‘എന്‍ സി സി ക്യാംപിനെത്തിയ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം’

കാസർകോട്:എൻസിസി ക്യാപിനെത്തിയ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചതായി പരാതി. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കൊളജിലെ ബിരുദ വിദ്യാർഥിനിയെയാണ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ക്യാംപിൽ നിന്ന് പുറത്താക്കിയതിൽ മനംനൊന്താ ന്ത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിദ്യാർഥിനി പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്.കാസർകോട് ഗവ. കോളജിലാണ് എൻസിസി ക്യാംപ് നടക്കുന്നത്. പതിനൊന്നിനാണ് അവസാനിക്കേണ്ടത്. ജൂനിയേഴ്സുമായുള്ള ചില പ്രശ്നങ്ങൾ ക്യാംപിൽ ഉണ്ടായിരുന്നതായി പറയുന്നു. ഇതേ തുടർന്ന് […]

Continue Reading

സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്ന ഇടനാഴിയായി കാസർകോട്ടെ അതിർത്തി റോഡുകൾ

കാസർകോട്: സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്ന ഇടനാഴിയാവുകയാണ് കാസർകോട്ടെ അതിർത്തി റോഡുകൾ. ആന്ധ്രയിൽനിന്ന് കഞ്ചാവും ഗോവ, കർണാടക സംസ്ഥാനങ്ങളിൽനിന്ന് സിന്തറ്റിക്ക് ലഹരികളുമാണ് ജില്ലയിലെ അതിർത്തി വഴി സംസ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ എഴുനൂറിലധികം ലഹരിക്കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്.കർണാടകയിൽനിന്ന് കാസർകോട് ജില്ലയിലേക്ക് പ്രവേശിക്കാൻ 17 റോഡുകളുണ്ട്. ഇത് കൂടാതെ ഇടവഴികൾ വേറെയും. ഇതിൽ തലപ്പാടി ദേശീയ പാത , അടുക്കസ്ഥല അഡ്യാനടുക്ക റോഡ്, ആദൂർ- കൊട്ടിയാടി – സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യറോഡ്, പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ് […]

Continue Reading

നാലു കാലിൽ നടക്കുന്ന കുടുംബം; ഉത്തരംമുട്ടി ശാസ്ത്രജ്ഞരും ഡോക്ടർമാരും

ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഉത്തരംമുട്ടിച്ച് നാലുകാലിൽ നടക്കുകയാണ് തുർക്കിയിലെ ഒരു കുർദ് കുടുംബം. വർഷങ്ങൾക്ക് മുമ്പ് ബി.ബി.സി ഡോക്യു​മെന്ററിയിലൂടെയാണ് ഈ കുടുംബം ലോകത്തിന്റെ ശ്രദ്ധയിൽ വരുന്നത്. കാലമിത്ര കഴിഞ്ഞിട്ടും ഈ കുടുംബത്തിന്റെ അവസ്ഥ സംബന്ധിച്ച് പൂർണമായ വിശദീകരണം നൽകാൻ ശാസ്ത്രജ്ഞർക്കോ ഡോക്ടർമാർക്കോ ആയിട്ടില്ല.കുടുംബത്തിലുള്ള ഏറെപേരും കാലുകൾ കൂടാതെ കൈകൾ കൂടി നിലത്തുകുത്തിയാണ് നടക്കുന്നത്. ഈ വാർത്തകൾ പുറത്തുവന്നയുടനെ ‘പരിണാമത്തിന്റെ പിൻനടത്തം’ എന്നാണ് അതി​നെ പല ശാസ്ത്രജ്ഞരും വിളിച്ചത്. പിന്നീട് നടത്തിയ പരിശോധനകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ഇത് ഒരു​ രോഗാവസ്ഥയാണെന്ന് […]

Continue Reading

ഒരു രാത്രിക്ക് 40,000 രൂപ; വെള്ളപ്പൊക്കത്തിന് പിന്നാലെ നിരക്ക് കുത്തനെ കൂട്ടി ബംഗളൂരുവിലെ ഹോട്ടലുകൾ

ബംഗളൂരു: വെള്ളപ്പൊക്കത്തിൽ മുങ്ങിയ ബംഗളൂരുവിൽ ഹോട്ടൽ മുറികളുടെ നിരക്ക് ഇരട്ടിയാക്കിയതായി റിപ്പോർട്ട്. ദിവസങ്ങൾക്ക് മുമ്പ് ഒരു രാത്രിക്ക് 10,000 മുതൽ 20,000 വരെ നൽകിയിരുന്ന സ്ഥലത്ത് ഇപ്പോൾ 30,000-40,000 രൂപയായി ഇരട്ടിയായിയെന്ന്  ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് വീടുകളും ഫ്‌ളാറ്റുകളുമെല്ലാം വെള്ളത്തിലാണ്. ഇതോടെ പലരും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. ഇതിനിടെയാണ് ഹോട്ടൽനിരക്ക് കുത്തനെ കൂട്ടിയത്.യെമലൂരിലെ ആഡംബര ഗേറ്റഡ് കമ്മ്യൂണിറ്റി വെള്ളത്തിനടിയിലായതിനെത്തുടർന്ന് ഓൾഡ് എയർപോർട്ട് റോഡിലെ ഒരു ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കാൻ […]

