സീറ്റിൽ വാഴ; എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ; കുട്ടികളോട് ദേഷ്യമില്ല

വയനാട് എംപിയുടെ ഓഫിസ് അടിച്ചുതകർത്ത് എസ്എഫ്ഐക്കാർ വച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ ഗാന്ധി. അക്രമത്തിന് ശേഷം ഓഫിസ് അതുപോലെ തന്നെ നിലനിർത്തുകയായിരുന്നു. ഇന്ന് നേരിട്ടെത്തിയ രാഹുൽ ഓഫിസ് സന്ദർശിക്കുകയും ചെയ്തു. കസേരയിൽ വച്ചിരുന്ന വാഴ എടുത്ത് പിന്നിലേക്ക് മാറ്റി അതേ സീറ്റിൽ തന്നെ ഇരുന്നാണ് അദ്ദേഹം നേതാക്കളോട് സംസാരിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ‘കൽപറ്റയിലെ എന്റെ ഓഫിസ് കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല. ആക്രമിച്ച കുട്ടികളോടു ക്ഷമിക്കുന്നു. നിരുത്തരവാദപരമായാണ് അവർ […]

Continue Reading

സിദ്ധിഖിന്‍റെ കൊലപാതകം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കാസർകോട്: കാസർകോട് പ്രവാസിയായ അബൂബക്കർ സിദ്ധിഖിൻ്റെ കൊലപാത കേസിൽ 3 പേർ കൂടി അറസ്റ്റിലായി. മഞ്ചേശ്വരത്തെ റിയാസ് ഹസ്സൻ ( 33) ഉപ്പളയിലെ അബ്ദുൾ റസാഖ്(46), കുഞ്ചത്തൂരിലെ അബൂബക്കർ സിദ്ദിഖ്( 33) കുഞ്ചത്തൂർ എന്നിവരെ അറസ്റ്റ് ചെയ്തതായി ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായർ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ കേസിൽ 2 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

എകെജി സെന്ററിന് നേരെ ബോംബാക്രമണം; തലസ്ഥാനത്ത് ജാഗ്രത, മുഖ്യമന്ത്രിയുടെയും കെ സുധാകരന്റെയും വീടുകൾക്ക് കനത്ത സുരക്ഷ(വീഡിയോ കാണാം )

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിനെതിരായ ബോംബാക്രണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്. തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചു. കൂടാതെ കണ്ണൂരിലും കനത്ത സുരക്ഷയാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. കണ്ണൂര്‍ ഡിസിസി ഓഫിസിനും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിനും സുരക്ഷകൂട്ടി. നൈറ്റ് പട്രോളിങ് […]

Continue Reading