അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി

കൊല്ലം: കൊട്ടാരക്കര തൃക്കണ്ണമംഗലം അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഏപ്രിൽ മാസം വിതരണം ചെയ്ത പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവം പരിശോധിക്കുമെന്ന് ഐ.സി.ഡി.എസ് അധികൃതർ അറിയിച്ചു. തൃക്കണ്ണമംഗലം ഇരുപത്തെട്ടാം നമ്പർ അങ്കണവാടിയിൽ നിന്ന് ഏഴ് പായ്ക്കറ്റ് അമൃതം പൊടിയിലാണ് അരുൺ ഭവനിൽ ശാന്ത കുമാരിയ്ക്ക് നൽകിയത്. കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അമൃതം പൊടി ഏപ്രിൽ മാസം നൽകിയില്ല. കഴിഞ്ഞ ദിവസം മകൾക്ക് കൊടുക്കുന്നതിനായി ഒരു പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത […]

Continue Reading

ദേശീയപാത വികസനം ; കുമ്പള ആരിക്കാടി പാതയോരത്തെ ഇൗന്തപ്പന ഇനി കയ്യാറിൽ വളരും

കാസർകോട്‌ :അറേബ്യയിലെ ഈന്തപ്പന ആരിക്കാടിയിൽ വളർന്നപ്പോൾ അതിശയമായിരുന്നു നാട്ടുകാർക്ക്‌. 25 വർഷമായി ആരിക്കാടി കടവത്തിനും കുമ്പള പാലത്തിനും ഇടിയിലുള്ള ദേശീയപാതയിലെ സർക്കാർ പുറമ്പോക്കിലുണ്ടായിരുന്ന ഈന്തപ്പന എങ്ങനെ വന്നുവെന്ന്‌ ആർക്കും അറിയില്ല. വലുതായി കഴിഞ്ഞപ്പോഴാണ്‌ ഈന്തപ്പനയാണെന്ന്‌ നാട്ടുകാർ അറിഞ്ഞത്‌. ഈന്തപ്പഴം കായ്‌ച്ചപ്പോൾ നാട്ടുകാർക്കും യാത്രക്കാർക്കും കൗതുക കാഴ്‌ചയായി. കല്ലെറിഞ്ഞും വടിയെറിഞ്ഞും പച്ച ഈന്തപ്പഴം പറിച്ചു തിന്നു.ദേശീയപാത വികസനം ആരംഭിച്ചപ്പോൾ മറ്റ്‌ വൃക്ഷങ്ങൾക്കൊപ്പം ഈന്തപ്പനയും മുറിച്ച്‌ മാറ്റുമെന്ന്‌ നാട്ടുകാർ വിചാരിച്ചു. കേരളത്തിൽ അപൂർവമായ അറേബ്യയിലെ അതിശയ കനി ഓർമയിലാകുമെന്ന് ഉറപ്പിച്ചു. […]

Continue Reading

എസ്. എസ്. എൽ. സി പരീക്ഷ ഫലം ഇന്ന്; വിജയ ശതമാനത്തിൽ കുറവുണ്ടായേക്കുമെന്ന് സൂചന

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ ഫലം ഇന്നറിയാം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം ടി.എച്ച.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. 2,961 സെന്ററുകളിലായി ഇത്തവണ 4,26,469 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിജയശതമാനമായിരുന്നു കഴിഞ്ഞ കൊല്ലത്തേത്. എന്നാൽ ഇക്കുറി അത് കുറയാനാണ് സാധ്യത. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും 30 ശതമാനം ചോദ്യങ്ങൾ ഉണ്ടായത് മാർക്ക് […]

Continue Reading

മരിക്കാൻ കാമുകി ആദ്യം ചാടി; കാമുകൻ ചതിച്ചു; നീന്തി കയറി കേസ് കൊടുത്ത് യുവതി

ഒരുമിച്ച് ജീവിക്കാൻ പറ്റാത്തത് െകാണ്ട് ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു കമിതാക്കൾ. പക്ഷേ ഒടുവിൽ കാമുകനെതിരെ വധശ്രമത്തിന് കേസ് കൊടുക്കുന്നതിലാണ് വിഷയം അവസാനിച്ചത്. ഉത്തർപ്രദേശിലെ പ്രയാഗിൽ നിന്നാണ് ഈ കൗതുകവാർത്ത. 32 വയസ്സുകാരിയായ യുവതിയും 30കാരനായ യുവാവും തമ്മിൽ പ്രണയത്തിലായി. പക്ഷേ ഇരുവരും മുൻപ് തന്നെ വിവാഹം കഴിച്ചവരായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലതവണ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് ഇതിന് തയാറായില്ല. ഒരുമിച്ച് ജീവിക്കാൻ തടസ്സങ്ങൾ വന്നതോടെയാണ് ഇരുവരും മരിക്കാൻ തീരുമാനിച്ചത്. യുവതിക്ക് ആറുവയസുള്ള […]

