കാമുകനൊപ്പം ചേർന്ന് പേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: കാമുകനൊപ്പം ചേർന്ന് പേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് കോടുശേരി പി എം സിപ്സിയാണ് (50) ആണ് മരിച്ചത്. ആ​ഗസ്റ്റ് 22ന് പളളിമുക്കിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് സെൻട്രൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് സിപ്സിയുടെ ഒന്നര വയസ്സുളള പേരക്കുട്ടി നോറയെ കലൂരിലെ ഹോട്ടൽ മുറിയിലെ ബക്കറ്റിലെ വെളളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ […]

Continue Reading

രാജ്യത്ത് ടോൾ പ്ലാസകൾ പൂർണ്ണമായും മാറ്റുന്നു, പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ; നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായും മാറ്റുന്നു. ടോൾ പ്ലാസകൾക്ക് പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ദേശീയ പാതകളിൽ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കും. ടോൾ നൽകാത്ത വാഹന ഉടമയ്‌ക്കെതിരെ നിയമ നടപടിക്ക് വ്യവസ്ഥ കൊണ്ടുവരാനും പുതിയ ബില്ല് കൊണ്ടുവരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ടോൾ പ്ലാസകൾ ഇല്ലാതാകുന്നതോടൊപ്പം ഫാസ്റ്റ് ടാഗുകൾ ഇല്ലാതാകുന്നു എന്ന പ്രത്യേകതയുമുണ്ട്. […]

Continue Reading

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ് ജി .എച്ച്.എസ്.എസ് കുമ്പളയിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഫിസിക്സ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. ഉദ്യോഗാർത്ഥികൾ ആഗസ്ത് 25 ന് വ്യാഴാഴ്ച്ച രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹയർസെക്കന്ററി ഓഫീസിൽ എത്തണം. ഫോൺ 9446432642. ജില്ലാ പ്രോഗ്രാം മാനേജർ ഒഴിവ്കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ജില്ലാ പ്രോഗ്രാം മാനേജറു . പ്രായപരിധി 35. ഫിഷറീസ് / അക്വാകൾച്ചർ എന്നിവയിൽ മൂന്ന് വർഷത്തെ മുൻപരിചയം വേണം. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം […]

Continue Reading

ഉറങ്ങിക്കിടന്ന ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് ഭർത്താവ് മക്കളുമായി കടന്നു(വീഡിയോ കാണാം )

മുംബൈ: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് ഭർത്താവ് മക്കളുമായി കടന്നു. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിലെ വാസൈ റോഡ് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തർക്കത്തിനൊടുവിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വിളിച്ചുണർത്തി ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ദമ്പതികൾ തമ്മിൽ റെയിൽവേ സ്റ്റേഷനിൽവച്ച് വാക്കുതർക്കം ഉണ്ടായിരുന്നു. പിന്നാലെ എല്ലാവരും കിടന്നുറങ്ങുകയും ചെയ്തു. പിന്നീട് ട്രെയിൻ വരുന്നതുകണ്ട് ഫ്‌ളാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വിളിച്ചുണർത്തി ഇയാൾ പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ആവാദ് എക്‌സ്പ്രസിന് […]

Continue Reading

‘ഉല്ലാസ യാത്രക്കിടെ ലൊക്കേഷൻ പങ്കുവെയ്ക്കരുത്, സൗജന്യ വൈഫൈ വേണ്ട’; മുന്നറിയിപ്പുമായി കേരളാ പൊലീസ്‌

തിരുവനന്തപുരം: ഉല്ലാസ യാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്കായി കേരളാപൊലീസിന്റെ മുന്നറിയിപ്പ്. സമൂഹത്തില്‍ സൈബര്‍ അറ്റാക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഹാക്കിങ് & സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഈസ് ബാക്ക് എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ്. യാത്രപോകുന്ന വിവരങ്ങളും ലൊക്കേഷനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കുക എന്നതാണ് ആദ്യത്തെ മുന്നറിയിപ്പ്. യാത്രാവിവരങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോസഹിതം ടാഗ് ചെയ്യുന്ന ശീലം യുവാക്കളില്‍ കണ്ടുവരുന്നുണ്ട്. ഇത് പലപ്പോഴും സുരക്ഷാഭീഷണി ഉണ്ടാക്കുന്നതിനാലാണ് […]

Continue Reading

കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ രൂപീകരണ യോഗം പ്രതിഭകളുടെ സംഗമവേദിയായി

മൊഗ്രാൽ : കേരള മാപ്പിള കലാ അക്കാദമിയുടെ മൊഗ്രാൽ ചാപ്റ്റർ രൂപീകരണ യോഗം വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളുടെ സംഗമവേദിയായി മാറി.മൊഗ്രാൽ പുത്തൂർ, കുമ്പള, പുത്തിഗെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് മൊഗ്രാൽ ആസ്ഥാനമാക്കി കെ.എം. കെ.എ യുടെ മൊഗ്രാൽ ചാപ്റ്റർ രൂപീകരിച്ചത്. പ്രസംഗങ്ങളാലും മൊഗ്രാൽ കവികളുടെ പാട്ടുകളാലും സമ്പുഷ്ടമായ ചടങ്ങ് കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ റഊഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കബീർ ചെർക്കളം […]

