പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1200 മാർക്ക്; ജില്ലയ്ക്ക് അഭിമാനമായി കാഞ്ഞങ്ങാട് ബല്ല ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി അനശ്വര വിശാൽ

▪️കാഞ്ഞങ്ങാട് : പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1200 മാർക്ക് കിട്ടിയത് ജില്ലയിൽ അനശ്വരയ്ക്കുമാത്രം. ബാര അടുക്കത്തുവയലിലെ അനശ്വര വിശാൽ കാഞ്ഞങ്ങാട് ബല്ല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയിട്ടും അനശ്വര ഹ്യുമാനിറ്റീസിന് ചേരുകയായിരുന്നു. എല്ലാ വിഷയത്തിനും എ പ്ലസ് പ്രതീക്ഷിച്ചിരുന്നെങ്കിലും മാർക്ക് നൂറുശതമാനമുണ്ടാകുമെന്ന് കരുതിയില്ലെന്ന് അനശ്വര പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ ജേതാവാകാനും കളക്ടറാകാനും മോഹമുണ്ട്. സാമ്പത്തികശാസ്ത്രമാണ് ഇഷ്ടവിഷയം. അതിനാൽ ഇതു സംബന്ധിച്ച ഗവേഷണപഠനത്തെ മുൻനിർത്തി ബിരുദവും […]

Continue Reading

കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തി, ഭർത്താവിനെ വീഡിയോ കോൾ ചെയ്ത് തൊട്ടിലിന്റെ കയറിൽ തന്നെ തൂങ്ങിമരിച്ചു; കേസിൽ ഭർത്താവിന്റെ മാനസിക പീഡനം പുറത്ത്, അറസ്റ്റ്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഭർത്താവിനെ വിഡിയോ കോൾ ചെയ്ത ശേഷം ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ മാസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ കാഞ്ഞിരപ്പള്ളി സ്വദേശി നാസർ ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു അനീഷ (21) മരിച്ചത്. അനീഷ മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നാസറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പിതാവ് റഹ്മത്ത് അലി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാവാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ച് പ്രതിയെ […]

Continue Reading

‘മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു’; തിരുവനന്തപുരത്ത് കാര്‍ ലോറിയിലിടിച്ച് ആത്മഹത്യ

തിരുവനന്തപുരം: ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ലോറിയിൽ കാറിടിച്ച് കയറ്റിയായിരുന്നു ആത്മഹത്യ. മണികണ്‌ഠേശ്വരം സ്വദേശി പ്രകാശ് 50, മകൻ ശിവദേവ് 12 എന്നിവരാണ് മരിച്ചത്. ആത്മഹത്യക്ക് മുമ്പ് പ്രകാശ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മരണത്തിന് കാരണക്കാരയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നായിരുന്നു പോസ്റ്റ്. പ്രകാശിന്റെ പോക്കറ്റിൽ നിന്ന് ആത്മഹത്യകുറിപ്പ് കിട്ടിയതായി ആറ്റിങ്ങൾ പോലീസ് അറിയിച്ചു. കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് ലോറി ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്.

Continue Reading

‘വിവാഹമോചന ഹര്‍ജി നല്‍കി സ്വന്തം വീട്ടില്‍ കഴിയുന്ന ഭാര്യയെ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചു’; ഭര്‍ത്താവിനെതിരെ കേസ്

നീലേശ്വരം: വിവാഹമോചന ഹര്‍ജി നല്‍കി സ്വന്തം വീട്ടില്‍ കഴിയുന്ന ഭാര്യയെ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന സംഭവത്തില്‍ ഭര്‍ത്താവിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കരിന്തളം ശിവശൈലത്തെ ജി ബാബുവിന്റെ മകള്‍ പി എസ് കൃഷ്ണവേണി(29)യെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ്‌ ഭര്‍ത്താവ് കരിന്തളത്തെ അരുണ്‍ കുമാറിനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെ പത്ത് മണിയോടെ കൃഷ്ണവേണിയുടെ വീട്ടിലെത്തിയ അരുണ്‍കുമാര്‍ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ കൃഷ്ണവേണി തയ്യാറായില്ല. തുടര്‍ന്ന് അരുണ്‍കുമാര്‍ കൃഷ്ണവേണിയെ അടിച്ച് […]

Continue Reading

കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ വേദിയില്‍; ലീഗ് നേതാവിന് വിമര്‍ശനം

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ വേദിയില്‍. കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരായിരുന്നു. കാര്യപരിപാടി പ്രകാരം ചുമര്‍ ചിത്രം അനാവരണം ചെയ്യാനാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നത്. […]

Continue Reading

‘പ്രണയം അറിഞ്ഞതിനെ തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറ്റിയ 18 കാരി അവിടെ നിന്നും കാമുകനോടൊപ്പം ഒളിച്ചോടി’

