ഡ്രൈവിങ് ലൈസൻസ് അടക്കം തിരിച്ചറിയൽ കാർഡ് നൽകേണ്ടിവരും; ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റം

ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ മറ്റു തിരിച്ചറിയൽ കാർഡുകൾ അപ്‌ലോഡ് ചെയ്യാൻ ഇൻസ്റ്റഗ്രാം ഉടൻ തങ്ങളുടെ യൂസർമാരോട് നിർദേശിക്കുമെന്ന് റിപ്പോർട്ട്. യൂസർമാർക്ക് തങ്ങളുടെ പ്രായം സ്ഥിരീകരിക്കാനെന്ന പേരിലാണ് വ്യക്തിവിവരങ്ങൾ ആവശ്യപ്പെടുക. ഉടൻ നടപ്പാക്കുന്ന ഇക്കാര്യം ഇൻസ്റ്റഗ്രാം തന്നെയാണ് അറിയിച്ചത്.നിങ്ങളുടെ പ്രൊഫൈലിലെ ജനനത്തീയതി എഡിറ്റ് ചെയ്യാൻ ശ്രമിച്ചാൽ ഇത് തെളിയിക്കാൻ തിരിച്ചറിയൽ കാർഡുകൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഓപ്ഷൻ പ്രത്യക്ഷപ്പെടും. ഐ.ഡി അപ്‌ലോഡ് ചെയ്യുക, അല്ലെങ്കിൽ വീഡിയോ സെൽഫി റെക്കോഡ് ചെയ്ത് അയക്കുക, അതുമല്ലെങ്കിൽ മ്യൂച്വൽ ഫ്രണ്ട്സിനോട് നിങ്ങളുടെ പ്രായം […]

Continue Reading

‘2 കുട്ടികളെയും ഭർത്താവിനെയും ഉപക്ഷിച്ച് യുവതി ബസ് ജീവനക്കാരനൊപ്പം ഒളിച്ചോടി’;

കാസർകോട്: രണ്ട് കുട്ടികളെയും ഭർത്താവിനെയും ഉപക്ഷിച്ച് യുവതി ബസ് ജീവനക്കാരനൊപ്പം ഒളിച്ചോടിയതായി പൊലീസ്. യുവതിയെ കാണാതായത് സംബന്ധിച്ച് ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് കാസർകോട് ടൗൺ പൊലീസ് അറിയിച്ചു.കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഷ (35) യെയാണ് കാണാതായത്. ജൂൺ 21ന് ജോലി കഴിഞ്ഞു തിരിച്ച് വീട്ടിൽ വന്നപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നുവെന്ന് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ഫോൺ വിളിച്ചപ്പോൾ പിറ്റേദിവസം വരാമെന്ന് പറഞ്ഞതായും പിന്നീട് വന്നില്ലെന്നും ഭർത്താവ് […]

Continue Reading

സ്വന്തമായി ഫ്‌ളക്‌സ് അടിച്ച് എസ്എസ്എല്‍സി വിജയം ആഘോഷിച്ച് കുഞ്ഞാക്കു; വൈറല്‍ താരം ഇവിടെയുണ്ട്

കൊച്ചി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ മികച്ച വിജയം നേടിയവരെ അഭിനന്ദിച്ചുള്ള ഫ്‌ലക്‌സുകള്‍ നിറയാറുണ്ട്. അത്തരം അനുമോദനങ്ങളെല്ലാം സാധാരണമാണ്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു അഭിനന്ദന ഫ്‌ലക്‌സാണ് സോഷ്യല്‍ലോകത്ത് നിറഞ്ഞിരുന്നത്.ഫ്‌ളക്‌സ് ബോര്‍ഡിലൂടെ ജിഷ്ണുവെന്ന കുഞ്ഞാക്കുവാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ജയിച്ചതിന് സ്വന്തം ഫോട്ടോ വെച്ച് ഫ്‌ളക്‌സ് അടിച്ചാണ് കുഞ്ഞാക്കു സ്വന്തം വിജയം ആഘോഷിച്ചത്.പത്തനംതിട്ട അങ്ങാടിക്കല്‍ സ്വദേശി കുഞ്ഞാക്കു എന്ന ജിഷ്ണുവാണ് ഇപ്പോള്‍ നാട്ടിലെ പ്രധാന താരം. ഏതാനും ദിവസങ്ങളായി […]

