ഹിജാബ് അഴിച്ചില്ലെങ്കിൽ ആധാർ കാർഡ് ലഭിക്കില്ലെന്ന് പാലക്കാട് നഗരസഭാ സെക്രട്ടറി

പാലക്കാട്: ഹിജാബ് അഴിച്ചില്ലെങ്കിൽ സേവനം ലഭിക്കില്ലെന്ന് പാലക്കാട് നഗരസഭാ സെക്രട്ടറി. ആധാർ കാർഡ് എടുക്കാനെത്തിയ സ്ത്രീയോടാണ് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്. കൗൺസിലർമാർ പ്രതിഷേധിച്ചതോടെ സെക്രട്ടറി ക്ഷമാപണം നടത്തി.

Continue Reading

ജോലിക്ക് പോകരുതെന്ന് പറഞ്ഞ് ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: മലയിന്‍കീഴില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ജോലിക്ക് പോകരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. മേപ്പുക്കട സ്വദേശി ദിലീപാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സമീപത്തെ മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. ജോലിക്ക് പോയി തിരിച്ചു വന്ന യുവതിയെ മദ്യപിച്ചു വന്ന ഭര്‍ത്താവ് ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ഇടയില്‍ മുഖത്തു നിന്നു ചോര വന്നിട്ടും നിര്‍ത്തിയില്ല. ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. ഇനി […]

Continue Reading

17 കുളങ്ങൾ നിർമിച്ചു, നട്ടത് 2000ത്തിലേറെ മരങ്ങൾ; കർണാടകയുടെ ‘കുളം മനുഷ്യന്’ വിട

ബെംഗളൂരു: കർണാടകയിലെ ‘കുളം മനുഷ്യൻ’ ഇനി ഓർമ. കുളങ്ങൾ നിർമിച്ച് പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ കൽമനെ കാമഗൗഡ അന്തരിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലി താലൂക്കിന്റെ മുഖച്ഛായ തന്നെ മാറ്റിയ വ്യക്തിയായിരുന്നു കൽമനെ കാമഗൗഡ. ഗ്രാമത്തിൽ തരിശായി കിടക്കുന്ന കുന്നുകൾ കണ്ട കാമഗൗഡ അവിടെ കുളങ്ങൾ നിർമിക്കാൻ തുടങ്ങി. 17ലധികം കുളങ്ങളാണ് ഇദ്ദേഹം നിർമിച്ചത്. ഒപ്പം രണ്ടായിരത്തിലേറെ മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്‌തു. കാമഗൗഡയുടെ കഠിനാധ്വാനം മനുഷ്യർക്ക് മാത്രമല്ല മലവല്ലി മേഖലയിലെ നിരവധി മൃഗങ്ങൾക്കും പക്ഷികൾക്കും പ്രയോജനപ്പെട്ടു. തരിശായി […]

Continue Reading

‘ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാവില്ല, അത് വേറെ കാര്യം’; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ അപമാനിച്ച് എംഎല്‍എ

കൊച്ചി: കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ അപമാനിച്ച് ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കഴിയുന്ന രീതിയില്‍ സര്‍ക്കാര്‍ സഹായം നല്‍കി വരുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാവില്ലെന്ന കുഞ്ഞമ്പുവിന്റെ പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശം പിന്‍വലിച്ച് എംഎല്‍എ മാപ്പ് പറയണമെന്ന ആവശ്യം ശക്തമായി.’കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് മിക്കവാറും എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി പറഞ്ഞ 5 ലക്ഷം രൂപ ലിസ്റ്റില്‍പെട്ട എല്ലാവര്‍ക്കും കൊടുത്തു കഴിഞ്ഞു. കാറ്റഗറി തിരിച്ചാണ് […]

Continue Reading

‘ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കും’; ഭീഷണിയുമായി ഗവർണർ

തിരുവനന്തപുരം: സർക്കാറിന് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാവുമെന്ന് ഗവർണർ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നുമാണ് ഗവർണറുടെ ഭീഷണി. സർക്കാർ ഗവർണർ പോര് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ച് ഗവർണർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. അതിന് ശേഷമാണ് ഗവർണർ കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചത്. മുഖ്യമന്ത്രി […]

Continue Reading

പയ്യോളിയിൽ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്; ഉപ്പള സ്വദേശി പിടിയിൽ

