യുവ മോര്‍ച്ച നേതാവിന്റെ കൊലപാതകം; ‘അക്രമികള്‍ എത്തിയത് കേരള രജിസ്‌ട്രേഷന്‍ ബൈക്കില്‍’

കര്‍ണാടക ബെല്ലാരെയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറിന്റെ കൊലപാതകത്തിന്റെ അന്വേഷണം കേരളത്തിലേക്കും. കൊലയാളി സംഘം എത്തിയത് കേരള രജിസ്‌ട്രേഷന്‍ ബൈക്കിലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിലും വ്യാപിപ്പിക്കുന്നത്. ”കേരള രജിസ്‌ട്രേഷനായ നമ്പര്‍ പ്ലേറ്റുള്ള വണ്ടിയിലെത്തിയ രണ്ടു പേരാണ് കൊല നടത്തിയത്. അതിര്‍ത്തിയായതിനാല്‍ കൊല നടത്തിയ ശേഷം കൊലപാതകികള്‍ക്ക് കേരളത്തിലേക്ക് രക്ഷപ്പെടാന്‍ എളുപ്പമാണ്. പ്രതികളെ കണ്ടെത്താന്‍ കേരള സര്‍ക്കാരുമായി ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.”- കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ […]

Continue Reading

ഖുർആൻ മനഃ പാഠമാക്കിയ നഫീസത്ത് നൗഷീറ നാടിന് അഭിമാനമായി

മൊഗ്രാൽ : പരിശുദ്ധ ഖുർആൻ മന:പാഠമാക്കുക വഴി മൊഗ്രാൽ ഗ്രാമത്തിന്റെ അഭിമാനം വാനോളമുയർത്തിയിരിക്കുകയാണ് നഫീസത്ത് നൗഷീറ എന്ന പതിനേഴുകാരി.മഞ്ചേശ്വരം ദാറുൽ ഖുർആൻ കോളേജിൽ നിന്ന് മൂന്ന് വർഷം കൊണ്ടാണ് ഈ കൊച്ചുമിടുക്കി തിളക്കമാർന്ന നേട്ടം കൈവരിച്ചത്. കോവിഡ് കാലത്തെ പ്രതിസന്ധി അതിജീവിച്ച് കൊണ്ട് നേടിയ ഈ നേട്ടത്തിന് പത്തരമാറ്റിന്റെ തിളക്കമാണ്. ഏഴാം ക്ലാസ്സ്‌ പഠനം ജി. വി. എച്ച്.എസ് എസ് മൊഗ്രാലിൽ നിന്ന് പൂർത്തീകരിച്ചതിന് ശേഷമാണ് മഞ്ചേശ്വരം ദാറുൽ ഖുർആൻ കോളേജിൽ ചേർന്നത്. മൊഗ്രാൽ കൊപ്പളത്തെ കെ […]

Continue Reading

11 വയസുകാരൻ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ 

മലപ്പുറം : മലപ്പുറത്ത് 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്.  മലപ്പുറം തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവിടെ താമസിച്ച്  പഠിക്കുന്ന കുട്ടിയാണ് കൊണ്ടോട്ടി സ്വദേശി  മുഹമ്മദ് സാലിഹ്. രാവിലെ സഹപാഠികളാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയായി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമാണ് പൊലീസ് പ്രകടിപ്പിക്കുന്നത്. 

Continue Reading

രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ SFI പ്രവർത്തകർ സ്കൂൾ കുട്ടികളെ പരിപാടിക്ക് കൊണ്ട് പോയി, പാലക്കാട് പത്തിരിപ്പാലയിൽ SFI പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും(വീഡിയോ കാണാം )

രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ SFI പ്രവർത്തകർ സ്കൂൾ കുട്ടികളെ പരിപാടിക്ക് കൊണ്ട് പോയി, പാലക്കാട് പത്തിരിപ്പാലയിൽ SFI പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും(വീഡിയോ കാണാം )

Continue Reading

അധ്യാപക ഒഴിവ്

-▪️ചെറുവത്തൂർ : ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാടങ്കോട് ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, കണക്ക് അധ്യാപക ഒഴിവ്. അഭിമുഖം 27-ന് രാവിലെ 11-ന്. കോടോത്ത് : അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കെമിസ്ട്രി അധ്യാപക ഒഴിവ്. അഭിമുഖം 29-ന് രാവിലെ 11-ന്. ഫോൺ: 9048559428, 0467 2279500. ചെറുവത്തൂർ : കയ്യൂർ കനിയന്തോൽ ഭുവനേശ്വരി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം, എം.എ. ഇംഗ്ലീഷ് […]

Continue Reading

തമിഴ്‌നാട്ടിൽ വിദ്യാർഥിനി ജീവനൊടുക്കി; 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ചത്. വൈകിട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. മാതാപിതാക്കൾ ജോലിക്കായും മുത്തശ്ശി കടയിലേക്കും പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് മൃതദേഹം ശിവകാശി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂന്ന് ദിവസത്തിനിടെ തമിഴ് നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പെൺകുട്ടിയാണ് ശിവകാശിയിലേത്.

