5 Worst Dating Website Safety Breaches — As Well As Their Ugly Aftermaths

TrendMicro, an information protection and cyber protection solutions business, describes an information breach as “an event whereby data is stolen or extracted from something with no knowledge or consent of this system’s owner.” DigitalGuardian said, since 2005, over 4,500 information breaches have been made community and over 816 million individual documents have-been broken. Online dating […]

Continue Reading

യുപിയില്‍ യോഗി ആദിത്യനാഥ് ദൈവമായി; ക്ഷേത്രവും വിഗ്രഹവും സ്ഥാപിച്ചു, ഭജന സിഡികള്‍ ഉടന്‍

അയോധ്യ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പൂജിക്കാനും ആരാധിക്കാനുമായി ക്ഷേത്രം. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ അയോധ്യ – പ്രയാഗ്‌രാജ് ഹൈവേയിൽ ഭാദർസ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തി പുഞ്ചിരിയോടെ നില്‍ക്കുന്ന യോഗിയുടെ വിഗ്രഹവും അമ്പലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ വൈകുന്നേരങ്ങളിലും ആരതിയും നടത്തുന്നുണ്ട്.അദ്ദേഹത്തെ ശ്രീരാമന്‍റെ അവതാരമായി കണ്ടാണ് പ്രാര്‍ഥന. ആരതി സമയത്ത് മുഖ്യമന്ത്രിയെ സ്തുതിക്കുന്ന ഭജനകള്‍ ആലപിക്കും. ”യോഗി ആദിത്യനാഥ് ഞങ്ങൾക്കായി രാമക്ഷേത്രം നിർമ്മിച്ചു, താൻ അദ്ദേഹത്തിനായി ഈ ക്ഷേത്രം പണിതുവെന്ന്” ക്ഷേത്രം […]

Continue Reading

വീട്ടുകാര്‍ ആശുപത്രിയില്‍ പോയി; സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച് കള്ളന്മാര്‍

കാസര്‍കോട്:  മഞ്ചേശ്വരത്ത് വീട്ടില്‍ കവര്‍ച്ച. 8 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടമായി. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. മഞ്ചേശ്വരം പൊസോട്ടെ റസാഖിന്‍റെ വീട്ടിലാണ് ഞായറാഴ്ച രാത്രി കള്ളന്‍ കയറിയത്. കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ട് പവന‍് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര‍്ന്നു.അടുക്കള ഭാഗത്തെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീട്ടിലുണ്ടായിരുന്നവര്‍ മംഗലപുരത്തെ ആശുപത്രിയിലേക്ക് പോയ സമയത്താണ് മോഷണം. വൈകീട്ട് ഏഴിന് ആശുപത്രിയിലേക്ക് പോയ വീട്ടുകാര്‍ രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ […]

Continue Reading

കൊന്നക്കാട് ചെരുമ്പക്കോട് അംഗനവാടിയിൽ വച്ച് നാല് വയസുകാരിയെ തെരുവുനായ കടിച്ച് പറിച്ചു

വെള്ളരിക്കുണ്ട്: കൊന്നക്കാട് ചെരുമ്പക്കോട് അംഗനവാടിയിൽ വച്ച് നാല് വയസുകാരിയെ തെരുവുനായ കടിച്ച് പറിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊന്നക്കാട് പാമത്തട്ടിലെ ഗോപാലകൃഷ്ണൻ സൗമ്യ ദമ്പതികളുടെ മകൾ ജ്ഞാനേശ്വരി ( 4 ) ആണ് തെരുവുനായയുടെ അക്രമത്തിന് ഇരയായത്. ഉടനെ വെള്ളരിക്കുണ്ട് ബ്ലോക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചു. തെരുവ് നായ ശല്യം ദിനംപ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്.