Continue Reading

ഒരു വർഷം ഇന്ത്യയിൽ വിറ്റത്‌ 500 കോടി ആന്റിബയോട്ടിക് ഗുളികകൾ; അസിത്രോമൈസിൻ ഒന്നാമത്

ന്യൂഡൽഹി: ഇന്ത്യക്കാർ ആന്റി ബയോട്ടിക് ഗുളികകൾ അമിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന കണക്കുകൾ പുറത്ത്. 2019ൽ 500 കോടി ആന്റിബയോട്ടിക്ക് ഗുളികകളാണ് ഇന്ത്യയിൽ വിറ്റഴിച്ചതെന്ന് കണക്കുകൾ പറയുന്നു. അസിത്രോമൈസിൻ ആണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗുളിക.ലാൻസെന്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഏഷ്യ എന്ന ജേർണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ആന്റിബയോട്ടിക്കുകളുടെ വിൽപന നിയന്ത്രിക്കാനും നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും വേണ്ടിയാണ് പഠനം നടത്തിയത്. ആന്റിബയോട്ടിക്കുകളുടെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണെന്നും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് രാജ്യത്ത് കൃത്യമായ ഒരു നിരീക്ഷണ സംവിധാനമില്ലെന്നും […]

Continue Reading

‘എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്’; നായയുടെ കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പേ വിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് കാമ്പയിന്‍ ആരംഭിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേ വിഷബാധയ്‌ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്. […]

Continue Reading

‘കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ബിജെപിക്ക് കഴിയുന്നില്ല’: ദേശീയ നേതൃത്വത്തിന് കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ട്‌

കൊച്ചി: കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ബിജെപിക്ക് കഴിയുന്നില്ലെന്ന് കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ട്. ഹിന്ദു – ക്രിസ്ത്യൻ വോട്ടുകൾ അനുകൂലമാക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ലെന്നും മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലെത്താൻ ആഗ്രഹിക്കുന്നവരെ കൊണ്ടുവരാൻ ഊർജിത ശ്രമം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ സംഘടനാ പ്രവർത്തനം മോശമാണെന്നും കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാർ ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ വിമർശനമുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദങ്ങളെ തള്ളുന്നതാണ് കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ട്.കേരളത്തിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ അനുകൂല അന്തരീക്ഷമെങ്കിലും നേതൃത്വത്തിന് അതിന് സാധിക്കുന്നില്ല […]

Continue Reading

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃശൂര്‍ ആറ്റൂരില്‍ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍തട്ടി മരിച്ചു. തൃശൂർ ആറ്റൂർ സ്വദേശി റിസ്വാൻ (7) ആണ് മരിച്ചത്. മദ്രസയില്‍നിന്ന് മടങ്ങും വഴി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

ഈ മൊബൈൽ ഫോണുകളിൽ അടുത്തമാസം മുതൽ വാട്‌സ്ആപ്പ് ലഭ്യമാകില്ല

ന്യൂയോർക്ക്: ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ മോഡലുകളിൽ അടുത്തമാസം മുതൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് റിപ്പോർട്ട്. ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും വരുന്ന ഒക്ടോബർ 24 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ ഐഫോൺ5, ഐഫോൺ5സി ഉപയോക്താക്കൾ പുതിയ ഐഫോൺ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും.ഈ ഉപയോക്താക്കൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ തങ്ങളുടെ ഹാൻഡ്സെറ്റുകൾ ഐഒഎസ് 12ലേക്കോ അല്ലെങ്കിൽ പുതിയ പതിപ്പുകളിലേക്കോ അപ്ഗ്രേഡ് ചെയ്യണം. ഈ ഐഫോൺ മോഡലുകളിൽ പുതിയ […]

Continue Reading

കോവിഡ് വാക്‌സിന്റെ പാർശ്വഫലം മൂലം മരണമുണ്ടാകുന്നതായി സംശയം; നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്‌സിന്റെ പാർശ്വഫലം മൂലം മരണം സംഭവിക്കുന്നതായി സംശയിക്കുന്നതായി ഹൈക്കോടതി. മരിച്ചവരെ തിരിച്ചറിയാനും നഷ്‌ടപരിഹാരത്തിനും മാർഗനിർദേശം വേണമെന്നും കോടതി നിർദേശിച്ചു.കോവിഡ് വാക്‌സിനേഷന്റെ പാർശ്വഫലത്തെതുടർന്ന് ഭർത്താവ് മരിച്ചതിനാൽ നഷ്ടപരിഹാരം തേടി എറണാകുളം സ്വദേശി കെ എ സയീദ നൽകിയ ഹരജി പരി​ഗണിച്ചാണ് കോടതി നിരീക്ഷണം. കോവിഡ് വാക്‌സിന്റെ പാർശ്വഫലം മൂലം മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിനും ​ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്.മരണങ്ങൾ സ്ഥിരീകരിക്കാൻ ദേശീയദുരന്ത നിവാരണ അതോറിറ്റി മൂന്നു മാസത്തിനകം മാർഗനിർദേശം […]

Continue Reading