11 മക്കളുണ്ട്, സ്വത്തുണ്ട്… സംരക്ഷിക്കാന്‍ ആരുമില്ലാതെ ദയാവധത്തിന് അനുമതി തേടി ഈ അമ്മ
11 മക്കളുണ്ട്. 30 ഏക്കര്‍ സ്ഥലവും ഏഴ് വീടുകളും ഉണ്ട്. എന്നിട്ടും സംരക്ഷിക്കാനാരുമില്ലെന്ന് പറഞ്ഞ് ദയാവധത്തിന് അനുമതി തേടുകയാണ് വയോധിക. കർണാടകയിലാണ് സംഭവം. പുട്ടവ്വ ഹനമന്തപ്പ എന്ന 75കാരിയാണ് ദയാവധം തേടി രാഷ്ട്രപതിക്ക് ഹരജി സമര്‍പ്പിച്ചതെന്ന് വാര്‍ത്താഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. റാണിബെന്നൂർ രംഗനാഥനഗര സ്വദേശിനിയാണ് പുട്ടവ്വ ഹനമന്തപ്പ. ഏഴ് ആൺമക്കൾക്കും നാല് പെൺമക്കൾക്കും ജന്മം നൽകിയെങ്കിലും വാര്‍ധക്യത്തില്‍ ആരും തന്നെ സംരക്ഷിക്കാന്‍ തയ്യാറല്ലെന്ന് വയോധിക ഹരജിയിൽ ചൂണ്ടിക്കാട്ടി. രോഗബാധിതയായതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണെന്ന് […]
Continue Reading