സിദ്ദീഖ് കാപ്പന് ജാമ്യം

ന്യൂഡൽഹി: മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഹാഥ്‌റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്.

Continue Reading

കോടി കടന്ന കാരുണ്യമൊഴുക്ക് വെറുതെയായി; ഹന്നമോൾ മരണത്തിന് കീഴടങ്ങി

കോട്ടക്കൽ: അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും സുമനസുകളെയെല്ലാം ദു:ഖത്തിലാഴ്ത്തി ഹന്ന മോൾ മരണത്തിന് കീഴടങ്ങി. കോട്ടക്കൽ കുറ്റിപ്പുറത്തെ ഓട്ടോ ഡ്രൈവറായ കടവത്ത് സെയ്തലവിയുടേയും ബുഷ്റയുടേയും മകളായ ഹന്നയാണ് (17) വെള്ളിയഴ്ച രാവിലെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഹന്നയുടെ ജീവൻ രക്ഷിക്കാനുള്ള ഏക വഴി. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്ക് 40 ലക്ഷം രൂപയായിരുന്നു ആവശ്യം. ഒാട്ടോ ഡ്രൈവറായ പിതാവ് സൈതലവിക്ക് ഇത്രയും വലിയ തുക സമാഹരിക്കാനാകുമായിരുന്നില്ല. അതോടെ […]

Continue Reading

ആരോഗ്യനിലയില്‍ മാറ്റമില്ല; കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രി ഇന്ന് ചെന്നൈയിലേക്ക്

തിരുവനന്തപുരം: മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചെന്നൈയിലേക്ക്. മുഖ്യമന്ത്രി പകല്‍ മുഴുവന്‍ ചെന്നൈയില്‍ തുടരും.കഴിഞ്ഞ രണ്ടാഴ്ചയായി അപ്പോളൊ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കോടിയേരി. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമൊന്നുമില്ല എന്നാണ് വിവരം. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. നേരത്തെ അമേരിക്കയില്‍ അദ്ദേഹത്തിന് ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ സംഘവുമായും കൂടാലോചനകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നിയുക്ത സ്പീക്കര്‍ എ എം ഷംസീറും എക്‌സൈസ് വകുപ്പ് മന്ത്രി എം ബി […]

Continue Reading

ഓണാഘോഷം സാത്താന്റെ ശൈലി; ഈശോയെ അവഗണിച്ച് യഥാര്‍ത്ഥ ബലിയല്ലാത്ത ഒരാളെ വരവേല്‍ക്കുന്നത് ശരിയല്ല; ഫാ. തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനം

കോട്ടയം: ഓണാഘോഷം സാത്താനിക ആരാധനയാണെന്ന ഫാ. തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനം. യഥാര്‍ത്ഥ മഹാബലി ഈശോ തന്നെയാണെന്നും, ഈശോയെ അവഗണിച്ച് ശരിക്കും ബലിയല്ലാത്ത ഒരാളുടെ ആഘോഷത്തെ വരവേല്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്ന വീഡോയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാലാ രൂപതക്ക് കീഴിലെ വികാരിയാണ് ഫാ. തോമസ് വാഴച്ചാരിക്കല്‍.കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നതില്‍ എന്ത് നന്മയാണുള്ളതെന്ന് ഫാ. തോമസ് വാഴച്ചാരിക്കല്‍ ചോദിക്കുന്നു. മറ്റുള്ളവരെ ഓര്‍ത്തും അവര്‍ എന്ത് ചിന്തിക്കുമെന്ന് ഓര്‍ത്തും ഒരു വിശ്വാസി മുന്നോട്ട് പോകാന്‍ […]

Continue Reading

”അസ്സലാമു അലൈക്കും മാവേലീ… വഅലൈക്കുമുസ്സലാം”; സമൂഹ മാധ്യമങ്ങളിൽ വൈറലായി മാവേലിയുടെ സലാം പറച്ചില്(വീഡിയോ കാണാം )

”അസ്സലാമു അലൈക്കും മാവേലീ… വഅലൈക്കുമുസ്സലാം”; സമൂഹ മാധ്യമങ്ങളിൽ വൈറലായി മാവേലിയുടെ സലാം പറച്ചില്(വീഡിയോ കാണാം )

Continue Reading

നെഞ്ചില്‍ ചവിട്ടി യാത്രക്കാരനെ കര്‍ണാടക ആര്‍ടിസി ബസില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കന്‍ഡക്ടര്‍; വീഡിയോ വൈറലായതോടെ നടപടിയുമായി അധികൃതര്‍;( ദൃശ്യങ്ങള്‍ കാണാം)

യാത്രക്കാരനെ കർണാടക ആർടിസി കൻഡക്ടർ മനുഷ്യത്വരഹിതമായി നെഞ്ചിൽ ചവിട്ടി ബസിൽ നിന്ന് പുറത്തേക്ക് തള്ളിയിടുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ നടപടിയുമായി അധികൃതർ. യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കെഎസ്ആർടിസി ബസ്കൻഡക്ടറെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പുത്തൂർ ഡിപോയിലെ സുഖാജ് റൈക്കെതിരെയാണ് നടപടിയെടുത്തത്.ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ദക്ഷിണ കന്നഡയിലെ പുത്തൂർ താലൂകിലെഈശ്വരമംഗലത്ത് കെഎസ്ആർടിസി ബസ് നിർത്തിയപ്പോൾ യാത്രക്കാരൻ ബസിൽ കയറാനൊരുങ്ങുകയായിരുന്നു. എന്നാൽ കൻഡക്ടർ ബസിൽ കയറുന്നത് തടഞ്ഞു. ആദ്യം കയ്യിൽ […]

