നാമമാത്ര ബോണസ്സ് പ്രഖ്യാപനം : സർക്കാരിൻ്റെ അവകാശ നിഷേധത്തിൻ്റെ തുടർച്ച – എസ്.ഇ.യു

കാസറഗോഡ് :ജീവനക്കാരോട് സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടുകളുടെ തുടർച്ചയാണ് നാമമാത്ര ബോണസ് പ്രഖ്യാപനമെന്ന് സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി. സർക്കാർ തിരിച്ചു പിടിക്കുന്ന അഡ്വാൻസ്, മുപ്പത് ശതമാനം ജീവനക്കാർക്ക് പോലും ലഭിക്കാനിടയില്ലാത്ത ബോണസ്, തുഛമായ അലവൻസ് എന്നിവ പെരുപ്പിച്ച് കാണിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനാണ് സർക്കാർ ശ്രമം. ഓണക്കാലത്ത് പോലും കവർന്നെടുത്ത ആനുകൂല്യങ്ങൾ നൽകാനോ ബോണസിൽ കാലാനുസൃതമായ വർദ്ധനവ് വരുത്താനോ തയ്യാറാവാത്ത സർക്കാർ നടപടിയിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന ചില സംഘടനകൾ ജീവനക്കാരോട് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് […]

Continue Reading

അധ്യാപക ഒഴിവുകൾ

പടന്നക്കാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിൽ കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടർ പ്രസിദ്ധീകരിച്ച അധ്യാപക പാനലിൽ ഉൾപ്പെട്ട നെറ്റ്/പി.എച്ച്ഡി. യോഗ്യത വേണം. ഇവരുടെ അഭാവത്തിൽ 55 % കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. അഭിമുഖം രണ്ടിന് രാവിലെ 10ന് നടക്കും. കയ്യൂർ ജി.വി.എച്ച്.എസ്.എസിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ) ഒഴിവ്. അഭിമുഖം രണ്ടിന് 11 മണിക്ക്. പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ […]

Continue Reading

മുസ്‌ലിം സമുദായത്തെ പിന്നാക്ക വിഭാ​ഗമായി പരിഗണിക്കാനാകുമോ എന്ന് പരിശോധിക്കുമെന്ന് സുപ്രിംകോടതി

മുസ്‌ലിം സമുദായത്തെ പിന്നാക്ക സമുദായമായി പരിഗണിക്കാനാകുമോ എന്ന് പരിശോധിക്കാൻ സുപ്രിംകോടതി തീരുമാനം. ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം പരിശോധിക്കുക. ഭരണഘടനയുടെ 15,16 അനുച്ഛേദത്തിൻ്റെ അടിസ്ഥാനത്തിലാകും പരിശോധന.ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ.ബി പർദിവാല എന്നിവരടങ്ങുന്ന ബെഞ്ച് സെപ്തംബര്‍ 13, 14 തിയതികളിലാണ് ഇക്കാര്യം പരിശോധിക്കുക.മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന് ഭരഘടനയുടെ 15, 16 അനുച്ഛേദനങ്ങളില്‍ പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് പരിശോധിക്കാനൊരുങ്ങുന്നത്. ആന്ധ്രയില്‍ […]

Continue Reading

അതിവേഗത്തിൽ വികസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്തേക്ക്

ഡല്‍ഹി: അതിവേഗത്തിൽ വികസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്തേക്ക്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദ വാർഷിക വളർച്ച നിരക്കിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിട്ട തിരിച്ചടിയാണ് രാജ്യത്തിന് വിനയായത്. രണ്ടാം പാദത്തിലും പ്രതീക്ഷിത വളർച്ച ഇന്ത്യയ്ക്ക് നേടാൻ കഴിയില്ലെന്ന് റിപ്പോർട്ടുകളിൽ നിന്നും വ്യക്തം. സാമ്പത്തിക രംഗത്തെ ഇരട്ട അക്ക വളർച്ചയാണ് ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഇന്ത്യ നഷ്ടപ്പെടുത്തിയത്. ആഗോള രംഗത്ത് പ്രാധാന്യമെറിയ വിപണി എന്ന വിഖ്യാതിയും ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമാകും. ഏഷ്യയിലെ […]