Continue Reading

അധ്യാപക ഒഴിവ്

▪️നീലേശ്വരം : കാലിച്ചാനടുക്കം എസ്.എൻ.ഡി.പി. യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11.30-ന്. ▪️ചീമേനി : ജി.എച്ച്.എസ്.എസ്. ചീമേനിയിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി (സീനിയർ) ഒഴിവുണ്ട്. അഭിമുഖം 28-ന് 11 മണിക്ക്.========================

Continue Reading

നടന്‍ വി.പി ഖാലിദ് അന്തരിച്ചു

കൊച്ചി:  നാടക, സീരിയൽ നടൻ വി.പി. ഖാലിദ് എന്ന കൊച്ചിൻ നാഗേഷ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈക്കത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.വൈക്കത്ത് ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വച്ചാണ് ഹൃദയാഘാതമുണ്ടായത്. ലൊക്കേഷനിലെ ശുചിമുറിയിൽ വീണനിലയിൽ കണ്ടെത്തുകയായിരുന്നു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. പ്രൊഫഷണൽ നാടകരംഗത്ത് കൊച്ചിൻ സനാതനയുടെ എഴുന്നള്ളത്ത്, ആലപ്പി തിയറ്റേഴ്സിന്റെ ഡ്രാക്കുള, അഞ്ചാം തിരുമുറിവ് എന്നിങ്ങനെ പല […]

Continue Reading

മരുന്ന് വിൽക്കാനെന്ന വ്യാജേനെ വീട്ടിലെത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ വീഴ്ത്തി സ്വർണ്ണം കവർന്നു, വീട്ടമ്മയ്ക്ക് ഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ കുറുമാത്തൂരില്‍ വയോധികയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി മൂന്നര പവന്‍ സ്വര്‍ണ്ണ മാല കവര്‍ന്നു.കീരിയാട്ടെ തളിയന്‍ വീട്ടില്‍ കാര്‍ത്ത്യായിനിക്ക് നേരെ ആണ് അക്രമം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നാടന്‍ മരുന്നുകള്‍ വില്‍ക്കാനെന്ന വ്യാജേന എത്തിയ ആളാണ് ആക്രമണത്തിന് പിന്നില്‍. മരുന്ന് വാങ്ങാന്‍ താല്‍പര്യമില്ല എന്നറിയിച്ചപ്പോള്‍ കുടിക്കാനായി ഇയാള്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി വീട്ടിനകത്തേക്ക് പോയ കാര്‍ത്ത്യായിനിയെ പുറകില്‍ നിന്ന് ചുറ്റിക […]

Continue Reading

സ്ത്രീകളുടെ അടിവസ്ത്രത്തിൽ സ്വർണം കടത്താൻ ശ്രമം; പുരുഷ യാത്രക്കാരൻ മംഗ്ളുറു വിമാനത്താവളത്തിൽ പിടിയിൽ

മംഗ്ളുറു: സ്ത്രീകളുടെ അടിവസ്ത്രത്തിൽ സ്വർണം കടത്താൻ ശ്രമിച്ചയാത്രക്കാരനെ മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഉത്തര കന്നഡ ജില്ല സ്വദേശിയാണ് പിടിയിലായത്. 18,95,400 രൂപ വിലമതിക്കുന്ന 364,500 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണമാണ് യാത്രക്കാരനിൽ നിന്ന് കണ്ടെടുത്തത്. ദുബൈയിൽ നിന്ന് എസ്ജി 60 പൈസ്ജെറ്റ് വിമാനത്തിലാണ് ഇയാൾ എത്തിയത്. ലഗേജിനകത്ത് സ്ത്രീകളുടെ അടിവസ്ത്രത്തിൽ തുന്നിക്കെട്ടിയ പോകറ്റിനുള്ളിൽ പേപറിലും പ്ലാസ്റ്റിക് പാകറ്റിലും ഒളിപ്പിച്ച പേസ്റ്റ് രൂപത്തിലുള്ള സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. കസ്റ്റംസ് കേസെടുത്ത് കൂടുതൽ […]