Continue Reading

കാസർകോട് ജില്ലയിലെ കുമ്പളയിൽ നടന്ന ​ഗണേശോത്സവം നിമഞ്ജന ഘോഷയാത്രയിൽ പാടിയത് മാപ്പിള പാട്ടുകൾ. ‘പൊന്നു സഖി ഒരുകുല മുന്തിരി, ഖാഫ് മല കണ്ട പൂങ്കാറ്റേ, മാണിക്യ മലരായ പൂവേ, ബദറുൽ ഹുദാ യാസീൻ’ തുടങ്ങിയ പത്തോളം പാട്ടുകളാണ് 5 മണിക്കൂർ നീണ്ട ഘോഷയാത്രയിൽ പാടിയത്. #ganeshutsav #kasaragod #viralvideo

കാസർകോട് ജില്ലയിലെ കുമ്പളയിൽ നടന്ന ​ഗണേശോത്സവം നിമഞ്ജന ഘോഷയാത്രയിൽ പാടിയത് മാപ്പിള പാട്ടുകൾ. ‘പൊന്നു സഖി ഒരുകുല മുന്തിരി, ഖാഫ് മല കണ്ട പൂങ്കാറ്റേ, മാണിക്യ മലരായ പൂവേ, ബദറുൽ ഹുദാ യാസീൻ’ തുടങ്ങിയ പത്തോളം പാട്ടുകളാണ് 5 മണിക്കൂർ നീണ്ട ഘോഷയാത്രയിൽ പാടിയത്. #ganeshutsav #kasaragod #viralvideo

Continue Reading

വര്‍ഷങ്ങളോളം മുഖത്ത് മാത്രം ക്രീം തേച്ചു, കഴുത്തില്‍ തേച്ചില്ല; ഞെട്ടിക്കുന്ന ഫോട്ടോ

സ്കിൻ കെയര്‍ അഥവാ ചര്‍മ്മ പരിപാലനത്തിന്‍റെ കാര്യത്തില്‍ നാം എപ്പോഴും കേള്‍ക്കാറുള്ളതാണ് സണ്‍സ്ക്രീനിന്‍റെ പ്രാധാന്യം. രാവിലെയും വൈകീട്ടും മുഖം വൃത്തിയാക്കി, മോയിസ്ചറൈസര്‍ അപ്ലൈ ചെയ്ത ശേഷം സണ്‍സ്ക്രീൻ തേക്കുകയാണ് വേണ്ടത്. പ്രധാനമായും വെയിലില്‍ നിന്നേല്‍ക്കുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുവാനാണ് സൺസ്ക്രീൻ തേക്കുന്നത്. ഇപ്പോഴും ധാരാളം പേര്‍ സൺസ്ക്രീനിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കുന്നില്ല എന്നതാണ് സത്യം. ഇതിനെക്കുറിച്ച് കുറെക്കൂടി വ്യക്തത കൈവരാൻ സഹായകമാകുന്നൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വര്‍ഷങ്ങളോളം മുഖത്ത് മാത്രം സണ്‍സ്ക്രീൻ തേക്കുകയും കഴുത്തില്‍ തേക്കാതിരിക്കുകയും ചെയ്തൊരു […]

Continue Reading

ചന്ദ്രഗിരി പുഴയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി

തുരുത്തി: ചന്ദ്രഗിരി പുഴയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം കരക്കടിഞ്ഞ് കിടക്കുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 40 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുപ്പായം മാത്രമാണ് ധരിച്ചിരുന്നത്. ബാക്കി വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. കാസർകോട് ടൗൺ എസ് ഐ വിഷ്ണുപ്രസാദ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

Continue Reading

പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് നിറമടിച്ച് കടുവകുഞ്ഞുങ്ങള്‍ എന്ന പേരില്‍ വില്‍പ്പന തട്ടിപ്പ്: പ്രതി അറസ്റ്റില്‍

മറയൂര്‍: പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് നിറമടിച്ച് കടുവകുഞ്ഞുങ്ങള്‍ എന്ന പേരില്‍ വില്‍പ്പന തട്ടിപ്പ് നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവണ്ണാമല ആരണ സ്വദേശി പാര്‍ഥിപന്‍(24) ആണ് വനം വകുപ്പിന്‍റെ പിടിയിലായത്. വാട്ട്സ് ആപ്പ് വഴിയാണ് പാര്‍ഥിപന്‍ കടുവകുഞ്ഞുങ്ങളെ വില്‍ക്കുന്നതായിട്ടുള്ള അറിയിപ്പ് പ്രചരിപ്പിച്ചിരുന്നത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിലാണ് യുവാവ് തട്ടിപ്പിന് ശ്രമം നടത്തിയത്.മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് സ്റ്റീല്‍ പാത്രത്തില്‍ ആഹാരം നല്‍കുന്ന ചിത്രത്തോടെയാണ് പാര്‍ഥിപന്‍ വാട്ട്സ് ആപ്പില്‍ സ്റ്റാറ്റസ് പങ്കുവെച്ചത്. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ […]

Continue Reading