വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അമ്മ ഓടിച്ച കാർ ഇടിച്ചു; മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. കൊടുവള്ളി നെല്ലാംകണ്ടിയിലാണ് സംഭവം. ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശി ലുബ്‌ന ഫെബിനിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. വീട്ടിന്റെ മുറ്റത്തുണ്ടായിരുന്ന കാർ ലുബ്‌ന മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന്റെ തൊട്ടുമുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിക്കു മുകളിലൂടെ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ലുബ്‌നയുടെ […]

Continue Reading

കാസർകോട് ജില്ലയിൽ കാണാമറയത്ത് 6 സ്ത്രീകളും ഒരു കുട്ടിയും; എവിടെ അവർ ?

കാസർകോട് ∙ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി കാണാതായ 6 സ്ത്രീകളെയും ഒരു കുട്ടിയെയും ഇതുവരെ ആയി കണ്ടെത്താനായില്ല. അമ്പലത്തറയിൽ രണ്ടും ആദൂർ, ചന്തേര, കാസർകോട്, വിദ്യാനഗർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി ഒരാളെ വീതവുമാണു കാണാതായത്. തിരോധാന കേസുകളുടെ അന്വേഷണം ഊർജിതമാക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നു കഴിഞ്ഞ 5 മാസത്തിനുള്ളിൽ കണ്ടെത്തിയത് 3 സ്ത്രീകളെയാണ്. ഇവരെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്നാണു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. 2011 ജനുവരിയിലാണു തായന്നൂരിലെ […]

Continue Reading

ദയാബായ് സമരം :മൊഗ്രാൽ ദേശീയവേദി ഉപവസിച്ചു.

മൊഗ്രാൽ. കാസർഗോഡ് ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യ പ്പെട്ടുകൊണ്ട് പ്രമുഖ സാമൂഹ്യ പ്രവർത്തക ദായാബായ് കഴിഞ്ഞ 12 ദിവസമായി നടത്തിവരുന്ന സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൊഗ്രാൽ ദേശീയവേദി മൊഗ്രാൽ ടൗണിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ചടങ്ങ് മനുഷ്യാവകാശ സംഘടയുടെ വനിതാ വിഭാഗം സ്റ്റേറ്റ് പ്രസിഡണ്ട്‌ സികെ സുലൈഖാ-മാഹിൻ ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട്‌ എഎം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.ജന: സെക്രട്ടറി, ടി കെ ജാഫർ സ്വാഗതം പറഞ്ഞു. […]

Continue Reading

മകളുടെ മരണത്തില്‍ ഹൃദയം തകര്‍ന്നു; യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്ന യുവതിയുടെ അച്ഛൻ മരിച്ചു

ചെന്നൈ: പ്രണായാഭ്യർഥന നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ ചെന്നൈയിൽ യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ ബിരുദ വിദ്യാർഥിനിയുടെ അച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലപ്പെട്ട ചെന്നൈ ടി നഗർ സ്വദേശിയായ സത്യയുടെ പിതാവ് മാണിക്കമാണ് മരിച്ചത്. വ്യാഴാഴ്ചയാണ് നാടിനെ നടുക്കി ജെയിൻ കോളജ് ബിബിഎ മൂന്നാം വർഷ വിദ്യാർഥിനിയായ സത്യയെ സതീഷ് എന്ന യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദമ്പാക്കം പൊലീസ് സ്റ്റേഷനിൽ […]

Continue Reading

പ്ലസ്ടു വിദ്യാർത്ഥിനിക്ക് അർദ്ധരാത്രി മൊബൈൽഫോണിൽ അശ്ലീല ദൃശ്യം അയച്ചുകൊടുത്ത അധ്യാപകൻ പിടിയിൽ

പയ്യന്നൂർ: പ്ല വിദ്യാർത്ഥിനിക്ക് അർദ്ധരാത്രി മൊബൈൽഫോണിൽ അശ്ലീലദൃശ്യം അയച്ചുകൊടുത്ത അധ്യാപകൻ പിടിയിൽ. ഓലയമ്പാടി സ്വദേശിയും കൊളപ്പുറത്ത് താമസക്കാരനുമായകെ.സി.സജീഷിനെയാണ്(34) പരിയാരം എസ്ഐ നിബിൻജോയിയും സംഘവും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് പ ഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലസ്റ്റു വിദ്യാർത്ഥിനിയുടെ ഫോണിലേക്ക് ഇയാൾ അശ്ലീലദൃശ്യങ്ങൾ അയച്ചുകൊടുത്തത്. സംഭവം വിദ്യാർത്ഥി രക്ഷിതാക്കളെ അറിയിക്കുകയും രക്ഷിതാക്കൾ സ്കൂളിലെത്തി അധ്യാപകരോട് പറയുകയും ചെയ്തു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കുറ്റം ചുമത്തി കേസെ ടുത്താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Continue Reading

വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം; ലഹരി ഉപയോഗം പതിവെന്ന് നാട്ടുകാർ

കാസർകോട് കുമ്പളയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. കുമ്പള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സ്കൂളിന് സമീപമുള്ള ടൗണിൽ സംഘർഷമുണ്ടാക്കിയത്. വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്നും സംഘർഷം പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.സ്കൂളിലെ കായിക മേളയിലുണ്ടായ പ്രശ്നമാണ് ഒടുവിൽ സംഘർഷത്തിലേക്ക് എത്തിയത്. സ്കൂളിന് പുറത്ത് സമീപത്തെ ടൗണിലെത്തിയ വിദ്യാർഥികൾ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കുകയായിരുന്നു.കുട്ടികൾ സംഘർഷമുണ്ടാക്കുന്നത് പതിവാണെന്നും ചിലരിൽ ലഹരി ഉപയോഗമുണ്ടെന്നും രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. വിദ്യാർഥികളെ തിരിച്ചറിഞ്ഞ് കർശന നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് […]

Continue Reading

അമിത് ഷാ വന്നിട്ടും വഴങ്ങിയില്ല; ബിസിസിഐയിൽ നിന്ന് ഗാംഗുലി പുറത്തായതിങ്ങനെ

ന്യൂഡൽഹി: ബിസിസിഐ തലപ്പത്തു നിന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി പുറത്തുപോകുന്നത് ക്രിക്കറ്റിനപ്പുറത്തുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്. പശ്ചിമബംഗാളിൽ ബിജെപിയോട് രാഷ്ട്രീയച്ചായ്‌വു കാണിക്കാത്തതിന്റെ പേരിലാണ് ഗാംഗുലിയെ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് നീക്കുന്നതെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്തു. മുൻ ഇന്ത്യൻ നായകന് പകരം റോജർ ബിന്നിയാണ് ബിസിസിഐ പ്രസിഡണ്ടാകുന്നത്. ഒക്ടോബർ 18ന് മുംബൈയിൽ ചേരുന്ന വാർഷിക ജനറൽ ബോഡിയിൽ ബിന്നി സ്ഥാനമേൽക്കും. 1983 ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ടീമിലെ ഹീറോയാണ് ബിന്നി. 2021ലെ ബംഗാൾ […]

Continue Reading

ഹിജാബില്‍ ഭിന്നവിധി: കേസ് വിശാല ബെഞ്ചിന് വിട്ടു

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത് സംബന്ധിച്ച് ഭിന്നവിധിയെന്ന് ജ. ഹേമന്ദ് ഗുപ്ത. ജ. ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരിവെച്ചു. അതേസമയം ജ.സുധാംശു ദുലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കി. ഈ സാഹചര്യത്തിലാണ് വിശാലബെഞ്ചിനു വിട്ടത്.2021 ഡിസംബർ 27ന് ഉഡുപ്പി സർക്കാർ പിയു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാർഥിനികളെ ഒരു സംഘം തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അടുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ 2022 ജനുവരി […]

Continue Reading

കർണാടകയിലെ ഹിജാബ് വിലക്ക്: സുപ്രിംകോടതി വിധി നാളെ

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള ഹിജാബ് വിലക്കിൽ സുപ്രിംകോടതി വിധി നാളെ. ഹിജാബ് ധരിച്ച ആറ് മുസ്‌ലിം വിദ്യാർഥികളെ ഉഡുപ്പി ഗവ. പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ നിന്ന് വിലക്കിയതാണ് കർണാടകയിലെ ഹിജാബ് വിവാദത്തിന് തുടക്കമായത്. ഇവരടക്കമുള്ളവർ നൽകിയ ഹരജികളിലാണ് കോടതി നാളെ വിധി പറയുക. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കോളേജിൽ തുടങ്ങിയ പ്രതിഷേധം പിന്നീട് സംസ്ഥാന വ്യാപകമായിരുന്നു. ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികളടക്കം കർണാടക […]

Continue Reading

‘ഉത്സവത്തിന്റെ ഫ്ലക്സ് ബോര്‍ഡ് കീറി സംഘര്‍ഷശ്രമം’; 3 യുവാക്കള്‍ അറസ്റ്റില്‍

വാമഞ്ചൂർ ജൻക്ഷനിൽ സ്ഥാപിച്ച മംഗ്ളുറു ശാരദോത്സവ ഫ്ലക്സ് ബോർഡ് കീറി സാമുദായിക സംഘർഷത്തിന് ശ്രമം നടത്തിയെന്ന കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുമിത് ഹെഗ്ഡെ (32),യതീഷ് പൂജാരി (28), പ്രവീൺ പൂജാരി(30) എന്നിവരെയാണ് മംഗ്ളുറു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനായി ഇവർ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി മംഗ്ളുറു റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് […]

Continue Reading