കാസര്‍കോട് ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും

കാസര്‍കോട്: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കുകളുടെ നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പ്ലാസ്റ്റിക് മുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും, ആഘോഷങ്ങളിലും, കലാ-കായിക-ശാസ്ത്ര മേളകളിലും മറ്റു ഉത്സവങ്ങളിലും പൂര്‍ണമായും ഹരിതപെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണം. ആഘോഷങ്ങളുടെ ഭാഗമായി വരുന്ന കച്ചവട സ്ഥാപനങ്ങളിലും ഭക്ഷണശാലകളിലും ഇത് ബാധകമാണ്. സര്‍ക്കാര്‍ പൊതുപരിപാടികളിലുള്‍പ്പെടെ ഹരിത ചട്ടം ബാധകമാണ്. 50 മൈക്രോണില്‍ താഴെയുള്ള ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റികിന്റെ ഉപയോഗവും വ്യാപനവും 2020 ജനുവരി ഒന്നു മുതല്‍ […]

Continue Reading

കാസറഗോഡ് അണങ്കൂരിൽ മണ്ണെണ്ണ ഗോഡൗണില്‍ തീപിടുത്തം; ആളപായമായില്ല(വീഡിയോ കാണാം )

അണങ്കൂർ: മണ്ണെണ്ണ ഗോഡൗണിൽ തീപിടുത്തം. മണ്ണെണ്ണ വ്യാപാരിയായ അണങ്കൂരിലെ അബ്ദുല്ല എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിച്ചത്. കാസർകോട്ട് നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗോഡൗൺ ഭാഗികമായി കത്തിനശിച്ചു. ആളപായമായില്ല. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഗോഡൗണിൽ തീ പടർന്നത്. മണ്ണെണ്ണ സൂക്ഷിച്ച ഗോഡൗൺ ആയത് കൊണ്ട് തീ അതിവേഗം ആളിപ്പടർന്നു. വലിയ രീതിയിൽ പുക ഉയർന്നിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ ദേശീയപാതയിൽ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. ഷോർട് സർക്യൂട് ആണോ അപകടത്തിന് കാരണമെന്ന് […]

Continue Reading

സ്വവർഗ വിവാഹത്തിന് വഴങ്ങാത്ത യുവാവിനെ കാമുകൻ കൊലപ്പെടുത്തി

മംഗളൂരു: കെലഗേരി തടാകത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സ്വവർഗാനുരാഗിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദാർവാഡ് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ യാസിൻ റൊട്ടിവാല (23) മരിച്ച സംഭവത്തിൽ പവൻ ബ്യാലിയാണ് (32) അറസ്റ്റിലായത്. യാസിന്‍റെ പിതാവ് റഫീഖ് നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു.ദാർവാഡ് അട്ടിക്കൊള്ളയിൽ താമസിക്കുന്ന യാസിനെ ഈ മാസം 12 മുതൽ കാണാനില്ലായിരുന്നു. മൃതദേഹം പിന്നീട് കായലിൽ കണ്ടെത്തി. താനും യാസിനും തമ്മിൽ വിവാഹിതരാവാൻ പോവുകയാണെന്ന് പവൻ നാട്ടുകാരിൽ പലരോടും […]

Continue Reading

കണ്ണൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ: പാനൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. വള്ളിയായി ശ്രീ ഉമാമഹേശ്വരി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന വിഷ്ണു പ്രിയ(22) ആണ് കൊല്ലപ്പെട്ടത്. അര മണിക്കൂര്‍ മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വാഹനത്തില്‍ വീടിന് സമീപത്ത് എത്തിയ കൊലയാളി കൊടുവാള്‍ ഉപയോഗിച്ച് വിഷ്ണു പ്രിയയെ വെട്ടിക്കൊലപെടുത്തുകയാണെന്നാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. കൊലപാതക സമയത്ത് വിഷ്ണു പ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിഷ്ണു പ്രിയയുടെ മുഖത്തും കഴുത്തിനുമാണ് വെട്ടേറ്റത്. വിഷ്ണു പ്രിയയുടെ നിലവിളി കേട്ട് നാട്ടുകാര്‍ വീട്ടിലേക്ക് ഓടിക്കൂടുകയായിരുന്നു. ആ […]

