സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87% വിജയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ല്സ് ടുവിന്  83.87% ശതമാനം വിജയമാണ് നേടിയത്. വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്.കഴിഞ്ഞ വർഷം നേടിയത് 87.94% ആയിരുന്നു.

Continue Reading

അധ്യാപക ഒഴിവ്

-▪️കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, രസതന്ത്രം, ബോട്ടണി, സോഷ്യൽവർക്ക് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 11-ന്. ▪️രാവണീശ്വരം : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്‌സ്, രസതന്ത്രം, മലയാളം, ഇംഗ്ലീഷ് എച്ച്.എസ്.എസ്.ടി. ഒഴിവുണ്ട്. അഭിമുഖം 25-ന് രാവിലെ 10-ന്. ▪️മൂഡംബയൽ : ഗവ. ഹൈസ്കൂളിൽ എൽ.പി. അറബിക്, ഹൈസ്കൂൾ കണക്ക് (കന്നഡ മീഡിയം) താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 10.30-ന്. ഫോൺ: […]

Continue Reading

ഹിജാബിനെതിരായ വിലക്കിനിടയിലും പഠനത്തിൽ മിടുക്ക് കാട്ടിയ ഇൽഹാമിന് കർണാടക 12ാം ക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്ക്

ബംഗളൂരു: കർണാടകയിലെ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ഇൽഹാം. ഹിജാബ് ധരിച്ച് ക്ലാസ്മുറിയിൽ വരുന്നത് വിലക്കിയ പ്രക്ഷ​ുബ്ധ അന്തരീക്ഷത്തിലും പ്രക്ഷോഭങ്ങൾക്കുമിടയിൽ ഹിജാബ് ധരിച്ചുകൊണ്ടുതന്നെ ക്ലാസിലെത്തി മികച്ച വിജയം നേടിയ ഇൽഹാമിനെ തേടി ഏറെ അഭിനന്ദങ്ങളാണെത്തുന്നത്.  മംഗളൂരു സെന്റ് അലോഷ്യസ് പി.യു കോളജിലെ വിദ്യാർഥിനിയാണ് ഇല്‍ഹാം. ബോർഡ് പരീക്ഷയിൽ ഉന്നത വിജയം ലഭിച്ചതോടെ ക്ലിനിക്കൽ സൈക്കോളജിയിൽ തുടർ പഠനം നടത്തണമെന്നാണ് ഇൽഹാമിന്‍റെ ആഗ്രഹം. പത്താം ക്ലാസ് മുതൽ തലച്ചോറിന്‍റെ പ്രവർത്തനങ്ങൽ തന്നെ ആകർഷിക്കുന്നുണ്ടെന്നും ക്ലിനിക്കൽ […]

Continue Reading

ദുബായിൽ നിന്ന് കസ്റ്റംസിന്റെ കണ്ണിൽപ്പെടാതെ സ്വർണവുമായി നാട്ടിലെത്തി; ഗൂഗിൾ മാപ്പ് ചതിച്ചു, എത്തിയത് പൊലീസിന്റെ മുന്നിൽ

മലപ്പുറം: വിദേശത്ത് നിന്ന് കടത്തിയ ഒന്നര കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. അഴീക്കോട് ചെമ്മാത്ത്പറമ്പിൽ സബീൽ(44), വള്ളുമ്പറം തൊണ്ടിയിൽ നിഷാജ്(27) എന്നിവരാണ് പിടിയിലായത്. സബീലാണ് ദുബായിൽ നിന്ന് സ്വർണം കൊണ്ടുവന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സബീൽ സ്വർണം നാട്ടിലെത്തിച്ചത്. ശേഷം ഇയാളുടെ വീട്ടിലെത്തി നിഷാജ് സ്വർണം വാങ്ങി. മലപ്പുറത്തേക്ക് കൊണ്ടുപോകവേയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു നിഷാജ് യാത്ര ചെയ്തിരുന്നത്. വഴിതെറ്റി പൊലീസിന് മുന്നിലെത്തുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയിൽ […]

Continue Reading

വായന അന്യംനിന്ന് പോകരുത് : പത്രമാധ്യമങ്ങളുടെ നിലനിൽപ്പിന് സർക്കാർ ഇടപെടൽ വേണം-ദേശീയ വേദി

മൊഗ്രാൽ : അച്ചടി ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ വിലവർധനവ് മൂലം പത്രമാധ്യമങ്ങൾക്ക് നിരന്തരമായി വിലവർധിക്കുന്നത് വായനക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച വായനാദിന സംഗമം അഭിപ്രായപ്പെട്ടു. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രമാധ്യമങ്ങൾക്ക് അച്ചടി സാമഗ്രികൾ സബ്‌സിഡി ഇനത്തിൽ നൽകാൻ സർക്കാർ ഇടപെടണമെന്നും സംഗമം ആവശ്യപെട്ടു.സോഷ്യൽ മീഡിയയുടെ അതിപ്രസരം പുസ്തക വായനയിൽ നിന്ന് മുഖംതിരിക്കാൻ യുവ സമൂഹത്തെ പ്രേരിപ്പിക്കുന്നത് വേദനാജനകമാണ്. വായനയുടെ അത്ഭുതലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്താൻ പി. എൻ പണിക്കർ നടത്തിയ സേവനങ്ങൾ നാം വിസ്മരിച്ച്പോവരുതെന്നും വായനാദിനാചരണം അഭിപ്രായപ്പെട്ടു.പ്രസിഡന്റ് […]

Continue Reading

പത്താംക്ലാസുകാരിയുടെ ദുരൂഹമരണം; അറസ്റ്റ് വൈകുന്നു; ആക്ഷന്‍ കമ്മിറ്റിയുമായി നാട്ടുകാര്‍

