കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു

കോഴിക്കോട്: കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്‍റെ മകൻ മുഹമ്മദിനെയാണ് കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ‍ൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേപ്പയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെുത്ത് അന്വേഷണം തുടങ്ങി.

Continue Reading

ഭൂമിക്ക് നികുതി അടയ്ക്കാന്‍ 2500 രൂപ കൈക്കൂലി;  കാസർകോട് മൂളിയാറില്‍ വില്ലേജ് അസിസ്റ്റന്‍റ് അറസ്റ്റില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് മുളിയാർ വില്ലേജ് അസിസ്റ്റന്റ് ടി രാഘവൻ അറസ്റ്റിൽ. വില്ലേജ് ഓഫീസ് സേവനങ്ങൾക്ക് കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് വിജിലൻസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുളിയാർ വില്ലേജ് അസിസ്റ്റന്റും ചട്ടഞ്ചാൽ സ്വദേശിയുമായ ടി രാഘവനെ വിജിലൻസ് പിടികൂടിയത്.ഭൂമിയ്ക്ക് നികുതിയടക്കാനാണ് ബോവിക്കാനം സ്വദേശി അഷറഫിന്റെ പക്കല്‍ നിന്ന് രാഘവൻ കൈക്കൂലി ആവശ്യപ്പെട്ടത്. രാഘവന്റെ കൈയ്യിൽ നിന്നും അഞ്ഞൂറിന്റെ നോട്ടുകൾ വിജിലൻസ് അധികൃതർ കണ്ടെത്തി. മുളിയാർ വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് […]

Continue Reading

കറന്‍സി നോട്ടുകളില്‍ ഗാന്ധിജിക്കൊപ്പം ഗണപതിയും ലക്ഷ്മിയും വേണം; കെജരിവാള്‍

ന്യൂഡൽഹി: ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം പുതിയ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം നോട്ടിൽ ഉൾപ്പെടുത്തണമെന്നാണ് കെജ്രിവാൾ പറയുന്നത്. ‘സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നമ്മൾ ഏറെ പ്രയത്നിക്കേണ്ടതുണ്ട്. എന്നാൽ, അതിനൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം’ -കെജ്രിവാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ കറൻസി നോട്ടിൽ ഒരു വശത്ത് ഗാന്ധിജിയുടെ […]

Continue Reading

മൊഗ്രാൽ കടവത്ത് മദ്രസത്തുൽ ആലിയയിലെ മീലാദാഘോഷം പ്രവാചകാനുരാഗത്തിന്റെ കുളിർമഴ വർഷിക്കുന്നതായി

മൊഗ്രാൽ : മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ കമ്മിറ്റി തിരുനബിയുടെ ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹുബ്ബു റസൂൽ – മീലാദ് ഫെസ്റ്റ് -22 പ്രവാചകാനുരാഗത്തിന്റെ കുളിർമഴ വർഷിക്കുന്നതായി മാറി.സമസ്ത ഉപാധ്യക്ഷൻ ശൈഖുനാ യു.എം അബ്ദുൽ റഹ്‌മാൻ മൗലവി പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടി,മൗലീദ് പാരായണത്തെ തുടർന്നുള്ള അന്നദാനത്തോടെയാണ് സമാപിച്ചത്.പ്രവാചക പ്രകീർത്തനങ്ങൾ പാടിയും പറഞ്ഞും കുരുന്നുമക്കൾ സർഗ്ഗവാസനയുടെ കെട്ടഴിച്ചപ്പോൾ ശ്രോതാക്കളിൽ അത് മനംകവരുന്ന അനുഭൂതിയാണ് പകർന്നത്. എസ്. കെ ഇക്ബാലും സംഘവും അവതരിപ്പിച്ച ദഫ്മുട്ട് പ്രദർശനവും അദ്നാനും […]

Continue Reading

ഇന്തോനോഷ്യയില്‍ 54 കാരിയെ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി(വീഡിയോ കാണാം )

ജക്കാർത്ത: ഇന്തോനേഷ്യയില്‍ 54കാരിയെ 27 അടി നീളമുള്ള പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി. ജഹ്റ എന്ന മുത്തശ്ശിയാണ് മരിച്ചത്. തോട്ടത്തില്‍ റബ്ബര്‍ ശേഖരിക്കുന്നതിനിടെയാണ് പാമ്പിന്‍റെ വായിലകപ്പെട്ടത്. ജാംബി പ്രവിശ്യയില്‍ ഞായറാഴ്ചയാണ് സംഭവം. ജഹ്റയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ തെരച്ചിലില്‍ ഭാര്യയുടെ ചെരിപ്പ്,ജാക്കറ്റ്, തലയില്‍ കെട്ടുന്ന സ്കാര്‍ഫ്, കത്തി എന്നിവ കണ്ടെത്തുകയായിരുന്നുവെന്ന് ബെതാര ജാംബി പൊലീസ് മേധാവി എകെപി ഹെരാഫ പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ അതേ സ്ഥലത്ത് തെരച്ചില്‍ നടത്തിയപ്പോള്‍ വയറ് വീര്‍ത്ത നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ […]

