വിരണ്ടോടിയ കാളയുടെ കുത്തേറ്റ് യുവതിക്കും കുഞ്ഞിനും പരിക്ക്(വീഡിയോ കാണാം )

വിരണ്ടോടിയ കാളയുടെ കുത്തേറ്റ് യുവതിക്കും കുഞ്ഞിനും പരിക്ക്(വീഡിയോ കാണാം )

Continue Reading

കാസർകോട് ദേശീയ പാത അടിപ്പാത നിർമ്മാണത്തിനിടെ തകർന്നു വീണു

കാസര്‍കോട്: പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് മേല്‍പ്പാലം തകര്‍ന്നു വീണത്. ഒരു തൊഴിലാളിക്ക് നിസാര പരുക്ക് പറ്റിയിട്ടുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.

Continue Reading

സ്‌കൂടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; 2 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കുമ്പള: സ്കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പെർവാഡ് കടപ്പുറത്തെ അബ്ദുല്ലയുടെ മകൻ അനസ് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൊഗ്രാൽ റഹ്മത് നഗറിലെ മുഹമ്മദ് പുളിക്കൂർ (20), സുഹൈൽ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ സുഹൈലിന്റെ നില ഗുരുതരമാണ്. യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റും. ഗുരുതരമായി പരിക്കേറ്റ അനസിനെ കുമ്പളയിലെ ഡോക്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.പേരാൽ കണ്ണൂർ റോഡിലെ കലുങ്കിലിടിച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച […]

Continue Reading

കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന 3 കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

കാസർകോട് :വാറന്റ് കേസിൽ മുങ്ങിനടക്കുകയായിരുന്ന മൂന്ന് കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗഫലിനെ (36) യാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, മനഃപൂർവം ലഹള സൃഷ്ടിക്കൽ, റോഡ് തടസപ്പെടുത്തൽ എന്നീ മൂന്ന് കേസുകളിൽ വാറന്റ് പ്രതിയാണ് നൗഫൽ.2015, 2017, 2019 വർഷങ്ങളിലാണ് നൗഫലിനെതിരെ കേസ് നിലവിലുള്ളത്. കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും വാറന്റ് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ചഉളിയത്തടുക്കയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.

Continue Reading

പാലും പൊള്ളും; വില കൂട്ടുമെന്ന് മില്‍മ, അടുത്ത മാസം മുതല്‍ പുതിയ വില

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ധിക്കും. പാല്‍വില കൂട്ടുമെന്ന്  മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. വർദ്ധന അടുത്ത മാസം അവസാനത്തോടെ ഉണ്ടാകും ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർദ്ധിച്ചേക്കുമെന്നാണ് സൂചന. മില്‍മ പാല്‍ ലിറ്ററിന് അഞ്ചു രൂപയിലേറെ കൂട്ടേണ്ടി വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വില വർധനയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ക്ഷീരകർഷകരും വിദഗ്ധരുമടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിനു ശേഷമാകും തീരുമാനം. 2019 ലാണ് മിൽമ പാലിന്റെ വില ഇതിനു […]

Continue Reading

വിവാഹാഘോഷം; രസഗുള തീർന്നു; കൂട്ടത്തല്ല്; കുത്തേറ്റ് ഒരു മരണം; 5 പേർക്ക് പരുക്ക്

വിവാഹാഘോഷത്തിന്റെ ഭാഗമായി മധുരപലഹാരം ലഭിക്കാത്തവർ തമ്മിൽ തല്ലിയതിന് പിന്നാലെ ഒരാൾ മരിക്കുകയും അ‍ഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.ആഗ്രയിലെ ഏത്മാദ്പൂരിൽ നിന്നാണ് ഈ വാർത്ത. വധുവിന്റെയും വരന്റേയും ബന്ധുക്കൾ തമ്മിൽ നടന്ന അടിയിലാണ് ഒരാൾ കുത്തേറ്റ് മരിച്ചത്. 22 വയസ്സുള്ള സണ്ണി എന്ന യുവാവാണ് മരിച്ചത്.രസഗുള തീർന്നുപോയതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റ് വീണ സണ്ണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരുക്കേറ്റ അഞ്ചുപേർ ഇപ്പോൾ ചികിൽസയിൽ തുടരുകയാണ്. മൊഹല്ല ഷെയ്ഖാൻ സ്വദേശി ഉസ്മാന്റെ മകളുടെ […]