Continue Reading

പുതുക്കിപ്പണിത മൊഗ്രാൽ ടൗൺ ശാഫി ജുമാ മസ്ജിദ് ഒക്ടോബർ ഏഴിന് പ്രാർത്ഥനയ് ക്കായി തുറന്നുകൊടുക്കും

മൊഗ്രാൽ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റി പുനർനിർമ്മിച്ച മൊഗ്രാൽ ടൗൺ ശാഫി ജുമാമസ്ജിദ് 2022 ഒക്ടോബർ 7ന് പ്രാർത്ഥനക്കായി തുറന്നുകൊടുക്കാൻ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഒക്ടോബർ 7ന് വെള്ളിയാഴ്ച അസർ നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും. ഉദ്ഘാടന ചടങ്ങിൽ കാസർഗോഡ് സംയുക്ത ഖാസി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മുസ്ലിയാർ, സയ്യിദ് […]

Continue Reading

അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട് ചിരവ കൊണ്ട് തലയ്ക്കടിച്ച ശേഷം മകൻ തൂങ്ങിമരിച്ചു

മടിക്കൈ: ഉറങ്ങിക്കിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട് ചിരവ കൊണ്ട് തല അടിച്ച് തകർത്ത ശേഷം മകൻ തൂങ്ങിമരിച്ചു.മടിക്കൈ ആലയി പട്ടുവക്കാരൻ വീട്ടിൽ സുധയു ടെ മകൻ സുജിത്ത് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. സുധയും മകനും ഒറ്റയ്ക്കാണ് താമസം. കയ്യൂർ ഐടി വിദ്യാർത്ഥിയാണ് മരണപ്പെട്ട സുജിത്ത്.സുധയുടെ നിലവിളികേട്ട അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. അകത്തു കയറി […]

Continue Reading

തെരുവ് നായയെ കാറിൽ കെട്ടിവലിച്ച് ഡോക്ടർ, ക്രൂരത തടഞ്ഞ് നാട്ടുകാർ, (വീഡിയോ കാണാം )

 ജോധ്പൂർ (രാജസ്ഥാൻ) : ചങ്ങലയിട്ട നായയെ കാറിൽ കെട്ടിയിട്ട് ഡ്രൈവ് ചെയ്ത് പോകുന്ന ക്രൂരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള വീഡിയോയിലെ കാർ ഡ്രൈവർ ഒരു ഡോക്ടറാണെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഉപയോക്താക്കൾ പറയുന്നത്. അയാൾ വേഗത്തിൽ കാർ ഓടിച്ച് പോകുമ്പോൾ നായ പിടിച്ചുനിൽക്കാൻ പാടുപെടുന്നത് വീഡിയോയിൽ കാണാം.ഈ ക്രൂരതയ്ക്ക് ഡോക്ടർക്ക് കർശന ശിക്ഷ നൽകണമെന്നാണ് നെറ്റിസൻസ് ആവശ്യപ്പെടുന്നത്. കാറിനെ പിന്തുടർന്ന വാഹനമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളിൽ […]

Continue Reading

യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

കുമ്പള: യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. കുമ്പള കൊടിയമ്മയിലെ സൈനുദ്ദീൻ – ബീഫാത്വിമ ദമ്പതികളുടെ മകൻ സിനാൻ (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെ ബന്തിയോട് ചിന്നമുഗറിലാണ് സംഭവം നടന്നത്. ജ്യേഷ്ഠനോപ്പം അദ്ദേഹത്തിന്റെ ഭാര്യാ വീട്ടിലേക്ക് പോയപ്പോൾ അവിടെ വെച്ച് കുളിക്കാനിറങ്ങിയ സമയത്ത് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട്ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

Continue Reading

വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവിതം സിനിമയാകുന്നു

മലപ്പുറം: സ്വാതന്ത്രൃസമര സേനാനിയും നവോത്ഥാന നായകനും കവിയുമായിരുന്ന വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവിതം സിനിമയാകുന്നു. ഉമര്‍ ഖാദി ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വാര്‍ത്താസമ്മേളനത്തിലൂടെ സിനിമാ പ്രഖ്യാപനം നടത്തിയത്. ദേശീയ പ്രസ്ഥാനം ബ്രിട്ടീഷുകാര്‍ക്കെതിരെ നികുതി നിഷേധ പ്രസ്ഥാനം ആരംഭിക്കുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് നികുതി നിഷേധത്തിന് തുടക്കം കുറിച്ചത് ഉമര്‍ ഖാദിയാണ്. ഉമര്‍ ഖാദിയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളായിരിക്കും സിനിമയുടെ മുഖ്യ പ്രമേയം.’വെളിയങ്കോട് ഉമര്‍ഖാദി’ എന്ന പേരില്‍ റെസ്കോ ഫിലിംസിന്‍റെ ബാനറില്‍ ഉമര്‍ഖാദി ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റാണ് […]

Continue Reading