സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ കോഴിക്കോട് വരെയുള്ള 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് . മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ചക്രവാത ചുഴി ഇന്ന് രൂപപ്പെടും. ഇതിന് പുറമേ കോമറിന്‍ മേഖലയില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഈ മാസം 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട […]

Continue Reading

പച്ചക്കറിക്ക് തീ വില,ബീൻസ്, നാടൻ പയർ, മുരിങ്ങക്കാ വില നൂറ് കടന്നു,ഓണവിപണിയില്‍ കച്ചവടക്കാരുടെ വന്‍ കൊള്ള,

തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില.വില കൂടിയത് മൂന്ന് ദിവസത്തിനുള്ളിൽ.പല ഇനങ്ങൾക്കും നാലു മടങ്ങ് വരെ വില കൂടിവില കൂട്ടിയത് ഓണവിപണി ലക്ഷ്യമിട്ടെന്ന് വ്യാപാരികൾ പറഞ്ഞു.അയൽ സംസ്ഥാനങ്ങളിലെ ശക്തമായ മഴയും വില കൂടാൻ കാരണമായി.ബീൻസ് നാടൻ പയർ മുരിങ്ങക്കാ വില സെഞ്ച്വറി കടന്നു.കഴിഞ്ഞയാഴ്ച 20 രൂപ ഉണ്ടായിരുന്ന വെണ്ടയ്ക്ക് ഇന്ന് വില 80 രൂപ.തക്കാളി ബീൻസ് പടവലം എന്നിവയ്ക്കെല്ലാം വില കുത്തനെ കൂടി. ചാല കമ്പോളത്തിൽ ഇന്നത്തെയും കഴിഞ്ഞ ആഴ്ചത്തെയും വിലവിവരപ്പട്ടിക കാണുക          […]

Continue Reading

ഓണത്തിരക്കിനിടയിൽ കാഞ്ഞങ്ങാട് നഗരത്തിൽ തെരുവുനായയുടെ ആക്രമണം ; 65 കാരൻ ഗുരുതര പരിക്കോടെ ആശുപത്രിയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ തെരുവുനായയുടെ കടിയേറ്റ് 3 പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതര പരിക്ക്. കോട്ടച്ചേരി കവലയിൽ നിന്ന് ഇട്ടമ്മൽ സ്വദേശി രാമകൃഷ്ണൻ (65) നാണ് നായയുടെ കടിയേറ്റത്. കാലിന്. കടിയേറ്റ് രക്തം വാർന്ന ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും മറ്റും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോംഗാർഡ് ജയൻ ഉടൻ അഗ്നിരക്ഷാസേന വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ സേന ആംബുലൻസിൽ ജില്ലാശുപത്രിയിലേക്ക് മാറ്റി. ഓണ തിരക്കായതിനാൽ നഗരത്തിൽ ആയിരക്കണക്കിനാളുകൾ ഉള്ളപ്പോഴാണ് വൈകുനേരം 6 മണിയോടെയാണ് […]

Continue Reading

നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.നിഖിത (26) ആണ് കൊല്ലപ്പെട്ടത്.ഭർത്താവ് അനീഷിനെ അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പ്രാഥമിക നിഗമനം. അനീഷിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ നിഖിലയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ എത്തുന്നത്. തലയ്ക്ക് അടിയേറ്റ് കിടക്കുന്ന നിഖിലയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയാണ് നിഖില. ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം.

Continue Reading

കരിവെള്ളൂരിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു

കണ്ണൂർ: കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. 24 കാരിയായ സൂര്യയാ ണ് കഴിഞ്ഞ ദിവസം ഭർത്താവിന്‍റെ വീട്ടിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തത്. സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നത്. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട് ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

ലേഖനം. ————– സെപ്റ്റംബർ 5,അധ്യാപക ദിനം. ഇശൽ ഗ്രാമത്തിലെ അധ്യാപകലോകം. -എം എ മൂസ മൊഗ്രാൽ