Continue Reading

അനുസ്മരണം അബ്ദുൽ റഹ്മാൻ നാങ്കി : കടപുഴകി വീണത് നന്മയുടെ പൂമരം

നന്മയുടെ പൂമരം എന്ന് നമ്മൾ പലരെയും ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ടെങ്കിലും അക്ഷരാർത്ഥത്തിൽ നന്മ മരമാണ് അബ്ദുൽ റഹ്‌മാൻ നാങ്കിയുടെ വിയോഗത്തിലൂടെ കടപുഴകി വീണിരിക്കുന്നത്.ജീവിതാന്ത്യം വരെ ജീവ കാരുണ്യ പ്രവർത്തനത്തെ ജീവവായുവാക്കി മാറ്റി കടന്ന്പോയ അബ്ദുൽ റഹ്മാൻ നാട്ടുകാർക്ക് എന്നും വിസ്മയമായിരുന്നു. 1980 കാലയളവിൽ മുംബൈയിലെ ഹോട്ടലിൽ ജോലിചെയ്യുന്ന വേളയിലാണ് അബ്ദുൽ റഹ്മാൻ തന്റെ ശ്രദ്ധ ചാരിറ്റി മേഖലയിലേക്ക് തിരിക്കുന്നത്.പിന്നീട് നാട്ടിലെത്തി ഈ മേഖലയിൽ ശക്തമായി നിലയുറപ്പിച്ച അദ്ദേഹം കോവിഡ് എന്ന മഹാമാരി തന്നെ വിടാതെ വേട്ടയാടുന്നത് വരെ അഭംഗുരം […]

Continue Reading

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ഇ മാത്തമാറ്റിക്‌സ് , ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 16ന് രാവിലെ 10ന് മാത്തമാറ്റിക്‌സ്, 12ന് ഇംഗ്ലീഷ്. അധ്യാപക ഒഴിവ്പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷ് , മാത്തമാറ്റിക്‌സ് ഒഴിവ് . അഭിമുഖം ജൂൺ 16ന് രാവിലെ 11ന്അധ്യാപക ഒഴിവ്എടനീർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് , സ്റ്റാറ്റിസ്റ്റിക്‌സ് , ഹിസ്റ്ററി , കന്നട (ജൂനിയർ) […]

Continue Reading

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ബുധനാഴ്ച മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറിലാണ് പ്രഖ്യാപനം. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാകുംഎസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു (99.47) കഴിഞ്ഞ വര്‍ഷത്തേത്. വിജയശതമാനം 99 കടക്കുന്നത് കടക്കുന്നതും ആദ്യമായിരുന്നു. കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായതും ഇത്തവണ വിജയശതമാനം കുറയാന്‍ […]

Continue Reading

ഷിംല കോര്‍പറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയില്‍ ചേര്‍ന്നു

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയില്‍ ചേര്‍ന്നു. സമ്മര്‍ഹില്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ ഷെല്ലി ശര്‍മയാണ് സി.പി.എം വിട്ട് ബി.ജെ. പിയില്‍ ചേര്‍ന്നത്. ഷിംല മണ്ഡലം എക്‌സിക്യട്ടീവ് യോഗത്തില്‍വെച്ചാണ് ഷെല്ലിയുടെ പാര്‍ട്ടി പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ എന്നിവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതായി രവി മേഹ്ത പറഞ്ഞു.ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത […]

Continue Reading

പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ ബോംബേറ്; ചക്കരക്കല്ലിലും പയ്യന്നൂരിലും സംഘര്‍ഷം

കൊച്ചി: വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ സംസ്ഥാനത്ത് തുടരുന്നു. കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ ചില്ലുകളും, ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പയ്യന്നൂര്‍ കാറമേല്‍ പ്രിയദര്‍ശിനി യൂത്ത് സെന്ററും അടി്ച്ചു തകര്‍ത്തു.കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ ബോംബേറുണ്ടായി.അര്‍ധരാത്രി 12.55 ഓടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചു. കുന്നുമ്മക്കരയിലും […]

Continue Reading

‘അഡ്മിന്‍മാര്‍ക്ക് ആശ്വാസം, ഇനി പരാതി കേള്‍ക്കണ്ട’; വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു

ദില്ലി: വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പതിവായി കേള്‍ക്കുന്ന പരാതിയാണ് ഗ്രൂപ്പില്‍ ആഡ് ചെയ്യാത്തതെന്താ എന്നത്. ഈ ചോദ്യം കേള്‍ക്കാത്ത അഡ്മിന്‍മാരുണ്ടാകില്ല. അംഗങ്ങള്‍ കൂടുന്നതോടെ പലരും ഒന്നും രണ്ടും ഗ്രൂപ്പുകളുണ്ടാക്കി പരാതി പരിഹരിക്കാറാണ് പതിവ്. എന്നാലിതാ വാട്ട്സാപ്പ് അഡ്മിന്‍മാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് മെറ്റ. നേരത്തെ ഗ്രൂപ്പിൽ 256 അംഗങ്ങളെ മാത്രമേ ചേർക്കാമായിരുന്നൊള്ളൂ. ഇനി ഒരു ഗ്രൂപ്പില്‍ 512 അംഗങ്ങളെ വരെ ആഡ് ചെയ്യാം. വാട്ട്സാപ്പിന്റെ ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ ഇത് […]

Continue Reading