അറിവിലൂടെ യശസ്സ് ഉയർത്തിയ പ്രാർത്ഥനക്ക് എം.എസ്.എഫിന്റെ ആദരവ്

കുമ്പള:പത്താം ക്ലാസ് CBSE ബോർഡ് പരീക്ഷയിൽ കേരളത്തിലെ കേന്ദ്രിയ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും നേടി നാടിന് അഭിമാന നേട്ടം കൈവരിച്ച പ്രാർത്ഥന നാടിന് അഭിമാനമായി മാറിയപ്പോൾ അനുമോദനവുമായി എം.എസ്.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിസഹകരണ വകുപ്പിൽ അസിസ്റ്റന്റ് രെജിസ്റ്റർ ആയ സി.മുകുന്ദന്റെയും കുമ്പള ഗവണ്മെന്റ് ഹയർ സെക്കണ്ടറി അദ്ധ്യാപിക അഞ്ചുവിന്റെയും മകളാണ് പ്രാർത്ഥന. എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ ജംഷീർ മൊഗ്രാൽ ഉപഹാരം കൈമാറി… ചടങ്ങിൽ എം.എസ്.എഫ് […]

Continue Reading

മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടി ബൈകിടിച്ച് മരിച്ചു

മംഗ്ളുറു: മദ്രസയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടി ബൈകിടിച്ച് മരിച്ചു. സുള്ള്യ പാലഡ്ക സ്വദേശി റശീദിന്റെ മകൾ റിഫ (ഏഴ്) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.45 ഓടെ അരമ്പൂരിലെ മദ്രസയിൽ നിന്ന് വീട്ടിലേക്ക് പോകാനായി പാലഡ്കയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അറന്തോട് ഭാഗത്തുനിന്ന് സുള്ള്യ ഭാഗത്തേക്ക് വരികയായിരുന്ന ബൈക് പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

ലോൺ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നാലംഗ കുടുംബം ജീവനൊടുക്കി

ബംഗ്ലൂരു : അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി നഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്. രണ്ട് മാസം മുമ്പാണ് ഇവർ മുപ്പതിനായിരം രൂപ ലോൺ ആപ്പ് സംഘത്തിൽ നിന്നും വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാൽ തുക പലിശയടക്കം വീണ്ടും ഉയർന്നു. തിരികെ അടക്കാൻ  കഴിയാതെ വന്നതോടെ […]

Continue Reading

പൊൽസ് 2K22* *മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്ന് ബീഫാത്തിമ ഹജ്ജുമ്മ കുടുംബ സംഗമം-2 അവിസ്മരണീയമായി*

മൊഗ്രാൽ ബീച്ച് : മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ മഹിതമായ ബീഫാത്തിമ ഹജ്ജുമ്മ തറവാട്ടുകാരുടെ സംഗമം’പൊൽസ് 2K22′ അക്ഷരാർത്ഥത്തിൽ പൊൽസായി മാറി. മധുരസ്മരണകളുമായി ബീഫാത്തിമയുടെ നാല് തലമുറകളടങ്ങുന്ന നൂറോളം പേർ ഒത്തുചേർന്നത് പരിപാടിയെ അവിസ്മരണീയമാക്കി. പ്രകൃതി രാമണീയമായ മൊഗ്രാൽ ബീച്ചിലെ മനോഹരമായ ഈമാൻ ബീച്ച് റിസോർട്ടാണ് തലമുറകളുടെ കൂടിച്ചേരലിന് വേദിയായത്. അനുമോദന-കലാ-കായിക പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി.ആടിയും പാടിയും നര്‍മ്മം വിതറിയും അനുഭവങ്ങള്‍ പങ്ക് വെച്ചും പരിപാടിക്കെത്തിയവര്‍ സംഗമത്തെ സമ്പന്നമാക്കി. ബീഫാത്തിമയുടെ പേരക്കുട്ടികളുടെ പേരക്കുട്ടികളടക്കം കുടുംബ സംഗമത്തില്‍ സംബന്ധിച്ചത് കൗതുകമുളവാക്കി.പ്രോഗ്രാം […]

Continue Reading

കൊച്ചിയിൽ പുലര്‍ച്ചെ യുവാവിനെ കുത്തിക്കൊന്നു

പുലർച്ചെ കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. പ്രതി കിരണ്‍ ആന്‍റണി പൊലീസ് പിടിയിലായിട്ടുണ്ട്. എറണാകുളം കലൂർ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട തർക്കം കൊലയിൽ കലാശിക്കുകയായിരുന്നു. ഒരു മാസത്തിനിടെ കൊച്ചിയിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതിൽ നാല് കൊലയ്ക്കും പിന്നിൽ ലഹരിക്കു ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

Continue Reading

‘പ്രവാസിയുടെ ഭാര്യ 3 വയസുള്ള കുഞ്ഞുമായി കാമുകനോടൊപ്പം ഒളിച്ചോടി’

