കേരളത്തിലും താമര വിരിയും; കമ്യൂണിസം അപ്രത്യക്ഷമാവുന്നു, ഭാവിയുള്ളത് ബി.ജെ.പിക്ക് -അമിത് ഷാ

തിരുവനന്തപുരം: കേരളത്തിലും താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഭാവിയുള്ളത് ബി.ജെ.പിക്ക് മാത്രമാണ്. മോദി സർക്കാർ രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് പട്ടികജാതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്ത് നിന്ന് കമ്യൂണിസവും അപ്രത്യക്ഷമാവുന്നു. കേരളവും മോദിക്കൊപ്പമുള്ള യാത്രക്ക് ചേരണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.പുൽവാമക്ക് പാകിസ്താന്‍റെ മണ്ണിൽച്ചെന്ന് മറുപടി നൽകി. കോൺഗ്രസ് ഒരിക്കലും അങ്ങനെ മറുപടി നൽകിയിരുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. 

Continue Reading

എം.വി ഗോവിന്ദൻ രാജിവച്ചു; എം.ബി രാജേഷ് മന്ത്രിയാകും, ഷംസീർ സ്പീക്കർ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു. നിലവിലെ സ്പീക്കറായ എം.ബി രാജേഷ് മന്ത്രിയാകും. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീർ സ്പീക്കറുമാകും. സി.പി.എം ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചു. വകുപ്പിനെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായിട്ടുണ്ടെങ്കിലും ഇത് പുറത്തുവിട്ടിട്ടില്ല. തദ്ദേശ-എക്‌സൈസ് വകുപ്പുകളാണ് എം.വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്നത്. ഇതിൽ മാറ്റമുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണ്ടെന്നാണ് സി.പി.എം യോഗ തീരുമാനം.

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ് പ്രതി ശിവമൂർത്തി മുരുഘ ശരണാരുവിന് നെഞ്ചുവേദന, ആശുപത്രിയിൽ

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസി  ശിവമൂർത്തി മുരുഘ ശരണാരുവിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സന്യാസിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. ഇന്നലെ രാത്രിയാണ് ചിത്രദുര്‍ഗയില്‍ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്. വലിയ ജനകീയ പ്രതിഷേധം ഉയര്‍ന്നതിന് ഒടുവിലായിരുന്നു അറസ്റ്റ്. കര്‍ണാടകയിലെ നിര്‍ണായക വോട്ടുബാങ്കായ ലിംഗായത്ത് മഠത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുമായി ഉന്നത ബന്ധമാണ് ഉള്ളത്.  ലിംഗായത്ത് മഠം തന്നെ നടത്തുന്ന സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ വച്ച് മൂന്ന് വര്‍ഷത്തോളം സന്യാസി പീഡിപ്പിച്ചെന്നാണ് കേസ്. കേസ് […]

Continue Reading

ഖാദിസിയ്യ സമ്മേളനം;വടക്കൻ മേഖല പ്രചാരണ സമ്മേളനം ഇന്ന് മള്ഹറിൽ

ഹൊസങ്കടി:സെപ്തംബർ 9 മുതൽ 11 വരെ നടക്കുന്ന തെക്കൻ കേരളത്തിലെ വിദ്യഭ്യാസ സ്ഥാപനമായ കൊല്ലം ഖാദിസിയ്യയുടെ 28 മത് വാർഷിക സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വടക്കൻ മേഖല ജൗഹരി കോർ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനം നാളെ (വെള്ളി) വൈകുന്നേരം നാൽ മണിക്ക് ഹൊസങ്കടി മള്ഹർ ക്യാമ്പസിൽ നടക്കും.സയ്യിദ് ആരിഫ് അൽ ഹാദിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഷഹീർ തങ്ങൾ മള്ഹർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.ഉസ്മാൻ ജൗഹരി നെല്ലിയാടി മുഖ്യ പ്രഭാഷണം […]

Continue Reading

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസ്,വനംവകുപ്പ് നടപടി വന്യജീവി സംരക്ഷണ നിയമപ്രകാരം(വീഡിയോ കാണാം )

മലപ്പുറം: മലപ്പുറത്തു ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്. ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ  നീർക്കാക്ക കുഞ്ഞുങ്ങൾ  ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ്  രജിസ്റ്റർ ചെയ്യുക. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം […]

Continue Reading

ലൈസൻസില്ലാതെ ഷവർമ്മ വിറ്റാൽ 5 ലക്ഷം രൂപ പിഴയും ആ​റ് മാസം തടവും; ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം

തിരുവനന്തപുരം: ലൈസൻസ് ഇല്ലാതെ ഷവർമ്മ വിറ്റാൽ അഞ്ച് ലക്ഷം രൂപ ഈടാക്കാനും ആറ് മാസം തടവ് ശിക്ഷ നൽകാനും സർക്കാർ മാർ​ഗ നിർദേശം. നിർദേശത്തിന്റെ ഭാ​ഗമായി വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ്മ ഉണ്ടാക്കുന്നതും വിൽപനയും നിയന്ത്രിക്കും. ഷവർമ്മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമായ സാഹചര്യത്തിലാണ് സർക്കാർ നീക്കം.ഇനിമുതൽ ഷവർമ്മ പാക്കറ്റുകളിൽ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം, ഒരു മണിക്കൂറിന് ശേഷം ഉപയോ​ഗിക്കുന്നത് ഒഴിവാക്കണമെന്ന് രേഖപ്പെടുത്തണമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു. ഷവർമ്മ നിർമ്മിക്കുന്നതിന് ഉപയോ​ഗിക്കുന്ന സ്റ്റാൻഡ് വൃത്തിയുളളതും പൊടിപിടിക്കാത്തതും ആയിരിക്കണം. ഇറച്ചി മുറിക്കാൻ […]

Continue Reading

‘യുവാക്കള്‍ ജീവിതം ആസ്വദിക്കാൻ വിവാഹം തടസമായി കാണുന്നു’; ലിവിങ് ടുഗദർ കൂടുന്നതിൽ ആശങ്കയെന്ന് ഹൈക്കോടതി

കൊച്ചി: ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.കേരളം ശക്തമായ കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങൾക്കായി വിവാഹ ബന്ധം തകർക്കുന്നത് കൂടുന്നു. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന […]

Continue Reading

26 വര്‍ഷമായി ഒറ്റയ്ക്ക്; ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ വിടവാങ്ങി

റിയോ ഡി ജനീറോ: പുറംലോകവുമായി ബന്ധമില്ലാതെ 26 വര്‍ഷമായി ആമസോണ്‍ വനാന്തരങ്ങളില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ അന്തരിച്ചു. ‘മാന്‍ ഒഫ് ദ ഹോള്‍ ‘ ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍’ എന്നീ വിശേഷണങ്ങളില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് ഏകദേശം 60 വയസുണ്ടെന്നാണ് കരുതുന്നത്.വന്യമൃഗങ്ങളെ കെണിയില്‍ വീഴ്ത്താനും ഒളിക്കാനുമായി കാട്ടില്‍ ഇയാള്‍ ആഴത്തിലുള്ള കുഴികള്‍ ഉണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് ‘മാന്‍ ഓഫ് ദ ഹോള്‍’ എന്നറിയപ്പെട്ടിരുന്നത്. ആഗസ്ത് 23ന് അദ്ദേഹത്തിന്‍റെ വൈക്കോല്‍ കുടിലിനു പുറത്താണ് മൃതദേഹം കണ്ടെത്തിയത്. […]

Continue Reading