Continue Reading

‘ഫയർ’ ഹെയർകട്ട്; യുവാവിന്റെ തല ആളിക്കത്തി, ഗുരുതര പൊള്ളൽ–(വിഡിയോ കാണാം )

തീ ഉപയോഗിച്ച് മുടി വെട്ടുന്നതിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ട്രെൻഡിംഗ് രീതിയിൽ മുടി മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗുജറാത്ത് വൽസാദ് ജില്ലയിലെ വാപി പട്ടണത്തിലെ ഒരു ബാർബർ ഷോപ്പിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 18 കാരനെ പിന്നീട് വൽസാദിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തീ കൊണ്ട് മുടിവെട്ടാൻ ശ്രമിച്ചയാളുടെ മൊഴി രേഖപ്പെടുത്തിയതായി വാപി പൊലീസ് പറഞ്ഞു.സംഭവത്തിൽ വിശദമായ അന്വേഷണം […]

Continue Reading

കേരളത്തില്‍ നേര്‍ക്കുനേര്‍ വെല്ലുവിളി; ബംഗാളില്‍ ബിജെപി-സിപിഎം ചര്‍ച്ച; ചിത്രങ്ങള്‍ പുറത്ത്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് തൃണമൂല്‍

പശ്ചിമ ബംഗാളിലെ ഭരണം അട്ടിമറിക്കാന്‍ ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബി.ജെ.പി എം.പി രാജു ബിസ്ത, എം.എല്‍.എ ശങ്കര്‍ ഘോഷ് തുടങ്ങിയ നേതാക്കള്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തുന്ന ചിത്രം പുറത്ത് വന്നതോടെയാണ് രാഷ്ട്രീയ വിവാദം കത്തിപടര്‍ന്നത്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് അശോക് ബട്ടാചര്യയുടെ വീട്ടില്‍ ദീപാവലി ദിനത്തിലായിരുന്നു ചര്‍ച്ച. ബംഗാളില്‍ സി.പി.എം ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റ ഭാഗമായാണ് ചര്‍ച്ചയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പശ്ചിമ ബംഗാളില്‍ അടുത്ത […]

Continue Reading

‘കേരളം എങ്ങോട്ട് ‘ കേരള പിറവി ദിനത്തിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് സാംസ്കാരിക സംഗമവും ഉൽബോധന സദസ്സും സംഘടിപ്പിക്കും

മൊഗ്രാൽ: അന്ധവിശ്വാസവും അനാചാരവും നരബലിയും മദ്യം മയക്കു മരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തിലൂടെ കടന്നു പോകുന്ന കേരളത്തിൻ്റെ കാലിക ജീർണിതാവസ്ഥയെ മുൻ നിർത്തിയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ സാംസ്കാരിക സംഗമവും ഉൽബോധന സദസ്സും സംഘടിപ്പിക്കുന്നു. വൈകിട്ട് 4.30 മണിക്ക് “കേരളം എങ്ങോട്ട്” എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും.സാംസ്കാരിക സംഗമത്തിൽ കവിയും എഴുത്തുകാരനുമായ പത്മനാഭൻ ബ്ലാത്തൂർ മോഡറേറ്ററാകും. സെഡ്. എ.മൊഗ്രാൽ വിഷയാവതരണം നടത്തും. ടി. എ […]

Continue Reading

സതീശൻ പാച്ചേനി അന്തരിച്ചു

കണ്ണൂർ: കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി അദ്ധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. കണ്ണൂരിലെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഈ മാസം 19ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേതടക്കമുള്ള നിർദേശങ്ങൾ പ്രകാരമായിരുന്നു ചികിത്സ.കെഎസ്‍യുവിൽ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം കെ എസ് യു […]

Continue Reading