മൊഗ്രാലുകാർക്ക് അക്ഷരങ്ങൾ പഠിപ്പിച്ച ഗുരുനാഥൻ ടി മമ്മുഞ്ഞി മാസ്റ്റർ മുതൽ പ്രധാനാധ്യാപകനായി വിരമിച്ച എം മാഹിൻ മാസ്റ്റർ വരെയുള്ളതും, മുപ്പതോളം വരുന്ന ന്യൂജൻ അധ്യാപകനും അടങ്ങുന്നതാണ് ഇശൽ ഗ്രാമത്തിലെ ഇന്നത്തെ അധ്യാപകലോകം… മൊഗ്രാലിലെ പ്രഥമ ബിരുദധാരിയായിരുന്നു എംഎസ് മൊഗ്രാലെന്ന മുഹമ്മദ് ഷാ മൊഗ്രാലെ ങ്കിൽ,മൊഗ്രാലിലെ ആദ്യത്തെ ബിഎഡ് ഡിഗ്രി കരസ്ഥമാക്കിയത് എം മഹിൻ മാസ്റ്ററായിരുന്നു. വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ പ്രശോഭിച്ച മറ്റൊരു വ്യക്തിത്വമായിരുന്നു എം സി മമ്മി സാഹിബ്. മൊഗ്രാലിലെയും, അയൽ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയിൽ എംസി […]

Continue Reading

റെയിൽവേ ട്രാക്കിൽ ഇൻസ്റ്റഗ്രാം റീൽ ഷൂട്ടിങ്‌: തീവണ്ടിതട്ടി 17-കാരൻ ഗുരുതരാവസ്ഥയിൽ (വീഡിയോ കാണാം )

ഹൈദരാബാദ്: റെയിൽവേ പാളത്തിൽ ഇൻസ്റ്റഗ്രാം റീൽ തയ്യാറാക്കുന്നതിനിടെ 17-കാരനെ ട്രെയിനിടിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഞായറാഴ്ച തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലിയിലുള്ള കാസിപേട്ടിലാണ് സംഭവം നടന്നത്. അപകടത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാടാനാപ്പള്ളി സ്വദേശിയായ സി.എച്ച്. അക്ഷയ് രാജാണ് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായത്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ് രാജ്.ഒരു റെയിൽവേ ട്രാക്കിന് സമീപത്തുകൂടെ അക്ഷയ് രാജ് നടക്കുന്നതിന്റെ വീഡിയോ ആണ് റീലിനായി ചിത്രീകരിച്ചുകൊണ്ടിരുന്നത്. പിന്നിലൂടെ അതിവേഗതയിൽ വന്ന ട്രെയിൻ ഇയാളെ ഇടിച്ചിടുന്നതിന്റെ ദൃശ്യം […]

Continue Reading

പുതു തലമുറയെ വാർത്തെടുക്കുന്ന ഗുരുനാഥന്മാരെ ആദരവോടെ സ്മരിച്ച് ദേശീയ അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി ഗുരു സംഗമം സംഘടിപ്പിച്ചു

മൊഗ്രാൽ: ഇശൽ ഗ്രാമത്തിന്റെ വിദ്യാഭ്യാസപുരോഗതിക്ക് അധ്യാപകർ നൽകി വരുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്ന് ദേശീയ അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി, മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഗുരു സംഗമം അഭിപ്രായപ്പെട്ടു. അധ്യാപന ജീവിതത്തിൽ സമ്മാനിച്ച രസകരമായ അനുഭൂതികളും വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ പരിവർത്തനത്തെ കുറിച്ചും ഗുരു സംഗമത്തിൽ പങ്കെടുത്ത 25ഓളം അധ്യാപകർ വിവരിച്ചു. ചടങ്ങ് മൊഗ്രാൽ ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപിക സ്മിത കെ.ടി ഉദ്ഘാടനം ചെയ്തു. റിട്ടയേഡ് ഹെഡ് മാസ്റ്റർ എം മാഹിൻ വിഷയമവതരിപ്പിച്ചു. കുമ്പള ഗ്രാമ […]

Continue Reading

‘മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്നു’; മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്‌

ന്യൂഡെല്‍ഹി: മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ് അയച്ചത്. നാല് ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.സയ്യദ് വാസിം റിസ്വി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടിസ് അയച്ചത്. ജനപ്രാധിനിത്യ നിയമത്തിലെ 29(എ), 123(3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ പോരോ ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികള്‍ വോട്ട് […]

Continue Reading

തെരുവുനായ കടിച്ച കുട്ടി മരിച്ചു

പത്തനംതിട്ടയില്‍ തെരുവുനായ കടിച്ച കുട്ടി മരിച്ചു. റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് (13) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആഗസ്ത് 13നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. അടുത്ത വീട്ടില്‍ പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്. ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്‍ററിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വാക്സിന്‍ സ്വീകരിച്ച ശേഷം മടങ്ങിയെത്തിയ ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച […]

Continue Reading