കാസര്‍കോട് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ അറസ്റ്റ് വൈകുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റിയുമായി നാട്ടുകാര്‍. ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണവുമായി കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.പത്താം ക്ലാസ് പൊതുപരീക്ഷയുടെ തലേദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് ഷുഹൈല തൂങ്ങി മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പിറ്റേ ദിവസം കുടുംബം ആദൂര്‍ പൊലീസില്‍ […]

Continue Reading

16 വയസ്സുള്ള മുസ്ലിം പെണ്‍കുട്ടി ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; ഉത്തരവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഛണ്ഡീ​ഗഡ്: 16 വയസ്സിന് മുകളിലുള്ള മുസ്ലീം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.21 വയസ്സുള്ള പുരുഷനും 16 വയസ്സുള്ള പെണ്‍കുട്ടിയും കുടുംബാംഗങ്ങളില്‍നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്. ദ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തങ്ങള്‍ പ്രണയത്തിലായെന്നും വിവാഹം കഴിഞ്ഞെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. 2022 ജൂണ്‍ 8 ന് മുസ്ലീം ആചാര പ്രകാരമാണ് വിവാഹം […]

Continue Reading

തിരുവനന്തപുരത്ത് യുവാവും യുവതിയും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് റബർ തോട്ടത്തിൽ

തിരുവനന്തപുരം: കല്ലറ പഴവിളയിൽ യുവാവും യുവതിയും മരിച്ച നിലയിൽ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി (21) സുമി (18) ആണ് മരിച്ചത്.യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയുടെ വീടിനടുത്തുള്ള റബർ തോട്ടത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയും യുവാവും തമ്മിൽ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു, യുവതിക്ക് മറ്റൊരാളുമായുള്ള അടുപ്പം ചോദ്യം ചെയ്തതിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പാങ്ങോട് പൊലീസ് അന്വേഷണം […]

Continue Reading

സംസ്കാരത്തിന് പന്തലിടുന്ന തിരക്കിൽ ബന്ധുക്കള്‍; ‘മരിച്ചയാൾ’ ബാറിലിരുന്ന് മദ്യപിക്കുന്നു; ഒടുവിൽ ഒത്തുതീർപ്പിനായി പൊലീസിന് മുന്നിലേക്ക്

സംസ്കാരത്തിന് പന്തലിടുന്നതിനും മറ്റുമുള്ള ഒരുക്കം വീട്ടിൽ നടത്തുന്നതിനിടെ ബന്ധുക്കളെ ഞെട്ടിച്ചുകൊണ്ട് ‘മരിച്ചയാൾ’ ബാറിലിരുന്ന് മദ്യപിക്കുന്നു. കോട്ടയത്താണ് സംഭവം. മരിച്ചെന്ന് വിചാരിച്ച് ബന്ധുക്കൾ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് മരിച്ചയാൾ ബാറിലിരുന്നു മദ്യപിക്കുന്നത് കണ്ടെന്ന് പറഞ്ഞ് ചിലരെത്തുന്നത്. ഇതോടെ ബന്ധുക്കൾ നേരെ ബാറിലേക്ക് വച്ചുപിടിച്ചു. ആളെയും കൂട്ടി പൊലീസിനു മുന്നിലേക്ക്. ഒടുവിൽ താൻ മരിച്ചിട്ടില്ലെന്ന് പൊലീസിനു മുന്നിൽ ബോധ്യപ്പെടുത്തിയ വ്യക്തി വീട്ടിലേക്ക് തിരിച്ചു.എന്നിട്ടും തീർന്നില്ല, അപ്പോൾ മരിച്ചത് ശരിക്കും ആരാണ് എന്ന ചോദ്യം പൊലീസിന്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി […]

Continue Reading

പത്താം ക്ലാസ് തോറ്റവര്‍ ഇവിടെ കമോണ്‍, എസ്.എസ്.എല്‍.സി തോറ്റവർക്ക് വയറുനിറയെ പൊറോട്ടയും ചിക്കനും; വ്യത്യസ്ത ഓഫറുമായി ഹോട്ടലുടമ

എസ്.എസ്.എല്‍.സി റിസല്‍ട്ട് വന്നുകഴിഞ്ഞാല്‍ പിന്നെ എ പ്ലസിന്‍റെ കണക്കാണ് എല്ലാവര്‍ക്കും അറിയേണ്ടത്. എന്നാല്‍ എ പ്ലസുകള്‍ക്ക് പകരം തോറ്റവരെ തെരയുകയാണ് തിരുവനന്തപുരത്തെ ഒരു ഹോട്ടലുടമ. എന്നതിനാണെന്നല്ലേ വയറുനിറയെ ഭക്ഷണം കൊടുക്കാന്‍.എസ്.എസ്.എല്‍.സി തോറ്റവര്‍ക്ക് സൌജന്യമായി വയറ് നിറയെ പൊറോട്ടയും ചിക്കനും. അതാണ് പാച്ചല്ലൂരിലെ സ്വാദ് എന്ന ഹോട്ടലിന്‍റെ ഉടമയായ ദിലീപ്ഖാന്‍റെ ഓഫര്‍. ആവശ്യപ്പെട്ടാല്‍ ജ്യൂസും വാങ്ങി നല്‍കും. ഈ വര്‍ഷം പരീക്ഷ എഴുതിയവര്‍ക്കാണ് ആനുകൂല്യം. എന്തിന് തോറ്റവരെ തേടിയിറങ്ങി എന്ന ചോദ്യത്തിന് ദിലീപിന് വ്യക്തമായ മറുപടിയുണ്ട്.പരീക്ഷകളല്ല കുട്ടികളുടെ ജീവിതം […]

Continue Reading