Continue Reading

രാഷ്ട്രീയമല്ലേ..കാലാകാലം മാറി വരും; ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം തള്ളാതെ മാണി സി.കാപ്പന്‍

പാലാ: ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം തള്ളാതെ മാണി സി.കാപ്പൻ. ബി.ജെ.പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയമല്ലേ, അത് കാലാകാലം മാറി വരുമെന്നുമായിരുന്നു കാപ്പന്‍റെ മറുപടി. ബി.ജെ.പിയിലേക്ക് ഇപ്പോള്‍ പോകുമോ എന്ന ചോദ്യത്തിന് പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. അവസരം കിട്ടിയാല്‍ പോകുമോ എന്നു ചോദിച്ചപ്പോള്‍ അവസരം എല്ലാവര്‍ക്കും വരില്ലേ എന്നായിരുന്നു കാപ്പന്‍റെ പ്രതികരണം. ഇത്രയും കാലം യു.ഡി.എഫിലുണ്ടായിരുന്ന ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ.എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു…കാപ്പന്‍ പറഞ്ഞു. മാണി സി.കാപ്പന്‍ […]

Continue Reading

സുള്ള്യയിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു രണ്ട് ദിവസം മുൻപ് ഒരു കാസർകോട് സ്വദേശി കൂടി

കാസർകോട് :ബിജെപി നേതാവ് പ്രവീൺ നെട്ടാറു( 26) ആണ് കൊല്ലപ്പെട്ടത്, കടയടക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു,യുവമോര്‍ച്ച ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണു ബെല്ലാരി നെട്ടാരു സ്വദേശിയായ പ്രവീണ്‍, ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. കടയുടെ ഷട്ടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടുപേര്‍ പ്രവീണിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ആക്രമണത്തിനുശേഷം ഇവര്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ […]

Continue Reading

ഓണപരീക്ഷ ഓഗസ്റ്റിൽ: തിയതി പ്രഖ്യാപിച്ച് മന്ത്രി ശിവൻകുട്ടി, ഓണം അവധിയും പ്രഖ്യാപിച്ചു

▪️പാല: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ടേം പരീക്ഷയുടെ (ഓണപരീക്ഷ) തിയതി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടാം തീയതി വരെയാകും ഇക്കുറി ഓണപരീക്ഷ. സെപ്റ്റംബർ 3 മുതൽ 11 വരെയാണ് ഓണം അവധി. ഓണം അവധിക്ക് ശേഷം സെപ്റ്റംബർ 12 ന് സ്കൂളുകൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും മാതൃഭാഷാ പോഷക സന്നദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഉദ്ഘാടനം […]

Continue Reading

പിഎസ്​സി പരീക്ഷ തോൽക്കും; മകളെ കെട്ടിത്തൂക്കി കൊന്ന് അമ്മ ജീവനൊടുക്കി

ടിഎൻപിഎസ്​സി പരീക്ഷ നന്നായി എഴുതാൻ കഴിയാത്ത സങ്കടത്തിൽ 28 വയസ്സുള്ള അമ്മ പത്തുവയസ്സുകാരി മകളെ െകാന്ന ശേഷം ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുപ്പൂർ ധർമപുരത്തെ അലങ്കിയം കാമരാജർ ടൗണിലാണ് സംഭവം. പൂങ്കൊടി എന്ന അമ്മയാണ് ഉറങ്ങിക്കിടന്ന മകൾ വർഷയെ കെട്ടിത്തൂക്കി െകാെന്നശേഷം തൂങ്ങിമരിച്ചത്. തമിഴ്നാട് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷ വിചാരിച്ച പോലെ നന്നായി എഴുതാൻ പൂങ്കൊടിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവർ വലിയ നിരാശയിലായിരുന്നു. ആറുവർഷം മുൻപ് ഇവരുടെ ഭർത്താവ് കാളിദാസ് ജീവനൊടുക്കിയിരുന്നു. പിന്നീട് അമ്മയ്ക്കൊപ്പമാണ് പൂങ്കൊടിയും മകളും […]

Continue Reading