പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറിനെയാണ് (36) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 13 വയസ്സുകാരനായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മതിലകം ഇന്‍സ്പെക്ടര്‍ ടി.കെ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.എസ്.ഐ. ക്ലീസണ്‍, സീനിയര്‍ സി.പി.ഒ. ഷിഹാബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.

Continue Reading

മീൻപിടുത്തത്തിന് പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി; 2 പേർ രക്ഷപ്പെട്ടു; തിരച്ചിൽ തുടരുന്നു

ചെറുവത്തൂർ: മീൻപിടുത്തത്തിന് പോയ തോണി മറിഞ്ഞു ഒരാളെ കാണാതായി. രണ്ട് പേർ നീന്തിരക്ഷപ്പെട്ടു. ഹൊസ്ദുർഗ് താലൂകിലെ ചെറുവത്തൂരിലാണ് സംഭവം നടന്നത്. അച്ചാംതുരുത്തി പടിഞ്ഞാറിലെ കെ കരുണാകരന്റെ മകൻ സൂരജ് (28) എന്നയാളെയാണ് കാണാതായത്.തോണിയിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സൂരജിനായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുന്നു. ഫയർഫോഴ്സ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ട്. വല വീശുന്നതിനിടെയാണ് തോണി മറിഞ്ഞതെന്നാണ് വിവരം.

Continue Reading

ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ദുബായി: ദുബായിൽ വാഹനാപകടത്തിൽ മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്സലിന്റെ ഭാര്യ റംഷീന(32) മരിച്ചു. മകൻ: മുഹമ്മദ് ഇഹ്സാൻ. പ്രവാസിയായ ഒണ്ടയങ്ങാടി സ്വദേശി ആനപ്പാറ അബൂബക്കറിന്റെയും റംലയുടെയും മകളാണ്. ജോലിസ്ഥലത്തുനിന്ന് മടങ്ങുമ്പോൾ റോഡ് കുറുകെ കടക്കുന്നതിനിടയിൽ വാഹനം ഇടിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

Continue Reading

സ്കൂളിൽ വൈകിയെത്തി; അധ്യാപികയെ ഷൂസൂരി തല്ലി പ്രിൻസിപ്പൽ; വിഡിയോ വൈറൽ(വീഡിയോ കാണാം )

വൈകി വന്ന അധ്യാപികയെ ഷൂസ് ഊരി തല്ലി സ്കൂൾ പ്രിൻസിപ്പൽ. ഉത്തർപ്രദേശിലെ ലഖിംപൂരിലെ മഹാൻഗു ഖേറാ സർക്കാർ സ്കൂളിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വൈകി സ്കൂളിൽ എത്തുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പ്രിൻസിപ്പൽ ഷൂസ് ഊരി അധ്യാപികയെ തല്ലുകയായിരുന്നു. അധ്യാപിക പരാതി നൽകിയതോടെ അജിത്ത് വർമ എന്ന സ്കൂൾ പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തു. ഇയാൾ നിരന്തരം തന്നെ ഉപദ്രവിച്ചിരുന്നുവെന്നും അധ്യാപിക പരാതിയിൽ പറയുന്നു. എന്നാൽ അധ്യാപിക തന്നെ തല്ലാൻ കൈ ഉയർത്തിയപ്പോഴാണ് […]

Continue Reading

കാസര്‍കോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പ്രസ്‌ക്ലബ് ജൻക്ഷൻ തൊട്ട് ചന്ദ്രഗിരിപ്പാലം വരെ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം; വാഹനങ്ങൾ ദേശീയപാതയിലൂടെ കടന്നുപോവണം

കാസർകോട്: കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാസർകോട് പ്രസ്ക്ലബ് ജൻക്ഷൻ തൊട്ട് ചന്ദ്രഗിരിപ്പാലം വരെയുള്ള സ്ഥലത്ത് ഇന്റർലോക് ഇടുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഞായർ (26-06-2022) തിങ്കൾ (27-06 2022) ദിവസങ്ങളിൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഈ സാഹചര്യത്തിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നാഷനൽ ഹൈവേ വഴി തിരിഞ്ഞുപോകേണ്ടതാണ്.