പയ്യന്നൂർ: പ്രവാസിയുടെ ഭാര്യ മൂന്ന് വയസുള്ള കുഞ്ഞുമായി കാമുകനോടൊപ്പം ഒളിച്ചോടിയതായി പരാതി. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 25കാരിയാണ് കാമുകനോടൊപ്പം മുങ്ങിയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് യുവതി കുഞ്ഞിനേയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പറയുന്നു.വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെതുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ യുവാവിനൊപ്പം പോയതാണെന്ന് മനസിലായതായി ബന്ധുക്കൾ പറഞ്ഞു.ഇരുവരും നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. യുവതിയുടെ മാതാവിന്റെ പരാതിയിൽ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. […]

Continue Reading

ഡിസ്റ്റന്‍സ് കോഴ്സുകൾക്ക് ഇനി റെ​ഗുലറിന് തുല്യമായ അം​ഗീകാരം; ഉത്തരവിറക്കി യു.ജി.സി

ന്യൂഡൽഹി: വിദൂര വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകൾക്ക് ഇനി സാധാരണ കോഴ്‌സുകൾക്ക് തുല്യമായ അം​ഗീകാരം. യൂണിവേഴ്സിറ്റി ​ഗ്രാന്‍ഡ്സ് കമ്മീഷ(യു.ജി.സി) ന്റേതാണ് തീരുമാനം.കോളജുകളിൽ നിന്ന് പൂർത്തിയാക്കുന്ന കോഴ്സിന് തുല്യമായി ഇവ പരിഗണിക്കുമെന്ന് യു.ജി.സി അറിയിച്ചു. കോവിഡിന് ശേഷം വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് വിദ്യാർഥികൾ കൂടുതൽ താൽപര്യം കാട്ടിത്തുടങ്ങിയതോടെയാണ് മുൻ തീരുമാനം തിരുത്താൻ യു.ജി.സി തയാറായത്. 2022ലെ യുജിസി റെഗുലേഷൻ പ്രകാരമാണ് പുതിയ തീരുമാനം. നേരത്തെ, ഒരേ സമയം രണ്ട് ബിരുദം നേടാന്‍ യു.ജി.സി വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍‌കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് രണ്ട് […]

Continue Reading

കാസറഗോഡ് ആദൂരിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു; സ്കൂട്ടർ ഓടിച്ച ഭർത്താവ് പരുക്കുകളോടെ രക്ഷപ്പെട്ടു

കാസർഗോഡ് ആദൂരിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. പാണ്ടി സ്വദേശിനി ആമിന (45) ആണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ തെറിച്ച് ലോറിക്ക് അടിയിൽ വീണാണ് അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Continue Reading

കാപ്പ ചുമത്തിയ യുവാവിന് കുത്തേറ്റ് ഗുരുതരം; ഒമ്പത് പേര്‍ക്കെതിരെ കേസ്

കാസറഗോഡ് നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കുത്തേറ്റ് ഗുരുതര നിലയിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മീപ്പുഗുരിയിലെ ദീപകിനെയാണ് കൈക്കും കാലിനും കുത്തേറ്റ് കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ 12.30ഓടെയാണ് സംഭവം. മീപ്പുഗുരിയിലെ ബന്ധു കെ.കന്യയുടെ വീട്ടിൽ നിൽക്കുന്നതിനിടെ അതിക്രമിച്ച് വീട്ടിൽ എത്തിയ സംഘം കന്യയെ കയ്യേറ്റം ചെയ്യുകയും ഇവിടെ ഉണ്ടായിരുന്ന ദീപകിനെ വീടിന് പുറത്തേക്ക് വലിച്ചിറക്കി കൊണ്ട് പോയിവെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാ പരാതി. സംഭവത്തിൽ സന്ദീപ്, ശ്രീഹരി, ലോകേഷ്, പുഷ്പരാജ്, തേജസ്എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് […]

Continue Reading

ഉണ്ണിയേട്ടന്റെ വിയോഗത്തിലൂടെ നഷ്ടമായത് അഹ്മദ് മാഷിന്റെ പിൻഗാമിയെ -ടി എ.ഷാഫി

മൊഗ്രാൽ : മാധ്യമ പ്രവർത്തന മേഖലയിൽ വ്യത്യസ്ഥമായ ശൈലി കാത്ത് സൂക്ഷിക്കുക വഴി കെ. എം അഹ്മദ് മാഷിന്റെ വിശ്വസ്തനായി മാറാൻ ഉണ്ണികൃഷ്ണൻ പുഷ്പഗിരിക്ക് സാധിച്ചിരുന്നുവെന്നും ഉണ്ണിയേട്ടന്റെ വിയോഗത്തിലൂടെ നഷ്ടമായത് അഹ്മദ് മാഷിന്റെ പിൻഗാമിയെയാണെന്നും ഉത്തരദേശം സീനിയർ സബ് എഡിറ്ററും,കാസറഗോഡ് സാഹിത്യവേദി വൈസ് പ്രസിഡണ്ടുമായ ടി എ ഷാഫി അനുസ്മരിച്ചു.മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ‘ഉണ്ണിയേട്ടൻ ഇനി ഓർമ്മ’ അനുസ്മരണ പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ടി എ ഷാഫി. ഉത്തരദേശം ഓഫീസിന്റെ കവാടത്തിൽ നേരിന്റെയും നന്മയുടെയും മുഖമായി […]

Continue Reading