പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് നാളെ ഹർത്താൽ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. കണ്ണൂർ സര്‍വകലാശാലയും നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ […]

Continue Reading

‘സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ’; ശിപാർശയുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ സമയമാറ്റത്തിനുള്ള ശിപാർശയുമായി രണ്ടാം ഖാദർ കമ്മിറ്റി റിപ്പോർട്ട്. പഠനസമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ആക്കണമെന്ന് കമ്മിറ്റി ശിപാർശ ചെയ്തിരിക്കുന്നത്. അതിരാവിലെ മുതൽ ഉച്ചവരെ കുട്ടികൾ മാനസികമായി ഉയർന്നിരിക്കുന്നതിനാലാണ് ഈ സമയം നിർദേശിച്ചിരിക്കുന്നത്. ഒരു മണിക്ക് ശേഷമുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്കും കായിക പരിശീലനങ്ങൾക്കുമായി മാറ്റിവെക്കണമെന്നുമാണ് നിർദേശം. അതേസമയം, അധ്യാപക പരിശീലനത്തിനായി അഞ്ചുവർഷ കോഴ്‌സ് രൂപീകരിക്കണമെന്നും കമ്മിറ്റി ശിപാർശ ചെയതു. ഇന്നാണ് രണ്ടാം ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. നിലവിലുള്ള […]

Continue Reading

നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

കൊച്ചി: സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ദേശീയസംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി […]

Continue Reading

എ.കെ.ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് മൺവിള സ്വദേശി ജിതിന്‍ ആണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡയിലായിരിക്കുന്നത്.ഇയാളെ ക്രൈംബ്രാഞ്ച് ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജിതിനാണ് സ്‌കൂട്ടറിലെത്തി സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. എ.കെ.ജി സെന്റര്‍ ആക്രമണം നടത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന വിവരം […]

Continue Reading

സംസ്ഥാനത്തുടനീളം പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ വ്യാപക റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി പരിശോധന. ന്യൂഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. കോഴിക്കോട് അർധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നതെന്നാണ് വിവരം. അതിനിടെ പോപ്പുലർ ഫ്രണ്ട് സമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രെട്ടറിയേയും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പിഎഫ്‌ഐ മുൻ ദേശീയ സമിതി അംഗത്തിന്റെ വീട്ടിൽ പരിശോധന നടത്തി. അഷറഫ് മൗലവിയുടെ വീട്ടിലാണ് എൻഐഎ പരിശോധന. മണക്കാട് ഓഫീസിലും […]

Continue Reading

വൃത്തിഹീനം…. അസഹ്യം….കാസർഗോഡ് സിവിൽ സ്റ്റേഷനിലെ ശുചിമുറികൾ ഇങ്ങനെയാണ്

▪️കാ​സ​ര്‍​ഗോ​ഡ്: ടോ​യ്‌​ല​റ്റ് എ​ന്ന ഇം​ഗ്ലീ​ഷ് വാ​ക്കി​ന് ശു​ചി​മു​റി എ​ന്ന് മ​ല​യാ​ള പ​രി​ഭാ​ഷ ക​ണ്ടു​പി​ടി​ച്ച​വ​ര്‍ ആ​രാ​യാ​ലും കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ശു​ചി​മു​റി​ക​ള്‍ ക​ ‘ണ്ടാ​ല്‍ ര​ണ്ടാ​മ​തൊ​ന്നു​കൂ​ടി ആ​ലോ​ചി​ക്കും. ശു​ചി​ത്വം ഒ​ട്ടു​മി​ല്ലാ​ത്തൊ​രു മു​റി​യെ ശു​ചി​മു​റി​യെ​ന്ന് വി​ളി​ക്കു​ന്ന​തി​ല്‍ വ​ലി​യ അ​നൗ​ചി​ത്യ​മു​ണ്ട​ല്ലോ.സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ശു​ചി​മു​റി​യു​ടെ വാ​തി​ല്‍ തു​റ​ന്നൊ​ന്നു നോ​ക്കി​യാ​ല്‍​ത​ന്നെ ആ​രും മു​ഖം​തി​രി​ച്ചു​പോ​കും. പ്ര​ത്യേ​കി​ച്ചും ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ളെ​ത്തു​ന്ന ആ​ര്‍​ടി​ഒ ഓ​ഫീ​സി​നും ട്ര​ഷ​റി​ക്കും സ​മീ​പം. പ​ല​തി​ലും ദു​ര്‍​ഗ​ന്ധം കാ​ര​ണം പ്ര​വേ​ശി​ക്കാ​ന്‍ പോ​ലു​മാ​കാ​ത്ത നി​ല​യാ​ണ്.പ​ണ്ടൊ​ക്കെ ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലെ​യും മ​റ്റ് പൊ​തു ഇ​ട​ങ്ങ​ളി​ലെ​യും ടോ​യ്‌​ല​റ്റു​ക​ളി​ല്‍ മി​ക്ക​തും […]

Continue Reading

ഭാരത് ജോഡോ യാത്ര ബാനറില്‍ സവര്‍ക്കറിന്റെ ചിത്രം

ആലുവ: ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ബാനറില്‍ സംഘപരിവാര്‍ ആചാര്യന്‍ വി.ഡി. സവര്‍ക്കറുടെ ചിത്രവും. എന്നാല്‍ സംഭവം വിവാദമായതോടെ സവര്‍ക്കറുടെ ചിത്രം മറച്ച് ഗാന്ധിയുടെ ചിത്രം വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിലാണ് സംഭവം.സംഭവം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സവര്‍ക്കറിന്റെ ചിത്രമുള്ള ബാനര്‍ പങ്കുവെച്ചുകൊണ്ട് സങ്കി […]

Continue Reading

കേരളത്തിലെ ആദ്യ വാഹനാപകടം, കാറിന് കുറുകെ തെരുവുനായ ചാടി; മരണപ്പെട്ടത് കേരള കാളിദാസന്‍

തിരുവനന്തപുരം: 1914 സെപ്തംബര്‍ 20നാണ് കേരളത്തിലെ ആദ്യ വാഹനാപകടം നടന്നതായി കരുതപ്പെടുന്നത്. 108 വര്‍ഷം മുമ്പ് നടന്ന ആ വാഹനാപകടത്തില്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ മരണപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിനു കുറുകെ തെരുവുനായ ചാടിതാണ് അപകടത്തിന് കാരണമായത്. വൈക്കം ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഹരിപ്പാടുള്ള അനന്തപുരം കൊട്ടാരത്തിലെത്തി താമസിച്ച ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കുറുകെ നായ ചാടിയതോടെ നിയന്ത്രണം വിട്ട കാര്‍ കുഴിയില്‍ വീഴുകയായിരുന്നു. മാവേലിക്കര കുറ്റീത്തെരുവിലാണ് അപകടം നടന്നത്.പ്രത്യക്ഷത്തില്‍ കാര്യമായ പരുക്ക് […]

Continue Reading