Continue Reading

കുന്നുംകൈ പരപ്പച്ചാലിൽ നിയന്ത്രണം വിട്ട ലോറി പാലത്തിൽ നിന്നും തോട്ടിലേക്ക് മറിഞ്ഞു അപകടത്തിൽ ഒരാൾ മരിച്ചു

കുന്നുംകൈ : പരപ്പച്ചാലിൽ പാലത്തിൻ്റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന ക്ലീനർ മരിച്ചു. ഡ്രൈവർക്ക് ഗുരുതര പരിക്കുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. പാലക്കാടു നിന്നും നീലേശ്വരം വഴി വെള്ളരിക്കുണ്ട് ഭാഗത്തേക്ക് സിമൻ്റുമായി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽ പെട്ടത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയാണ് ലോറിയിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

Continue Reading

ക്ഷേത്രക്കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഉദിനൂർ : ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രക്കുളത്തിൽ ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. വലിയപറമ്പ ഇടയിലക്കാട്ടെ ബർണാഡ്ജിൻസി ദമ്പതികളുടെ മകനായ അലനാണ് (15) മരിച്ചത്. സ്ക്കൂൾ വിട്ടുവന്നയുടൻ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയ അലൻ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.ഫയർഫോഴ്സ് എത്തി പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

ഡ്രൈവിങ്ങ് സ്‌കൂളിന് ഒരേക്കർ സ്ഥലം വേണം; എഴുത്തുപരീക്ഷയും ടെസ്റ്റുമെല്ലാം ഡ്രൈവിങ് സ്‌കൂളിൽ തന്നെ

ഡ്രൈവിങ് സ്‌കൂളുകളുടെ രൂപവും ഭാവവും മാറും. ഇനി ആര്‍ക്കും പെട്ടെന്ന് ഇവ തുടങ്ങാനാകില്ല. പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍, ചെറിയ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനത്തിന്റെ രീതിയിലേക്ക് മാറും. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാകുന്നതോടെ ഡ്രൈവിങ് ലൈസന്‍സിന് ആര്‍.ടി.ഓഫീസുകളില്‍ പോകേണ്ട. എഴുത്തുപരീക്ഷയും ടെസ്റ്റുമെല്ലാം ഡ്രൈവിങ് സ്‌കൂളുകള്‍തന്നെ നടത്തും.ചുളുവില്‍ ലൈസന്‍സ് കിട്ടുകയുമില്ല. കര്‍ശനനിബന്ധനകളാണ് വരുന്നത്. മാറ്റങ്ങള്‍ ജൂലായ് മുതല്‍ നടപ്പാക്കാനാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതനുസരിച്ച് ഡ്രൈവിങ് സ്‌കൂളുകളെ രണ്ട് കാറ്റഗറിയായി തിരിക്കും. കുറഞ്ഞത് ഒരേക്കര്‍ സ്ഥലവും അനുബന്ധസൗകര്യങ്ങളുമുള്ളവര്‍ക്കേ […]

Continue Reading

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു(വീഡിയോ )

കല്‍പ്പറ്റ: കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലാരോപിച്ച് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമസാക്തമാവുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് ഇരച്ചു കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. ഓഫീസ് സ്റ്റാഫായ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ്എഫ്‌ഐ പ്രവര്‍ത്തകരെ അയച്ചതെന്ന് ഡിസിസി അദ്ധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ ആരോപിച്ചു. […]

Continue Reading

‘ഭർത്താവ് കുടുംബാംഗങ്ങളെ കിണറ്റിലേക്ക് തള്ളിയിട്ടു’; മൂന്ന് കുട്ടികൾ മരിച്ചു; ഭാര്യ രക്ഷപ്പെട്ടു; യുവാവ് അറസ്റ്റിൽ

മംഗ്ളുറു: ഭർത്താവ് ഭാര്യയെയും മൂന്ന് കുട്ടികളെയും കിണറ്റിലേക്ക് തള്ളിയിടുകയും എല്ലാ കുട്ടികളും കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു. മുൽകിയിലെ പദ്മാനൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രശ്മിത (13), ഉദയ് (11), ദീക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്. ഭാര്യ ലക്ഷ്മി ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് ഹിതേഷ് ഷെട്ടിഗറിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 302 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി ഹരിറാം ശങ്കർ പറഞ്ഞു. കുട്ടികൾ സ്കൂളിൽ നിന്ന് മടങ്ങുമ്പോഴാണ് […]

Continue Reading