Continue Reading

Kerala Rain : മഴ തുടരും, കാസർകോട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട്ട്, പത്തനംതിട്ടയിൽ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. […]

Continue Reading

അച്ഛൻ ഓട്ടോ പുറകിലോട്ട് തിരിക്കുന്നതിനിടെ അടിയിൽപെട്ട് മകൾ മരിച്ചു

തൊടുപുഴ• ഇടുക്കി വെള്ളിലാംകണ്ടത്ത് ഒാട്ടോറിക്ഷയ്ക്കടിയില്‍പെട്ട് കുട്ടി മരിച്ചു. പിതാവ് ഒാട്ടോ പുറകിലോട്ട് തിരിക്കുന്നതിനിടെയാണ് മകള്‍ അടിയില്‍പെട്ടത്. സജേഷ്–ശ്രീകുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് വച്ചാണ് അപകടം. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

പപ്പടം കിട്ടിയില്ല, വിവാഹസദ്യക്കിടെ കൂട്ടത്തല്ല്; മൂന്നുപേർക്ക് പരിക്ക്

ഹരിപ്പാട്(ആലപ്പുഴ): വിവാഹസദ്യക്കിടയിൽ പപ്പടം കിട്ടാത്തതിനെ തുടർന്നുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഓഡിറ്റോറിയം ഉടമയുൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു.മുട്ടത്തെ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചയോടാണ് സംഭവം. ഉടമ മുരളീധരൻ (65), ജോഹൻ (21), ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്. വരന്റെ സുഹൃത്തുക്കളിൽ ചിലർ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു.ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. കരീലക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading

നീന്തൽ പരിശീലകൻ എം എസ് മുഹമ്മദ് കുഞ്ഞിക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ ആദരവ്.

മൊഗ്രാൽ. സൗജന്യ നീന്തൽ പരിശീലനത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട മൊഗ്രാൽ ഇശൽ ഗ്രാമത്തിലെ അനുഗ്രഹീത കലാകാരനും, നീന്തൽ പരിശീലകനുമായ എം എസ് മുഹമ്മദ് കുഞ്ഞിക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാലിന്റെ ആദരവ്. മൊഗ്രാൽ ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എക്സ് എംഎൽഎ മർഹൂം: പി ബി അബ്ദുൽ റസാഖ് പവലിയനിൽ ചേർന്ന ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ജമീലാ -സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് […]

Continue Reading

ഹിജാബ് വിലക്ക്: കർണാടക സർക്കാറിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡൽഹി: ഹിജാബ് വിലക്കിനെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിൽ കർണാടക സർക്കാറിന് സുപ്രിംകോടതി നോട്ടീസ്് അയച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരായ 21 ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാറ്റിവെക്കണമെന്ന ഹരജിക്കാരുടെ അപേക്ഷയെ സുപ്രിംകോടതി എതിർത്തു. അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട ശേഷം മാറ്റിവെക്കാൻ അപേക്ഷ നൽകുന്നത് എന്തിനാണെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചോദിച്ചു. ഇഷ്ടമുള്ള ബെഞ്ചിന് മുമ്പാകെ ഹരജി വരുത്താനുള്ള […]

Continue Reading

നോവായി കുടയത്തൂർ, അപ്രതീക്ഷിത ഉരുൾപ്പൊട്ടൽ; 5 വയസുകാരനടക്കം മൂന്ന് മരണം; തിരച്ചിലിന് എൻഡിആർഎഫ് സ്ഥലത്തേക്ക്

തൊടുപുഴ : തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. ഇവരിൽ തങ്കമ്മ കൊച്ചുമകൻ ദേവാനന്ദ്, ഷിമ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. […]

Continue Reading