കോഴിക്കോട്: മദ്രസ അധ്യാപകന്റെ വീട്ടില്‍ ചാത്തന്‍സേവ നടത്തി പണവും സ്വര്‍ണവും കവര്‍ന്നയാള്‍ പിടിയില്‍. കാസര്‍കോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി പൊലീസ് പിടികൂടിയത്. കളവ്, വഞ്ചന എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. കോഴിക്കോട് വെച്ചാണ് മുഹമ്മദ് ഷാഫി പിടിയിലായത്. നമസ്‌ക്കരിക്കാനെന്ന് പറഞ്ഞ് മദ്രസ അധ്യാപകന്റെ കിടപ്പുമുറിയിലെത്തി പണവും സ്വര്‍ണവും കവരുകയായിരുന്നു. ഏഴ് പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് കവര്‍ന്നത്. മദ്രസ അധ്യാപകന്റെ ഭാര്യയെ വിളിച്ച് സ്വര്‍ണവും പണവും ചാത്തന്മാര്‍ കൊണ്ടുപോയതാണെന്ന് ഷാഫി […]

Continue Reading

കുട്ടികൾക്ക് ആവർത്തിച്ചു വരുന്ന പനിയും ചുമയും, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളായതിനാൽ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഐഎൽഐ., എസ്എആർഐ എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരിക്ഷിച്ചു വരികയാണെന്നും ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വർധനവുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകൾ വഴി അവബോധം നൽകാനും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.കുട്ടികൾക്കുണ്ടാകേണ്ട പ്രതിരോധ […]

Continue Reading

‘പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ, വില കുറഞ്ഞപ്പോള്‍ കരാര്‍ റദ്ദാക്കി’; കെ.കെ ശൈലജ

തിരുവനന്തപുരം: 1,500 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. അൻപതിനായിരം പി പി ഇ കിറ്റ് വാങ്ങാനായിരുന്നു സർക്കാർ തീരുമാനം . 15,000 വാങ്ങിയപ്പോഴേക്കും വിപണിയിൽ കിറ്റ് വില കുറഞ്ഞ് ലഭ്യമായി തുടങ്ങിയെന്നും കെ.കെ ശൈലജ കുവൈത്തിൽ പറഞ്ഞു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഇടപാടിൽ ശൈലജക്കെതിരെ ലോകായുക്ത ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ശൈലജ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.കോവിഡിന്റെ തുടക്ക […]

Continue Reading

സ്വന്തം പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസവുമായി മുസ്ലീംലീഗ്

മംഗല്‍പ്പാടി : സ്വന്തം പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസം കൊണ്ട് വരാനുള്ള തീരുമാനവുമായി മുസ്ലീം ലീഗ്.കാസര്‍കോട് മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് റിസാന സാബിറിനെതിരെയാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുസ്ലീംലീഗ് പ്രതിനിധിയാണ് മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് റിസാന സാബിര്‍. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതി. ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാസങ്ങളായി റിസാനക്കെതിരെ അസ്വാരസ്യം പുകയുന്നു.മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പ്രസിഡന്‍റ് അലംഭാവം കാട്ടിയതോടെ പ്രശ്നം രൂക്ഷമായി. റിസാനയെ മാറ്റണമെന്ന് കഴിഞ്ഞ ദിവസം ചേര‍്ന്ന മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റിയിലെ […]

Continue Reading

കോഴിക്കോട് ഖാസിക്കെതിരായ പീഡനക്കേസ്; ആരോപണം അടിസ്ഥാനരഹിതമെന്ന് ഖാസി ഓഫീസ്

കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് കോഴിക്കോട് ഖാസി ഓഫീസ്. രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭര്‍ത്താവുമായി ദാസ്യജീവിതം നയിക്കുന്നതിനിടയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി ഒളിച്ചോടുകയും ബാഗ്ലൂരില്‍ പോയി ജീവിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഖാസി ഓഫീസ് അറിയിച്ചു. പിന്നീട് ആദ്യ ഭര്‍ത്താവ് വിവാഹമോചനം നടത്തുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു. തന്റെ കൈവശമുള്ള ധീരമായ തുകയും സ്വര്‍ണവും ചിലവഴിച്ചു തീര്‍ന്നതിന് ശേഷം ചാലിയം കരുവന്‍തിരുത്തിയില്‍ താമസമാക്കിയ […]

Continue Reading