Continue Reading

കുടുംബത്തിന്റെ ഏക അത്താണി; അശ്വിന്റെ വേർപാടിൽ ഞെട്ടലിൽ നാട്

അരുണാചൽപ്രദേശിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനീകൻ കെ.വി അശ്വിന്റെ ഭൗതികദേഹം നാളെ നാട്ടിലെത്തിച്ചേക്കും. അശ്വിന്റെ അപ്രതീക്ഷിത വേർപാടിന്റ ഞെട്ടലിലാണ് കാസർകോട് ചെറുവത്തൂർ കിഴക്കേമുറിയിലുള്ള കുടുംബവും നാട്ടുകാരും. പത്തൊമ്പതാം വയസിൽ ബിരുദ പ0നത്തിനിടയിൽ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായാണ് അശ്വിൻ സൈന്യത്തിൽ പ്രവേശിച്ചത്. മാതാപിതാക്കളും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ.കാസർകോട് ചെറുവത്തൂർ കിഴക്കേമുറിക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു അശ്വിൻ. ഓണം ആഘോഷിക്കാനായി നാട്ടിലെത്തിയ അദ്ദേഹം ഒരു മാസം മുൻപാണ് തിരികെ പോയത്. നാട്ടിലെത്തുമ്പോഴെല്ലാം […]

Continue Reading

എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍, പ്രതികളുടെ കൈവശം 50 വിദ്യാര്‍ത്ഥികളുടെ പേരുകള്‍

തൃശ്ശൂര്‍: കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. 15.2 ഗ്രാം എം‍ഡിഎംഎയാണ് ഇവരില്‍ നിന്ന് എക്സൈസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.പ്രതികളുടെ കയ്യില്‍ നിന്നും 50 വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ എക്സൈസ് കണ്ടെടുത്തു. പതിനേഴും 25 ഉം വയസ്സിന് ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. കടമായി ലഹരി നൽകിയവരുടെ ലിസ്റ്റാണിതെന്നും ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

Continue Reading

കുമ്പള ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ : എ കെ ആരിഫ് പ്രസിഡണ്ട്

കുമ്പള: കുമ്പള ഗവ: ഹയർ സെകൻ്ററി സ്കൂൾ 2022-23 വർഷത്തേക്കുള്ള പിടിഎ പ്രസിഡണ്ടായി എ കെ ആരിഫിനെ തെരെഞ്ഞെടുത്തു ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്ത ഇരുപത്തൊന്നംഗ എക്സികൂട്ടിവിൽ നിന്നാണ് പ്രസിഡണ്ടായി എ കെ ആരിഫിനെയും വൈ: പ്രസിഡണ്ടായി കെ എം മൊയ്തീൻ അസീസിനെയും തിരഞ്ഞെടുത്തത്. സെക്രട്ടറി പ്രിൻസിപ്പൾ ദിവാകരൻ കെ, ട്രഷററായി പ്രധാന അധ്യാപകൻ കൃഷ്ണ മൂർത്തി, അംഗങ്ങളായി ദിനേശ് കെ വി ,രവി എം,യൂസുഫ് വി പി, യൂസുഫ് ഉളുവാർ, മ എം സബൂറ, […]

Continue Reading

ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് അപകടം: കരാറുകാരനടക്കം നാല് പേർ കസ്റ്റഡിയിൽ

മഞ്ചേശ്വരം: കാസർകോട് ബേക്കൂറിൽ സ്‌കൂൾ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്നു വീണ സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അശ്രദ്ധമായ നിർമ്മാണത്തിൽ കർശനമായ നടപടിയുണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. അപകടത്തിൽ 59 വിദ്യാർഥികളാണ് ചികിത്സ തേടിയത്. 11 വിദ്യാർഥികൾ മംഗളൂരുവിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. നാല് വിദ്യാർഥികൾ കാസർകോട് ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മറ്റു […]

Continue Reading

ഉപ്പള ബേകുറിൽ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു, 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: ഉപ്പള ബേകുറിൽ സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു. ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. നാലുപേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

​ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി ഉവൈസിയുടെ പാർട്ടി; വിവാദം

അഹമ്മദാബാദ്: ​ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി. അഹമ്മദാബാദിൽ കഴിഞ്ഞദിവസമാണ് എ.ഐ.എം.ഐ.എം നേതാക്കൾ ബദ്ധവൈരികളായ ബി.ജെ.പിയുടെ നേതാക്കളുമായി ചർച്ച നടത്തിയത്.കെമിക്കലി എൻഹാൻസ്ഡ് പ്രൈമറി ട്രീറ്റ്മെന്റ് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നതെന്നാണ് ഇരു പാർട്ടി നേതാക്കളുടേയും അവകാശവാദം. എന്നാൽ അടച്ച മുറിയിൽ നടന്ന ചർച്ച വിവാദമാവുകയും രൂക്ഷവിമർശനം ഉയരുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം അഹമ്മദാബാദ് മേയർ കിരിത് പർമറും ബി.ജെ.പി സിറ്റി ഇൻചാർജും സംസ്ഥാന സഹ ട്രഷററുമായ ധർമേന്ദ്ര ഷായുമടക്കമുള്ളവരും എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷൻ […]

Continue Reading