Continue Reading

ആരേലും വിളിച്ചാല്‍ അപ്പോള്‍ തന്നെ മുസ്ലിം ലീഗുകാര്‍ പോവേണ്ടതില്ല, രാജ്യസ്‌നേഹപരവും സാമുദായികവുമായ പ്രത്യേകതകള്‍ നോക്കണം: സ്വാദിഖലി തങ്ങള്‍

കോഴിക്കോട്: ആരെലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോവേണ്ട കാര്യം മുസ്ലിം ലീഗുകാര്‍ക്കില്ലെന്നും രാജ്യസ്‌നേഹപരവും സാമൂദായികവും സാമൂഹികവുമായ പ്രത്യേകതകള്‍ നോക്കണമെന്ന് ലീഗ് ആധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി തങ്ങള്‍ ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുടെ അച്ചടക്കമുള്ള അനുയായികളായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോവണം. പാര്‍ട്ടിക്ക് പാര്‍ട്ടയുടേതായ തീരുമാനമുണ്ടാവും, അതാണ് എല്ലാവരും അനുസരിക്കേണ്ടത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു പാര്‍ട്ടി തീരുമാനമായി കണക്കാകരുത്. പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കും. വ്യാഖ്യാതാക്കളുടെ തീരുമാനം പാര്‍ട്ടി തീരുമാനമായി ആരും തെറ്റിദ്ധരിക്കരുത്. എവിടേക്കും പോവുമ്പോഴും […]

Continue Reading

പതിനാറ് ലക്ഷം രൂപക്ക് ജ്യോത്സ്യനെ നിയമിച്ചു! ഇന്ത്യന്‍ ഫുട്‌ബോളിന്റെ ‘ഭാവി’ എന്താകും?

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാച് വൈകാതെ പുറത്താവുകയും തല്‍സ്ഥാനത്തേക്ക് ഒരു ജ്യോത്സ്യനെ നിയമിക്കുകയും ചെയ്‌തേക്കാം!ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്ഥ അറിയുന്നവര്‍ ഇത് വായിച്ച് ഞെട്ടാനിടയില്ല. കാരണം, ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിലേക്ക് ഒരു ജ്യോത്സ്യക്കമ്പനിയെ തന്നെ ഫെഡറേഷന്‍ നിയമിച്ചിരിക്കുന്നു. പതിനാറ് ലക്ഷമാണ് ഇതിനുള്ള ചെലവ്. കളിക്കാരെ പ്രചോദിപ്പിക്കുക, പ്രതീക്ഷയോടെ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യങ്ങളോടെ ഒരു ആസ്‌ട്രോളജിക്കല്‍ സ്ഥാപനവുമായി കൈകോര്‍ത്തിരിക്കുകയാണ് എ ഐ എഫ് എഫ്. ഇതിനെതിരെ പല കോണുകളില്‍ നിന്ന് […]

Continue Reading

വിദ്വേഷത്തിന്റെ വിളവെടുപ്പിന് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നത് രാജ്യത്തിന് കളങ്കം.* *-മൊഗ്രാൽ ദേശീയവേദി*

മൊഗ്രാൽ. ഇസ്ലാം മത വിശ്വാസത്തിനെതിരെ സംഘപരിവാർ പ്രസ്ഥാനങ്ങൾ സ്ഥിരമായി നടത്തിവരുന്ന വിദ്വേഷ പ്രചരണങ്ങൾക്ക് കേന്ദ്രസർക്കാർ തന്നെ കൂട്ടുനിൽക്കുന്നത് അപകടകരവും, രാജ്യത്തിന് കളങ്കവുമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണത്തിന് നേതൃത്വം നൽകുന്ന ബിജെപി വക്താക്കൾ തന്നെ നടത്തിയ നബി നിന്ദയിലൂടെ രാജ്യം ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നു. എന്നിട്ട് പോലും പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും ഈ വിഷയത്തിൽ കാണിക്കുന്ന മൗനം ഇന്ത്യക്ക് പുറത്ത് ജോലിയെടുക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വംശജരുടെ മനസ്സിന് മുറിവേറ്റുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ലോകരാഷ്ട്രങ്ങളും […]

Continue Reading