Continue Reading

വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ 19 കാരി ഷവര്‍മ മേകറോടൊപ്പം നാടുവിട്ടു

പയ്യന്നൂർ :വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ 19 കാരി ഷവര്‍മ മേകറോടൊപ്പം നാടുവിട്ടു. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയാണ് ഇക്കഴിഞ്ഞ 22ന് പുലര്‍ചെ വീടുവിട്ടത്. ബന്ധുവിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷവര്‍മ മേകറോടൊപ്പം പോയതായി തിരിച്ചറിഞ്ഞത്.ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Continue Reading

ബേക്കല്‍ ബീച് കാണാനെത്തിയ 2 യുവാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി; കാണാതായതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടെത്തിയത് ചേതനയറ്റ ശരീരങ്ങള്‍

ബേക്കൽ ബീച് കാണാനെത്തിയ രണ്ട് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ അഭിമന്യു സിംഗ് (24), രവി സിംഗ് (25) എന്നിവരാണ് മരിച്ചത്. പള്ളിക്കര ഭാഗത്ത് താമസിച്ച് വന്നിരുന്ന ഇവർ ഞായറാഴ്ച ബേക്കൽ ബീചിൽ എത്തിയിരുന്നു. ഒപ്പം ജോലി ചെയ്ത് വന്നിരുന്നവർ മടങ്ങിയെങ്കിലും അജു സിംഗിനെയും രവി സിംഗിനെയും കാണാത്തതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ബീച് പരിസരത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും ട്രാകിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലിന്റെ പണി ചെയ്തുവരികയ്യായിരുന്നു ഇരുവരുമെന്ന് […]

Continue Reading

മകനൊപ്പം ബൈക്കില്‍ പോകവെ ഷാള്‍ ടയറില്‍ കുരുങ്ങി, റോഡിലേക്ക് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അടിമാലി: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തില്‍ ഷാള്‍ കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് നടുക്കുന്ന സംഭവം. ചിത്തിരപുരം മീന്‍കെട്ട് സ്വദേശിനി മെറ്റില്‍ഡയാണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്. മീന്‍കെട്ട് കെ എസ് ഇ ബി സര്‍ക്കിള്‍ ഓഫീസിലേക്ക് പോകുന്ന റോഡിലാണ് അപകടം നടന്നത്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് മെറ്റില്‍ഡ അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു.രണ്ടാംമൈലിന് സമീപം മീന്‍കെട്ട് ജംഗ്ഷനില്‍ ബസിറങ്ങിയ ശേഷം മകനൊപ്പം ബൈക്കില് വീട്ടിലേക്ക് പോകവെ അപകടം ഉണ്ടാവുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ […]

Continue Reading

കോയമ്പത്തൂരിൽ ഓടുന്ന കാറിൽ സ്ഫോടനം; ചവേർ ആക്രമണമെന്ന് സൂചന, അന്വേഷണം

കോയമ്പത്തൂർ: ഓടുന്ന കാർ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം ചവേർ ആക്രമണമെന്ന് സൂചന. ഇത് സംബന്ധിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഉക്കടം ജിഎം നഗറില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ജമേഷ മുബിന്‍ ആണ് മരിച്ചത്. കോട്ടൈമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. കാറിനുള്ളിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 2019 ല്‍ എന്‍ഐഎ ചില കേസുകളിൽ പേരുള്ളവരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചോദ്യം ചെയ്ത […]

Continue Reading

എംഡിഎംഎ കേസുകളിൽ നാലിരട്ടി വർധന; ഇരകൾ കൗമാരക്കാരും യുവാക്കളും; മാഫിയകളുടെ ലക്ഷ്യം വിദ്യാലയങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് രാസ ലഹരി ഉപയോഗം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടിയത് നാലിരിട്ടയിലേറെ. ലഹരി മാഫിയയുടെ പ്രധാന ഉപഭോക്താക്കള്‍ കൗമാരക്കാരെന്ന് നിയമപാലകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വില്‍പ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണം.രാസലഹരി സംബന്ധിച്ച കണക്കുകളും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും ഒരുപോലെ ഉയരുകയാണ്. പൊലീസും എക്സൈസും രാസലഹരികള്‍ പിടികൂടാത്ത ദിവസങ്ങളില്ല. ഈ കേസുകളില്‍ അറസ്റ്റിലാവുന്നതും കൗമാരക്കാരും യുവാക്കളുമാണെന്നത് സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നു.ഇപ്പോൾ ഏറ്റവും കൂടുതൽ പിടികൂടുന്നത് എംഡിഎംഎയാണ്. ഗ്രാമിന് പതിനായിരത്തോളം […]

Continue Reading