കേരളത്തിൽ ഹൈവേ നിർമ്മാണം: കിലോമീറ്ററിന് 100 കോടി ചെലവ്, മുഖ്യമന്ത്രി വാക്ക് മാറ്റിയെന്നും നിതിൻ ഗഡ്‌കരി

ദില്ലി: കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിൽ രാജ്യത്തെ റോഡ് നിർമ്മാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈവേ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% ഭൂമിയുടെ തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും റോഡ് നിർമ്മാണത്തിൽ സഹകരിക്കാൻ കേന്ദ്രം […]

Continue Reading

പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടി; പിതാവ് മരിച്ചു

തൃശൂര്‍: പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. തൃശൂര്‍ കയ്പമംഗലത്താണ് സംഭവം. മൂന്ന്പീടിക ബീച്ച് റോഡ് സ്വദേശി ഷിഹാബ്(35) ആണ് മരിച്ചത്. കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസും, നാലര വയസുമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഷിഹാബിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

Continue Reading

തിരുവനന്തപുരത്ത് യുവാവ് പെൺസുഹൃത്തിനെ നടുറോഡിൽ വെട്ടിക്കൊന്നു, പ്രതി പിടിയിൽ

തിരുവനന്തപുരം: യുവാവ് പെൺസുഹൃത്തിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം വഴയിലയിൽ ഇന്ന് രാവിലെയാണ് സംഭവം. വഴയില സ്വദേശി സിന്ധുവാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന രാജേഷ് പിടിയിലായി. വെട്ടേറ്റതിന് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

‘സഹായിച്ച് ഉപദ്രവിക്കുന്നവർ’; ചാരിറ്റിയുടെ പേരിൽ കൊടുംചതി; വാർത്ത നൽകി തട്ടിപ്പ്

തളര്‍ന്നു കിടക്കുന്ന യുവാവിന്‍റെ നിസഹായവസ്ഥ മുതലാക്കി ചാരിറ്റി വിഡിയോയിലൂടെ പണം തട്ടിയെടുത്ത് പ്രാദേശിക വാര്‍ത്ത ചാനല്‍ പ്രവര്‍ത്തകര്‍. വിസ്മയ ചാനല്‍ എന്ന പ്രാദേശിയ യൂടൂബ് ചാനലാണ് തളര്‍ന്നു കിടക്കുന്ന യുവാവിന്‍റെ അക്കൗണ്ടിലേക്ക് വന്ന പണം തട്ടിയെടുത്തത്. ബാങ്ക് രേഖകള്‍ പരിശോധിക്കുകയാണെന്നും സഹായ വാര്‍ത്തകള്‍ ചെയ്തു ഇവര്‍ മറ്റ് സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.2018 ലാണ് ഇന്ദിരയുടെ മകന്‍ ഷിജു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്. മരുന്നും ഭക്ഷണവും പോലും കൊടുക്കാന്‍ […]

Continue Reading

ഓ മൊറോക്കൊ… നിങ്ങള്‍ മനസ് നിറച്ചു; ഖത്തറില്‍ നിന്ന് അഭിമാനത്തോടെ മടങ്ങാം

പരാജയപ്പെട്ടങ്കിലും ഫ്രാന്‍സിനെതിരായ സെമി ഫൈനലില്‍ മികച്ച പ്രകടനമാണ് ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി സെമി ഫൈനലില്‍ എത്തിയ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കൊ പുറത്തെടുത്ത്.അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഫ്രാന്‍സിന്റെ വിജയം. പ്രതിരോധ താരം തിയോ ഹെര്‍ണാണ്ടസും രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന റണ്ടാല്‍ കോലോ മുവാനിയുമാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍.ലക്ഷ്യം കാണാനായില്ലെങ്കിലും കളിയുടെ ഏകദേശം മുഴുവന്‍ മേഖലയിലും ഏറക്കുറെ മുന്നില്‍ നില്‍ക്കാന്‍ മെറോക്കന്‍ ടീമിനായി.കളിയുടെ അഞ്ചാം മിനിട്ടില്‍ തന്നെ ഗോള്‍ കണ്‍സീഡ് ചെയ്യേണ്ടി വന്നതാണ് […]

Continue Reading

സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് വീട്ടുവാടക അലവൻസ് വെട്ടിക്കുറച്ച നടപടി പുന:പരിശോധിക്കണം എസ്. ഇ. യു