Continue Reading

‘ശുചിത്വ സാഗരം, സുന്ദര തീരം’; കുമ്പള ഗ്രാമ പഞ്ചായത്ത്‌ കോയിപ്പാടി മുതൽ കൊപ്പളം വരെ കടലോര നടത്തവും ശുചീകരണ യജ്ഞവും നടത്തി

കുമ്പള: “ശുചിത്വ സാഗരം, സുന്ദര തീരം” പരിപാടിയുടെ ഭാഗമായി കുമ്പള ഗ്രാമ പഞ്ചായത്ത്‌ കോയിപ്പാടി മുതൽ കൊപ്പളം വരെ കടലോര നടത്തവും ശുചീകരണ യജ്ഞവും നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ യൂ പി താഹിറ പരിപാടി ഉൽഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങൾ സബൂറ, നസീമ, പഞ്ചായത്ത്‌ സെക്രട്ടറി ഗീതകുമാരി എന്നിവർ സംസാരിച്ചു. കുടുംബശ്രീ പ്രവർത്തകർ, ഹരിത സേനാ അംഗങ്ങൾ, പഞ്ചായത്ത്‌ ജീവനക്കാർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത്‌ മെമ്പര്മാരായ മോഹന, പുഷ്പലത, വിദ്യപൈ, പ്രേമലത, […]

Continue Reading

ടോൾ അടക്കുന്നതിനെ ചൊല്ലി തർക്കം… ടോൾ പ്ലാസയിലെ ജീവനക്കാരിയെ മർദിച്ച് കാർ ഡ്രൈവർ (വീഡിയോ കാണാം )

ടോൾ അടക്കുന്നതിനെ ചൊല്ലി തർക്കം… ടോൾ പ്ലാസയിലെ ജീവനക്കാരിയെ മർദിച്ച് കാർ ഡ്രൈവർ (വീഡിയോ കാണാം )

Continue Reading

ഹയർ സെക്കൻ്ററി അലോട്ട്മെൻ്റ് മുൻരീതി പുനഃസ്ഥാപിക്കുക : ടീൻസ്പേസ് വിദ്യാർഥി സമ്മേളനം

കാസർകോട് : ഹയർ സെക്കൻ്ററി അലോട്ട്മെൻ്റ് മുൻരീതി പുനഃസ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കാസർകോട് ജില്ലാ സമിതി ചെർക്കളയിൽ സംഘടിപ്പിച്ച ടീൻസ്പേസ് സെക്കൻ്ററി വിദ്യാർഥി സമ്മേളനം ആവശ്യപ്പെട്ടു. ഈ വർഷത്തെ ഹയർ സെക്കൻ്ററി പ്രവേശന നടപടിക്രമങ്ങൾ പതിവിന് വിപരീതമായിട്ടാണ് മുന്നോട്ട് പോകുന്നത്‌. സാധാരണ മെറിറ്റ് അലോട്ട്മെൻ്റുകൾ കഴിഞ്ഞതിന് ശേഷമാണ് കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സംവരണ സീറ്റുകളിൽ അഡ്മിഷൻ നടപടികൾ നടക്കാറുള്ളത്. എന്നാൽ ഈ വർഷം ഒന്നാം അലോട്ട്മെൻ്റ് കഴിഞ്ഞയുടനെ സംവരണ സീറ്റുകളിൽ അലോട്ട്മെൻ്റ് നടത്തുന്നത് സംവരണ ലക്ഷ്യം […]

Continue Reading

കുഞ്ഞ് ജനിച്ചിട്ട് വെറും 20 ദിവസം; കുരുന്നിനെ കാണാനെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു, ഞെട്ടി നാട്

തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് ഭര്‍ത്താവിന്‍റെ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാര്യ മരിച്ച സംഭവത്തിന്‍റെ ആഘാതത്തില്‍ നാടും നാട്ടുകാരും. തളിക്കുളം നമ്പിക്കടവില്‍ ഹഷിതയാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍ത്താവ് മുഹമ്മദ് ആഷിഫിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 20 ദിവസം മുമ്പാണ് ഹഷിത പ്രസവിച്ചത്. ഇതിന് ശേഷം നമ്പിക്കടവിലെ വീട്ടിലാണ് കഴിഞ്ഞിരുന്നു. പ്രസവശേഷം വീട്ടില്‍ കഴിഞ്ഞിരുന്ന ഭാര്യയെയും കുഞ്ഞിനെയും കാണാനെത്തിയപ്പോഴായിരുന്നു ഭര്‍ത്താവിന്‍റെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഹഷിത ഇന്നലെ വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം […]

Continue Reading