur) കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. പ്രധാനമന്ത്രിയെ വധിക്കുമെന്നും കൊലയാളികള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് […]

Continue Reading

കാസര്‍കോട്ടെ പാണത്തൂരിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാ‍‍ര്‍

കാസ‍ര്‍കോട്: കാസ‍ര്‍കോട് ജില്ലയിലെ മലയോരമേഖലയിൽ വീണ്ടും ഭൂചലനം. ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായ പാണത്തൂ‍ര്‍ അടക്കമുള്ള മേഖലകളിലാണ് വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വൈകുന്നേരം 4.40-ഓടെ പാണത്തൂരിന് അടുത്ത കല്ലപ്പള്ളി പ്രദേശത്താണ് കുലുക്കം അനുഭവപ്പെട്ടതെന്ന് നാട്ടുകാ‍‍ര്‍ പറയുന്നു.ഇന്ന് രാവിലെയും കാസ‍ര്‍കോട്ടെ പാണത്തൂര്‍ അടക്കമുള്ള മലയോരമേഖലകളിൽ നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ന് രാവിലെ 7.45 നാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രത്യേക ശബ്ദത്തോടെ നാല് സെക്കന്‍ഡ് നീണ്ടു നിന്ന ഭൂചലനത്തിൽ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ […]

Continue Reading

അബൂബക്കര്‍ സിദ്ധിഖ് വധക്കേസിലെ ഒരു പ്രതി ബംഗളൂരുവില്‍ വലയിലായതായി സൂചന; ക്വട്ടേഷന്‍ നല്‍കിയ ട്രാവല്‍സ് ഉടമ മുങ്ങി, രണ്ട് കാറുകള്‍ കൂടി കസ്റ്റഡിയില്‍

ഉപ്പള: പ്രവാസിയായ മുഗുവിലെഅബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയകേസിലെ ഒരു പ്രതിഅന്വേഷണസംഘത്തിന്റെ വലയിലായതായി സൂചന. ബംഗളൂരു എയർപോർട്ടിൽ നിന്ന് ഇയാളെ പൊലീസ് വലയിലാക്കുകയായിരുന്നു. വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമമാണ് പൊലീസ് പരാജയപ്പെടുത്തിയത്. കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഊർജിതമാക്കിയിരിക്കുകയാണ്. കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചത്. കാസർകോട്ഡി.വൈ.എസ്.പി ബാലകൃഷ്ണൻനായരുടെ മേൽനോട്ടത്തിൽ പത്തോളം പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.പ്രതികളുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപാകാൻ ഗുണ്ടാസംഘത്തിന് […]

Continue Reading

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധം; പഴയ ഉത്തരവ് കർശനമായി നടപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് നിർബന്ധമാക്കിക്കൊണ്ടുള്ള പഴയ ഉത്തരവ് കർശനമായി നടപ്പാക്കും.ജില്ലാ പൊലീസ് മേധാവിമാർക്കാർക്ക് നിർദേശം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടേതാണ് നിർദേശം. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മാസ്‌ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും ഉത്തരവിലുണ്ട്. ഏപ്രിൽ മാസത്തിലാണ് വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറങ്ങിയത്.

Continue Reading