കാസർഗോഡ് :- കാസർഗോഡ് സിവിൽ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ നൽകി വരുന്ന അടിസ്ഥാന ശമ്പളത്തിന്റെ 8% നിരക്കിലുള്ള വീട്ടുവാടക അലവൻസ് ലഭ്യമാക്കാതെ, പഞ്ചായത്ത് നിരക്കിലുള്ള 4% ആയി കുറച്ച നടപടി പിൻവലിക്കണമെന്ന് എസ്.ഇ.യു കാസറഗോഡ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.കാസർഗോഡ് നഗര പരിധിയിലെ ജീവനക്കാർക്ക് മുനിസിപ്പൽ നിരക്കിൽ വീട്ടുവാടക ലഭ്യമാകുമ്പോൾ ജില്ലാ ആസ്ഥാനത്തെ ജീവനക്കാർക്ക് മുൻ കാലങ്ങളിൽ ലഭ്യമായിരുന്ന ‘മുനിസിപ്പാലിറ്റി അല്ലാത്ത ജില്ലാ ആസ്ഥാനം’ എന്ന പ്രത്യേക പരിഗണന ശമ്പള പരിഷ്കരണത്തിൽ നിർത്തലാക്കിയതാണ് […]

Continue Reading

കര്‍ണാടകയില്‍ മത്സരിക്കുമെന്ന് മജ്ലിസ് പാര്‍ട്ടി; ഒവൈസി ബിജെപിയുടെ ഏജന്റെന്ന് കോണ്‍ഗ്രസ്; ന്യൂനപക്ഷ വോട്ടില്‍ അവകാശവാദം, തമ്മിലടി

അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കര്‍ണാടകത്തിലെ 13 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് അസദുദ്ദിന്‍ ഒവൈസി. ന്യൂനപക്ഷവിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മജ്ലിസ് പാര്‍ട്ടി (എ.ഐ.എം.ഐ.എം.) നിര്‍ത്തും. എന്നാല്‍, ഒവൈസിയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കാനാണ് ഒവൈസി വരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ വിജയം എളുപ്പമാക്കാനാണ് ഒവൈസി കര്‍ണാടകയിലേക്ക് എത്തുന്നതെന്നും ഇവര്‍ ആരോപിച്ചു.ന്യൂനപക്ഷവിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മജ്ലിസ് പാര്‍ട്ടി മത്സരിച്ചാല്‍ ഇത് ഈ മേഖലയില്‍ സ്വാധീനമുള്ള കോണ്‍ഗ്രസിനും ജെ.ഡി.എസിനും തിരിച്ചടിയാകും. ന്യൂനപക്ഷ വോട്ടുകളിലാണ് […]

Continue Reading

കാസര്‍കോട് ഉപ്പളയില്‍ ഡ്രെയിനേജ് ടാങ്കില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു

കാസര്‍കോട്: ഉപ്പളയില്‍ ഡ്രെയിനേജ് ടാങ്കില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു. ഉപ്പള മുസ്തഫ മന്‍സിലില്‍ അബ്ദുല്‍ സമദിന്റെ മകന്‍ ഷെഹ്‌സാദ് ആണ് മരിച്ചത്. വീടിന് പുറക് വശത്തെ ഡ്രെയിനേജ് ടാങ്കിലാണ് ഷെഹ്‌സാദ് വീണത്.

Continue Reading

അബുദാബി കാറഡുക്ക പഞ്ചായത്ത് കെ എം സി സിക്ക് പുതിയ നേതൃത്വം

അബുദാബി കാറഡുക്ക കെ എം എം സി സി ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു കാറഡുക്ക പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഹാരിസ് കുണ്ടാർ അദ്ധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡന്റ് പൊവ്വൽ അബ്ദുൽ റഹ്മാൻ ഉത്ഘാടനം ചെയ്തു അഷ്‌റഫ്‌ എം എം ആദൂർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു കഴിഞ്ഞ കാലയളവിൽ കാറഡുക്ക കമ്മിറ്റി നടത്തിയ ജീവ കാരുണ്യ പ്രവർത്തനം പ്രശംസീനിയമാണെന്നും മുന്നോട്ടുള്ള […]

Continue Reading

‘ജിന്ന് കൂടി’; ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐടി ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം, ആറ് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: കായംകുളത്ത് ദുർമന്ത്രവാദത്തിൻ്റെ പേരിൽ യുവതിക്ക് ക്രൂരമർദനം. ശരീരത്തിൽ ജിന്ന് കയറിയെന്ന് ആരോപിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതി. പരാതിയെ തുടർന്ന് ഭർത്താവായ അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുർമന്ത്രവാദിയായ കുളത്തൂപ്പുഴ സ്വദേശി സുലൈമാൻ, സഹായികളായ അൻവർ ഹുസൈൻ, ഇമാമുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ യുവതി ഐടി കമ്പനിയിലെ ജീവനക്കാരിയാണ് . കഴിഞ്ഞ മൂന്ന് മാസക്കാലമായി ജിന്ന് കൂടിയെന്നതിൻ്റെ പേരിൽ ദുർമന്ത്രവാദത്തിനിരയാക്കി ഉപദ്രവിക്കുകയായിരുന്നു എന്നായിരുന്നു പരാതി. യുവതിയുടെ പരാതിയെ […]

Continue Reading