തൃക്കരിപ്പൂർ: പ്രണയംവീട്ടിലറിഞ്ഞതിനെ തുടർന്ന് കാമുകന്റെ കണ്ണിൽ പതിനെട്ടുകാരി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി.വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനെട്ടുകാരിയെയാണ് വീട്ടുകാർ തൃക്കരിപ്പൂരിന് സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റിയത്.തിങ്കളാഴ്ച വൈകുന്നേരം ബൈകിലെത്തിയ കാമുകനൊപ്പം പെൺകുട്ടി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഒളിച്ചോടുകയായിരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വന്തം വീട്ടിൽ നിന്നും പതിനെട്ടുകാരിയെ ഈ മാസം 18 മുതൽ വീട്ടുകാർ തൃക്കരിപ്പൂരിനടുത്തുള്ള ബന്ധുവീട്ടിൽ പാർപ്പിക്കുകയായിരുന്നു.കാമുകിയെകുറിച്ച് വിവരമൊന്നുമില്ലാതെയായപ്പോൾ ഇരുപത്തിരണ്ടുകാരനായ കാമുകൻ രണ്ടു ദിവസത്തെ തെരച്ചലിനൊടുവിൽ കാമുകിയുടെ പുതിയ വാസസ്ഥലം കണ്ടെത്തി ബൈകുമായി തൃക്കരിപ്പൂരിൽ എത്തുകയായിരുന്നു. രാവിലെ […]

Continue Reading

ഒറ്റക്കെട്ടായി പ്രതിപക്ഷം; യശ്വന്ത് സിൻഹ രാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ തിരഞ്ഞെടുത്തു. എൻ.സി.പി തലവൻ ശരദ് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നേരത്തെ സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ച് സിൻഹ രംഗത്തെത്തിയിരുന്നു.ശരദ് പവാർ, നാഷനൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുല്ല, മഹമാത്മാ ഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ഉയർന്നുകേട്ടിരുന്നത്. എന്നാൽ, മൂന്നുപേരും സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ചതോടെ മറ്റൊരാൾക്കു വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിപക്ഷം. ഇന്നു രാവിലെയാണ് സ്ഥാനാർഥിയാകാൻ […]

Continue Reading

ബേക്കൽ പാലക്കുന്നിൽ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി(വീഡിയോ )

ബേക്കൽ: പാലക്കുന്ന് ടൗണിലെ മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പാലക്കുന്ന് സ്വദേശിയായ ഷൈജുവാണ് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അറിയാന്‍ എന്നും പറഞ്ഞ് പൊലീസ് നിരന്തരം തന്നെ വേട്ടയാടുന്നുവെന്നും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞ് ടവറിന് മുകളില്‍ നിന്നും വീഡിയോയും പുറത്തുവിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും യുവാവിനെ അനുനയിപ്പ് താഴെയിറക്കാനുള്ള ശ്രമം തുടരകയാണ്. അതേസമയം പാലക്കുന്നിലെ എടിഎം കൗണ്ടര്‍ തകര്‍ത്തത് ള്‍പ്പെടെയുള്ള നിരവധി കവര്‍ച്ചാ കേസുകളിലെ […]

Continue Reading

മഹാരാഷ്ട്രയിൽ ഓപ്പറേഷൻ താമര? ശിവസേനയുടെ 3 മന്ത്രിമാരടക്കം 20 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ല

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സഖ്യ ഭരണം തുലാസിലായി. ഇവിടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ഓപറേഷൻ താമരയാണ് നടക്കുന്നതെന്നാണ് വിവരം. മൂന്ന് മന്ത്രിമാർ അടക്കം ശിവസേനയുടെ 20 എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ ആകുന്നില്ല. വിമത എം എൽ എമാർ സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് ഉള്ളത്. ഇവിടെ ഗുജറാത്ത് പോലീസ്  സുരക്ഷ ശക്തമാക്കി. ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്വി , ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എന്നിവരും ശിവസേന എംഎൽഎമാർ താമസിക്കുന്ന […]

Continue Reading

12, 9, 7 വയസുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ വീട്ടമ്മ പിടിയിൽ, മുൻപും രണ്ടുതവണ ഷഹന ഒളിച്ചോടിയിട്ടുണ്ട്

കല്ലമ്പലം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ പിടിയിലായി. മണമ്പൂർ പെരുങ്കുളം ബി.എസ് മൻസിലിൽ സജിമോൻ (43), കല്ലറ പാങ്ങോട് തുമ്പോട് ഏറത്തുവീട്ടിൽ ഷഹന (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 13നാണ് ഷഹന 12, 9, 7 വയസുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ചാണ് കാമുകനായ സജിമോനോടൊപ്പം ഒളിച്ചോടിയത്. സജിമോനും മൂന്നു മക്കളുണ്ട്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന് ബാലനീതി നിയമപ്രകാരം പള്ളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അഞ്ചലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇവരെ അറസ്റ്റ് […]

Continue Reading